Social MediaTRENDING

‘ലിപ് ലോക്ക് ചെയ്യുന്നത് നേരിട്ട് കാണാനോ സിനിമയില്‍ കാണാനോ താല്‍പര്യമില്ല, പക്ഷെ ആ സീന്‍ ചെയ്യരുതെന്ന് ഞാന്‍ പറയില്ല’

മിന്നല്‍ മുരളിക്കും അജയന്റെ രണ്ടാം മോഷണത്തിനും ശേഷം പാന്‍ ഇന്ത്യന്‍ തലത്തില്‍ ആരാധകരുള്ള താരമാണ് ടൊവിനോ തോമസ്. പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയില്‍ തുടങ്ങിയ ടൊവിനോയുടെ സിനിമാ ജീവിതം അജയന്റെ രണ്ടാം മോഷണത്തില്‍ എത്തി നില്‍ക്കുമ്പോള്‍ മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളില്‍ ഒരാളാണ് നടന്‍. യാതൊരു തരത്തിലും സിനിമാ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്നും സിനിമാ മോഹം ഒന്നുകൊണ്ട് മാത്രമാണ് ടൊവിനോ അഭിനയിച്ച് തുടങ്ങിയത്.

എഞ്ചിനീയറിങ് ബിരുദധാരിയായ ടൊവിനോയുടെ സിനിമാപ്രേമം മനസിലാക്കി ചേട്ടന്‍ ടിങ്സ്റ്റണിനെ പോലെ തന്നെ അന്ന് മുതല്‍ ഇന്ന് വരേയും നടനെ പിന്തുണച്ച് കൂടെ നില്‍ക്കുന്നൊരാള്‍ ഭാര്യ ലിഡിയയാണ്. പതിനഞ്ചാം വയസ് മുതല്‍ ലിഡിയയും ടൊവിനോയും സുഹൃത്തുക്കളാണ്. സൗഹൃദം പിന്നീട് പ്രണയമായി മാറി. പത്ത് വര്‍ഷം മുമ്പായിരുന്നു ടൊവിനോയുടെ വിവാഹം.

Signature-ad

അന്ന് എന്ന് നിന്റെ മൊയ്തീന്‍ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു താരം. ഇതുവരെയുള്ള സിനിമാ ജീവിതത്തിനിടെ മായാനദി അടക്കം നിരവധി സിനിമകളില്‍ ടൊവിനോ ലിപ് ലോക്ക് സീനുകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇത്തരം രം?ഗങ്ങളില്‍ അഭിനയിക്കുമ്പോഴുള്ള ഭാര്യ ലിഡിയയുടെ പ്രതികരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ നടന്‍ മുമ്പൊരിക്കല്‍ മറുപടി പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈരളി ടിവിയിലെ ജെബി ജംഗ്ഷന്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഇതിനുള്ള മറുപടി നടന്‍ പറഞ്ഞത്.

ടൊവിനോയുടെ പഴയ അഭിമുഖം ഇപ്പോള്‍ വീണ്ടും ആരാധകര്‍ക്കിടയില്‍ വൈറലാവുകയാണ്. ടൊവിനോയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം… നടിമാര്‍ക്കൊപ്പം അടുത്തിടപഴകി അഭിനയിക്കുന്നതിനെ കുറിച്ചുള്ള ആശങ്കയൊന്നും എന്റെ അടുത്ത് ലിഡിയ പ്രകടിപ്പിച്ചിട്ടില്ല.

അല്ലെങ്കില്‍ അങ്ങനൊരു ആശങ്ക ഇല്ലായിരിക്കാം. പതിനഞ്ച് വയസിലാണ് ലിഡിയ എന്നെ കാണുന്നത്. അന്ന് മുതല്‍ എന്നെ വ്യക്തമായി ലിഡിയയ്ക്ക് അറിയാം. ഞങ്ങള്‍ പഠിച്ചത് കൊയമ്പത്തൂരാണ്. സിനിമ എന്നും എനിക്ക് ഒരു സ്വപ്നമായിരുന്നു. പക്ഷെ സിനിമ മോഹത്തെ കുറിച്ച് ഞാന്‍ ലിഡിയയോട് പറഞ്ഞിട്ടില്ല.

ഒരു ദിവസം ലിഡിയ എന്നോട് ഇങ്ങോട്ട് ചോദിച്ചതാണ് സിനിമയില്‍ എന്തെങ്കിലുമാകാന്‍ താല്‍പര്യമുണ്ടോയെന്ന്. പിന്നെ സ്‌ക്രിപ്റ്റ് ഡിമാന്റ് ചെയ്യുന്നതുകൊണ്ടാണ് ഞാന്‍ ലിപ് ലോക്ക് ചെയ്തിട്ടുള്ളത്. പക്ഷെ അതല്ല സിനിമയുടെ സെല്ലിങ് പോയിന്റ്.

ലിപ് ലോക്ക് പോലുള്ള സീനുകളുടെ ഷൂട്ട് ദിവസം വരുമ്പോള്‍ ഞാന്‍ ലിഡിയയോട് പറയും നീ ഇങ്ങോട്ട് കേറിപ്പോര്… ഇവിടെ നിന്നോളുവെന്ന്. അപ്പോള്‍ ലിഡിയ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു… എനിക്ക് അത് കാണാന്‍ വലിയ താല്‍പര്യമൊന്നുമില്ല. സിനിമയിലും കാണാന്‍ വലിയ താല്‍പര്യമൊന്നുമില്ല.

പക്ഷെ ആ സീന്‍ ചെയ്യരുതെന്ന് ഞാന്‍ പറയില്ല. കാരണം നിങ്ങള്‍ ഒരു ഗൈനക്കോളജിസ്റ്റായിരുന്നുവെങ്കില്‍ ഒരു സിസേറിയന്‍ ചെയ്യുന്ന സമയത്ത് ആ സ്ത്രീയുടെ അവിടെ തൊടരുത് ഈ സ്ത്രീയുടെ ഇവിടെ തൊടരുത് എന്നൊന്നും എനിക്ക് പറയാന്‍ പറ്റില്ലല്ലോ. ജോലിയുടെ ഭാഗമായിട്ട് ചെയ്യുന്ന കാര്യമാണ് എന്നാണ്.

അതുപോലെ ലിപ് ലോക്ക് പോലുള്ള സീനില്‍ നൂറ്റിയമ്പതോളം പേരുടെ നടുക്ക് നിന്നാണ് നമ്മള്‍ അഭിനയിക്കുന്നത്. അതുകൊണ്ട് തീര്‍ച്ചയായും ആ കാര്യം അഭിനയമായി മാത്രമെ നമുക്ക് ചെയ്യാന്‍ പറ്റു എന്നാണ് ടൊവിനോ നല്‍കിയ മറുപടി. ടൊവിനോയ്ക്കും ലിഡിയയ്ക്കും ഇസ, ടാഹാന്‍ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. ഒട്ടുമിക്ക സെലിബ്രിറ്റി ഫങ്ഷനുകളിലും ഭാര്യയ്‌ക്കൊപ്പമാണ് ടൊവിനോ എത്താറുള്ളത്.

അതേസമയം അജയന്റെ രണ്ടാം മോഷണം ഒരു മാസം പിന്നിടുമ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മൂന്ന് കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ ടൊവിനോ അവതരിപ്പിച്ചത്. എമ്പുരാനാണ് അണിയറയില്‍ ഒരുങ്ങുന്ന ടൊവിനോയുടെ മറ്റൊരു സിനിമ.

 

Back to top button
error: