NEWSSports

ബ്ലാസ്റ്റേഴ്സിനോട് എന്തിനിത്ര കലിപ്പ്; ഈ‌ ലീഗ് നന്നാകാൻ പോകുന്നില്ല !!

ന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലും റഫറിമാരുടെ നിലവാരമില്ലായ്‌മ കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് തിരിച്ചടി നേരിടുന്നതാണു കണ്ടത്.
നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെതിരെ നടന്ന മത്സരത്തിൽ ഗോവ പന്ത്രണ്ടാം മിനുട്ടിൽ തന്നെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ചെങ്കിലും അതിനു ശേഷം കളി പൂർണമായും ബ്ലാസ്റ്റേഴ്‌സിന്റെ കയ്യിലായിരുന്നു. രണ്ടാം പകുതിയിൽ ഡാനിഷ് ഫാറൂഖ് നേടിയ ഗോളിലാണ് ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ സമനില നേടിയെടുത്തത്.
മത്സരത്തിന്റെ ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്‌സിന് അർഹിക്കുന്ന പെനാൽറ്റി റഫറി നിഷേധിച്ചത് വലിയ തിരിച്ചടിയാണ് നൽകിയത്. മത്സരം അര മണിക്കൂറോളം പിന്നിട്ടപ്പോഴായിരുന്നു സംഭവം. പന്തുമായി പെപ്ര ബോക്‌സിലേക്ക് നടത്തിയ മുന്നേറ്റം തടുക്കാൻ നോർത്ത്ഈസ്റ്റ് പ്രതിരോധതാരം ശ്രമിച്ചു. അതിനിടയിൽ പെപ്രയുടെ ജേഴ്‌സിയിൽ പിടിച്ചു വലിച്ച് താരത്തെ വീഴ്ത്തുകയും ചെയ്‌തു. റഫറിയുടെ തൊട്ടടുത്ത് വെച്ചാണ് സംഭവം നടന്നതെങ്കിലും അദ്ദേഹം അതനുവദിച്ചില്ല.
വീഡിയോ ദൃശ്യങ്ങളിൽ അത് പെനാൽറ്റി ആണെന്ന് വ്യക്തമായിരുന്നു. ആ പെനാൽറ്റി അനുവദിക്കുകയും അത് ബ്ലാസ്റ്റേഴ്‌സ് ഗോളാക്കി മാറ്റുകയും ചെയ്‌തിരുന്നെങ്കിൽ അത് തിരിച്ചുവരാനുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകുമായിരുന്നു. ആ പെനാൽറ്റി അപ്പീൽ നടക്കുന്നതിനു മുൻപ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടു ഷോട്ടുകൾ ബാറിലടിച്ചു മടങ്ങിയിരുന്നു. ടീം സമനില ഗോളിനായി അത്രയും സമ്മർദ്ദം ചെലുത്തുന്ന സമയത്താണ് റഫറിയുടെ നിരാശപ്പെടുത്തുന്ന തീരുമാനം വന്നത്.ഒടുവിൽ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരേ ഹോം ഗ്രൗണ്ടില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് 1-1 സമനിലയുമായി പിരിയേണ്ടിയും വന്നു.

റഫറിയുടെ തീരുമാനങ്ങൾ ബ്ലാസ്റ്റേഴ്‌സിന് പണി കൊടുക്കുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ കിട്ടിയ പണി ആരും മറക്കാൻ സാധ്യതയില്ലാത്തതാണ്. അതിനു പുറമെ മുംബൈ സിറ്റിക്കെതിരായ കഴിഞ്ഞ മത്സരത്തിലും റഫറി ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി എടുക്കേണ്ട പല തീരുമാനങ്ങളും അനുവദിക്കാതിരുന്നിരുന്നു. തന്റെ പണി കൃത്യമായി എടുക്കാതിരുന്ന റഫറി നൽകിയ റിപ്പോർട്ടിൽ പ്രബീർ ദാസിന് മൂന്നു മത്സരങ്ങളിൽ വിലക്കും ലഭിച്ചു.

 

Signature-ad

ഓരോ മത്സരം കഴിയുന്തോറും കൂടുതൽ മെച്ചപ്പെട്ടു വരേണ്ട റഫറിമാർ വീണ്ടും വീണ്ടും തെറ്റായ തീരുമാനങ്ങൾ എടുക്കുന്നത് ആരാധകരിൽ കടുത്ത രോഷം ഉണ്ടാക്കുന്നുണ്ട്. റഫറിമാരുടെ തെറ്റായ തീരുമാനങ്ങൾ ഓരോ മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്‌സിനാണ് കൂടുതൽ തിരിച്ചടി നൽകുന്നത്. സെവൻസ് ഫുട്ബോളിൽ പോലും നിൽക്കാൻ യോഗ്യതയില്ലാത്ത റഫറിമാരാണ് ഐഎസ്എല്ലിൽ ഉള്ളതെന്നും ഈ ലീഗ് ഒരിക്കലും മെച്ചപ്പെടാൻ പോകുന്നില്ലെന്നും ആരാധകർ പറയുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിൽ റഫറിമാർക്കെതിരെ നിരന്തരം വിമർശനങ്ങൾ ഉയർത്തിയിട്ടുള്ള ക്ലബാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ സീസണിൽ അതിന്റെ ഏറ്റവും കൂടിയ രൂപം നമ്മൾ കണ്ടു. ബെംഗളൂരുവിനെതിരെ നടന്ന പ്ലേ ഓഫ് മത്സരത്തിൽ റഫറി വരുത്തിയ വലിയ പിഴവിന്റെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്‌സിന് ഗോൾ വഴങ്ങേണ്ടി വന്നപ്പോൾ പ്രത്യാഘാതങ്ങൾ എന്താകുമെന്ന് ചിന്തിക്കാതെയാണ് ബ്ലാസ്റ്റേഴ്‌സ് കളിക്കളം വിട്ടത്. നാല് കോടി രൂപ പിഴശിക്ഷയായി ബ്ലാസ്റ്റേഴ്‌സിന് ലഭിക്കുകയും ചെയ്‌തു.

 

കഴിഞ്ഞ സീസണിൽ റഫറിമാർക്കെതിരെ ശക്തമായ പ്രതിഷേധം ഉണ്ടായതിനെ തുടർന്ന് ഈ സീസണിൽ റഫറിമാരുടെ നിലവാരം വർധിപ്പിക്കുമെന്നും വാർ ലൈറ്റ് അടക്കമുള്ള സാങ്കേതിക വിദ്യകൾ കൊണ്ടു വരുമെന്നും എഐഎഫ്എഫ് പറഞ്ഞിരുന്നെങ്കിലും സീസൺ തുടങ്ങിയപ്പോൾ ഒന്നുമില്ലാത്ത അവസ്ഥയാണ്. ഫലമോ, റഫറിമാരുടെ മോശം തീരുമാനങ്ങൾ ടീമിന് തിരിച്ചടി നൽകുന്നത് തുടരുന്നു. ഇന്നലെ ബ്ലാസ്റ്റേഴ്‌സും നോർത്ത്ഈസ്റ്റും തമ്മിൽ നടന്ന മത്സരത്തിലും ഇത് കാണുകയുണ്ടായി.

 

മത്സരത്തിൽ പന്ത്രണ്ടാം മിനുട്ടിൽ തന്നെ നോർത്ത്ഈസ്റ്റ് യുണൈറ്റഡ് മുന്നിലെത്തിയെങ്കിലും അതിനു ആദ്യപകുതിയിൽ തന്നെ മറുപടി നൽകാൻ ബ്ലാസ്റ്റേഴ്‌സിന് അവസരമുണ്ടായിരുന്നു. പെപ്രയെ നോർത്ത്ഈസ്റ്റ് യുണൈറ്റഡ് പ്രതിരോധതാരം ബോക്‌സിൽ വീഴ്ത്തിയത് നൂറു ശതമാനം പെനാൽറ്റിയാണെന്ന് വ്യക്തമായിരുന്നു. എന്നാൽ തൊട്ടടുത്ത് തന്നെ ഉണ്ടായിരുന്ന റഫറിക്ക് അക്കാര്യത്തിൽ പൂർണമായും പിഴവ് സംഭവിച്ചപ്പോൾ മത്സരത്തിൽ തിരിച്ചുവരാനുള്ള സാധ്യതകളാണ് ഇല്ലാതായത്.

 

പന്ത്രണ്ടാം മിനുട്ടിൽ നേടിയ ഗോൾ മാറ്റി നിർത്തിയാൽ മത്സരത്തിൽ നോർത്ത്ഈസ്റ്റ് യുണൈറ്റഡ് യാതൊരു തരത്തിലുള്ള ചലനവും ഉണ്ടാക്കിയില്ല. അതിനാൽ തന്നെ പെനാൽറ്റി അനുവദിച്ചിരുന്നെങ്കിൽ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് വിജയം നെടുമായിരുന്നു എന്ന കാര്യത്തിലും യാതൊരു സംശയവുമില്ല. എന്നാൽ ഓരോ മത്സരം കഴിയുമ്പോൾ കൂടുതൽ മെച്ചപ്പെട്ട തീരുമാനങ്ങൾ എടുക്കേണ്ട റഫറിമാർക്ക് വീണ്ടും വീണ്ടും പിഴവുകൾ സംഭവിക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സിന് നഷ്‌ടമാകുന്നത് വിലപ്പെട്ട പോയിന്റുകളാണ്.

 

മുംബൈ സിറ്റിക്കെതിരെ നടന്ന മത്സരത്തിൽ റഫറിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചുകൊണ്ടാണ് പ്രബീർ ദാസിന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ  3 മത്സരങ്ങളിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയത്. മത്സരത്തിൽ നടന്ന മറ്റു അനിഷ്ട സംഭവങ്ങളെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരമായ മിലോസിനും മൂന്നു മത്സരങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

 

എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്കെതിരെ പ്രകോപനങ്ങൾ നടത്തിയ മുംബൈ സിറ്റി താരങ്ങൾക്കെതിരെ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികൾ ഉണ്ടായില്ല എന്നതും ഇവിടെ ശ്രദ്ധേയം.

Back to top button
error: