Social Media

  • അച്ഛൻ മന്ത്രിക്ക് ബിഗ് സല്യൂട്ട്

    തിരുവനന്തപുരം: ഏറെ സല്യൂട്ടുകള്‍ കണ്ടെങ്കിലും ഇതൊരു ഒന്നൊന്നര സല്യൂട്ടായെന്നാണ് മന്ത്രി പി.പ്രസാദിനെ അറിയുന്നവർ പറയുന്നത്. തിരുവനന്തപുരം സെൻറ് ജോസഫ് സ്‌കൂള്‍ വാർഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. അതേ സ്‌കൂളില്‍ പഠിക്കുന്ന മകനും സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്ലറ്റൂണ്‍ കമാന്ററുമായ ഭഗത് പ്രസാദാണ് പിതാവിനെ സല്യൂട്ട് നല്‍കി സ്വീകരിച്ചത്. സംഭവം കേരള പൊലീസിന്റെ  ഫേസ് ബുക്ക് പേജിലുള്‍പ്പെടെ പ്രചരിക്കുന്നുണ്ട്. ഈ അപൂർവ നിമിഷം സാമൂഹിക മാധ്യമങ്ങളും ഏറ്റെടുത്ത് കഴിഞ്ഞു.

    Read More »
  • റോയല്‍ രാജസ്ഥാൻ വിത്ത് ഗോവ; കേരളത്തില്‍ നിന്നും ചുരുങ്ങിയ ചെലവില്‍ രാജസ്ഥാനും ഗോവയും കാണാം

    യാത്ര പോകുമ്ബോള്‍ അധിക സമയം ചെലവഴിച്ചാണെങ്കിലും പരമാവധി സ്ഥലങ്ങള്‍ കാണാനാണ് നമ്മളെല്ലാവരും ശ്രമിക്കുന്നത്.ഇനി വീണ്ടും വരാൻ സാധിച്ചില്ലെങ്കിലോ എന്നോര്‍ത്ത് ആ യാത്രയില്‍ എല്ലാ സ്ഥലങ്ങളും കണ്ട്, പരമാവധി ആസ്വദിച്ച്‌, ഷോപ്പിങ് നടത്തിയൊക്കെയാവും മടങ്ങുക. ഇപ്പോഴിതാ ഇത്തരത്തിലൊരു പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് ഐആർസിടിസി. ഭാരത് ഗൗരവ് ട്രെയിനില്‍ കേരളത്തില്‍ നിന്ന് ഗോവയും രാജസ്ഥാനും സന്ദർശിച്ച്‌ വരുന്ന ഒരു യാത്ര. 12 രാത്രിയും 13 പകലും ചിലവഴിച്ച്‌ പോകുന്ന യാത്ര ഈ ഫെബ്രുവരി 21 ന് ആരംഭിക്കും. തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്നാരംഭിക്കുന്ന യാത്ര കൊല്ല, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസര്കോഡ് എന്നീ ജില്ലകളിലൂടെയാണ് കടന്നു പോകുന്നത്. ഫെബ്രുവരി 21ന് കൊച്ചുവേളിയില്‍ നിന്ന് രാവിലെ ആരംഭിക്കുന്ന യാത്ര കൊച്ചുവേളി – കൊല്ലം – ചെങ്ങന്നൂർ – കോട്ടയം – എറണാകുളം ടൗണ്‍ – തൃശൂർ – ഷൊർണൂർ – തിരൂർ -കോഴിക്കോട്-കണ്ണൂർ-മംഗളൂരു എന്നീ സ്റ്റേഷനുകളില്‍ നിർത്തിയാണ് പോകുന്നത്. ബുക്ക് ചെയ്ത ആളുകള്‍ക്ക്…

    Read More »
  • ഭാര്യമാര്‍ ലൈംഗികവൃത്തിയിലേര്‍പ്പെട്ട് സമ്ബാദിക്കും, ഭര്‍ത്താക്കന്മാര്‍ അത് ധൂര്‍ത്തടിച്ച്‌ ജീവിക്കും

    രാജ്യത്ത് പെണ്‍ഭ്രൂണഹത്യകള്‍ വർദ്ധിക്കുന്നു എന്ന റിപ്പോർട്ടുകള്‍ക്കിടയില്‍ പെണ്‍കുട്ടികളുടെ ജനനം ആഘോഷമാക്കുന്ന ഒരു സമൂഹമുണ്ട്. മദ്ധ്യപ്രദേശിലെ ബൻചാദ വിഭാഗമാണ് തങ്ങളുടെ കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ ജനനം ആഘോഷമാക്കുന്നത്. പക്ഷേ ഈ ആഘോഷങ്ങള്‍ അവരെ നരകത്തിലേക്ക് തള്ളിവിടാൻ വേണ്ടിയാണെന്ന് പിന്നീടാണ് മനസിലാകുക. ലൈംഗിക തൊഴിലാളികളാണ് ഈ സമൂഹത്തിലെ മിക്കവാറും പേരും. ഉപജീവനത്തിനായി ലൈംഗികവൃത്തി ചെയ്യുന്ന ബൻചാദ സമൂഹത്തില്‍ പെണ്‍കുട്ടികളുടെ ജനനം ആഘോഷമാകുന്നതും ഇതുകൊണ്ടാണ്. മദ്ധ്യപ്രദേശിലെ റാറ്റ്ലം, മാണ്ടാസുർ, നീമുച്ച്‌ ജില്ലകളിലാണ് ഇവർ താമസിക്കുന്നത്. തലമുറകളായുള്ള ലൈംഗികവൃത്തി ഇവർക്ക് ഉപജീവനത്തിനുള്ള പ്രധാന മാർഗമാണ്.കറുപ്പ് കൃഷിക്കും ഇവിടം കുപ്രസിദ്ധമാണ്. ലൈംഗികവൃത്തിയിലേർപ്പെടുന്ന സ്ത്രീകളുടെ വരുമാനം ധൂർത്തടിച്ചാണ് ഇവിടുത്തെ പുരുഷൻമാരുടെ ജീവിതം. ലൈംഗികവൃത്തി കുറ്റകരമാണെങ്കിലും ഇവിടെ സമുദായത്തിന്റെ പൂർണ പിന്തുണയാണ് ഈ തൊഴിലിന് ലഭിക്കുന്നത്.  ലൈംഗികവൃത്തിക്കായുള്ള മനുഷ്യക്കടത്തും ഇവർക്കിടയില്‍ സജീവമാണ്. ചെറുപ്രായത്തില്‍ തന്നെ സമുദായത്തിലെ പെണ്‍കുട്ടികളെ വൻതുകയ്ക്ക് വില്‍ക്കുകയാണെന്നാണ് റിപ്പോർട്ടുകള്‍.മൂന്ന് ജില്ലകളിലായി 75 ഗ്രാമങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ബൻചാദ സമുദായത്തിന്റെ ആകെ ജനസംഖ്യ ഏകദേശം 23,000 ആണ്, അതില്‍ 65 ശതമാനമെങ്കിലും സ്ത്രീകളാണ്.…

    Read More »
  • സുകന്യയുടെ  ‘വ്യഭിചാര കഥ’ വീണ്ടും പുറത്തെടുത്ത് സോഷ്യല്‍ മീഡിയ

    മലയാളികളുടെ പ്രിയ താരമാണ് സുകന്യ. ഒരു കാലത്ത് നായികയായി തെന്നിന്ത്യയില്‍ തിളങ്ങിയ സുകന്യ ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ല.അതിനു കാരണവും മലയാളികൾ തന്നെയായിരിന്നു. ഇപ്പോഴിതാ നടന്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴുള്ള സുകന്യയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചൂടപ്പം പോലെ പ്രചരിക്കുകയാണ്. ഗുരുവായൂര്‍ അമ്ബലത്തില്‍ വച്ച്‌ നടത്തിയ താരവിവാഹത്തില്‍ പങ്കെടുക്കാൻ വളരെ സിംപിളായി എത്തിയ സുകന്യ, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ കൂടെ നടന്ന് നീങ്ങുന്ന ദൃശ്യങ്ങള്‍ വൈറലായതോടെ ഇതിന് പഴയ നടിയാണെന്നും ഇവരുടെ കോലമിതെന്താണെന്നും ചോദിച്ച്‌ നിരവധി പേർ രംഗത്തെത്തി. വളരെ മോശമായിട്ടും നടിയുടെ മുന്‍കാലത്തെ കുറിച്ചുമൊക്കെ പറഞ്ഞാണ് ഭൂരിഭാഗം പേരുടെയും കമന്റുകള്‍. പണ്ട് ഇവരെ വ്യഭിചാരത്തിന് പോലീസ് പൊക്കിയതല്ലേ എന്നാണ് കൂടുതൽ ചോദ്യം. എന്നാല്‍ അത് ഈ സുകന്യ അല്ല. തമിഴില്‍ ഇതേ പേരുള്ള ഒരു സീരിയല്‍ നടിയെ വ്യഭിചാരത്തിനു പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തമിഴ് സീരിയല്‍ നടി സുകന്യയാണ് അത്. എന്നാല്‍ ഈ സുകന്യ ആണെന്ന്…

    Read More »
  • ഇന്ത്യയിലെ ഏറ്റവും മനോഹരമായ പത്ത് ഗ്രാമങ്ങളിൽ ഇടം പിടിച്ച കൊല്ലങ്കോടിന്റെ വിശേഷങ്ങൾ 

    നെൽവയലുകളുടെ പച്ചപ്പരപ്പ്, പാടവരമ്പുകളിൽ പീലി വിരിച്ചതുപോലെ തെങ്ങുകളും കരിമ്പനകളും, ഓല മേഞ്ഞ പുരകൾ, ഇല്ലിയും പൂച്ചെടികളും കൊണ്ട് തീർത്ത വേലിക്കെട്ട്…  സഞ്ചരിക്കുന്ന വാഹനം ടൈം മെഷീൻ ആണോ എന്നു സഞ്ചാരികൾക്കു തോന്നിപ്പിക്കുന്ന പാലക്കാടൻ ഗ്രാമക്കാഴ്ചകൾ.ഇതിലെ പ്രധാനിയാണ് കൊല്ലങ്കോട്.  ഇന്നലെകളിലെ കേരളത്തിന്റെ ഗ്രാമത്തനിമ ഇന്നും നിലനിർത്തുന്ന കൊല്ലങ്കോട് ഇന്ത്യയിലെ ഏറ്റവും സുന്ദരമായ പത്തു ഗ്രാമങ്ങളിൽ ഒന്നായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.   ഹിമാചൽ പ്രദേശിലെ കൽപയ്ക്ക്, മേഘാലയയിലെ മൗലിനോങ്, തമിഴ്നാട്ടിലെ മാത്തൂർ, കർണാടകയിലെ വാരങ്ങ, ബംഗാളിലെ ഗോർഖേ ഖോല, ഒഡിഷയിലെ ജിരാങ്, അരുണാചൽ പ്രദേശിലെ സിറോ, ഉത്തരാഖണ്ഡിലെ മനാ, രാജസ്ഥാനിലെ ഖിംസാർ എന്നിവയായിരുന്നു മറ്റു ഗ്രാമങ്ങൾ. പാലക്കാട് ജില്ലയിൽ കേരള–തമിഴ്നാട് അതിർത്തിക്കു സമീപം, നെല്ലിയാമ്പതി മലനിരകളുടെ താഴ്‌വരയിലുള്ള ഗ്രാമമാണ് കൊല്ലങ്കോട്. പാലക്കാട് നഗരത്തിൽ നിന്ന് 26 കിലോമീറ്ററുണ്ട് ഇവിടേക്ക്. പ്രാചീന കേരളത്തിൽ വേങ്ങനാട് എന്നറിയപ്പെട്ട ഈ പ്രദേശം പിന്നീട് സാമൂതിരിയുടെ സാമന്തൻമാരായ കൊല്ലങ്കോട് രാജവംശത്തിന്റെ ഭരണത്തിലായിരുന്നു. പഴമയുടെ ഭംഗിയുള്ള ഒട്ടേറെ കാഴ്ചകളുറങ്ങുന്ന ഗ്രാമങ്ങളാണ് ഈ…

    Read More »
  • രാമക്ഷേത്രം  ‘തിരിച്ചുപിടിച്ച’ അവസ്ഥയിൽ ബുദ്ധമതത്തിന്റെ പള്ളികൾ അവർക്ക് തിരിച്ചു നൽകുമോ.? ? ?      

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ നശിപ്പിക്കപ്പെട്ട ആരാധനാലങ്ങൾ ആരുടേതായിരുന്നു? ആരായിരുന്നു ആ നശിപ്പിക്കലിന് പിന്നിൽ?   ഇതിന് ഉത്തരമായി നൽകാൻ കഴിയുക തലയും കൈകാലുകളും വെട്ടിമാറ്റിയ പതിനായിരക്കണക്കിന് ബുദ്ധപ്രതിമകളാണ്.ഒപ്പം  നിരവധി ജൈനമത സ്ഥാപനങ്ങളുമുണ്ട്.ഇന്ത്യയിൽ ആദ്യമായി രൂപംകൊണ്ട ഈ സംഘടിത മതങ്ങളെ ആരാണ് ഇല്ലായ്മ ചെയ്തത് ? ഡോക്ടർ എ എൽ ബാഷാം പറയുന്നത് ബിസി 200 നും ,എഡി 200 നുമിടയിലെ മൊത്തം മതാവശിഷ്ടങ്ങൾ കൂടിചേർന്നാലും ബുദ്ധമതത്തിൻെറ ഏഴലത്ത് എത്തുകയില്ലെന്നാണ്. ഇന്ന് മതഹിംസകൾ നടത്തുന്ന പ്രത്യയശാസ്ത്രത്തിന്റെ അടിത്തറ പാകിയ ബ്രാഹ്മണിസത്തിൽ നിന്നുമാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരധനാലയങ്ങളുടെ നശീകരണം തുടങ്ങിയത് എന്നതാണ് വാസ്തവം.   തിരുപ്പതി,എല്ലോറ ,പൂരി,ബദരീനാഥ്,മഥുര,അയോധ്യ,ശൃഗേരി,ബോധഗയ,സാരാനാഥ്,നളന്ദ,ശ്രീശൈലം തുടങ്ങിയ ബുദ്ധവിഹാരങ്ങളും കേരളമടങ്ങുന്ന ദക്ഷിണേന്ത്യയിലെ ഏറെക്കുറെ എല്ലാ  ബുദ്ധ ജൈന മതക്കാരുടെ ആരാധനാലയങ്ങളും  തകർത്തതിൽ തൊണ്ണൂറ് ശതമാനം പങ്കും വൈദികമതക്കാർക്കായിരുന്നു.  ബിസി.187–151 ൽ പുഷ്യാമിത്രസുംഗൻ എന്ന ബ്രാഹ്മണ ഭരണാധികാരിയുടെ കാലഘട്ടത്തിൽ തുടങ്ങി എഡി പതിനാറാം നൂറ്റാണ്ടുവരെയെങ്കിലും ഈ ഹിംസ തുടർന്നു എന്നുള്ളത് ഡോ .കെ…

    Read More »
  • വടക്കുംനാഥന്റെ ഭൂമി ക്രൈസ്തവർ കയ്യേറിയെന്ന് അഡ്വ.ക്രിഷ്ണരാജ്

    കൊച്ചി: വടക്കുംനാഥന്റെ സ്വന്തം വസ്തുവിലാണ്  തൃശ്ശൂർ റോമൻ കത്തോലിക്കാ  രൂപതയുടെയും ആർച്ച് ബിഷപ്പിന്റെയും  സ്വന്തം പുത്തൻ പള്ളി സ്ഥിതി ചെയ്യുന്നതെന്ന് ബിജെപി സഹയാത്രികനായ അഡ.കൃഷ്ണരാജ്.ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്. അഡ്വ.ക്രിഷ്ണരാജിന്റെ ഫേസ്ബുക്ക് കുറിപ്പ്: വടക്കുംനാഥന്റെ സ്വന്തം പുത്തൻ പള്ളി. വടക്കുംനാഥന്റെ സ്വന്തം വസ്തുവിലാണ്  തൃശ്ശൂർ റോമൻ കത്തോലിക്കാ  രൂപതയുടെയും ആർച്ച് ബിഷപ്പിന്റെയും  സ്വന്തം പുത്തൻ പള്ളി സ്ഥിതി ചെയ്യുന്നത്. അതുപോലെ തൃശൂർ സെന്റ് തോമസ് കോളേജും ഹോസ്റ്റലും വടക്കുംനാഥന്റെ വസ്തുവിലാണ് കെട്ടി പൊക്കിയിരിക്കുന്നത്. പാണൻചേരി വില്ലേജിൽ Sy. no.461/1,2  463/1,2 464         ചെമ്പൂക്കാവ് വില്ലേജിൽ Sy.No. 391/5, 393, 394, 396/1, 504, 505, 530/1, 833/1,2,6,7,8 835/1,2 836/1,2,3,4,5  പെട്ട ഏക്കർ കണക്കിന്  വസ്തുക്കൾ റവന്യൂ റെക്കോർഡുകൾ പ്രകാരം വടക്കുംനാഥന്റെ വസ്തുക്കൾ. മതേതരം പൂത്തുലഞ്ഞപ്പോൾ വടക്കുംനാഥന്റെ പറമ്പിൽ പള്ളി പൊങ്ങി…രൂപത പൊങ്ങി കോളേജും പൊങ്ങി. അങ്ങനെ പൊങ്ങി പൊങ്ങി  റോമൻ കത്തോലിക്കാ  രൂപതയുടെയും  ആർച്ച്…

    Read More »
  • അമ്മയും മകനുമോ? സന്തൂര്‍മമ്മിയെയും മകനെയും ദമ്പതികളെന്ന് തെറ്റിദ്ധരിച്ച് നെറ്റിസണ്‍സ്

    സോഷ്യല്‍ മീഡിയയില്‍ വൈറലായി സുന്ദരിയായ അമ്മയും അവരുടെ മകനും. ജെസ്സ് ഗോള്‍ഡന്‍ എന്ന 45 വയസുകാരിയും 20 വയസുകാരന്‍ മകനുമാണ് താരങ്ങള്‍. പുറത്തേക്കിറങ്ങിയാല്‍ ഇവര്‍ ഭാര്യാഭര്‍ത്താക്കന്മാരോ കാമുകികാമുകന്മാരോ ആണെന്ന് ആളുകളെല്ലാം തെറ്റിദ്ധരിക്കുമത്രെ. സോഷ്യല്‍ മീഡിയയില്‍ ഇരുവരുടേയും വീഡിയോ കണ്ടാണ് കൂടുതല്‍ പേരും തെറ്റിദ്ധരിച്ചത്. ഈ പ്രായത്തിലും അതീവസുന്ദരിയാണ് ജെസ്സ്. കണ്ടാല്‍ ഒരു 20 വയസ്സേ പ്രായം പറയൂ. ജെസ്സാകട്ടെ രണ്ടാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ചിരിക്കുകയാണ്. അടുത്തിടെ ഗര്‍ഭിണിയായ തന്റെ വീഡിയോ അവര്‍ ടിക്ടോക്കില്‍ പങ്കുവച്ചു. വളരെ പെട്ടെന്ന് ആ വീഡിയോ വൈറലായി. ആ വീഡിയോയില്‍ അവരുടെ മകനും ഉണ്ടായിരുന്നു. അമ്മയേയും മകനേയും കണ്ട പലരും അവര്‍ ദമ്പതികളോ പങ്കാളികളോ ആണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. ജെസ്സിന്റെ പ്രായവും പലരും ചോദിച്ചു. 45 വയസ്സാണ് എന്ന് പറഞ്ഞപ്പോള്‍ പലരും അത് വിശ്വസിക്കാന്‍ തയ്യാറായില്ല എന്നാണ് ജെസ്സ് പറയുന്നത്. നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. എന്തായാലും, സോഷ്യല്‍ മീഡിയയില്‍ ആളുകളുടെ സ്‌നേഹം പിടിച്ചുപറ്റുകയാണ് ഈ അമ്മയും…

    Read More »
  • ക്രിസ്മസ് ബമ്ബര്‍ വിൽപ്പന പൊടിപൊടിക്കുന്നു; നറുക്കെടുപ്പ് ജനുവരി 24ന് ഉച്ചകഴിഞ്ഞ്

    നറുക്കെടുപ്പ് അടുത്തതോടെ ക്രിസ്മസ് ബമ്ബര്‍ വിൽപ്പന പൊടിപൊടിക്കുകയാണ്.ജനുവരി 24ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് ക്രിസ്മസ് ന്യു ഇയര്‍ ബമ്ബര്‍ നറുക്കെടുപ്പ്. ഇരുപത് കോടിയാണ് ഒന്നാം സമ്മാനം. കൂടാതെ രണ്ടാം സമ്മാനവും ഇരുപത് കോടിയാണ്. ഇത് യഥാക്രമം ഒരു കോടിവച്ച്‌ ഇരുപത് പേര്‍ക്കാണ് ലഭിക്കുക.ഒന്നാം സമ്മാനത്തിനർഹമാകുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് രണ്ടു കോടി രൂപയും ലഭിക്കും.ഇങ്ങനെ നോക്കിയാല്‍ ആകെ ഇരുപത്തി രണ്ടു പേരാണ് ഇത്തവണ ക്രിസ്മസ് ബമ്ബറിലൂടെ കോടിപതികള്‍ ആകാൻ പോകുന്നത്. മൂന്നാം സമ്മാനം പത്ത് ലക്ഷം(ഓരോ പരമ്ബരകള്‍ക്കും മൂന്ന് വീതം ആകെ 30 പേര്‍ക്ക്). നാലാം സമ്മാനം മൂന്ന് ലക്ഷം(ഓരോ പരമ്ബരകള്‍ക്കും രണ്ട് വീതം ആകെ 20 പേര്‍ക്ക്). അഞ്ചാം സമ്മാനം രണ്ട് ലക്ഷം(ഓരോ പരമ്ബരകള്‍ക്കും രണ്ട് വീതം ആകെ 20 പേര്‍ക്ക്). കൂടാതെ 5000, 4000,1000, 500, 400 രൂപകള്‍ വില വരുന്ന മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു. പത്ത് സീരീസുകളിലായി പുറത്തിറക്കിയിരിക്കുന്ന ക്രിസ്മസ് ന്യു ഇയര്‍ ബമ്ബര്‍…

    Read More »
  • ഹിന്ദുവിൻ്റെ കഴിഞ്ഞ 500 വർഷത്തെ അഭിമാന പ്രശ്നങ്ങളിൽ എവിടെയെങ്കിലും അയോധ്യയിലെ രാമക്ഷേത്രം കടന്നു വന്നിരുന്നോ ??

    നിശാന്ത് പരിയാരം എഴുതുന്നു: 500 വർഷം മുൻപ് ഹിന്ദുവിൻ്റെ അഭിമാനത്തിനേറ്റ മുറിവിന് മരുന്നുവയ്ക്കുകയാണ് അയോധ്യയിലെ രാമക്ഷേത്രമെന്നൊക്കെയാണ് സംഘപരിവാർ സുഹൃത്തുക്കൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരന്തരം പ്രചരിപ്പിക്കുന്നത്..   സത്യത്തിൽ എത്ര ആലോചിച്ചിട്ടും ആ ആശയം മനസ്സിലാകുന്നേയില്ല … ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ വക്താക്കൾ പ്രചരിപ്പിക്കുന്നതു പോലെ നായരും പുലയനും നമ്പൂതിരിയും  ഈഴവനും പണിയനും പറയനുമെല്ലാം ചേർന്ന നമ്മുടെ നാട്ടിലെ ഹിന്ദുവിൻ്റെ കഴിഞ്ഞ 500 വർഷത്തെ അഭിമാന പ്രശ്നങ്ങളിൽ എവിടെയെങ്കിലും അയോധ്യയിലെ രാമക്ഷേത്രം കടന്നു വന്നിരുന്നോ ?? അവരുടെ അഭിമാനത്തിന് ഏറ്റവും വലിയ ക്ഷതമേൽപിച്ചത് മുഗൾ ചക്രവർത്തിയായ ബാബറായിരുന്നോ?? കേരള സാഹചര്യത്തിൽ മാത്രം പരിശോധിക്കാം നായരിൽ തുടങ്ങാം.. നായരെ കൊണ്ട് കഴിഞ്ഞ നൂറ്റാണ്ടുകളിലെല്ലാം ‘അടിയൻ’ എന്നു മാത്രം പറയിപ്പിച്ച് വായ്ക്കയ് പൊത്തി വാലുപോലെ പിന്നാലെ നടത്തിയത് ബാബറായിരുന്നോ? ഗൃഹസ്ഥനായ നാട്ടിലെ ഏതെങ്കിലും നായരെ റാന്തൽ വിളക്കും തെളിച്ച് മുറ്റത്തു മഞ്ഞു കൊള്ളാൻ നിർത്തിയത് ബാബറായിരുന്നോ? സംബന്ധത്താൽ കുഞ്ഞുങ്ങളെ പെറ്റുപോറ്റേണ്ടി വന്ന നായർ സ്ത്രീകളുടെ ദുരിതങ്ങൾക്ക് ഉത്തരവാദി…

    Read More »
Back to top button
error: