എന്നാല്‍ ഇപ്പോഴിതാ ബാബറിന് പിന്തുണയുമായെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ലോകകപ്പ് ജേതാവുമായ കപില്‍ ദേവ്.
സമീപകാല പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ബാബറിന്‍റെ ക്യാപ്റ്റന്‍സിയെ വിലയിരുത്തരുത് എന്ന് കപില്‍ പറഞ്ഞു.
”നിലവിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ആളുകള്‍ ബാബറിനെ വിമര്‍ശിക്കുന്നത്. ആറ് മാസങ്ങള്‍ക്ക് മുമ്ബ് പാകിസ്താനെ ഒന്നാം റാങ്കിലെത്തിച്ചത് ഇതേ ബാബറാണെന്ന കാര്യം മറന്ന് പോവരുത്. സമീപകാല പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ താരങ്ങളെ വിലയിരുത്തുന്നത് ആരാധകരുടെ ഒരു സ്ഥിരം സ്വഭാവമാണ്.
ആദ്യ മത്സരത്തില്‍ ഒരു താരം സെഞ്ച്വറിയടിച്ചാല്‍ ആളുകള്‍ക്കയാള്‍ സൂപ്പര്‍ സ്റ്റാറാണ്. എന്നാല്‍ ഒരാള്‍ ആദ്യ മത്സരത്തില്‍ സംപൂജ്യനായി മടങ്ങിയാല്‍ അയാളെ പുറത്താക്കാൻ മുറവിളികൂട്ടും. ഇത് ശരിയല്ല. നിലവിലെ പ്രകടനം വച്ച് ഒരു താരത്തേയും വിലയിരുത്തതരുത്. അയാള്‍ കളിയെ എങ്ങനെ സമീപിക്കുന്നു എന്നത് മാത്രം നോക്കൂ. എത്ര മാത്രം പ്രതിഭ അയാളിലുണ്ട് എന്ന് നോക്കൂ”- കപില്‍ പറഞ്ഞു.
ഒമ്ബത് കളികളില്‍ നിന്ന് 320 റണ്‍സാണ് ലോകകപ്പില്‍ ബാബറിന്റെ സമ്ബാദ്യം. നാല് അര്‍ധ സെഞ്ച്വറികളാണ് പാക് ക്യാപ്റ്റന്റെ ബാറ്റില്‍ നിന്ന് പിറവിയെടുത്തത്.