SportsTRENDING

തിരുവനന്തപുരത്തെ ക്രിക്കറ്റ് ആരാധകരുടെ മനം കവര്‍ന്ന് റിങ്കു സിങ്

തിരുവനന്തപുരം: ആസ്ട്രേലിയക്കെതിരായ കഴിഞ്ഞ രണ്ട് ട്വന്റി 20 മത്സരങ്ങളിലും തകര്‍പ്പനടികളിലൂടെ ക്രിക്കറ്റ് ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ് റിങ്കു സിങ്.

ഐ.പി.എല്ലില്‍ ഒറ്റ ഓവറില്‍ അഞ്ച് സിക്സടിച്ച്‌ കൊല്‍ക്ക നൈറ്റ് റൈഡേഴ്സിന്റെ വീരനായകനായ താരം ഇന്ത്യൻ ടീമിലും ഇടമുറപ്പിക്കുന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

 

Signature-ad

ഇന്നലെ ആസ്‌ട്രേലിയക്കെതിരെ തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയവും റിങ്കുവിന്റെ പകർപ്പ് പ്രകടനത്തിന് സാക്ഷ്യം വഹിച്ചിരുന്നു. ഒമ്ബത് പന്തുകള്‍ മാത്രം നേരിട്ട താരം രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 31 റണ്‍സാണ് അടിച്ചെടുത്തത്. പതിനെട്ടാം ഓവറില്‍ ക്രീസിലെത്തിയായിരുന്നു താരത്തിന്റെ സ്ഫോടനാത്മക ബാറ്റിങ്. മത്സരം കാണാനെത്തിയ കാണികള്‍ റിങ്കുവിന് വേണ്ടി ബാനറും ഉയര്‍ത്തിയിരുന്നു. ഇതിന്റെ വിഡിയോ റിങ്കുവിന്റെ ഐ.പി.എല്‍ ക്ലബായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പങ്കുവെക്കുകയും ചെയ്തു.

 

ഇന്ത്യക്കായി നാല് ഇന്നിങ്സുകളില്‍ കളത്തിലിറങ്ങിയ റിങ്കുസിങ്ങിനെ മൂന്ന് മത്സരങ്ങളിലും പുറത്താക്കാൻ എതിര്‍ ബൗളര്‍മാര്‍ക്കായിരുന്നില്ല. 128 റണ്‍സാണ് ശരാശരി. 216.94 സ്ട്രൈക്ക് റേറ്റില്‍ 128 റണ്‍സാണ് സമ്ബാദ്യം.

Back to top button
error: