Social Media
-
03/07/2024നെറ്റ് പോലുള്ള വസ്ത്രം തന്നു, അടിയില്‍ ഒന്നും ധരിക്കാന്‍ സമ്മതിച്ചില്ല; ദുരനുഭവം പങ്കിട്ട് ബിഗ് ബോസ് താരം
സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് ആയിഷ ഖാന്‍. ബിഗ് ബോസ് ഹിന്ദി സീസണ്‍ 17 ലൂടെയാണ് ആയിഷ താരമായി മാറുന്നത്. ഷോയില്‍ വച്ച് സ്റ്റാന്റ് അപ്പ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖി തന്നെ വിവാഹം കഴിക്കാമെന്ന് വാക്കു തന്നുവെന്ന ആയിഷയുടെ തുറന്ന് പറച്ചില്‍ വലിയ വാര്‍ത്തയായി മാറിയിരുന്നു. മുനവര്‍ തന്നെ വഞ്ചിച്ചുവെന്നായിരുന്നു ആയിഷയുടെ ആരോപണം. ആ സീസണിലെ വിന്നറായി മാറിയ താരമാണ് മുനവര്‍. ഷോയ്ക്ക് പിന്നാലെ സംഗീത വീഡിയോകളിലും സിനിമകളിലുമൊക്കെയായി സജീവമായി മാറുകയായിരുന്നു ആയിഷ. തെലുങ്ക് ചിത്രം ഗാങ്സ് ഓഫ് ഗോദാവരിയിലെ ഐറ്റം സോംഗിലും ആയിഷ കയ്യടി നേടിയിരുന്നു. അതേസമയം മുമ്പൊരിക്കല്‍ നല്‍കിയ അഭിമുഖത്തില്‍ തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവം ആയിഷ തുറന്ന് പറഞ്ഞിരുന്നു. താന്‍ ഒരു സംഗീത വീഡിയോയില്‍ അഭിനയിക്കാന്‍ ചെന്ന സമയത്തുണ്ടായ അനഭവമാണ് ആയിഷ പങ്കുവച്ചത്. ”അവര്‍ എനിക്ക് ധരിക്കാന്‍ കുറച്ച് വസ്ത്രങ്ങള്‍ നല്‍കി. ഞാന്‍ എക്സൈറ്റഡ് ആയിരുന്നു. അവര്‍ എനിക്ക് ഫോട്ടോയെടുക്കാന്‍ നേരം ധരിക്കാന്‍ നെറ്റു…
Read More » -
03/07/2024നടി സുനൈനയും അറബി വ്‌ളോഗര്‍ അല്‍ അമേരിയും വിവാഹിതരാകുന്നു?
ദുബായ്: ഇന്ത്യന്‍ നടി സുനൈനയും ദുബായിലെ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവെന്‍സറുമായ ഖാലിദ് അല്‍ അമേരിയും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ അഞ്ചിന് വിവാഹനിശ്ചയ ചിത്രം സുനൈന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. വിവാഹമോതിരം അണിഞ്ഞുള്ള രണ്ട് കൈകള്‍ പരസ്പരം ചേര്‍ത്തു പിടിച്ച ചിത്രമാണ് ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് ഇരുവരും വിവാഹിതരാകുന്നുവെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. കഴിഞ്ഞ ദിവസവും ഖാലിദ് വിവാഹനിശ്ചയ ചിത്രം പങ്കുവച്ചിരുന്നു. വ്‌ളോഗുകളിലൂടെ മലയാളികള്‍ക്കിടയിലും സുപരിചിതനാണ് ഖാലിദ്. ടര്‍ബോ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ഖാലിദ് മമ്മൂട്ടിയുമായി നടത്തിയ അഭിമുഖം വൈറലായിരുന്നു. എന്നാല്‍, വിവാഹത്തെ സംബന്ധിക്കുന്ന വാര്‍ത്തകളോടൊന്നും ഇതുവരെ ഇരുവരും പ്രതികരിച്ചിട്ടില്ല. അതേസമയം ഖാലിദ് ഇപ്പോള്‍ ഇന്ത്യയിലെത്തിയിട്ടുണ്ട്. ചെന്നൈയിലെ ഒരു റെസ്റ്റൊറന്റില്‍ നിന്നുള്ള ചിത്രങ്ങള്‍ ഖാലിദ് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്. തമിഴ് സിനിമകളിലാണ് സുനൈന കൂടുതല്‍ അഭിനയിച്ചിട്ടുള്ളത്. ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്ത തമിഴ് ക്രൈം ത്രില്ലര്‍ ഇന്‍സ്പെക്ടര്‍ ഋഷിയിലാണ് താരം ഒടുവില്‍ അഭിനയിച്ചത്. ബെസ്റ്റ് ഫ്രണ്ട്സ് എന്ന ചിത്രത്തിലൂടെ…
Read More » -
02/07/2024സൊനാക്ഷിയുടെ വിവാഹത്തില്‍ പങ്കെടുത്തില്ല; ‘ചിലരുമായി’ സഹകരിക്കാന്‍ സാധിക്കില്ലെന്ന് സഹോദരന്‍
നടി സൊനാക്ഷി സിന്‍ഹയും സഹീര്‍ ഇക്ബാലും ജൂണ്‍ 23-നാണ് വിവാഹിതരായത്. ദീര്‍ഘകാലത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. ഹീരാമണ്ഡി എന്ന വെബ് സീരീസിന്റെ വിജയത്തിന് പിന്നാലെയായിരുന്നു സൊനാക്ഷിയുടെ വിവാഹം.അതേസമയം, സൊനാക്ഷിയുടെ വിവാഹത്തോടനുബന്ധിച്ച് ഒട്ടേറെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. സഹോദരനും കോണ്‍ഗ്രസ് നേതാവുമായ ലവ് സിന്‍ഹ സൊനാക്ഷിയെ ഇന്‍സ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്തതിന് പിന്നാലെയായിരുന്നു വിവാദം. സഹോദരിയുടെ വിവാഹത്തിന് ലവ് പങ്കെടുത്തതുമില്ല. സഹീര്‍ ഇക്ബാലിന്റെ പിതാവും വ്യവസായിയുമായ ഇക്ബാല്‍ രത്തന്‍സിയുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്നാണ് ലവ് സിന്‍ഹ വിവാദത്തില്‍ പങ്കെടുക്കാതിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.ഇതു വലിയ ചര്‍ച്ചയായതോടെ ലവ് സിന്‍ഹ പ്രതികരണവുമായി രംഗത്തു വന്നിരിക്കുകയാണ്. ടെലിഗ്രാഫ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം ഷെയര്‍ ചെയ്താണ് ലവ് സിന്‍ഹ പ്രസ്താവന നടത്തിയത്. ‘ എന്തുകൊണ്ട് ഞാന്‍ പങ്കെടുത്തില്ല. തെറ്റായി വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എനിക്കെതിരെ ഓണ്‍ലൈന്‍ കാംപയിനുകള്‍ നടത്തിയാലും കുടുംബമാണ് എനിക്കെല്ലാമെന്ന യാഥാര്‍ത്ഥ്യം തിരുത്തപ്പെടാന്‍ പോവുന്നില്ല. പിന്നീട് ലേഖനത്തിലെ ഒരു പ്രത്യേക ഖണ്ഡിക ലവ് സിന്‍ഹ ഉദ്ധരിച്ചു. ‘ അദ്ദേഹത്തിന്റെ(സഹീര്‍ ഇഖ്ബാല്‍)…
Read More » -
01/07/2024ദുബായില്‍ ബഹുനില ഹോട്ടലിന്റെ ബാല്‍ക്കണിയല്‍ വസ്ത്രം ഉണക്കാനിട്ട് വീട്ടമ്മ!
ലോകത്തിന്റെ ഏത് കോണിലെത്തിയാലും അത് വരെ തുടര്‍ന്ന് വന്നിരുന്ന ചില രീതികള്‍ മനുഷ്യന്‍ അബോധമായി ആവര്‍ത്തിക്കും. അത് ജൈവികമായ ഒരു പ്രക്രിയയാണ്. സമാനമായ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ അത് ഒരേ സമയം വിമര്‍ശനവും അഭിനന്ദനവും ഏറ്റുവാങ്ങി. ദുബായിലെ ആഡംബര ഹോട്ടലിന്റെ ബാല്‍ക്കണിയില്‍ ഒരു ഇന്ത്യന്‍ സ്ത്രീ വസ്ത്രങ്ങള്‍ ഉണക്കാനിടുന്ന വീഡിയോയായിരുന്നു അത്. പല്ലവി വെങ്കിടേഷ് എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. വീഡിയോയില്‍ ‘പാം അറ്റ്‌ലസിലായാലും അമ്മ വെറുമൊരു അമ്മയാകുന്നു’ എന്ന കുറിപ്പും കാണാം. വീഡിയോ പെട്ടെന്ന് തന്നെ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടി. ചിലര്‍ രൂക്ഷ വിമര്‍ശനവുമായെത്തിയപ്പോള്‍ മറ്റ് ചിലര്‍ സ്ത്രീയെ പ്രശംസിച്ച് കൊണ്ട് കുറിപ്പെഴുതി. വീഡിയോയില്‍, ദുബായിലെ പാം അറ്റ്‌ലസ് എന്ന അംബരചുംബിയായ കെട്ടിടത്തിന്റെ ബാല്‍ക്കെണിയില്‍ ഒരു സ്ത്രീ കാക്കി ബര്‍മുഡ കുടഞ്ഞ് കൊണ്ട് വെയിലത്ത് ഉണക്കാനിടുന്നതായി ഭാവിക്കുന്നു. പിന്നാലെ ക്യാമറ ദൂരെയുള്ള മറ്റൊരു കെട്ടിടത്തിന്റെ ബാല്‍ക്കെണിയില്‍ തുണി ഉണങ്ങാനായി വിരിച്ചിട്ടിരിക്കുന്നതും കാണാം. നിരവധി…
Read More » -
01/07/2024സോഷ്യല്‍ മീഡിയില്‍ ആക്രമണം േനരിട്ടപ്പോള്‍ അമ്മയില്‍നിന്ന് ആരും പിന്തുണച്ചില്ല, ജനറല്‍ സെക്രട്ടറിക്ക് പ്രതിഫലം നല്‍കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് ജഗതി; നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും നന്ദികേടുകള്‍ ചൂണ്ടിക്കാട്ടിയും ഇടവേള ബാബുവിന്റെ വിടവാങ്ങല്‍ പ്രസംഗം
നീണ്ട ഇരുപത്തിയഞ്ച് വര്‍ഷം അമ്മയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു ഇടവേള ബാബു പദവിയൊഴിയുന്നതിനു മുന്നോടിയായി അംഗങ്ങളെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചപ്പോള്‍ പങ്ക് വച്ച വാക്കുകളാണ് വാര്‍ത്തകളില്‍ നിറയുന്നത്. സമൂഹമാദ്ധ്യമങ്ങളില്‍ തന്നെ ചിലര്‍ വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍ അമ്മയിലെ ഒരാള്‍ പോലും പിന്തുണച്ചില്ലെന്ന് ഇടവേള ബാബു പറഞ്ഞു. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇരുന്നത് എല്ലാവര്‍ക്കും വേണ്ടിയാണ്, സ്വന്തം സന്തോഷത്തിനായിരുന്നില്ല. സമൂഹ മാദ്ധ്യമങ്ങളില്‍ തനിക്ക് നേരെ വലിയ ആക്രമണം നടന്നു. അന്ന് ഒപ്പമുണ്ടായിരുന്നവര്‍ നിശബ്ദരായി നിന്നു. ആരില്‍ നിന്നും സഹായം കിട്ടിയില്ല. ഈ പദവിയിലിരിക്കുന്ന ആള്‍ക്ക് വേണ്ടി മറ്റുള്ളവരായിരുന്നു സംസാരിക്കേണ്ടിയിരുന്നത്. പുതിയ ഭരണസമിതിക്ക് ഇത്തരം ദുരനുഭവം ഉണ്ടാകരുത്. ഭാരവാഹി തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ താന്‍ പെയ്ഡ് സെക്രട്ടറിയാണെന്ന് പ്രചാരണം ഉണ്ടായിയെന്നും ഇടവേള ബാബു ചൂണ്ടിക്കാണിച്ചു, എന്നാല്‍, സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഇന്നസെന്റും അടക്കം നേതൃത്വത്തിലുണ്ടായിരുന്നവര്‍ വലിയ പിന്തുണയാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ജഗതി ശ്രീകുമാറാണ് ജനറല്‍ സെക്രട്ടറിക്ക് പ്രതിഫലം നല്‍കണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത്. അതു കഴിഞ്ഞ്…
Read More » -
30/06/2024രജനികാന്തിന്റെ മകളെ കെട്ടാന്‍ ആഗ്രഹിച്ചു! ജയം രവിയുടെ വിവാഹമോചന വാര്‍ത്തകള്‍ക്കിടയില്‍ മറ്റൊരു വെളിപ്പെടുത്തല്‍
തെന്നിന്ത്യന്‍ താരങ്ങളുടെ സ്വകാര്യ ജീവിതം സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഓരോ ദിവസവും പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ഏറ്റവുമൊടുവില്‍ തമിഴിലെ സൂപ്പര്‍താരം ജയം രവിയുടെ ദാമ്പത്യത്തെ കുറിച്ചുള്ള ഊഹാപോഹങ്ങളാണ് പ്രചരിച്ച് കൊണ്ടിരിക്കുന്നത്. നടനും ഭാര്യ ആരതിയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണുവെന്നും ഇരുവരും ഡിവോഴ്സിലേക്ക് എത്തിയെന്നുമാണ് കഥകള്‍. കുറച്ച് ദിവസങ്ങളായി നിരന്തരം വാര്‍ത്ത പ്രചരിച്ചിട്ടും ജയം രവിയോ ഭാര്യയോ ഈ വിഷയത്തില്‍ പ്രതികരിക്കുകയേ സത്യമെന്താണെന്ന് ബോധ്യപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഇതോടെ അഭ്യൂഹങ്ങള്‍ കൂടുതല്‍ ശക്തിയായി പ്രചരിക്കാന്‍ തുടങ്ങി. ഇതിനിടയിലൂടെ താരദമ്പതിമാരെ കുറിച്ച് ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകളാണ് മറ്റിടങ്ങളില്‍ നിന്നും വരുന്നത്. ജയം രവിയും ഭാര്യയും വേര്‍പിരിയുന്നതില്‍ നടന്റെ കൂടെ നില്‍ക്കുമെന്ന് പറഞ്ഞാണ് ഗായിക സുചിത്ര എത്തിയത്. ആരതിയെ പോലൊരു പെണ്ണിന്റെ കൂടെ ജീവിക്കാനേ സാധിക്കില്ലെന്നും ജയം രവി കഷ്ടപ്പെടുകയും അവര്‍ സുഖിച്ച് ജീവിക്കുകയാണെന്നുമാണ് സുചിത്ര ആരോപിച്ചത്. ഇതിന് പിന്നാലെ നടന്‍ മറ്റൊരു വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നതിനെ പറ്റിയും ആരോപണം വരികയാണ്. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ മകളെ…
Read More » -
30/06/2024ദുബായിലേക്ക് പറന്ന് ജാസ്മിന്‍! രണ്ടാളെയും ഒഴിവാക്കി അടുത്തത് നോക്കുവാണോ? വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ
ബിഗ് ബോസ് മലയാളത്തിലെ ഓരോ സീസണുകളും കഴിയുന്നതിന് അനുസരിച്ച് പുതിയ ചരിത്രങ്ങള്‍ സൃഷ്ടിക്കപ്പെടാറുണ്ട്. ഇത്തവണ ഏറ്റവുമധികം സൈബര്‍ ബുള്ളിയിങ് നേരിടേണ്ടി വന്ന വ്യക്തിയെന്ന നിലയില്‍ ജാസ്മിന്‍ ജാഫറാണ് പുതിയൊരു ചരിത്രം കുറിച്ചത്. അത്രയധികം വിമര്‍ശനങ്ങളായിരുന്നു ജാസ്മിനെ തേടി എത്തിയത്. ഗബ്രിയും ജാസ്മിനും ചേര്‍ന്നുള്ള സൗഹൃദമായിരുന്നു വിമര്‍ശനങ്ങള്‍ക്കെല്ലാം കാരണമായത്. പുറത്ത് ജാസ്മിനുമായി കമ്മിറ്റഡ് ആയിരുന്ന അഫ്സലെന്ന യുവാവും താരത്തിനെതിരെ വന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ ഗൗരവ്വമുള്ളതായി. എന്നിലപ്പോള്‍ മത്സരത്തിന് ശേഷം തന്റെ ജീവിതവുമായി അടിച്ച് പൊളിക്കുകയാണ് ജാസ്മിന്‍. ബിഗ് ബോസിന് ശേഷം തന്റെ പേരിലുണ്ടായ വിവാദങ്ങളെ പറ്റിയോ റിലേഷന്‍ഷിപ്പുകളെ പറ്റിയോ കൂടുതല്‍ സംസാരിക്കാന്‍ ജാസ്മിന്‍ ശ്രമിച്ചിരുന്നില്ല. മാത്രമല്ല ബിഗ് ബോസിലൂടെ സൗഹൃദത്തിലായ റെസ്മിനൊപ്പം ചിലയിടങ്ങളിലേക്ക് യാത്ര പോവുകയാണ് ചെയ്തിരുന്നത്. എന്നാലിപ്പോള്‍ ജാസ്മിന്‍ ദുബായിലേക്ക് പോയിരിക്കുകയാണ്. അവിടെ എന്താണെന്ന കാര്യം വ്യക്തമല്ലെങ്കിലും ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഇത് പറഞ്ഞത്. മാത്രമല്ല തന്റെ പുതിയ ചില ഫോട്ടോസും ജാസ്മിന്‍ പുറത്ത് വിട്ടിരിക്കുകയാണ്. ഇതോടെ ജാസ്മിനെ പരിഹസിച്ചും കളിയാക്കിയും നിരവധി പേരാണ്…
Read More » -
28/06/2024”എനിക്ക് പ്രധാനം ലസ്റ്റ്, പ്രണയം പിന്നെയെ വരൂ; പെര്‍ഫോം ചെയ്യുന്നില്ലെങ്കില്‍ എന്തിന് ഒപ്പം ജീവിക്കണം?”
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച് തുറന്ന് സംസാരിക്കാന്‍ ഷക്കീല മടിക്കാറില്ല. കുടുംബത്തിന്റെ സാഹചര്യം കൊണ്ടാണ് ഇത്തരം സിനിമകളില്‍ അഭിനയിക്കേണ്ടി വന്നതെന്ന് ഷക്കീല വ്യക്തമാക്കി. എന്നാല്‍ ഒരു ഘട്ടത്തില്‍ കുടുംബവും ഷക്കീലയെ കൈയൊഴികുയാണുണ്ടായത്. ഇപ്പോഴിതാ വ്യക്തി ജീവിതത്തിലെയും കരിയറിലെയും അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഷക്കീല. സിനിമാ രം?ഗത്ത് തിളങ്ങി നിന്ന കാലത്ത് തന്നെ ആരും മോശമായി സമീപിച്ചിട്ടില്ലെന്ന് ഷക്കീല പറയുന്നു. എന്നെ ആളുകള്‍ക്ക് ഭയങ്കര പേടിയായിരുന്നു. പത്ത് ദിവസം കൊണ്ടാണ് എന്റെ സിനിമകള്‍ ഷൂട്ട് ചെയ്യുക. എന്റെ ഒരു ദിവസം അവര്‍ക്ക് വിലപ്പെട്ടതാണ്. അവര്‍ മോശമായി പെരുമാറിയാല്‍ ഞാന്‍ ഡേറ്റ് നല്‍കില്ല. അതുകൊണ്ട് ആരും തന്നോട് അത്തരത്തില്‍ പെരുമാറിയില്ലെന്ന് ഷക്കീല വ്യക്തമാക്കി. റിലേഷന്‍ഷിപ്പുകള്‍ തകരുമ്പോള്‍ ആ ഘട്ടം മറികടക്കുന്നതിനെക്കുറിച്ചും ഷക്കീല സംസാരിച്ചു. എനിക്കെപ്പോഴും ഒരു ബാക്കപ്പ് പ്ലാന്‍ ഉണ്ടാവും, മറ്റൊരാള്‍. പ്രണയിക്കുന്ന വ്യക്തി താനുമായി പിരിയുമെന്ന് തോന്നിയാല്‍ മറ്റൊരാളുമായി…
Read More » -
28/06/2024സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടായെന്ന് മമ്മൂട്ടി; മകന്റെ വിയോഗത്തില്‍ സിദ്ദീഖിനെ ചേര്‍ത്തുപിടിച്ച് സഹപ്രവര്‍ത്തകര്‍
നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖിന്റെ വിയോഗം ചലച്ചിത്ര ലോകത്തെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്.ഇന്നലെ രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.സിദ്ദിഖിന്റെ മൂന്ന് മക്കളില്‍ മൂത്തയാള്‍ ആണ് റാഷിന്‍. സാപ്പി എന്ന ഓമനപ്പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഇതോടെ താരപുത്രന്റെ വിയോഗത്തില്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ നിരവധി പേരാണ് എത്തുന്നത്. പലരും പഴയക്കാല ഓര്‍മ്മകള്‍ പങ്കുവച്ചാണ് എത്തുന്നത്. ഇപ്പോഴിതാ സിദ്ധിഖിന്റെ മകന്റെ വിയോഗത്തില്‍ വികാരാധീനനായി നടന്‍ മമ്മൂട്ടി. സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ.. എന്ന് കുറിച്ചാണ് താരം അന്ത്യാഞ്ജലിയര്‍പ്പിച്ചത്. യുകെയില്‍ ആയിരുന്നതിനാല്‍ മമ്മൂട്ടിക്ക് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പ്രിയ സഹപ്രവര്‍ത്തകന്റെ ദുഖത്തില്‍ പങ്കുചേരാന്‍ സിനിമാരംഗത്തു നിന്നും നിരവധി താരങ്ങള്‍ കാക്കനാട്ടെ സിദ്ദിഖിന്റെ വീട്ടിലെത്തി ചേര്‍ന്നിരുന്നു. നടന്‍ ദിലീപ്, കാവ്യ മാധവന്‍, ബിന്ദു പണിക്കര്‍, സായ് കുമാര്‍, നാദിര്‍ഷ, ജോമോള്‍, ഗ്രേസ് ആന്റണി, ഹരിശ്രീ അശോകന്‍, മനോജ് കെ ജയന്‍ തുടങ്ങി നിരവധി പേര്‍ സിദ്ദിഖിന്റെ വീട്ടിലെത്തിയിരുന്നു. ബീന ആന്റണി ഓര്‍മ്മ പങ്ക് വച്ചത് ഇങ്ങനെ: ഒരുപാട്…
Read More » -
28/06/2024സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടായെന്ന് മമ്മൂട്ടി; മകന്റെ വിയോഗത്തില്‍ സിദ്ദീഖിനെ ചേര്‍ത്തുപിടിച്ച് സഹപ്രവര്‍ത്തകര്‍
നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖിന്റെ വിയോഗം ചലച്ചിത്ര ലോകത്തെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്.ഇന്നലെ രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.സിദ്ദിഖിന്റെ മൂന്ന് മക്കളില്‍ മൂത്തയാള്‍ ആണ് റാഷിന്‍. സാപ്പി എന്ന ഓമനപ്പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഇതോടെ താരപുത്രന്റെ വിയോഗത്തില്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ നിരവധി പേരാണ് എത്തുന്നത്. പലരും പഴയക്കാല ഓര്‍മ്മകള്‍ പങ്കുവച്ചാണ് എത്തുന്നത്. ഇപ്പോഴിതാ സിദ്ധിഖിന്റെ മകന്റെ വിയോഗത്തില്‍ വികാരാധീനനായി നടന്‍ മമ്മൂട്ടി. സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ.. എന്ന് കുറിച്ചാണ് താരം അന്ത്യാഞ്ജലിയര്‍പ്പിച്ചത്. യുകെയില്‍ ആയിരുന്നതിനാല്‍ മമ്മൂട്ടിക്ക് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പ്രിയ സഹപ്രവര്‍ത്തകന്റെ ദുഖത്തില്‍ പങ്കുചേരാന്‍ സിനിമാരംഗത്തു നിന്നും നിരവധി താരങ്ങള്‍ കാക്കനാട്ടെ സിദ്ദിഖിന്റെ വീട്ടിലെത്തി ചേര്‍ന്നിരുന്നു. നടന്‍ ദിലീപ്, കാവ്യ മാധവന്‍, ബിന്ദു പണിക്കര്‍, സായ് കുമാര്‍, നാദിര്‍ഷ, ജോമോള്‍, ഗ്രേസ് ആന്റണി, ഹരിശ്രീ അശോകന്‍, മനോജ് കെ ജയന്‍ തുടങ്ങി നിരവധി പേര്‍ സിദ്ദിഖിന്റെ വീട്ടിലെത്തിയിരുന്നു. ബീന ആന്റണി ഓര്‍മ്മ പങ്ക് വച്ചത് ഇങ്ങനെ: ഒരുപാട്…
Read More »