
ബംഗളൂരു: ഏകദിന ലോകകപ്പ് സെമി ഫൈനല്‍ കാണാതെ പാക്കിസ്ഥാന്‍ പുറത്തേക്ക്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ന്യൂസിലന്‍ഡ് വിജയിച്ചതോടെയാണ് പാക്കിസ്ഥാന്റെ വഴികള്‍ അടഞ്ഞത്.
വന്‍ അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ ഇനി പാക്കിസ്ഥാന് സെമിയില്‍ എത്താന്‍ സാധിക്കൂ. ഇംഗ്ലണ്ടിനെതിരായ മത്സരമാണ് ലീഗ് ഘട്ടത്തില്‍ പാക്കിസ്ഥാന് ശേഷിക്കുന്നത്.
ഒന്‍പത് കളികളില്‍ നിന്ന് അഞ്ച് ജയത്തോടെ 10 പോയിന്റുമായി നാലാം സ്ഥാനത്താണ് കിവീസ് ഇപ്പോള്‍. പാക്കിസ്ഥാന് എട്ട് കളികളില്‍ നിന്ന് നാല് ജയത്തോടെ എട്ട് പോയിന്റുണ്ട്. +0.922 ആണ് ന്യൂസിലന്‍ഡിന്റെ നെറ്റ് റണ്‍റേറ്റ്. പാക്കിസ്ഥാന്റേത് +0.036 മാത്രമാണ്. നെറ്റ് റണ്‍റേറ്റിലെ വന്‍ വ്യത്യാസമാണ് പാക്കിസ്ഥാന് തിരിച്ചടിയായത്.
അതേസമയം ശ്രീലങ്കയെ അഞ്ചുവിക്കറ്റിന് തകർത്ത് ന്യൂസീലൻഡ് സെമി ഫൈനൽ പ്രതീക്ഷകൾ സജീവമാക്കി. ശ്രീലങ്ക ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം വെറും 23.2 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിലാണ് ന്യൂസീലൻഡ് മറികടന്നത്.






