Social Media

  • നമ്മളിലെ നായിക ഇപ്പോള്‍ എന്തു ചെയ്യുന്നു? താരത്തിന്റെ പുതിയ ചിത്രങ്ങള്‍ വൈറലായി

    ‘എന്‍കരളില്‍ താമസിച്ചാല്‍ മാപ്പു തരാം രാക്ഷസീ’ – ഈ ഒരു പാട്ടു മതി രേണുക മേനോന്‍ എന്ന നായികയെ ഓര്‍ത്തെടുക്കാന്‍. നമ്മള്‍ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നായികയാണ് രേണുക മേനോന്‍. വളരെ കുറഞ്ഞ കാലത്തിനുള്ളില്‍ വിജയ- പരാജയ ചിത്രങ്ങളുടെ ഭാഗമായ രേണുക മേനോന്‍ 2006 നു ശേഷം സിനിമയില്‍ നിന്നും പൂര്‍മായും വിട്ടുനിന്നു. ലൈംലൈറ്റില്‍ നിന്ന താരം വിവാഹത്തോടെ പെട്ടെന്നാണ് അപ്രത്യക്ഷമായത്. എന്നാല്‍ സോഷ്യല്‍മീഡിയയിലൂടെ താരം ഇപ്പോള്‍ സജീവമാണ്. അഭിനയം വിട്ടെങ്കിലും നൃത്തവും പാചകവുമായി രേണുക മേനോന്‍ തിരക്കിലാണ്. അതിനിടെ കുച്ചിപ്പുടി അരങ്ങേറ്റം ചെയ്തതിന്റെ ചിത്രങ്ങളും വീഡിയോകളും ഇന്‍സ്റ്റഗ്രാമിലൂടെ പങ്ക് വെച്ചിരിക്കുകയാണ് താരം. കണ്ണൂര്‍ മൃദംഗ ശൈലേശ്വരി ക്ഷേത്രത്തില്‍ വെച്ചായിരുന്നു. ഇന്‍സ്റ്റഗ്രാമിലെ ചിത്രത്തില്‍ ഭര്‍ത്താവും രണ്ട് മക്കളുമുണ്ട്. അമ്മക്കൊപ്പം മകളും കുച്ചിപ്പുടി വേഷത്തിലാണ്. ഇരുവരും ഒരുമിച്ചാണ് അരങ്ങേറ്റം ചെയ്തത് എന്ന് ചിത്രങ്ങളിലൂടെ വ്യക്തമാണ്. അമ്മയെ പോലെ മകളും നൃത്തകലയില്‍ മിടുക്കിയാണ്. താരം പങ്കു വെച്ച വീഡിയോയില്‍ ഇരുവരും…

    Read More »
  • സുകുമാരനും ജഗതിയും തമ്മില്‍ സെറ്റില്‍ വഴക്കായി; മല്ലിക നടനൊപ്പം ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയപ്പോള്‍…

    ജഗതി ശ്രീകുമാറും മല്ലിക സുകുമാരനുമായുണ്ടായിരുന്ന ബന്ധം സിനിമാ ലോകത്ത് ഒരുകാലത്ത് ഏറെ ചര്‍ച്ചയായതാണ്. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ഒരുമിച്ച ഇരുവരും പിന്നീട് വേര്‍പിരിയുകയാണുണ്ടായത്. രണ്ട് പേരും സിനിമാ സ്വപ്നങ്ങളുമായി നടക്കുന്ന കാലത്തായിരുന്നു ഈ ബന്ധം. ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടമായിരുന്നു മല്ലികയ്ക്ക് ഇത്. തനിക്ക് രണ്ടാമതൊരു ജീവിതം തന്നത് സുകുമാരനാണെന്ന് മല്ലിക അഭിമാനത്തോടെ ഇപ്പോള്‍ പറയാറുണ്ട്. മല്ലികയുമായി പിരിഞ്ഞതിനെക്കുറിച്ച് ജഗതി മുമ്പൊരിക്കല്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. സംവിധായകന്‍ ശാന്തിവിള ദിനേശാണ് നടന്റെ പഴയ അഭിമുഖത്തിലെ ഭാഗങ്ങള്‍ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചത്. ജഗതിയുടെ വാക്കുകള്‍ വായിക്കാം. വുമണ്‍സ് കോളേജില്‍ പഠിക്കുന്ന മല്ലികയുമായി ആദ്യ കാഴ്ചയില്‍ തന്നെ ഞാന്‍ പ്രണയത്തിലായി. അസ്ഥിയില്‍ പിടിക്കുന്ന പ്രണയമായി ഞങ്ങള്‍ ഒളിച്ചോടുകയായിരുന്നു. നാഗര്‍കോവില്‍ വഴി മദിരാശിയിലേക്ക്. പത്ത് വര്‍ഷത്തേക്ക് തിരുവനന്തപുരത്തേക്ക് ഞങ്ങള്‍ വന്നിട്ടില്ല. ഞങ്ങള്‍ രണ്ട് സമുദായത്തില്‍ പെട്ടവരായിരുന്നല്ലോ. പ്രബല സമുദായത്തില്‍ അംഗമായിരുന്നു മല്ലിക. അന്നെനിക്ക് 21 വയസായിരുന്നു പ്രായം. കല്യാണം കഴിക്കാന്‍ പ്രായപൂര്‍ത്തിയാകണമെന്ന് ഞങ്ങള്‍ക്കറിയാം. അതിന്…

    Read More »
  • ”ഡാ ഞാന്‍ അനുവിനെ കൂട്ടിക്കൊണ്ടു വന്നു; ഇങ്ങനെ ഒരു ഫോണ്‍ കാള്‍ അതായിരുന്നു എനിക്ക് ധര്‍മ്മജന്റെ വിവാഹം”

    നീണ്ട 16 വര്‍ഷങ്ങള്‍ക്ക് ശേഷം നിയമപരമായി വിവാഹം കഴിച്ച നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്കും ഭാര്യ അനൂജക്കും ആശംസകളുമായി നടനും ഉറ്റസുഹൃത്തുമായ രമേശ് പിഷാരടി. ഹൃദയസ്പര്‍ശിയായ കുറിപ്പാണ് രമേശ് പങ്കുവച്ചിരിക്കുന്നത്. വിവാഹ വേഷത്തില്‍ രണ്ടുപേരും ഗംഭീരമായെന്നും ധര്‍മജന്റെ സന്തോഷങ്ങള്‍ തന്റേത് കൂടിയാണെന്നും രമേശ് കുറിച്ചു. രമേശ് പിഷാരടിയുടെ കുറിപ്പ് ‘ഡാ ഞാന്‍ അനുവിനെ കൂട്ടി കൊണ്ട് വന്നു ‘ ഇങ്ങനെ ഒരു ഫോണ്‍ കാള്‍ അതായിരുന്നു എനിക്ക് ധര്‍മ്മജന്റെ വിവാഹം.. കുറച്ചു കാലങ്ങള്‍ക്കിപ്പുറം നിയമപരമായി ആരുമറിയാതെ രജിസ്റ്റര്‍ ചെയ്താലും മതിയായിരുന്നു. എന്നാല്‍ മക്കളെ മുന്നില്‍ നിര്‍ത്തി മാലയിട്ടൊരു കല്യാണം.. വിവാഹ വേഷത്തില്‍ 2 ഫോട്ടോ ഗംഭീരമായി…അന്നും ഇന്നും അത് അവന്റെ ജീവിതമാണ്.. അവന്റെ തീരുമാനവും സന്തോഷവും ആണ്… അവന്റെ സന്തോഷങ്ങള്‍ എന്റേതും കൂടെയാണ്. കഴിഞ്ഞ ദിവസം ധര്‍മജന്‍ തന്നെയാണ് തന്റെ വിവാഹവാര്‍ത്തയെക്കുറിച്ച് ആരാധകരെ അറിയിക്കുന്നത്. ‘എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു. വരന്‍ ഞാന്‍ തന്നെ’ എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. വിവാഹം നേരത്തെ രജിസ്റ്റര്‍…

    Read More »
  • ”ഞങ്ങള്‍ക്ക് ഇന്റര്‍വ്യു തന്നില്ലെങ്കില്‍… അറിയാലോ… എന്ന ഭീഷണി വരെ നേരിടുന്നുണ്ട്, അന്ന് ഞാനും ഇറിറ്റേറ്റഡായി”

    മലയാളത്തിലെ യുവ നടന്മാരില്‍ പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ ആരോടും കട്ടക്ക് നില്‍ക്കാനുള്ള കാലിബറുള്ള അഭിനേതാവാണ് ആസിഫ് അലി. എന്നാല്‍, അടുത്ത കാലത്ത് ഇറങ്ങിയതില്‍ ഒട്ടുമിക്ക ആസിഫ് അലി ചിത്രങ്ങളും പരാജയമായിരുന്നു. റോഷാക്ക്, കൂമന്‍, 2018 എന്നിവയുടെ വിജയത്തിനുശേഷം ആസിഫിന് നല്ലൊരു വിജയം ലഭിച്ചത് അടുത്തിടെ റിലീസ് ചെയ്ത തലവനിലൂടെയാണ്. ജിസ് ജോയ് സംവിധാനം ചെയ്ത സിനിമ ഇപ്പോഴും നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്. അതേസമയം, തന്റെ ഏറ്റവും പുതിയ സിനിമ ലെവല്‍ ക്രോസിന്റെ പ്രമോഷന്‍ തിരക്കുകളിലുമാണ് താരം. ചിത്രം ജൂലൈ 26ന് തിയേറ്ററുകളില്‍ എത്തും. കൂമന് ശേഷം ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത മേക്കോവറിലാണ് ആസിഫ് അലി എത്തുന്നത്. കാഴ്ച്ചയില്‍ വേറിട്ട് നില്‍ക്കുന്ന കഥാപാത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കാഴ്ചയില്‍ മാത്രമല്ല മേക്കിങ്ങിലും ചിത്രം വേറിട്ട് നില്‍ക്കുമെന്ന് പ്രതീക്ഷയാണ് ചിത്രത്തിന്റെതായി ഇറങ്ങിയ ടീസറും നല്‍കിയത്. ടുണീഷ്യയില്‍ ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യന്‍ ചിത്രം എന്ന പ്രത്യേകതയും ലെവല്‍ ക്രോസിനുണ്ട്.…

    Read More »
  • ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥന്‍ തള്ളി താഴെയിട്ടു; വീഡിയോ ചര്‍ച്ചയായപ്പോള്‍ മാപ്പുപറഞ്ഞ് നാഗാര്‍ജുന

    ദക്ഷിണേന്ത്യയില്‍, പ്രത്യേകിച്ച് ആന്ധ്രാ, തെലങ്കാന സംസ്ഥാനങ്ങളില്‍ ഏറെ ആരാധകരുള്ള താരമാണ് നാഗാര്‍ജുന അക്കിനേനി. തന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കാണിച്ച ഒരു മോശം പ്രവൃത്തി കാരണം സോഷ്യല്‍ മീഡിയയിലൂടെ മാപ്പുപറഞ്ഞിരിക്കുകയാണ് താരം. നാഗാര്‍ജുനയെ സമീപിച്ച ഒരു ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥന്‍ തള്ളി താഴെയിട്ടതാണ് എല്ലാത്തിനും കാരണമായത്. ഹൈദരാബാദ് വിമാനത്താവളത്തില്‍നിന്നുള്ള ഒരു ദൃശ്യം കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ നടന്നുവരുന്ന നടന്മാരായ നാഗാര്‍ജുനയേയും ധനുഷിനേയും കണ്ട് സമീപത്തെ ഒരു കടയിലെ ജീവനക്കാരന്‍ നാഗാര്‍ജുനയ്ക്കടുത്തേക്ക് ചെന്നു. എന്നാല്‍, ഇയാളെ സുരക്ഷാ ഭടന്‍ ശക്തിയായി തള്ളി മാറ്റുകയായിരുന്നു. വലിയ വീഴ്ചയില്‍നിന്ന് കഷ്ടിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഈ സംഭവങ്ങളൊന്നും നാഗാര്‍ജുന ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. എന്നാല്‍, ആരാധകന് എന്തെങ്കിലും പറ്റിയോ എന്ന് ധനുഷ് തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു. എന്നാല്‍, ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചു. പ്രതികരണങ്ങളെല്ലാം സൂപ്പര്‍താരത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു. തൊട്ടുപിന്നാലെ വീഡിയോ പങ്കുവെച്ചുകൊണ്ട് നാഗാര്‍ജുനയുടെ പ്രതികരണവുമെത്തി. ”ഇപ്പോഴാണ് ഈ വീഡിയോ ശ്രദ്ധയില്‍പ്പെട്ടത്. ഇതൊരിക്കലും നടക്കരുതായിരുന്നു. ആ മാന്യവ്യക്തിയോട് ഞാന്‍…

    Read More »
  • മുന്‍മന്ത്രി കെ.രാധാകൃഷ്ണനെ ആശ്ലേഷിച്ച് ദിവ്യ എസ്.അയ്യര്‍, ചിത്രം വൈറല്‍

    തിരുവനന്തപുരം: മുന്‍ മന്ത്രി കെ.രാധാകൃഷ്ണനെ കെട്ടിപ്പിടിക്കുന്ന ചിത്രം സമൂഹമാധ്യമത്തില്‍ പങ്കിടുമ്പോള്‍ അത് ഇത്രയേറെ പ്രചരിക്കുമെന്ന് വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി ഡയറക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ ഓര്‍ത്തില്ല. ”ഏറെ ഇഷ്ടവും ബഹുമാനവും തോന്നുന്നൊരാളെ ധൈര്യമായി ആശ്ലേഷിക്കാന്‍ മലയാളി സ്ത്രീകള്‍ക്കു കഴിയാറില്ല, ഈ ചിത്രം കണ്ടപ്പോള്‍ വളരെ സന്തോഷമായി” എന്ന് ദിവ്യയുടെ ഫോണിലേക്ക് ഒട്ടേറെ വനിതകളുടെ സന്ദേശമെത്തി. പത്തനംതിട്ട കലക്ടറായിരുന്നപ്പോള്‍, അന്നു മന്ത്രിയായിരുന്ന കെ.രാധാകൃഷ്ണനൊപ്പം ആദിവാസി മേഖലകളില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ച കാലത്താണ് അദ്ദേഹം ഒരു പച്ച മനുഷ്യനാണെന്നു മനസിലായതെന്നു ദിവ്യ പറഞ്ഞു. എംപിയായതിനെ തുടര്‍ന്ന് മന്ത്രി സ്ഥാനത്തുനിന്നു രാധാകൃഷ്ണന്‍ രാജിവച്ച ദിവസം ഭര്‍ത്താവ് കെ.എസ്.ശബരീനാഥനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം മന്ത്രി വസതിയില്‍ എത്തിയപ്പോഴാണ് ചിത്രം പകര്‍ത്തിയത്.

    Read More »
  • സല്‍മാനെ ഞാന്‍ കെട്ടിപ്പിടിച്ചത് രജനികാന്തിന് ഇഷ്ടപ്പെട്ടില്ല; അന്ന് കരയേണ്ടിവന്നുവെന്ന് നടി രംഭ

    തെന്നിന്ത്യന്‍ സിനിമകളില്‍ ഒരുകാലത്ത് നിറഞ്ഞ് നിന്ന നടിയാണ് രംഭ. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം പ്രധാന നടിയായും സഹനടിയായും താരം അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ ഉയരങ്ങള്‍ കയ്യടക്കിയ ശേഷം രംഭ അഭിനയജീവിതം ഉപേക്ഷിച്ചിരുന്നു. ഇപ്പോള്‍ ഭര്‍ത്താവിനും മൂന്ന് മക്കള്‍ക്കുമൊപ്പം കുടുംബജീവിതം നയിക്കുകയാണ് താരം. എന്നാല്‍ ഇന്നും സിനിമ പ്രേമികള്‍ക്ക് രംഭയെ മറക്കാന്‍ കഴിഞ്ഞിട്ടില്ല. അടുത്തിടെ താരത്തിന്റെ ഒരു അഭിമുഖം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. സൂപ്പര്‍ താരം രജനികാന്തും രംഭയും പ്രധാന കഥാപാത്രങ്ങളിലെത്തിയ ‘അരുണാചലം’ എന്ന സിനിമയുടെ ലൊക്കേഷനില്‍ നടന്ന ചില കാര്യങ്ങളാണ് അഭിമുഖത്തില്‍ രംഭ പറഞ്ഞത്. ഷൂട്ടിംഗിനിടെ രജനികാന്ത് തന്നെ കളിയാക്കിയെന്നും അന്ന് കരയേണ്ടിവന്നുവെന്നും രംഭ പറഞ്ഞു. ”അരുണാചലത്തിന്റെ ഷൂട്ടിംഗ് സമയത്ത് ഞാന്‍ നടന്‍ സല്‍മാന്‍ ഖാനൊപ്പം ‘ബന്ധന്‍’ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. രാവിലെ രജനിസാറിന്റെ സിനിമയിലും ഉച്ച മുതല്‍ സല്‍മാന്‍ ഖാന്റെ സിനിമയിലുമാണ് അഭിനയിക്കുന്നത്. ഒരു ദിവസം അരുണാചലത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ സല്‍മാന്‍ ഖാനും ജാക്കി ഷ്റോഫും എത്തി. അവരെ കണ്ടപ്പോള്‍ ഞാന്‍…

    Read More »
  • ”പെങ്ങളുടെ കല്യാണത്തിന്റെ സദ്യപോലും ഞാന്‍ കഴിച്ചിട്ടില്ല; അത് എന്റെ ഒരു വട്ടായി എല്ലാവര്‍ക്കും തോന്നും”

    മലയാളം സിനിമകളില്‍ തന്റേതായ ഒരിടം കണ്ടെത്താന്‍ ഗോകുല്‍ സുരേഷിന് സാധിച്ചിട്ടുണ്ട്. ഗഗനചാരിയാണ് ഏറ്റവും പുതിയ ഗോകുലിന്റെ റിലീസ്. സയന്‍സ് ഫിക്ഷന്‍, കോമഡി എന്നീ കാറ്റഗറിയില്‍പ്പെടുത്താവുന്ന സിനിമയ്ക്ക് ഗംഭീര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. അതേസമയം ഇപ്പോഴിതാ താന്‍ ജീവിതത്തില്‍ തുടര്‍ന്നുകൊണ്ടുപോകുന്ന ചില രീതികളെ കുറിച്ച് താരം തുറന്ന് പറഞ്ഞതാണ് വൈറലാകുന്നത്. ഗഗനചാരിയുടെ പ്രമോഷന്റെ ഭാഗമായി ഗോകുല്‍ ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖമാണ് വൈറലാകുന്നത്. അച്ഛന്‍ സുരേഷ് ഗോപി ഗഗനചാരി കണ്ടശേഷം തന്നെ അഭിനന്ദിച്ചതിനെ കുറിച്ച് വെളിപ്പെടുത്തിയാണ് ഗോകുല്‍ സംസാരിച്ച് തുടങ്ങുന്നത്. അച്ഛന്‍ പടം കണ്ടിരുന്നു. ഫെസ്റ്റിവല്‍ ഔട്ടാണ് കണ്ടത്. അച്ഛന് നന്നായി ഇഷ്ടപ്പെട്ടു. ഗണേശന്‍ കലക്കിയെന്നാണ് പറഞ്ഞു. യു ആര്‍ എ ഗുഡ് ആക്ടറെന്ന് എന്നോടും അച്ഛന്‍ പറഞ്ഞു. അതുപോലെ അച്ഛന്‍ തന്നിട്ടുള്ള ഒരേയൊരു ഉപദേശം പ്രൊഡക്ഷന്‍ ഫുഡ് കഴിച്ചാല്‍ തടിവെക്കുമെന്നത് മാത്രമാണ്. ഒരു ഷോട്ടിന് എങ്ങനെ പ്രിപ്പയര്‍ ചെയ്യണം, സ്‌ക്രിപ്റ്റ് കേള്‍ക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്നതിനെ കുറിച്ചൊക്കെയാകും അച്ഛന്‍…

    Read More »
  • ”തനിച്ചുവരണം, ആരെയും ഒപ്പം കൂട്ടരുത്! പ്രമുഖ നടന്റെ ആവശ്യം അതായിരുന്നു; 18-ാം വയസില്‍ ഉണ്ടായത് മറക്കാന്‍ പറ്റാത്തത്”

    രണ്ടായിരത്തില്‍ ഹൃത്വിക് റോഷന്‍ നായകനായെത്തിയ ‘ഫിസ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരിയായി മാറിയ തമിഴ് നടിയാണ് ഇഷ കോപ്പിക്കര്‍. നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച താരം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് ഇപ്പോള്‍ സിനിമാ ലോകത്ത് ചര്‍ച്ചയായിരിക്കുന്നത്. ടെലിവിഷന്‍ അവതാരകനും റേഡിയോ ജോക്കിയുമായ സിദ്ധാര്‍ത്ഥ് കണ്ണന് അനുവദിച്ച അഭിമുഖത്തിലേതാണ് വെളിപ്പെടുത്തല്‍. 18ാം വയസില്‍ സിനിമയില്‍ നിന്നുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ചാണ് താരം തുറന്നുപറഞ്ഞിരിക്കുന്നത്. സിനിമാ രംഗത്തെത്തിയ ആദ്യ നാളുകളിലാണ് മോശം അനുഭവങ്ങള്‍ ഉണ്ടായതെന്ന് താരം പറഞ്ഞു. ‘ഞാനിത് പറഞ്ഞാല്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയും എന്നതുകൊണ്ടല്ല. ഞാന്‍ സിനിമയില്‍ എത്തിയ സമയത്ത് തന്നെ മി ടൂവിനെ തുടര്‍ന്ന് നിരവധി നായികമാര്‍ ഈ മേഖല വിട്ട് പോയിരുന്നു. ഒന്നിനും വഴങ്ങിക്കൊടുക്കാന്‍ കഴിയാത്തതുകൊണ്ടാണ് അവരെല്ലാം തിരികെ പോയത്. എന്നാല്‍, ഞാനുള്‍പ്പടെ ചില നടിമാര്‍ സിനിമയില്‍ പിടിച്ചുനിന്നു. പലതും തീരുമാനിക്കുന്നത് സിനിമയില്‍ അഭിനയിക്കുന്ന നായകന്‍മാരും മറ്റ് നടന്‍മാരുമാണ്. മീ ടൂ പോലുളളവ എന്നെ സംബന്ധിച്ച് വലിയ…

    Read More »
  • ”ചിത്രീകരണത്തിനിടെ സൂപ്പര്‍താരം മോശമായി പെരുമാറി! നാണമില്ലാത്തവനെ എന്ന് വിളിച്ച് തല്ലി”

    ബോളിവുഡ് സുന്ദരി കാജോളിന്റെ അമ്മ എന്നതിലുപരി മുന്‍കാല നടിയായിരുന്നു തനൂജ. നിരവധി സൂപ്പര്‍താരങ്ങള്‍ക്കൊപ്പം നായികയായി അഭിനയിച്ചിട്ടുള്ള നടി പല അഭിമുഖങ്ങളിലൂടെയും തന്റെ സിനിമാ ജീവിതത്തെ പറ്റിയും അധികമാര്‍ക്കും അറിയാത്ത ലൊക്കേഷനിലെ കഥകളുമൊക്കെ നടി വെളിപ്പെടുത്തിയിട്ടുണ്ട്. അത്തരത്തില്‍ സൂപ്പര്‍താരം ധര്‍മേന്ദ്രയുമായി ഉണ്ടായ പ്രശ്നത്തെ കുറിച്ചും പിന്നീട് അദ്ദേഹം സ്വന്തം സഹോദരനെ പോലെ ആയതിനെ പറ്റിയും തനൂജ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ഒരുമിച്ച് അഭിനയിച്ചിരുന്ന സമയത്ത് മോശമായി പെരുമാറിയ ധര്‍മേന്ദ്രയെ താന്‍ തല്ലേണ്ടി വന്നിട്ടുണ്ടെന്നാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തനൂജ പറഞ്ഞത്. 1965 ലാണ് സംഭവം നടക്കുന്നത്. അന്ന് തനൂജയും ധര്‍മ്മേന്ദ്രയും നായിക, നായകന്മാരായി അഭിനയിച്ച ചിത്രമാണ് ചാന്ദ് ഔര്‍ സൂരജ്. ഈ സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് താരങ്ങള്‍ കൂടുതല്‍ സൗഹൃഗത്തിലാവുന്നത്. അന്ന് നടന്‍ ധര്‍മേന്ദ്ര ആദ്യ ഭാര്യയായ പ്രകാശ് കൗറിനെ വിവാഹം കഴിച്ചിരുന്നു. ‘ഞങ്ങള്‍ ദുലാല്‍ ഗുഹയുടെ അടുത്ത് വെച്ചാണ് ചാന്ദ് ഔര്‍ സൂരജിന്റെ ചിത്രീകരണത്തിലായിരുന്നു. ഞാനും ധരുവും നല്ല ചങ്ങാതിമാരായിരുന്നു. ഒരുമിച്ചിരുന്ന് മദ്യപിക്കുക…

    Read More »
Back to top button
error: