Breaking NewsLead NewsNEWSSocial Media

നിര്‍ത്തിയാല്‍ നിങ്ങള്‍ക്ക് കൊള്ളാം; രേണുവിന്റെ ഗുണ്ടകള്‍ ഭീഷണിപ്പെടുത്തി, ഫോണില്‍ തെറിവിളി; പരാതിപ്പെട്ട് ബിഷപ്പും!

വീട് എന്ന സ്വപ്നം ബാക്കിവച്ചായിരുന്നു കൊല്ലം സുധി വിടപറഞ്ഞത്. ആ സ്വപ്നം സഫലമാക്കാന്‍ മനുഷ്യര്‍ ഒത്തുചേരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. താമസിയാതെ സ്ഥലം കണ്ടെത്തി വീട് പൂര്‍ത്തിയാക്കി. Kerala Home Design (KHDEC) എന്ന സമൂഹമാധ്യമ കൂട്ടായ്മയാണ് വീട് നിര്‍മിച്ചു നല്‍കുന്നത്. കോട്ടയം വാകത്താനത്ത് സുധിയുടെ കുടുംബത്തിനായി സുധിലയം എന്ന വീട് നിര്‍മ്മിക്കാന്‍ സ്ഥലം നല്‍കിയത് ബിഷപ്പ് നോബിള്‍ ഫിലിപ്പാണ്. ഏഴ് സെന്റ് സ്ഥലം ഫ്രീയായി അദ്ദേഹം വിട്ടുകൊടുത്തു. എന്നാല്‍ വീടുമായും സ്ഥലവുമായും പലവിധ വിവാദങ്ങള്‍ ഉണ്ടായശേഷം രേണു സുധി ബിഷപ്പിന് എതിരേയും രംഗത്ത് എത്തിയിരുന്നു. കുടുംബ സ്വത്തില്‍ നിന്നുമാണ് ബിഷപ്പ് സുധിയുടെ കുടുംബത്തിനായി സ്ഥലം നല്‍കിയത്.

ബിഷപ്പിന്റെ പൗരോഹിത്യത്തേയും സ്വത്തിന്റെ ഉടമസ്ഥതയേയും അടക്കം ചോദ്യം ചെയ്യുന്ന തരത്തിലാണ് ബിഗ് ബോസിലേക്ക് പോകും മുമ്പുള്ള ഒരു അഭിമുഖത്തില്‍ രേണു സംസാരിച്ചത്. ഇപ്പോഴിതാ രേണുവിന്റെ പിആര്‍ ടീമും ഗുണ്ടകളും കാരണം ജീവനില്‍ ഭയന്നാണ് താന്‍ കഴിയുന്നതെന്ന് പറയുകയാണ് ബിഷപ്പ് നോബിള്‍ ഫിലിപ്പ്. ഫൈനല്‍ ന്യൂസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Signature-ad

ബിഷപ്പിന്റെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം… സൈബര്‍ ബുള്ളിയിങ് നേരിടുന്നു. ബിഗ് ബോസില്‍ പോകും മുമ്പ് റെക്കോര്‍ഡ് ചെയ്ത് പുറത്ത് വിട്ട വീഡിയോയില്‍ കുപ്പായത്തെ ബഹുമാനിച്ച് താന്‍ ബിഷപ്പിനെ കുറിച്ച് കൂടുതല്‍ ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് രേണു പറഞ്ഞിരുന്നു. ഒരു ബെഡ്‌റൂമും കിച്ചണും ഹാളും മാത്രമുള്ള വീട്ടില്‍ താമസിച്ചിരുന്ന സാധു കുടുംബത്തിന് ആര്‍. ശ്രീകണ്ഠന്‍ നായര്‍ അടക്കമുള്ളവരുടെ ആവശ്യപ്രകാരമാണ് സ്ഥലം ഞാന്‍ നല്‍കിയത്.

ചെറിയ പ്രായത്തില്‍ തന്നെ സുവിശേഷവേലയ്ക്കായി ജീവിതം സമര്‍പ്പിച്ചയാളാണ് ഞാന്‍. ആദ്യം മിഷനറി വൈദീകനായി പ്രവര്‍ത്തിച്ചു. പിന്നീടാണ് ആംഗ്ലിക്കന്‍ സഭയുടെ ബിഷപ്പായി സ്ഥാനാരോഹണം കിട്ടിയത്. സമൂഹത്തിന് ഉപകാരപ്രദമാകുന്ന പ്രവൃത്തികള്‍ ചെയ്താണ് ഞാന്‍ മുന്നോട്ട് പോകുന്നത്.

പക്ഷെ രേണു എന്ന സ്ത്രീയുടെ അഭിമുഖങ്ങള്‍ പുറത്ത് വന്നശേഷം എനിക്ക് അതിനെല്ലാം തടസമാണ്. എനിക്ക് കിട്ടിയ കുടുംബ സ്വത്തില്‍ നിന്നുമാണ് രേണുവിനും മക്കള്‍ക്കും സ്ഥലം നല്‍കിയത്. പക്ഷെ രേണു പറഞ്ഞു എന്റെ സ്വത്തുമായി ബന്ധപ്പെട്ട് സംശയങ്ങളുണ്ടെന്ന്. എന്ത് യോഗ്യതയാണ് അവര്‍ക്ക് ഇത് പറയാനായി ഉള്ളത്.

ഇനി സോഷ്യല്‍മീഡിയയില്‍ എന്നെ അവഹേളിക്കുന്ന പ്രവൃത്തികള്‍ കണ്ടാല്‍ മാനനഷ്ടത്തിന് രേണുവിന്റേയും പിതാവിന്റേയും പേരില്‍ കേസ് ഫയല്‍ ചെയ്യുക എന്നത് മാത്രമാണ് എനിക്കുള്ള മാര്‍ഗം. പപ്പയുടെ സഹോദരിയുടെ സ്വത്താണ് എനിക്ക് എഴുതി തന്നത്. ഏകദേശം പന്തണ്ട്ര് ഏക്കറോളം സ്ഥലമുണ്ട്. എനിക്ക് ഒരു അപേക്ഷ മാത്രമേയുള്ളു ഇനി ആരെങ്കിലും രേണുവിനെ സഹായിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ നല്ലത് പോലെ ആലോചിക്കണം. കഴിയുമെങ്കില്‍ ലീഗല്‍ ഒപ്പീനിയന്‍ വാങ്ങണം. എന്റെ അനുഭവത്തില്‍ നിന്നാണ് ഞാന്‍ പറയുന്നത്.

വളരെ സങ്കടത്തോടെയാണ് ഞാന്‍ ഇതെല്ലാം തുറന്ന് പറയുന്നത്. ഇതിന് മുമ്പും നിര്‍ധനരായ പത്തോളം കുടുംബങ്ങള്‍ക്കും സ്ഥലം നല്‍കി ഞാന്‍ സഹായിച്ചിട്ടുണ്ട്. അത് അറിഞ്ഞിട്ടാണ് ’24 ചാനല്‍’ എന്നെ സമീപിച്ചത്. ഏഴ് സെന്റ് സ്ഥലമാണ് ഞാന്‍ നല്‍കിയത്. ജീവന് ഭീഷണിയായും ചില കാര്യങ്ങള്‍ നടക്കുന്നുണ്ട്. രേണു ബിഗ് ബോസില്‍ പോയ ശേഷമാണ് അത്. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. അസമയത്ത് വീട്ടിലേക്ക് വാഹനങ്ങള്‍ വന്ന് ഫോട്ടോ പകര്‍ത്തുന്നു, ഗൗരവത്തോടെ നോക്കുന്നു.

എല്ലാം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ചീത്ത വിളിച്ച് ഇന്റര്‍നാഷണല്‍ ഫോണ്‍ കോളുകള്‍ വരുന്നു. ബിഷപ്പ് വായടച്ച് വെക്കാനാണ് പറയുന്നത്. രേണു എന്റെ സഭാംഗം അല്ല. എന്തിന് അവര്‍ എന്നെ അവഹേളിക്കുന്നു? ഞാനുമായി യാതൊരു ബന്ധവും രേണുവിന് ഇല്ല. രേണു വന്നശേഷം മാനനഷ്ടത്തിന് കേസ് കൊടുക്കും. ജീവനില്‍ ഭയന്നാണ് ഞാന്‍ കഴിയുന്നത്. രേണുവിന് ഒരുപാട് പിആര്‍ വര്‍ക്കേഴ്‌സുണ്ട്. ഒന്നിനും മടിയില്ലാതെ തീരുമാനമെടുത്ത് ഇറങ്ങിയിരിക്കുകയാണ് ആ സ്ത്രീ. നിന്നെ എടുത്തോളം എന്ന രീതിയിലാണ് പലരും വീടിന് സമീപം വന്ന് പെരുമാറുന്നത്.

ആജാനുബാഹുക്കളായ ആളുകളാണ് വരുന്നത്. ഭയത്തോടെയാണ് ഞാന്‍ കഴിയുന്നത്. രേണുവിന്റെ കുടുംബത്തോട് സംസാരിക്കാറില്ല. അടിക്കാന്‍ ഇവര്‍ ആളെ അയച്ചതായി പലരുടേയും അഭിമുഖങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട്. നിര്‍ത്തിയാല്‍ നിങ്ങള്‍ക്ക് കൊള്ളാം എന്നാണ് ഒരു കൂട്ടര്‍ കാറില്‍ വന്ന് ഭീഷണിപ്പെടുത്തി പറഞ്ഞത്. പോലീസിനോടും പരാതിപ്പെട്ടിട്ടുണ്ടെന്നും ബിഷപ്പ് പറയുന്നു.

Back to top button
error: