NEWSSports

അഫ്‌ഗാനിസ്ഥാനെതിരെ പാക്കിസ്ഥാന് 8 വിക്കറ്റിന്റെ വമ്ബൻ തോല്‍വി

ചെന്നൈ : ഏകദിന ലോകകപ്പില്‍ വീണ്ടും വൻ അട്ടിമറിയുമായി അഫ്‌ഗാനിസ്ഥാൻ. കിരീട പ്രതീക്ഷയുമായെത്തിയ പാകിസ്ഥാനെ എട്ടുവിക്കറ്റിനാണ് അഫ്‌ഗാൻ തകര്‍ത്തത്.

പാകിസ്ഥാൻ മുന്നോട്ടുവച്ച 283 റണ്‍സ് വിജയലക്ഷ്യം 49 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അഫ്ഗാൻ മറികടന്നു.

ടോസ് നേടിയ പാകിസ്ഥാൻ ക്യാപ്ടൻ ബാബര്‍ അസം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് പാകിസ്ഥാൻ 282 റണ്‍സ് നേടിയത്. 74 റണ്‍സ് നേടിയ ബാബ‌ര്‍ അസമാണ് ടോപ് സ്കോറര്‍. അബ്ദുള്ള ഷെഫീഖ് (58), ഷദാബ് ഖാൻ (40), ഇഫ്തിഖ‍ര്‍ അഹമ്മദ് എന്നിവരാണ് പാക് നിരയില്‍ തിളങ്ങിയ മറ്റു ബാറ്റ്‌സ്മാൻമാര്‍. നൂര്‍ മുഹമ്മദ് മൂന്നുവിക്കറ്റെടുത്തു.

Signature-ad

മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാൻ49 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടുകയായിരുന്നു.

ഇബ്രാഹി സദ്രാൻ (87), റഹ്മാനുള്ള ഗുര്‍ബാസ് (65), റഹ്മത്ത് ഷാ (77), ഹഷ്മത്തുളഅള ഷഹീദ് (48) എന്നിവരുടെ ബാറ്റിംഗാണ് അഫ്ഗാനെ വിജയത്തിലേക്ക് നയിച്ചത്. ഏകദിന ലോകകപ്പില്‍ ആദ്യമായിട്ടാണ് അഫ്‌ഗാൻ പാകിസ്ഥാനെ തോല്‍പ്പിക്കുന്നത്. നേരത്തെ ഇംഗ്ലണ്ടിനെതിരെയും അഫ്ഗാൻ അട്ടിമറി വിജയം നേടിയിരുന്നു

Back to top button
error: