SportsTRENDING

ഇന്ത്യക്ക് എതിർപ്പ്; ചാമ്ബ്യൻസ് ട്രോഫി പാകിസ്താനില്‍ നിന്നും മാറ്റി; പുതിയ വേദി ഉടൻ പ്രഖ്യാപിക്കും

ദുബായ്: 2025ലെ ചാമ്ബ്യൻസ് ട്രോഫി ക്രിക്കറ്റിന് പാകിസ്താൻ വേദിയാകില്ല. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റേതാണ് തീരുമാനം.ഉടൻ പുതിയ വേദി പ്രഖ്യാപിക്കുമെന്നും ഐസിസി അറിയിച്ചു.

1996നുശേഷം പാകിസ്താൻ വേദിയാകുന്ന പ്രധാന ഐ.സി.സി ടൂര്‍മെന്‍റായിരുന്നു 2025ലെ ചാമ്ബ്യൻസ് ട്രോഫി. വേദി പാകിസ്താനില്‍നിന്ന് മാറ്റി യു.എ.ഇയിലോ അതല്ലെങ്കില്‍ ഹൈബ്രിഡ് മോഡലിലോ ടൂര്‍ണമെന്‍റ് നടത്താനാണ് ഐ.സി.സി നീക്കം.

ഇന്ത്യൻ ക്രിക്കറ്റ് ബോര്‍ഡിന്‍റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് വേദി മാറ്റുന്നതെന്നാണ് വിവരം. കഴിഞ്ഞ ഏഷ്യ കപ്പ് പാകിസ്താനില്‍ മാത്രമായി നടത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും ഇന്ത്യയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഹൈബ്രിഡ് മോഡലില്‍ ശ്രീലങ്ക കൂടി വേദിയാകുകയായിരുന്നു.

Signature-ad

പാകിസ്താനിലേക്ക് ടീമിനെ അയക്കില്ല എന്ന ഇന്ത്യയുടെ നിലപാടാണ് ചാമ്ബ്യൻസ് ട്രോഫി വേദി മാറ്റുന്നതിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍, ഐ.സി.സിയോ പാക് ക്രിക്കറ്റ് ബോര്‍ഡോ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Back to top button
error: