ആദ്യരാത്രിയുടെ വീഡിയോ ചിത്രീകരിച്ച് വരന്‍; എല്ലാം പകര്‍ത്തുമോയെന്ന് വധു!

തങ്ങളുടെ ജീവിതത്തിലെ വലതും ചെറുതുമായ എല്ലാകാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നവരാണ് യുവതലമുറ. ജീവിതത്തില്‍ നടക്കുന്ന പ്രധാന ചടങ്ങുകളില്‍ ഒന്നാണ് വിവാഹം. വിവാഹ ദിവസത്തെ ചിത്രങ്ങളും വീഡിയോകളുമെല്ലാം എല്ലാവരും പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ വിവാഹശേഷം ആദ്യരാത്രി റൂമിലെത്തിയ വരന്‍ ചിത്രീകരിച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നത്.
സജ്ജാദ് ചൗധരി എന്ന യുവാവാണ് വീഡിയോ ചിത്രീകരിച്ചത്. സജ്ജാദ് ചൗധരി റൂമിലേക്ക് കയറുമ്പോള്‍ അലങ്കരിച്ച കട്ടിലില്‍ നവവധു കിടക്കുന്നത് കാണാം. തുടര്‍ന്ന് ഇയാള്‍ നിറത്തിലല്ല കാര്യം സ്‌നേഹത്തിലാണെന്ന് പറയുന്നുണ്ട്. തുടര്‍ന്ന് വധുവിനെയും വീഡിയോയില്‍ കാണിക്കുന്നു. ഈ സമയം നവവധു ‘നിങ്ങള്‍ സ്വകാര്യമായ നിമിഷങ്ങള്‍ ആളുകളെ കാണിക്കുമോ?’ എന്ന് ചോദിക്കുന്നു. ‘എനിക്ക് എത്ര സുന്ദരിയായ ഭാര്യയെയാണ് ലഭിച്ചിരിക്കുന്നത്. അത് ഞാന്‍ ആളുകളോട് പറയണ്ടേ’ എന്നായിരുന്നു സജ്ജാദ് ചൗധരിയുടെ മറുപടി.

വീഡിയോ എടുക്കുന്നതിനിടെ വീട്ടില്‍ കറന്റ് പോകുന്നതും ഇരുവരും ചിരിക്കുന്നതും കേള്‍ക്കാം. ‘സജ്ജാദ് ചൗധരി’ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഈ പേജില്‍ ഇരുവരുമുള്ള നിരവധി വീഡിയോകളുണ്ട്. ഇത്തരത്തില്‍ തമാശ രൂപത്തില്‍ ആദ്യരാത്രി വീഡിയോ പകര്‍ത്തിയതാണോയെന്ന് വ്യക്തമല്ല. വരന്റെയും വധുവിന്റെയും മറ്റ് വിവരങ്ങളും ലഭ്യമല്ല.
View this post on Instagram
4.9 മില്യണ്‍ വ്യൂസാണ് ഇതുവരെ വീഡിയോയ്ക്ക് ലഭിച്ചത്. നിരവധി കമന്റും വരുന്നുണ്ട്. ‘നിങ്ങളെ കുറിച്ച് ആലോചിക്കുമ്പോള്‍ സന്തോഷം ഉണ്ട്’, ‘വരന് സര്‍ക്കാര്‍ ജോലി ആയിരിക്കും’, ‘സൗന്ദര്യമല്ല പണമാണ് വേണ്ടത്’ – ഇങ്ങനെ പോകുന്നു കമന്റുകള്‍.