Social MediaTRENDING

ചാക്കോച്ചനോടുള്ള ക്രഷ്, അച്ഛനെകൊണ്ട് സിനിമ എടുപ്പിച്ച് നായികയായി! ഗോസിപ്പിലെ സത്യാവസ്ഥ തുറന്നു പറഞ്ഞ് ‘പ്രിയങ്കരി’

ചില താരങ്ങളുടെ കാര്യത്തില്‍ സിനിമപ്രേമികള്‍ പറയാറുള്ള വാക്കാണ് എന്തിനാണ് ഒരുപാട് സിനിമകള്‍ ചെയ്യുന്നത് നല്ല ഒരു സിനിമ ചെയ്താല്‍ പോരേ… അതിലൂടെ പ്രേക്ഷക മനസ് കീഴടക്കാമല്ലോയെന്നത്. നടി ദീപ നായരുടെ കാര്യത്തില്‍ അത് കൃത്യമായി ഭവിച്ചു. ദീപ നായര്‍ എന്ന പേര് പല മലയാളികള്‍ക്കും അറിയില്ല. പക്ഷെ പ്രിയം സിനിമയിലെ കുഞ്ചാക്കോ ബോബന്റെ നായികയെന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും ദീപയുടെ മുഖം ഓര്‍മ വരും. പ്രിയം എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളികളുടെ മനസില്‍ ഇടം നേടിയ നടി ഇന്ന് നല്ലൊരു കുടുംബിനിയും സംരംഭകയുമെല്ലാമാണ്. പ്രിയം എന്ന സിനിമയ്ക്കുശേഷം മറ്റൊരു മലയാള സിനിമയിലും ദീപയെ പ്രേക്ഷകര്‍ കണ്ടതുമില്ല. 2000 ല്‍ ആണ് പ്രിയം സിനിമ റിലീസാകുന്നത്. സനല്‍ സംവിധാനം ചെയ്ത സിനിമ ഇന്നും നയന്റീസ് കിഡ്സിന്റെ നൊസ്റ്റാള്‍ജിയയാണ്.

കുഞ്ചാക്കോ ബോബന് പുറമെ ബാലതാരങ്ങളായ അരുണും അശ്വിനും മഞ്ജിമ മോഹനും നടന്‍ ദേവനും തിലകനും ജഗതി ശ്രീകുമാറും ഇന്ദ്രന്‍സും എന്‍.എഫ് വര്‍ഗീസുമെല്ലാം സിനിമയില്‍ പ്രധാന വേഷങ്ങള്‍ ചെയ്തിരുന്നു. നായകനേയും നായികയേയുംകാള്‍ പ്രധാന്യമുള്ള കഥാപാത്രങ്ങളായിരുന്നു മൂന്ന് കുട്ടികളുടേത്. മാത്രമല്ല കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഗാനങ്ങളും സിനിമയില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ മുതിര്‍ന്നവര്‍ക്ക് എന്നപോലെ പ്രിയം സിനിമ കുട്ടികള്‍ക്കും പ്രിയപ്പെട്ടതായിരുന്നു. സോഷ്യല്‍മീഡിയകള്‍ സജീവമായശേഷമാണ് നടി ദീപ നായരെ സിനിമപ്രേമികള്‍ തപ്പി കണ്ടുപിടിച്ചത്. ഭര്‍ത്താവും മക്കളും എല്ലാമായി മെല്‍ബണില്‍ സെറ്റില്‍ഡാണ് ദീപ.

Signature-ad

കുടുംബിനി മാത്രമല്ല വളര്‍ന്ന് വരുന്ന സംരംഭക കൂടിയാണ് ഇന്ന് താരം. പ്രിയം റിലീസിനുശേഷം ദീപയെ കുറിച്ച് പല തരത്തിലുള്ള ചര്‍ച്ചകളും വാര്‍ത്തകളും വന്നിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടത് പ്രിയത്തില്‍ ദീപ എങ്ങനെ നായികയായി എന്നതിനെ കുറിച്ചായിരുന്നു. ആ സമയത്ത് പെണ്‍കുട്ടികളുടെയെല്ലാം പ്രിയങ്കരനായ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബനോട് മറ്റ് പെണ്‍കുട്ടികള്‍ക്ക് എന്നപോലെ ദീപയ്ക്കും ക്രഷായിരുന്നുവെന്നും അതുകൊണ്ട് സ്വന്തം പിതാവിനെ നിര്‍ബന്ധിച്ച് കുഞ്ചാക്കോ ബോബനെ വെച്ച് പ്രിയം സിനിമ പ്രൊഡ്യൂസ് ചെയ്യിപ്പിച്ച് അതില്‍ നായികയായി എന്നായിരുന്നു പ്രചരിച്ച കഥ. മാത്രമല്ല ആ സിനിമയ്ക്കുശേഷം ദീപയെ മറ്റൊരു സിനിമയിലും കണ്ടതുമില്ല. അതുകൊണ്ട് കേട്ട ഗോസിപ്പുകള്‍ ശരിയാണെന്ന് പ്രേക്ഷകരും കരുതി. ഇപ്പോഴിതാ ആദ്യമായി തന്നെ കുറിച്ച് പ്രചരിക്കുന്ന അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ക്ക് മറുപടി നല്‍കുകയാണ് ദീപ നായര്‍.

കുഞ്ചാക്കോ ബോബനോടുള്ള ഇഷ്ടം കൊണ്ട് അച്ഛനെ കൊണ്ട് സിനിമ പ്രൊഡ്യൂസ് ചെയ്യിപ്പിച്ച് നായികയായി എന്ന കഥ സത്യമല്ലെന്ന് ദീപ പറയുന്നു. ഇതുപോലുള്ള അസത്യമായ കഥകള്‍ കാരണം കൂടിയാണ് താന്‍ ഒരു പുതിയ പേജ് സൃഷ്ടിക്കാന്‍ തീരുമാനിച്ചതെന്നും ദീപ പറയുന്നു. മ്യൂസിങ്സ് ബൈ ദീപ നായര്‍ എന്ന പേരില്‍ ഇമിറ്റേഷന്‍ ആഭരണങ്ങള്‍ക്കായി ദീപ ഒരു പേജ് ദീപ ആരംഭിച്ചിട്ടുണ്ട്. അമ്മയുടേയും തന്റെ ആഗ്രഹമായിരുന്നു ഇങ്ങനൊരു സംരംഭമെന്നും ദീപ പറയുന്നു. ഈ വീഡിയോ വൈറലായതോടെ കുഞ്ചാക്കോ ബോബനുമായി ബന്ധപ്പെടുത്തി കമന്റുകള്‍ വന്നപ്പോഴാണ് അതില്‍ സത്യമില്ലെന്ന് ദീപ പ്രതികരിച്ചത്.

തിരുവനന്തപുരം സ്വദേശിയായ ദീപ എഞ്ചിനീയറിങ്ങിന് പഠനത്തിന് ഇടയിലാണ് പ്രിയത്തിലേക്ക് നായികയായി എത്തിയത്. പഠനം പൂര്‍ത്തിയാക്കാന്‍ സിനിമയില്‍നിന്ന് ബ്രേക്ക് എടുത്തെങ്കിലും പിന്നീട് ദീപ അഭിനയത്തിലേക്ക് തിരിച്ചെത്തിയതേയില്ല. ഇന്ന് രണ്ട് പെണ്‍കുട്ടികളുടെ അമ്മയാണ് ദീപ. പ്രിയത്തിനുശേഷം ചക്രം, ദേവദൂതന്‍ തുടങ്ങിയ സിനിമകളിലെ നായിക വേഷത്തിലേക്കും ദീപയെ പരിഗണിച്ചതായിരുന്നുവെന്നും ഒരു കാലത്ത് പ്രചരിച്ചിരുന്നു.

Back to top button
error: