Sports
-
നിർഭാഗ്യമേ നിന്റെ പേരോ കേരള ബ്ലാസ്റ്റേഴ്സ്; നോർത്ത് ഈസ്റ്റിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് കൊച്ചിയിൽ സമനില
കൊച്ചി: നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരേ ഹോം ഗ്രൗണ്ടില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് 1-1 സമനില.ആർത്തിരമ്പിയ ഗാലറിയെ നിരാശപ്പെടുത്തുന്നതായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം. 12-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന്‍റെ നെസ്റ്റര്‍ അല്‍ബിയാച്ച് ബ്ലാസ്റ്റേഴ്സ് വല കുലുക്കി.രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഡാനിഷ് ഫറൂഖ് (49′) നേടിയ ഹെഡര്‍ ഗോളില്‍ മഞ്ഞപ്പട സമനില പിടിക്കുകയായിരുന്നു. മുംബൈയ്‌ക്കെതിരെയുള്ള അവസാനമത്സരത്തിലുണ്ടായ സംഭവവികാസങ്ങളുടെ പേരില്‍ വിലക്ക് നേരിടുന്ന മിലോസ് ഡ്രിന്‍സിച്ച്, പ്രബീര്‍ ദാസ് എന്നിവരില്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നലെ ഇറങ്ങിയത്. അതേസമയം മലയാളിതാരം എം.എസ്. ജിതിന് സ്വന്തംനാട്ടില്‍ കളിക്കാന്‍ നോര്‍ത്ത് ഈസ്റ്റ് അവസരം നല്‍കി.ഒഡീഷയ്ക്കെതിരേ 27നാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ അടുത്ത മത്സരം.
Read More » -
ഐഎസ്എൽ ഫുട്ബോൾ: ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് നോര്‍ത്ത് ഈസ്റ്റിനെതിരെ
കൊച്ചി: ഐഎസ്എൽ പത്താം സീസണിലെ തങ്ങളുടെ നാലാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായി ഏറ്റുമുട്ടും.കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി എട്ടുമണിക്കാണ് മത്സരം. നിലവിൽ രണ്ടു ജയവും ഒരു തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്താണുള്ളത്.ബ്ലാസ്റ്റേർസിന് തൊട്ടുപിന്നിലാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സ്ഥാനം.അതിനാൽ ഇന്നത്തെ മത്സരം കേരള ബ്ലാസ്റ്റേഴ്സിന് നിർണ്ണായകമാണ്. അതേസമയം തോളിനേറ്റ പരുക്കിനെത്തുടര്‍ന്ന് യുവതാരം ജീക്സണ്‍ സിങ്ങിന് സീസണിന്റെ പകുതിയോളം മത്സരങ്ങളില്‍ പുറത്തിരിക്കേണ്ടി വരുമെന്ന് ഉറപ്പായി. ഒക്ടോബര്‍ എട്ടിന് മുംബൈ സിറ്റി എഫ്സിക്കെതിരേ നടന്ന മത്സരത്തിനിടെയാണ് ജീക്സണ് പരുക്കേറ്റത്. തുടര്‍ന്ന് കളത്തിനു പുറത്തായിരുന്ന താരം ഇന്ന് കൊച്ചിയില്‍ നോര്‍ത്ത് ഈസ്റ്റിനെതിരേ നടക്കുന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് നിരയിലുണ്ടാകില്ല. മുംബൈയ്ക്കെതിരായ മത്സരത്തില്‍ ജീക്സണു പുറമേ ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയിലെ മറ്റൊരു മിന്നും താരം അയ്ബനും പരുക്കേറ്റിരുന്നു. ഗുരുതര പരുക്കിനെത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായ അയ്ബന്‍ സീസണില്‍ ഇനിയുള്ള മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്സ് നിരയില്‍ ഉണ്ടാകില്ലെന്ന് ഉറപ്പായി. ഡിഫൻസിലെ പരിചയ സമ്ബന്നനായ പോരാളി ലെസ്കോവിചും…
Read More » -
പാപു ഗോമസിന്റെ ലഹരി ഉപയോഗം അര്‍ജന്റീനയ്ക്ക് പണിയാകുമോ ? മെസിക്കും സംഘത്തിനും ഖത്തര്‍ ലോകകപ്പ് നഷ്ടമാകുമോ?
മിലാന്‍: ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന കിരീടമുയര്‍ത്തുമ്പോള്‍ ടീമിന്റെ മധ്യനിരയിലുണ്ടായിരുന്ന അലസാന്‍ഡ്രോ പാപു ഗോമസിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. നിരോധിത ലഹരി പദാര്‍ത്ഥം ഉപയോഗിച്ചതിനാണ് രണ്ട് വര്‍ഷത്തെ വിലക്ക് അര്‍ജന്റൈന്‍ താരത്തിന് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ നവംബറില്‍, ലോകകപ്പിന് തൊട്ടുമുമ്പാണ് സംഭവം. സുഖമില്ലെന്ന് തോന്നിയപ്പോള്‍ കുട്ടികള്‍ക്കുള്ള സിറപ്പ് കഴിച്ചിരുന്നുവെന്നാണ് ഗോമസ് വിശദീകരിച്ചത്. ഗോമസ് ലഹരി ഉപയോഗം അര്‍ജന്റീനയുടെ ലോകകപ്പ് നേട്ടത്തെ ബാധിക്കുമോ എന്നാണ് ആരാധകരുടെ ചോദ്യം. എന്നാല്‍ ഇല്ലെന്നാണ് മറുപടി. അതിന് കാരണവുമുണ്ട്. ലോക ഉത്തേജക വിരുദ്ധ കോഡ് അനുസരിച്ച്, ഗോമസിന്റെ ദേശീയ ടീമിന് ബഹുമതി നഷ്ടപ്പെടാനുള്ള സാധ്യതയില്ല. ആര്‍ട്ടിക്കിള്‍ 11 അനുസരിച്ച്, ഒരു ടീമിലെ രണ്ടില്‍ കൂടുതല്‍ അംഗങ്ങള്‍ ഉത്തേജക വിരുദ്ധ നിയമലംഘനം നടത്തിയാല്‍ മാത്രമേ നേട്ടങ്ങള്‍ റദ്ദാക്കൂ. അതുകൊണ്ടുതന്നെ അര്‍ജന്റീനയുടെ ഖത്തര്‍ ലോകകപ്പ് നേട്ടം റദ്ദാവില്ല. അടുത്തിടെയാണ് വെറ്ററന്‍ താരം ഇറ്റാലിയന്‍ ക്ലബ് മോണ്‍സയില്‍ ചേര്‍ന്നത്. സ്പാനിഷ് ക്ലബ് സെവിയ്യയില്‍ നിന്നാണ് താരം മോണ്‍സയിലെത്തിയത്. ലോകകപ്പിന് മുമ്പാണ് അര്‍ജന്റൈന്‍ മധ്യനിരയിലെ പ്രധാനിയായിരുന്ന ഗോമസ് ലഹരി…
Read More » -
ഓസ്ട്രേലിയക്കെതിരെ പൊരുതി കീഴടങ്ങി പാക്കിസ്ഥാൻ
ബംഗളൂരു:ലോകകപ്പിലെ 17ാം മത്സരത്തില്‍ തകര്‍പ്പൻ സെഞ്ചുറികളുമായി ഓസ്ട്രേലിയൻ ഓപ്പണര്‍മാര്‍ നിറഞ്ഞാടിയതോടെ പത്തിമടക്കി പാക് ബൌളര്‍മാര്‍. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആദ്യ വിക്കറ്റില്‍ 259 റണ്‍സിന്റെ റെക്കോഡ് കൂട്ടുകെട്ടാണ് ഓസീസ് ഓപ്പണര്‍മാര്‍ ഉയര്‍ത്തിയത്. ലോകകപ്പ് ചരിത്രത്തില്‍ ഓസ്ട്രേലിയയുടെ ഏറ്റവുമുയര്‍ന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണിത്. 124 പന്തില്‍ 163 റണ്‍സെടുത്ത ഡേവിഡ് വാര്‍ണര്‍ ഈ ലോകകപ്പിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്കോറാണ് അടിച്ചെടുത്തത്. ഇതോടെ ലോകകപ്പ് റണ്‍വേട്ടയില്‍ ആറാം സ്ഥാനത്തേക്കുയരാനും വാര്‍ണറിനായി. 228 റണ്‍സാണ് താരത്തിന്റെ 4 മത്സരങ്ങളിലെ ആകെ സ്കോര്‍. ഡേവിഡ് വാര്‍ണര്‍ (163), മിച്ചെല്‍ മാര്‍ഷ് (121) എന്നിവര്‍ തിളങ്ങിയതോടെ കൂറ്റൻ വിജയലക്ഷ്യമാണ് കംഗാരുപ്പട പാക്കിസ്ഥാന് മുന്നില്‍ വച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ടീം നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് 367 റണ്‍സാണ് അടിച്ചു കൂട്ടിയത്. 9 പടുകൂറ്റൻ സിക്സറുകളും 14 ബൌണ്ടറികളും വാര്‍ണറുടെ ബാറ്റില്‍ നിന്നും പിറന്നു. 85 പന്തിലാണ് വാര്‍ണര്‍ ശതകം തികച്ചത്. 108 പന്തില്‍…
Read More » -
സയ്യദ് മുഷ്‌താഖ് അലി ട്രോഫി: കേരളത്തിനു മൂന്നാം ജയം
മുംബൈ: സയ്യദ് മുഷ്‌താഖ് അലി ട്രോഫി ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിനു മൂന്നാം ജയം. ബിഹാറിനെ ആറു വിക്കറ്റിനു തോല്‍പ്പിച്ചാണ് കേരളത്തിന്റെ പടയോട്ടം. 23 പന്തില്‍ നാലു ഫോറും രണ്ടു സിക്‌സും അടക്കം പുറത്താകാതെ 39 റണ്ണടിച്ച അബ്‌ദുള്‍ ബാസിത് കേരളത്തിന്റെ ടോപ്‌സ്കോററായി.ഓപ്പണര്‍ രോഹന്‍ കുന്നുമ്മല്‍ (27 പന്തില്‍ മൂന്നു ഫോറും രണ്ടു സിക്‌സും ഉള്‍പ്പെടെ 36), വിഷ്‌ണു വിനോദ് (നാലു ഫോറും രണ്ടു സിക്‌സും അടക്കം 17 പന്തില്‍ 32) എന്നിവര്‍ മികച്ച പ്രകടനം കാഴ്‌ചവച്ചു. ഇതോടെ ഗ്രൂപ്പ് ബിയില്‍ കേരളത്തിന് 12 പോയിന്റായി.
Read More » -
ബംഗ്ലാദേശിനെ 7 വിക്കറ്റിന് തകര്‍ത്തു; ലോകകപ്പില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ നാലാം ജയം
പൂനെ: ലോകകപ്പില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ നാലാം ജയം.ഇന്നലെ ബംഗ്ലാദേശുമായുള്ള മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സ് എടുത്തു.മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 41.3 ഓവറില്‍ 261 റണ്‍സെടുത്തു. വിരാട് കോഹ്ലിയുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. 97 പന്തുകള്‍ നേരിട്ട് ആറ് ഫോറും നാല് സിക്സും സഹിതം കോഹ്ലി 103 റണ്‍സുമായി പുറത്താകാതെ നിന്നു. ഏകദിനത്തില്‍ കോഹ്ലിയുടെ 48ാം സെഞ്ച്വറിയാണിത്.ശുഭ്മാന്‍ ഗില്ല് അര്‍ധ സെഞ്ച്വറിയും നേടി.
Read More » -
കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി; മൂന്നു താരങ്ങൾ അടുത്ത മത്സരത്തിൽ ഉണ്ടാവില്ല
കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിലെ പരിചയ സമ്ബന്നനായ പോരാളി ലെസ്കോവിച് അടുത്ത രണ്ട് മത്സരങ്ങളില്‍ ടീമിനൊപ്പം ഉണ്ടാകില്ലെന്ന് ഉറപ്പായി.താരം ഇന്ത്യ വിട്ടതാണ് സൂചന. ലെസ്കോവിച് ഇതുവരെ നടന്ന മൂന്ന് മത്സരങ്ങളിലും പരിക്ക് കാരണം കളിച്ചിരുന്നില്ല. അവസാന മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ടതിനാല്‍ മറ്റൊരു വിദേശ സെന്റര്‍ ബാക്കായ മിലോസും നോര്‍ത്ത് ഈസ്റ്റിന് എതിരായ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാകില്ല. ഡിഫൻസില്‍ ഐബാന് പരിക്കേറ്റതും കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാണ്.ഈ സീസൺ ഐബാന് നഷ്ടപ്പെടുമെന്നാണ് സൂചന. ഒക്ടോബര്‍ 21ആം തീയതി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.കൊച്ചിയിൽ വച്ചാണ് കളി.നിലവിൽ രണ്ടു വിജയവും ഒരു തോൽവിയുമായി നാലാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.
Read More » -
ലോകകപ്പ് യോഗ്യത, ബ്രസീലിനെ തകര്‍ത്തെറിഞ്ഞ് ഉറുഗ്വേ
ലോകകപ്പ് യോഗ്യത റൗണ്ട് പോരാട്ടത്തില്‍ ബ്രസീലിനെ തോല്‍പ്പിച്ച് ഉറുഗ്വേ. ഇന്നലെ ഉറുഗ്വേയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബ്രസീല്‍ പരാജയപ്പെട്ടത്. ഒരു ഗോളും ഒരു അസിസ്റ്റുമായി ലിവര്‍പൂള്‍ താരം ഡാര്‍വിൻ നൂനിയസ് ആണ് ഉറുഗ്വേയുടെ വിജയശില്പിയായത്.തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ബ്രസീലിന് വിജയിക്കാനാകാതെ പോയത്. കഴിഞ്ഞ മത്സരത്തില്‍ അവര്‍ വെനിസ്വേലയോട് സമനില വഴങ്ങിയിരുന്നു. ഈ വിജയത്തോടെ ഉറുഗ്വേ 4 മത്സരങ്ങളില്‍ നിന്ന് 7 പോയിന്റുമായി രണ്ടാം സ്ഥാനത്ത് എത്തി. 7 പോയിന്റ് തന്നെയുള്ള ബ്രസീല്‍ മൂന്നാം സ്ഥാനത്ത് ആണ്. 3 മത്സരങ്ങളില്‍ നിന്ന് 9 പോയിന്റുള്ള അര്‍ജന്റീന ആണ് ഒന്നാമത്
Read More » -
വെടിക്കെട്ട് സെഞ്ചുറിയുമായി വിഷ്ണു വിനോദ്;സര്‍വീസസിനെതിരെ കേരളത്തിന് ഒരു റണ്ണിന്റെ വിജയം
സെയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ ജയം തുടര്‍ന്ന് കേരളം.സര്‍വീസസിനെതിരെ ഒരു റണ്ണിനായിരുന്നു കേരളത്തിന്റെ ജയം. വിഷ്ണു വിനോദിന്റെ സെഞ്ചുറിയുടെ മികവിൽ കേരളം സര്‍വീസിനെതിരെ 190 റണ്‍സ് വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്.മറുപടി ബാറ്റിങ്ങിനിറങ്ങിയ സര്‍വീസിന് 188 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ടൂര്‍ണമെന്റിലെ കേരളത്തിന്റെ രണ്ടാം ജയമാണിത്. ടോസ് നേടിയ കേരളം ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. വിഷ്ണു വിനോദിന്റെ സെഞ്ചുറി മികവിലാണ് കേരളം 189 റണ്‍സെടുത്തത്. 62 പന്തില്‍ പുറത്താകാതെ 109 റണ്‍സായിരുന്നു വിഷ്ണുവിന്റെ സമ്പാദ്യം. നാല് സിക്സറുകളുടെയും 15 ഫോറുകളുടെയും അകമ്ബടിയോടെയായിരുന്നു വിഷ്ണുവിന്റെ സെഞ്ചുറി നേട്ടം. 42 റണ്‍സെടുത്ത സലാം നിസാറും വിഷ്ണുവിന് മികച്ച പിന്തുണ നല്‍കി. അതേസമയം 22 റണ്‍സ് മാത്രമെടുത്ത ക്യാപ്റ്റൻ സഞ്ജു സാംസണ്‍ വീണ്ടും നിരാശപ്പെടുത്തി
Read More » -
വീണ്ടും അട്ടിമറി; ദക്ഷിണാഫ്രിക്കയുടെ വിജയങ്ങൾക്ക് തടയിട്ട് നെതർലൻഡ്സ്
ധര്‍മശാല: ഐസിസി ഏകദിന ലോകകപ്പില്‍ വീണ്ടുമൊരു അട്ടിമറി. രണ്ടു തുടര്‍ ജയങ്ങളുമായി കുതിച്ച സൗത്താഫ്രിക്കയ്ക്കു നെതര്‍ലാന്‍ഡ്‌സാണ് അപ്രതീക്ഷിത ഷോക്ക് നല്‍കിയത്. ദിവസങ്ങള്‍ക്കു മുമ്ബ് നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെ അഫ്ഗാനിസ്താന്‍ അട്ടിമറിച്ചിരുന്നു. ഇതിന്റെ ഞെട്ടല്‍ മാറും മുമ്ബാണ് ഡച്ച് വിപ്ലവം സംഭവിച്ചിരിക്കുന്നത്. രണ്ടു തുടര്‍ തോല്‍വികള്‍ക്കു ശേഷം ടൂര്‍ണമെന്റിലെ ആദ്യ വിജയം കൂടിയാണ് അവര്‍ നേടിയത്. സൗത്താഫ്രിക്കയെ ഡച്ച് ടീം 38 റണ്‍സിനു വീഴ്ത്തുകയായിരുന്നു. ഇതു രണ്ടാം തവണയാണ് സൗത്താഫ്രിക്കയെ നെതര്‍ലാന്‍ഡ്‌സ് അട്ടിമറിച്ചത്. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ഐസിസി ടി20 ലോകകപ്പിന്റെ ഗ്രൂപ്പുഘട്ടത്തിലും സൗത്താഫ്രിക്കയെ അവര്‍ വീഴ്ത്തിയിരുന്നു. മഴ കാരണം 43 ഓവറുകളാക്കി വെട്ടിക്കുറച്ച മല്‍സരത്തില്‍ 246 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു സൗത്താഫ്രിക്കയ്ക്കു ഡച്ച് ടീം നല്‍കിയത്. പക്ഷെ ശക്തമായ ബാറ്റിങ് നിരയുള്ള സൗത്താഫ്രിക്ക ഡച്ച് ബൗളിങ് ആക്രമണത്തില്‍ പതറി. നാലു വിക്കറ്റിനു 44 റണ്‍സിലേക്കും ആറു വിക്കറ്റിനു 109 റണ്‍സിലേക്കും കൂപ്പുകുത്തിയ അവര്‍ക്കു പിന്നീടൊരു തിരിച്ചുവരവ് അസാധ്യമായിരുന്നു. ഒടുവില്‍ ഒരു ബോള്‍…
Read More »