NEWSSports

ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണും ?

ന്യൂഡൽഹി: ലോകകപ്പ് ക്രിക്കറ്റിന് ശേഷം ആരംഭിക്കുന്ന ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 മത്സരത്തിൽ ഇന്ത്യൻ ടീമിലേക്ക് മലയാളി താരം സഞ്ജു സാംസണും അവസരം ലഭിക്കുമെന്ന് സൂചന.

മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവായിരിക്കും  ക്യാപ്റ്റൻ.ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പരിക്ക് തുടരുന്ന സാഹചര്യത്തിലാണ് സൂര്യയടക്കമുള്ള താരങ്ങള്‍ക്ക് നറുക്ക് വീഴുന്നത്. ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ശേഷം നവംബര്‍ 22ന് ഓസീസിനെതിരെ ആരംഭിക്കുന്ന ടി20 പരമ്ബരയില്‍ ടീം ഇന്ത്യ അഞ്ച് മത്സരങ്ങളാണ് കളിക്കുക.

ലോകകപ്പിനിടെയേറ്റ പരിക്ക് ഭേദമായില്ലെങ്കില്‍ പാണ്ഡ്യക്ക് ഓസീസിനെതിരായ മത്സരങ്ങള്‍ നഷ്‌ടമാകും. ഈ സാഹചര്യത്തിലാണ് വിരാട് കോലി, രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുമ്ര തുടങ്ങിയ സീനിയര്‍ താരങ്ങളില്ലാത്ത സ്‌ക്വാഡിനെ നയിക്കാന്‍ സൂര്യകുമാര്‍ യാദവിനെയും പരിഗണിക്കുന്നത്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ സ്വര്‍ണത്തിലേക്ക് നയിച്ച റുതുരാജ് ഗെയ്‌ക്‌വാദാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള മറ്റൊരു താരം. ഏഷ്യന്‍ ഗെയിംസില്‍ രണ്ടാംനിര ടീമുമായാണ് ഗെയ്‌ക്‌വാദ് സ്വര്‍ണം ചൂടിയത്.

Signature-ad

ലോകകപ്പ് സെമിക്ക് ശേഷം ഓസീസ് പരമ്ബരയ്‌ക്കുള്ള സ്‌ക്വാഡിനെ ബിസിസിഐ സെലക്‌ടര്‍മാര്‍ പ്രഖ്യാപിച്ചേക്കും എന്നാണ് സൂചന. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ സഞ്ജു സാംസൺ, തിലക് വര്‍മ്മ, റിങ്കു സിംഗ്, അര്‍ഷ്‌ദീപ് സിംഗ്, രവി ബിഷ്‌ണോയി, യശസ്വി ജയ്‌സ്വാള്‍ എന്നീ യുവതാരങ്ങള്‍ ടീമിലെത്താന്‍ സാധ്യതയുണ്ട്. മുഷ്‌താഖ് അലി ട്രോഫിയില്‍ ഫിറ്റ്‌നസ് തെളിയിച്ച ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍ ടീമിലേക്ക് മടങ്ങിയെത്തും എന്നാണ് കരുതുന്നത്.

Back to top button
error: