SportsTRENDING

കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ബുധനാഴ്ച; എതിരാളി ചെന്നൈയിൻ എഫ്സി

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ബുധനാഴ്ച (നവംബർ 29) നടക്കും.ചെന്നൈയിൻ എഫ്സി യാണ് എതിരാളികൾ.കൊച്ചിയിൽ വച്ചാണ് മത്സരം.
ഏഴ് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റുമായി നിലവിൽ ഏഴാം സ്ഥാനത്താണ് ചെന്നൈയിൻ എഫ്സി.കഴിഞ്ഞ ദിവസം ഹൈദരാബാദിനെ തോൽപ്പിച്ചതോടെ ഏഴ് മത്സരങ്ങളിൽ നിന്ന് പതിനാറ് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. 

3 ഡിസംബറിന് ഗോവയുമായും 14 ഡിസംബറിന് പഞ്ചാബുമായും 24 ഡിസംബറിന്  മുംബൈയുമായും 27 ഡിസംബറിന് മോഹൻ ബഗാനുമായാണ് ബ്ലാസ്റ്റേഴ്സിന്റെ പിന്നീടുള്ള ഈ‌ വർഷത്തെ മറ്റ് മത്സരങ്ങൾ.

ഇതിൽ നവംബർ 29 നു ചെന്നെയിനേയും ഡിസംബര്‍ 24 നു മുംബൈയേയും ബ്ലാസ്റ്റേഴ്സ് നേരിടുന്നത് സ്വന്തം തട്ടകമായ കൊച്ചിയിൽ വച്ച് തന്നെയാണ്.

Back to top button
error: