സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ചണ്ഡീഗഡിനെതിരെ കേരളത്തിന് 7 റൺസ് വിജയം, ഗ്രൂപ്പ് ബിയിൽ 4 കളിയിൽ നിന്ന് 16 പോയിന്റുമായി കേരളമാണ് ഒന്നാമത്.
ആദ്യം ബാറ്റ് ചെയ്ത കേരളം ക്യാപ്റ്റൻ സഞ്ജുവിന്റെ അർദ്ധ സെഞ്ചുറിയും 52(32) വരുൺ നയനാർ 47(27) വിഷ്ണു വിനോദ് 42(23) രോഹൻ കുന്നുമ്മൽ 30(24) എന്നിവരുടെ മികച്ച ബാറ്റിംഗിന്റെ പിൻബലത്തിൽ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 193 റൺസെടുത്തു.
194 റൺ വിജയ ലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ചണ്ഡീഗഡിന് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ക്യാപ്റ്റൻ മനൻ വോറ 95 റൺസെടുത്ത് ഒറ്റയാൾ പോരാട്ടം നടത്തിയെങ്കിലും ടീമിനെ വിജയത്തിൽ എത്തിക്കാൻ കഴിഞ്ഞില്ല.
അവസാന ഓവറുകളിൽ ഗൗരവ് പുരി 12 ബോളിൽ 31 റൺസെടുത്ത് പൊരുതിയെങ്കിലും കേരളം 7 റൺസിന് വിജയിക്കുകയായിരുന്നു. കേരളത്തിന് വേണ്ടി ബേസിൽ തമ്പിയും വിനോദ് കുമാറും 2 വിക്കറ്റ് വീതം നേടി.