ബംഗളൂരു: നെതര്‍ലന്‍ഡ്‌സിനെ 160 റണ്‍സിന് തോല്‍പ്പിച്ച് ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് തുടര്‍ച്ചയായ ഒൻപതാം ജയം. ഇന്ത്യ ഉയര്‍ത്തിയ 411 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടി ബാറ്റേന്തിയ ഡച്ച് പട 47.5 ഓവറില്‍ 250 റണ്‍സിന് പുറത്തായി.
39 പന്തില്‍ 54 റണ്‍സ് നേടിയ തേജ നിടമാനുരു ആണ് നെതര്‍ലന്‍ഡ്‌സിന്‍റെ ടോപ് സ്‌കോറര്‍. ഇന്ത്യയ്‌ക്കായി മുഹമ്മദ് സിറാജ്, ജസ്‌പ്രീത് ബുംറ, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ തുടങ്ങിയവര്‍ രണ്ട് വിക്കറ്റും വിരാട് കോലി, നായകന്‍ രോഹിത ശര്‍മ എന്നിവര്‍ ഒരു വിക്കറ്റും നേടി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശ്രേയസ് അയ്യരുടെയും കെ.എല്‍. രാഹുലിന്‍റെയും സെഞ്ചുറികളുടെ മികവിലാണ് കൂറ്റൻ സ്കോര്‍ പടുത്തുയര്‍ത്തിയത്. ശ്രേയസ്-രാഹുല്‍ സഖ്യം 208 റണ്‍സാണ് അടിച്ചെടുത്തത്.
രാഹുല്‍ 64 പന്തില്‍ 11 ഫോറും നാല് സിക്സും ഉള്‍പ്പെടെ 102 റണ്‍സെടുത്തു. ശ്രേയസ് പുറത്താകാതെ 94 പന്തില്‍ പത്ത് ഫോറും അഞ്ച് സിക്സും ഉള്‍പ്പെടെ 128 റണ്‍സ് നേടി. നായകൻ രോഹിത്ത് ശര്‍മയും (61) ശുഭ്മാൻ ഗില്ലും (51) വിരാട് കോഹ് ലിയും (51) അര്‍ധ സെഞ്ചുറി നേടി.
ബുധനയാഴ്ച മുംബൈയില്‍ നടക്കുന്ന സെമിയില്‍ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും.