NEWSSports

കേരള ബ്ലാസ്റ്റേഴ്സിനെ തകര്‍ക്കാൻ ഗൂഢാലോചന; ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനെ വിമര്‍ശിച്ച്‌ മലയാളി ആരാധകര്‍

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിര താരമായ പ്രബീര്‍ ദാസിനെ മൂന്ന് മത്സരങ്ങളില്‍ നിന്ന് വിലക്കിയ ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനെതിരെ രൂക്ഷവിമര്‍ശനവുമായി മഞ്ഞപ്പട ആരാധകര്‍.

മത്സരത്തില്‍ പ്രബീര്‍ ദാസിന്റെ കഴുത്തിന് പിടിച്ച്‌ ഞെരിച്ച മുംബൈ താരം ഗ്രിഫിത്തിനെതിരെ നടപടിയില്ലേയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. മുംബൈ സിറ്റി ക്ലബ്ബ് ഫെഡറേഷനെ സ്വാധീനിച്ചാണ് അവരുടെ താരങ്ങള്‍ക്കെതിരെ നടപടി ഒഴിവാക്കിയതെന്നും മഞ്ഞപ്പട ആരാധകര്‍ വിമര്‍ശിച്ചു. പ്രബീര്‍ ദാസിനെ വിലക്കിയ എഐഎഫ്‌എഫ് നടപടി വാര്‍ത്തയായതിന് പിന്നാലെ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.

Signature-ad

റയാൻ വില്ല്യംസിന്റെ ഐബനെതിരായ റേസിസ്റ്റ് പ്രവൃത്തിയും, മുംബൈ താരം ഗ്രിഫിത്തിന്റെ കഴുത്ത് ഞെരിക്കലും അപ്പോള്‍ ഫുട്ബോളിന്റെ ഭാഗം തന്നെയാണോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എ എഫ് സി മാച്ചില്‍ കളിക്കേണ്ട മുംബൈ താരങ്ങളായ ഗ്രിഫിത്തിനേയും വാൻ നീഫിനേയും ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷൻ (എഐഎഫ്‌എഫ്) സംരക്ഷിച്ച്‌ മാറ്റിനിര്‍ത്തിയെന്നും ബ്ലാസ്റ്റേഴ്സ് ഫാൻസ് ചൂണ്ടിക്കാട്ടുന്നു.

ഇത് ഇന്ത്യൻ സൂപ്പര്‍ ലീഗല്ലെന്നും, വെറും സര്‍ക്കസ് ലീഗാണെന്നും ഒരു ബ്ലാസ്റ്റേഴ്സ് ആരാധകൻ ട്വീറ്റ് ചെയ്തു. എഐഎഫ്‌എഫ് ഭാരവാഹികള്‍ വെറും കോമാളികളാണെന്നും ആരാധകര്‍ വിമര്‍ശിച്ചു. മുംബൈ ടീമിന്റെ ഓയില്‍ മണിയുടെ പവറില്‍ ഇറക്കുമതി ചെയ്ത വിദേശതാരത്തെ ഒന്നുകൂടി വെറുതെ വിട്ടിരുന്നെങ്കില്‍ പ്രബീര്‍ ദാസ് ശ്വാസം മുട്ടി മരിച്ചേനെയെന്നും മറ്റൊരു ബ്ലാസ്റ്റേഴ്സ് ആരാധകൻ ട്വീറ്റ് ചെയ്തു.

ഐഎസ്എല്ലിലെ റഫറിയിങ്ങിനേയും ആരാധകര്‍ നിശിതമായി വിമര്‍ശിച്ചു. കേരള ബ്ലാസ്റ്റേഴ്സിന് പരമാവധി പണി കൊടുക്കാൻ വേണ്ടിയുള്ള തീരുമാനങ്ങള്‍ മാത്രമാണ് ലീഗിലെ റഫറിമാര്‍ സ്വീകരിക്കുന്നതെന്നും, ക്ലബ്ബിനെ തകര്‍ക്കാനുള്ള ഗൂഢാലോചനകളുടെ ഭാഗമാണിതെന്നും ആരാധകര്‍ ട്വിറ്ററില്‍ കുറിച്ചു.

 

മലയാളികള്‍ക്ക് പുറമെ രാജ്യമെമ്ബാടുമുള്ള ഫുട്ബോള്‍ ആരാധകരും ബ്ലാസ്റ്റേഴ്സിനെതിരായ അനീതി സോഷ്യല്‍ മീഡിയയിലൂടെ ചൂണ്ടിക്കാട്ടുന്നുണ്ട്. #ShameOnAIFF #WeWantJustice തുടങ്ങിയ ഹാഷ് ടാഗുകളും ട്വിറ്ററില്‍ ഉള്‍പ്പെടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Back to top button
error: