Sports

  • സന്തോഷ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ കേരളത്തിന് പരാജയം

    സന്തോഷ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ കേരളത്തിന് പരാജയം. ഇന്ന് ഗോവയില്‍ വെച്ച്‌ നടന്ന മത്സരത്തിൽ ആതിഥേയരായ ഗോവയോട്  കേരളം മറുപടിയില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെട്ടത്. ഇതോടെ ഗോവ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി.കേരളം ഇനി മറ്റു മത്സരങ്ങളുടെ ഫലത്തിനായി കാത്തിരിക്കണം. വിജയത്തോടെ 10 പോയിന്റുമായാണ് ഗോവ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനവുമായി അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയത്. കേരളം 9 പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.  ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഗുജറാത്തിനെ 3-0 എന്ന സ്കോറിനും കാശ്മീരിനെ 6-1 എന്ന സ്കോറിനും ഛത്തീസ്‌ഢിനെ 3-0 എന്ന സ്കോറിനും കേരളം തോൽപ്പിച്ചിരുന്നു.

    Read More »
  • റണ്ണൗട്ടായിതി​ന്റെ കലിപ്പ് ബൗണ്ടറി റോപ്പിലും ഡഗ് ഔട്ടിലെ കസേരയിലും തീർത്തു; ഇംഗ്ലണ്ടിനെതിരായ ആവേശ ജയത്തിന് പിന്നാലെ അഫ്ഗാനിസ്ഥാന്‍ ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസിന് താക്കീതുമായി ഐസിസി

    ദില്ലി: ലോകകപ്പ് ക്രിക്കറ്റില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ആവേശജയം സ്വന്തമാക്കിയതിന് പിന്നാലെ അഫ്ഗാനിസ്ഥാന്‍ ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസിന് താക്കീതുമായി ഐസിസി. മത്സരത്തില്‍ റണ്ണൗട്ടായി പുറത്തായശേഷം ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുമ്പോള്‍ അരിശത്തോടെ ബൗണ്ടറി റോപ്പിലും ഡഗ് ഔട്ടിലെ കസേരയിലും ബാറ്റുകൊണ്ട് അടിച്ചതിനാണ് ഗുര്‍ബാസിനെ താക്കീത് ചെയ്തത്. ഐസിസി പെരുമാറ്റച്ചട്ടം അനുസരിച്ച് ഗുര്‍ബാസ് ലെവല്‍-1 കുറ്റം ചെയ്തതായി മാച്ച് റഫറിമാരുടെ പാനല്‍ കണ്ടെത്തി. ഗുര്‍ബാസ് തെറ്റ് അംഗീകരിച്ചതിനാല്‍ ശിക്ഷ താക്കീതിലും ഒരു ഡി മെറിറ്റ് പോയന്‍റിലും പരിമിതപ്പെടുത്തുകയാണെന്ന് ഐസിസി വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരെ ഓപ്പണറായി ഇറങ്ങിയ ഗുര്‍ബാസ് തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്.57 പന്തില്‍ 80 റണ്‍സടിച്ച് ഇംഗ്ലണ്ടിനെ ഞെട്ടിച്ച ഗുര്‍ബാസ് പക്ഷെ പത്തൊമ്പതാം ഓവറില്‍ അപ്രതീക്ഷിതമായി റണ്ണൗട്ടായി.ഇല്ലാത്ത റണ്ണിന് ശ്രമിച്ച ഗുര്‍ബാസിനെ ഡേവിഡ് വില്ലിയുടെ ത്രോയില്‍ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറാണ് റണ്ണൗട്ടാക്കിയത്.114 റണ്‍സിന്‍റെ ഓപ്പണിംഗ് കൂട്ടുകെട്ടിനുശേഷം ഇബ്രാഹിം സര്‍ദ്രാന്‍റെയും റഹ്മത്ത് ഷായുടെയും വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടമായതിന് പിന്നാലെയാണ് സെഞ്ചുറിയിലേക്ക് കുതിച്ച ഗുര്‍ബാസ് കൂടി…

    Read More »
  • സഞ്ജു ഒരു റണ്ണിന് പുറത്ത്; സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം 

    സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം. ഹിമാചല്‍ പ്രദേശിനെതിരായ മത്സരത്തില്‍ 35 റണ്‍സിനായിരുന്നു കേരളത്തിൻ്റെ വിജയം. അരങ്ങേറ്റം കുറിച്ച ശ്രേയസ് ഗോപാലിൻ്റെ മികവിലാണ് തകര്‍പ്പൻ വിജയം കേരളം നേടിയത്.മത്സരത്തില്‍ കേരളം ഉയര്‍ത്തിയ 164 റണ്‍സിൻ്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഹിമാചല്‍ പ്രദേശിന് 19.1 ഓവറില്‍ 128 റണ്‍സ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 4 ഓവറില്‍ 17 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയ ശ്രേയസ് ഗോപാലും 3.1 ഓവറില്‍ 22 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയ വിനോദ് കുമാറുമാണ് കേരളത്തിന് കരുത്തായത്. കേരളത്തിന് വേണ്ടിയുള്ള ശ്രേയസ് ഗോപാലിൻ്റെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്. ഐ പി എല്ലില്‍ സഞ്ജുവിനൊപ്പം കളിച്ചിട്ടുള്ള താരം ഈ സീസണിലാണ് കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് മാറിയത്.   നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരളം 27 പന്തില്‍ 44 റണ്‍സ് നേടിയ വിഷ്ണു വിനോദ്, 20 പന്തില്‍ 30 റണ്‍സ് നേടിയ സച്ചിൻ ബേബി…

    Read More »
  • ചാമ്ബ്യൻമാരെ വീഴ്ത്തി അഫ്ഗാനിസ്ഥാൻ; ലോകകപ്പിൽ വൻ അട്ടിമറി

    ന്യൂഡൽഹി: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ചാമ്ബ്യൻമാരെ വീഴ്ത്തി അഫ്ഗാനിസ്ഥാൻ. ഇംഗ്ലണ്ടിനെ 69 റണ്ണിനാണ് അഫ്ഗാൻ അട്ടിമറിച്ചത്.മൂന്നാമത്തെ ലോകകപ്പ് കളിക്കുന്ന അഫ്ഗാന്റെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണിത്. ഇതിനു മുൻപ് 2015 ലോകകപ്പില്‍ സ്കോട്ട്ലൻഡിനെ ഒരു വിക്കറ്റിന് തോല്‍പ്പിച്ചതാണ് ഏകവിജയം. ഇക്കുറി രണ്ട് കളിയും തോറ്റ് പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനത്തായിരുന്നു. അതേസമയം മൂന്ന് കളിയിലെ രണ്ടാംതോല്‍വി ഇംഗ്ലണ്ടിന്റെ സെമി സാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കും. സ്കോര്‍: അഫ്ഗാൻ 284 (49.5), ഇംഗ്ലണ്ട് 215 (40.3)

    Read More »
  • സന്തോഷ് ട്രോഫി: കേരളത്തിന് തുടർച്ചയായ മൂന്നാം വിജയം

    ബെനോളിം: സന്തോഷ് ട്രോഫിയില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും കേരളത്തിന് തകര്‍പ്പന്‍ വിജയം. ഗോവയില്‍ നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഛത്തീസ്ഗഢിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് കേരളം തോല്‍പ്പിച്ചത്. കേരളത്തിന് വേണ്ടി സജീഷ്, ജുനൈന്‍, ക്യാപ്റ്റന്‍ നിജോ ഗില്‍ബേര്‍ട്ട് എന്നിവര്‍ ഗോള്‍ നേടി.മൂന്ന് മത്സരങ്ങളും വിജയിച്ച കേരളത്തിന് ഒന്‍പത് പോയിന്റാണുള്ളത്. ആദ്യ മത്സരത്തില്‍ കേരളം ഗുജറാത്തിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കും രണ്ടാം മത്സരത്തില്‍ ജമ്മുകശ്മീരിനെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കും കേരളം പരാജയപ്പെടുത്തിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ കേരളം ഗോവയെ നേരിടും. ഒക്ടോബര്‍ 17നാണ് മത്സരം.

    Read More »
  • 36 റണ്‍സിനിടെ നിലംപൊത്തിയത് എട്ട് വിക്കറ്റുകള്‍;ആവേശപ്പോരില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് വമ്പൻ വിജയം 

    അഹമ്മദാബാദ്: ക്രിക്കറ്റ് ലോകം കാത്തിരുന്ന ഏകദിന ലോകകപ്പിലെ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞ് പാക്കിസ്ഥാൻ. പാക്കിസ്ഥാനെ 7 വിക്കറ്റിനാണ് ഇന്ത്യ തകർത്തത്.നായകൻ മുന്നില്‍നിന്നു നയിച്ചപ്പോള്‍ പാക്കിസ്ഥാൻ ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 30.3 ഓവറില്‍ 3 വിക്കറ്റു നഷ്ടത്തില്‍ മറികടന്നു. 86 റൺസ് നേടിയ രോഹിത് ശർമ്മയാണ് ഇന്ത്യയുടെ പ്രയാണത്തിന് ചുക്കാൻ പിടിച്ചത്. ശ്രേയസ് അയ്യർ 53 റൺസ് നേടി പുറത്താകാതെ നിന്നു. പാക്കിസ്ഥാന് വേണ്ടി ഷഹീൻഷാ അഫ്രിദി രണ്ടു വിക്കറ്റ് വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 42.5 ഓവറില്‍ 191 റണ്‍സിന് എല്ലാവരും പുറത്തായി.അവസാന 36 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ പാക്കിസ്ഥാന്റെ എട്ട് വിക്കറ്റുകളാണ് നിലംപൊത്തിയത്.  ഇന്ത്യക്കായി മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. പന്തെറിഞ്ഞതില്‍ ഷാര്‍ദ്ദൂല്‍ താക്കൂറിനൊഴികെ എല്ലാവര്‍ക്കും വിക്കറ്റ് നേടാനായി. ഇത് തുടർച്ചയായ എട്ടാം തവണയാണ്…

    Read More »
  • പാകിസ്ഥാനെതിരായ ആവേശപ്പോരാട്ടത്തിന് ഗ്രൗണ്ടിലിറങ്ങിയപ്പോള്‍ കോലിക്ക് സംഭവിച്ചത് ആന മണ്ടത്തരമോ ? തോളില്‍ ത്രിവര്‍ണമില്ലത്രേ! സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകൾ കൊഴുക്കുന്നു

    അഹമ്മദാബാദ്: ലോകകപ്പില്‍ പാകിസ്ഥാനെതിരായ ആവേശപ്പോരാട്ടത്തിന് ഗ്രൗണ്ടിലിറങ്ങിയപ്പോള്‍ കോലിക്ക് സംഭവിച്ച ഭീമാബദ്ധത്തെക്കുറിച്ചാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. പാകിസ്ഥാനെതിരായ മത്സരത്തിലെ ടോസിനുശേഷം ഇരു ടീമുകളും ദേശീയഗാനാലാപനത്തിനായി ഗ്രൗണ്ടില്‍ അണിനിരന്നപ്പോഴാണ് കോലിയുടെ അബദ്ധം ആരാധകര്‍ ശ്രദ്ധിച്ചത്. ഇന്ത്യന്‍ താരങ്ങളെല്ലാം ലോകകപ്പിനായി അഡിഡാസ് പ്രത്യേകം ഡിസൈന്‍ ചെയ്ത തോളില്‍ ത്രിവര്‍ണ വരകളുള്ള ജേഴ്സിയാണ് ധരിച്ചിരുന്നത്. എന്നാല്‍ വിരാട് കോലി മാത്രം ലോകകപ്പിന് മുമ്പ് ഉപയോഗിച്ചിരുന്ന വെള്ളവരകളുള്ള ജേഴ്സി ധരിച്ചാണ് ദേശീയഗാനം പാടുമ്പോള്‍ നിന്നത്. പിന്നീട് മത്സരത്തിനിറങ്ങിയപ്പോള്‍ ത്രിവര്‍ണ വരകളുള്ള ജേഴ്സി ധരിച്ചാണ് കോലി ഇറങ്ങിയത്. Virat Kohli by mistake comes on the field by wearing the white stripes jersey instead of the tricolour one. pic.twitter.com/sv09MalH3X — Mufaddal Vohra (@mufaddal_vohra) October 14, 2023 ടോസിന് ശേഷം മത്സരത്തിന് മുന്നോടിയായി ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി വിരാട് കോലി സംസാരിച്ചിരുന്നു. ഈ സമയലും കോലി തോളില്‍ വെള്ള…

    Read More »
  • ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടം തീയറ്ററില്‍ ബിഗ് സ്ക്രീനില്‍ കാണാം

    തൃശൂർ:ലോകകപ്പ് ക്രിക്കറ്റില്‍ ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടം തീയറ്ററില്‍ ബിഗ് സ്ക്രീനില്‍ കാണണോ… തൃശൂര്‍ ശോഭാസിറ്റിയിലെ ഐനോക്സ് തിയറ്ററിലേക്ക് പോര്…   ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന മത്സരം തത്സമയം ബിഗ് സ്ക്രീനില്‍ കാണാം.250 രൂപയുടെ മൂന്നാം ക്ലാസ് ടിക്കറ്റുകളും അഞ്ഞൂറു രൂപയുടെ റോയല്‍ റിക്ലൈനര്‍ ക്ലാസ് ടിക്കറ്റുകളുമാണ് മത്സരം കാണാൻ ഐനോക്സില്‍ ഈടാക്കുന്നത്. ആറു സ്ക്രീനുകളുള്ള ഐനോക്സിലെ ഒരു തിയറ്ററിലാണ് മത്സരം പ്രദര്‍ശിപ്പിക്കുന്നത്. ആവേശപ്പോരാട്ടം വലിയ സ്ക്രീനില്‍ കാണാൻ പലരും മുൻകൂറായി ടിക്കറ്റ് ബുക്ക് ചെയ്യുന്നുണ്ട്. ശോഭമാളിലെ കൗണ്ടറില്‍ നിന്ന് നേരിട്ടും ടിക്കറ്റ് ലഭിക്കും. അതേസമയം ഈ ലോകകപ്പിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തിന് ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം വേദിയാകും.ഇന്ത്യ പാകിസ്ഥാനെയാണ് നേരിടുന്നത്. കളിച്ച രണ്ട് കളികളും ജയിച്ചാണ് ഭാരതവും പാകിസ്ഥാനും ഇന്ന് മൂന്നാം കളിക്കിറങ്ങുന്നത്. രണ്ട് ടീമിന്റെയും ലക്ഷ്യവും മൂന്നാം വിജയം തന്നെ. ഭാരതം ആദ്യ കളിയില്‍ ആറ് വിക്കറ്റിന് ഓസ്ട്രേലിയയെയും രണ്ടാം കളിയില്‍ എട്ട്…

    Read More »
  • വിവാദങ്ങൾക്കൊടുവിൽ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളെ ആദരിക്കുവാൻ സംസ്ഥാന സർക്കാർ തീരുമാനം; ചടങ്ങ് 19ന്, പാരിതോഷികം 18ലെ മന്ത്രിസഭായോഗത്തിൽ തീരുമാനിക്കും

    തിരുവനന്തപുരം: ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളെ ആദരിക്കാൻ സംസ്ഥാന സർക്കാർ. ഈ മാസം 19 -ന് വൈകിട്ടാണ് ചടങ്ങ് നടക്കുക. മെഡൽ ജേതാക്കളെ കായിക വകുപ്പ് ക്ഷണിച്ചുതുടങ്ങി. ഇതിന് പുറമെ, 18 -ലെ മന്ത്രിസഭായോഗത്തിൽ പാരിതോഷികവും തീരുമാനിക്കും. നേരത്തെ പരിതോഷിക പ്രഖ്യാപനമടക്കം വൈകുന്നത് വിവാദം ആയിരുന്നു. ഏഷ്യൻ ഗെയിംസിൽ അഭിമാനാർഹമായ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടും സംസ്ഥാന സർക്കാറിന്റെ ഭാഗത്തുനിന്ന് അഭിനന്ദനമോ അർഹിമായ പരിഗണനയോ പാരിതോഷികമോ ലഭിച്ചില്ലെന്നായിരുന്നു താരങ്ങൾ ആരോപണം ഉന്നയിച്ചത്. ബാഡ്മിന്റണ്‍ താരം എച്ച് എസ് പ്രണോയ്, ട്രിപ്പിള്‍ ജംപ് രാജ്യാന്തര താരങ്ങളായ എല്‍ദോസ് പോള്‍, അബ്ദുള്ള അബൂബക്കര്‍ എന്നിവർ സംസ്ഥാന സർക്കാറിന്റെ അവഗണനയെ തുടർന്ന് കേരളം വിടുന്നതിന് കുറിച്ച് പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെയും കായിക വകുപ്പിന്റേയും അവഗണനയാണ് പ്രധാന കാരണം. സര്‍ക്കാരില്‍ നിന്നും ആരും ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും പ്രണോയ് പറഞ്ഞിരുന്നു. ഇതിന് താരങ്ങള്‍ കൂട്ടത്തോടെ കേരളം വിടുന്ന സംഭവത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കായിക മന്ത്രി വി…

    Read More »
  • സന്തോഷ് ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ രണ്ടാം ജയം

    ബെനോലിം: സന്തോഷ് ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ രണ്ടാം ജയം. ഗ്രൂപ്പ് എയിലെ മത്സരത്തിൽ ജമ്മു കാശ്മീരിനെ ഒന്നിനെതിരെ ആറുഗോളുകൾക്ക് തകർത്താണ് കേരളം ആധികാരിക ജയം സ്വന്തമാക്കിയത്. കേരളത്തിനുവേണ്ടി ജിതിൻ രണ്ടുതവണ കശ്മീർ വല കുലുക്കിയപ്പോൾ സജീഷ്, മുഹമ്മദ് ആഷിഖ്, അബ്ദു റഹീം, റിസ്വാൻ അലി എന്നിവർ ഓരോ ഗോൾ വീതം നേടി. രണ്ടാം പകുതിയിൽ ഫൈസലാണ് ജമ്മു കശ്മീരിന്റെ ആശ്വാസഗോൾ നേടിയത്. ആദ്യ മത്സരത്തിൽ കേരളം എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഗുജറാത്തിനെ തകർത്തിരുന്നു.ഇതോടെ ആറ് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് കേരളം.

    Read More »
Back to top button
error: