‘വെളുപ്പാന്‍കാലത്ത് നടന്റെ കാര്‍ മലപ്പുറത്ത് ആക്സിഡന്റായി, അയാള്‍ പാന്റിട്ടിരുന്നില്ല, തൊട്ടടുത്തൊരു സ്ത്രീയുമുണ്ടായിരുന്നു’

ഒരു നടന്റെ കാര്‍ അക്സിഡന്റായ സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് സംവിധായകന് ശാന്തിവിള ദിനേശ്. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ നടന് ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
‘മലയാളത്തിലെ മഹാനായ നടന്റെ മകന് ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുണ്ട്. ഔദ്യോഗികമല്ലാതെ രണ്ട് ഭാര്യയുള്ള ആളാണ്. അതില്‍ ആറ് പിള്ളേരുണ്ട്. അതില്‍ മിടുക്കനായ ഒരുത്തനുണ്ട്. നമ്മള് ബഹുമാനിക്കുന്ന നടന് എന്റെ മകനാണെന്ന് അഭിമാനത്തോടെ പറയുന്ന ഒരുമകന്. അവനെയൊക്കെ തഴഞ്ഞിട്ട് ഈ ചെറുക്കനാണ് ഈ നടന്റെ മൊത്തം പിതൃത്വം ഏറ്റെടുത്തിരിക്കുന്നത്. അച്ഛന് ആശുപത്രിയില്‍ കിടക്കുമ്പോള്‍ അയാളുടെ കാറും ഫോണുമടക്കം അടിച്ചുമാറ്റിയവനാണ്.
എന്‍ക്ലേവില്‍ ഇവന് പറയുകയാണ്, മരിച്ചുപോയ നടീനടന്മാരെക്കുറിച്ച് അനാവശ്യം പറയുന്ന ചില യൂട്യൂബര്‍മാരുണ്ട്, അവരില്‍ ചിലര്‍ ഇവിടെ ഇരിപ്പുണ്ട്. ഇതിന്റെ പേരില്‍ നടപടിയെടുക്കണമെന്ന്. പക്ഷേ സജി ചെറിയാന് പുല്ല് വില കൊടുത്തില്ല. ഈ ചെറുക്കനോട് എനിക്ക് പറയാനുള്ളത്, 32 ദിവസം സ്വകാര്യ ആശുപത്രിയില്‍ മഹാനായ നടന് കിടന്നപ്പോള്‍ അച്ഛനെ സ്നേഹിക്കുന്നതുപോലെ 28 ദിവസം പോയി നിന്നവനാണ് ഞാന്‍. കാരണം എന്നെ ദിനേശേ എന്ന് അദ്ദേഹം വിളിച്ചിട്ടില്ല. നിങ്ങള്‍ എന്നേ പറയൂ.
ഞാന്‍ ഒരു ദിവസം ചെന്നപ്പോള്‍, അന്ന് വൈകിട്ട് 10 ലക്ഷം രൂപ ആശുപത്രിയില്‍ കെട്ടിവയ്ക്കണം. എന്ത് ചെയ്യുമെന്ന് ഇവന് എന്നോട് ചോദിക്കുകയാണ്. നിന്റെ കൈയില്‍ കാശില്ലേ, ഇഷ്ടം പോലെ ഉണ്ടാക്കുന്നുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്ന് പറഞ്ഞു. ഞാന്‍ ചേട്ടനോട് ചോദിക്കാന്‍ പറഞ്ഞു. ചേട്ടന് തരില്ലെന്ന്. അച്ഛന്റെ ബാങ്കില്‍ പണമുണ്ടല്ലോ, നീ ചെലവാക്ക്, അച്ഛന് എഴുന്നേല്ക്കുമ്പോള് കിട്ടുമല്ലോയെന്ന് പറഞ്ഞു. എന്റെ കൈയില്‍ ഇല്ലെന്ന് പറഞ്ഞു. അന്ന് എന്നെ ചേട്ടാ എന്നാണ് വിളിച്ചത്. ഇന്ന് വേറെ പലതുമാണ് വിളിക്കുന്നത്.
അങ്ങനെ ഇദ്ദേഹത്തിന്റെ ചികിത്സ സംസ്ഥാന സര്‍ക്കാരിനെക്കൊണ്ട് ചെയ്യിക്കാമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ ചീഫ് സെക്രട്ടറിയെ കണ്ടു. ചീഫ് സെക്രട്ടറിയുമായി എനിക്ക് നല്ല ബന്ധമായിരുന്നു. 58 ലക്ഷം രൂപ അന്ന് സര്‍ക്കാര്‍ ആ മഹാനടനായി ചെലവഴിച്ചു.
ആ എന്നെപ്പറ്റിയാണ് ഈ ചെറുക്കന് പറയുന്നത് മരിച്ചുപോയവരെപ്പറ്റി അനാവശ്യം പറയുന്നെന്ന്. മരിച്ചുപോയവരെപ്പറ്റി ഞാന്‍ പറഞ്ഞാലുണ്ടല്ലോ, അവന്റെ അച്ഛനെപ്പറ്റി പറഞ്ഞാല്‍പ്പോലും. മലപ്പുറത്ത് രണ്ട് പിഞ്ചുപിള്ളേരുടെ പുറത്തുകൂടി വെളുപ്പാന്‍ കാലത്ത് കാര്‍ കയറ്റിയിറക്കി. മദ്രസയില്‍ പോയി വന്ന കുട്ടികളായിരുന്നു. കാര്‍ മറിഞ്ഞു. ഇവന്റെ അച്ഛന് പാന്റ് ഇട്ടിട്ടില്ല. തൊട്ടടുത്തൊരു സ്ത്രീയാണ് ഇരിക്കുന്നത്. രാവിലെ ആറുമണിക്ക്. ഞാന്‍ ഇതൊക്കെ പൊട്ടിച്ചാലുണ്ടല്ലോ, ഇവനൊക്കെ തലയില്‍ മുണ്ടിട്ട് കേരളം വിട്ടുപോകേണ്ടിവരും.’- അദ്ദേഹം പറഞ്ഞു.






