Social MediaTRENDING

സരസു എന്തുകൊണ്ട് പിള്ളേച്ചനെ ആശ്രയിച്ചു? ക്ഷീരമുള്ളൊരു അകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം!

ലയാള സിനിമയിലെ എക്കാലത്തേയും വലിയ വിജയങ്ങളിലൊന്നാണ് മീശമാധവന്‍. ദിലീപിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത സിനിമയില്‍ കാവ്യ മാധവന്‍, ജഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത്,ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരന്നിരുന്നു. ചിത്രത്തിലെ ഓരോ രംഗവും മലയാളി ഇപ്പോഴും ഓര്‍ത്തിരിക്കുന്നതാണ്.

കാലങ്ങള്‍ക്കിപ്പുറം മീശ മാധവന്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയത് മറ്റൊരു തരത്തിലായിരുന്നു. ചിത്രത്തില്‍ ജഗതിയുടെ കഥാപാത്രം ഭഗീരഥന്‍ പിള്ളയ്ക്ക് സരസുമായിട്ടുള്ള അവിഹിത ബന്ധം സോഷ്യല്‍ മീഡിയയില്‍ പല തരത്തിലുള്ള വായനകള്‍ക്കും വിധേയമായിരുന്നു. ഗായത്രി വര്‍ഷയായിരുന്നു സരസുവായി അഭിനയിച്ചത്.

Signature-ad

ഇപ്പോഴിതാ സരസു-പിള്ളേച്ചന്‍ പ്രണയത്തെക്കുറിച്ചുള്ള ചര്‍ച്ചകളോട് പ്രതികരിക്കുകയാണ് സിനിമയുടെ സംവിധായകന്‍ ലാല്‍ ജോസ്. റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ് തുറന്നത്. എന്തുകൊണ്ടാണ് സരസു പിള്ളേച്ചനെ ആശ്രയിച്ചത്? എന്ന ചോദ്യത്തിനാണ് ലാല്‍ ജോസ് മറുപടി നല്‍കുന്നത്. ക്ഷീരമുള്ളൊരു അകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം! എന്നായിരുന്നു ലാല്‍ ജോസിന്റെ പ്രതികരണം. പിന്നാലെ അദ്ദേഹം അത് വിശദീകരിക്കുന്നുണ്ട്.

”ഇതിനൊന്നും കാരണമില്ലല്ലോ. അതിസുന്ദരന്മാരായ ഭര്‍ത്താക്കന്മാരുള്ള സ്ത്രീകള്‍ക്ക് കാണാന്‍ ഒരു വസ്തുവിന് കൊള്ളാത്തവരോട് ഇഷ്ടം തോന്നുന്നത് കണ്ട് നമ്മള്‍ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. ഇത്രയും നല്ലൊരു ഭര്‍ത്താവുണ്ടായിട്ടാണോ എന്ന് ചോദിക്കും. പക്ഷെ നല്ലതാണോ എന്ന് നമുക്ക് അറിയില്ലല്ലോ. തിരിച്ചും സംഭവിക്കാറുണ്ട്. അതിസുന്ദരിയായ ഭാര്യയുള്ളൊരാള്‍ക്ക് ആ സൗന്ദര്യത്തിന്റെ അടുത്തൊന്നും എത്താത്ത സ്ത്രീയോട് അടുപ്പം തോന്നാം. ഇതിനൊന്നും നിയമമൊന്നുമില്ല, പരിഹാരവുമില്ല. എനിക്കും ഉണ്ടായിട്ടുണ്ട്. ചില ആളുകളോട് അതികഠിനമായ അട്രാക്ഷന്‍ തോന്നിയിട്ടുണ്ട്. അതിന്റെ പരിധി വിട്ട് ഇടി മേടിക്കാതെ നോക്കണം എന്നേയുള്ളൂ.” എന്നാണ് ലാല്‍ ജോസ് പറയുന്നത്.

സരസു കൃത്യമായി സ്ത്രീപക്ഷ രാഷ്ട്രീയം ഉന്നയിക്കുന്ന കഥാപാത്രമാണെന്നായിരുന്നു മുമ്പൊരിക്കല്‍ ഗായത്രി വര്‍ഷ പറഞ്ഞത്. സരസുവിന്റെ ഭര്‍ത്താവ് പട്ടാളക്കാരനാണ്. അയാള്‍ നാട്ടിലില്ല, അല്ലെങ്കില്‍ മറ്റെന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് അവള്‍ക്ക് സ്വീകാര്യനായ ഒരാള്‍ വന്നപ്പോള്‍ അയാളെ സര്‍വാത്മനാ സ്വീകരിക്കുന്ന സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും വലിയ ഇടം കാണിച്ചു കൊടുത്ത കഥാപാത്രമാണെന്നായിരുന്നു താരം പറഞ്ഞത്.

അതേസമയം, ഒരിടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ലാല്‍ ജോസ്. കെഎന്‍ പ്രശാന്തിന്റെ നോവല്‍ ആയ പൊനം സിനിമയാക്കാനുള്ള ഒരുക്കത്തിലാണ് ലാല്‍ ജോസ്. രണ്ട് നായകന്മാരുള്ള സിനിമയില്‍ ഫഹദ് ഫാസിലാണ് ഒരു പ്രധാന വേഷത്തിലെത്തുന്നത്. രണ്ടാമത്തെ താരം ആരെന്ന് തീരുമാനിച്ചിട്ടില്ലെന്നാണ് ലാല്‍ ജോസ് പറയുന്നത്. നേരത്തെ ടൊവിനോ തോമസ് ആയിരുന്നു ഈ വേഷത്തിലേക്ക് പരിഗണിക്കപ്പെട്ടിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഡയമണ്ട് നെക്ലേസിന് ശേഷം ഫഹദും ലാല്‍ ജോസും ഒരുമിക്കുന്ന സിനിമയായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് സിനിമാ ലോകം.

 

Back to top button
error: