SportsTRENDING

ഐഎസ്‌എല്ലിൽ വീണ്ടും ഗോവ ഒന്നാമത്

ഫറ്റോര്‍ദ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളില്‍ ജംഷഡ്‌പുര്‍ എഫ്‌.സിയെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ച്‌ എഫ്‌.സി.ഗോവ.ഇതോടെ ഐഎസ്എൽ പോയിന്റ് പട്ടികയിൽ ഗോവ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി.

ഫറ്റോര്‍ദയിലെ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വിക്‌ടര്‍ റോഡ്രിഗസാണ് ഗോവയ്ക്കായി ഗോൾ നേടിയത്. കളി തീരാന്‍ എട്ട്‌ മിനിറ്റ്‌ ശേഷിക്കേയായിരുന്നു ഗോള്‍.

Signature-ad

ഇതോടെ ആറ്‌ കളികളില്‍നിന്നു 16 പോയിന്റ്‌ നേടിയ ഗോവ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ മറികടന്ന്‌ ഒന്നാം സ്‌ഥാനത്തെത്തി. ബ്ലാസ്‌റ്റേഴ്‌സിന്‌ ഏഴ്‌ കളികളില്‍നിന്നു 16 പോയിന്റാണുള്ളത്‌.

Back to top button
error: