Social Media
-
March 31, 2024
‘മൃഗരതി’ സീന്‍ സെന്‍സര്‍ ബോര്‍ഡ് കട്ട് ചെയ്തെന്ന് ബെന്യാമിന്‍, ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി, സംഭവമേ ഉണ്ടായിട്ടില്ലെന്ന് നജീബ്; വിവാദത്തിന് ചൂടേറുന്നു
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ആടുജീവിതം തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ബ്ലെസി എന്ന സംവിധായകന്‍ പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുക്കിയ ചിത്രം പൂര്‍ണമായും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതായിരുന്നു. പൃഥ്വിരാജിന്റെ മേക്ക് ഓവറും ബ്ലെസിയുടെ സംവിധാന മികവും ക്യാമറയും മേക്കപ്പും ഗ്രാഫിക്സും മ്യൂസിക്കും തുടങ്ങി സകല മേഖലകളും മികവു പുലര്‍ത്തിയപ്പോള്‍ മികച്ച ഒരു ക്ലാസിക്കായി ആടുജീവിതം മാറി. നോവലിലെ പല രംഗങ്ങളും അതേ തീവ്രതയോടെ സ്‌ക്രീനിലെത്തിക്കാന്‍ ബ്ലെസിക്കായി. നജീബായി ആദ്യവസാനം പൃഥ്വിരാജ് ജീവിച്ചു. എന്നാല്‍, ഇതിനിടെ ചില വിവാദങ്ങള്‍ കൂടി സിനിമയെ തേടിയെത്തിയിരിക്കുകയാണ്. നജീബും ആടുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായ ഒരു ഭാഗം ബെന്യാമിന്‍ നോവലില്‍ എഴുതിയിരുന്നു. അത്തരമൊരു രംഗം പക്ഷേ സിനിമയില്‍ ഉണ്ടായിരുന്നില്ല. നോവലിലെ ചില ഭാഗങ്ങള്‍ വേണ്ടെന്ന് തിരക്കഥ എഴുതുമ്പോള്‍ തീരുമാനിച്ചുവെന്നും. ചില രംഗങ്ങള്‍ ഷൂട്ട് ചെയ്ത ശേഷം സെന്‍സര്‍ ബോര്‍ഡ് വെട്ടിക്കളഞ്ഞുവെന്നുമായിരുന്നു ബെന്യാമിന്‍ ഇതിന് നല്‍കിയ വിശദീകരണം. ”നോവലിലെ പ്രധാന ഭാഗങ്ങളായിരുന്നു മകനെപ്പോലെ കാണുന്ന ആടിന്റെ പുരുഷത്വം ഛേദിക്കുന്നതും, നജീബ് ആടുമായി ലൈംഗികബന്ധത്തില്‍…
Read More » -
March 31, 2024
”ഷുക്കൂറിന്റെ ജീവിത കഥയല്ല ആടുജീവിതം. അത് എന്റെ നോവല്‍, നോവല്‍, നോവല്‍”… വിവാദത്തില്‍ വിശദീകരണവുമായി ബെന്യാമിന്‍
ആടുജീവിതം തന്റെ നോവല്‍ മാത്രമാണെന്നും അതില്‍ അനേകം പേരുടെ പലവിധ അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നും എഴുത്തുകാരന്‍ ബെന്യാമിന്‍. ആടുജീവിതം സിനിമ പുറത്തിറങ്ങിയതോടെ ആടുമായി നോവലിലെ നായകന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വിവാദമായ പശ്ചാത്തലത്തിലാണ് നോവലിസ്റ്റായ ബെന്യാമിന്‍ വിശദീകരണവുമായെത്തിയത്. കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ സിനിമ ഇറങ്ങിയ പശ്ചാത്തലത്തില്‍ ഒരിക്കല്‍ കൂടി പറയുന്നുവെന്ന് പറഞ്ഞ് ഫേസ്ബുക്കിലാണ് വിശദീകരണം നല്‍കിയത്. ആലപ്പുഴ ആറാട്ടുപുഴ സ്വദേശി ഷുക്കൂര്‍ പ്രവാസ ജീവിതത്തില്‍ അനുഭവിച്ച കാര്യങ്ങളാണ് നോവലിന് അടിസ്ഥാനമായതെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. നോവലിലെ നായകന്‍ ആടുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട കാര്യം ചില മാധ്യമങ്ങളടക്കം അദ്ദേഹത്തോട് ചോദിച്ചത് വിവാദമായിരുന്നു. ആടുജീവിതം സിനിമക്കായി ഈ രംഗം ഷൂട്ട് ചെയ്തതായി ബെന്യാമിനും ഇല്ലെന്ന് സംവിധായകന്‍ ബ്ലെസിയും പറഞ്ഞതായും വാര്‍ത്തകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ബെന്യാമിന്റെ വിശദീകരണം. ‘എന്റെ കഥയിലെ നായകന്‍ നജീബാണ്. ഷുക്കൂര്‍ അല്ല. അനേകം ഷുക്കൂറുമാരില്‍ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബ്. അതില്‍ പലരുടെ, പലവിധ അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 30% ലും…
Read More » -
March 31, 2024
നമ്മുടെ ഇന്റർനെറ്റ് ഡാറ്റ കൂടുതൽ വലിക്കുന്നത് ഫേസ്ബുക്കാണ്; എങ്ങനെ നിയന്ത്രിക്കാം
ഒരു ദിവസത്തിൽ ഫേസ്ബുക്ക് ആപ്പ് നമ്മൾ എത്ര തവണ ഓപ്പൺ ചെയ്യാറുണ്ട്… ? ദിവസത്തിലെ വലിയൊരു സമയവും നമ്മൾ ഫേസ്ബുക്കിൽ ചിലവഴിക്കുന്നുണ്ടെന്നതാണ് വാസ്തവം.ഇത് ഫേസ്ബുക്ക് ഉപയോക്താക്കളായ എല്ലാവരുടെയും കാര്യമാണ്. ഈ കാര്യം ആർക്കും നിരസിക്കാൻ സാധിക്കില്ല.കാരണം അതിന് തെളിവ് തന്നെയാണ് ഫേസ്ബുക്കിന്റെ ഉപയോക്താക്കളുടെ വളർച്ചാ നിരക്ക്.2004ൽ ആരംഭിച്ച ഫേസ്‌ബുക്ക് ഗൂഗിൾ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ആൾക്കാർ ഉപയോഗിക്കുന്ന ജാലിക ആണിന്ന്. ഇന്ത്യയിൽ ഇതിന് രണ്ടാം സ്ഥാനമാണുള്ളത്. ഫേസ്ബുക്കിൽ ന്യൂസ്ഫീഡിന്റെ അനന്തമായ സർഫിംഗിലൂടെ നമുക്ക് നഷ്ടപ്പെടുന്നത് സമയം മാത്രമല്ല, ധാരാളം ഡാറ്റയും ഇത്തരത്തിൽ ഫേസ്ബുക്ക് ഉപയോഗത്തിലൂടെ നമ്മൾ ചിലവഴിക്കുന്നുണ്ട്. ഓരോ തവണ ഓപ്പൺ ചെയ്യുമ്പോഴും നമ്മൾ എത്ര ഫീഡുകളാണ് കാണാറുള്ളത്. ഇത്തരത്തിൽ നമ്മുടെ ഇന്റർനെറ്റ് ഡാറ്റ വൻതോതിൽ ഉപയോഗിക്കുന്ന ഫേസ്ബുക്കിന്റെ ഡാറ്റ ഉപഭോഗം നിയന്ത്രിക്കാനുള്ള വഴികൾ നോക്കാം. സ്മാർട്ട്‌ഫോണിൽ നിന്ന് ഫേസ്ബുക്കിലേക്ക് അപ്‌ലോഡുചെയ്യുന്ന ചിത്രങ്ങളുടെയും വീഡിയോകളുടെയും ഗുണനിലവാരം നിയന്ത്രിക്കാനും അതിനൊപ്പം നിങ്ങളുടെ ഫേസ്ബുക്ക് ന്യൂസ് ഫീഡിൽ കാണുന്ന വീഡിയോകൾ പ്ലേ ചെയ്യുമ്പോൾ അവയുടെ ക്വാളിറ്റി നിയന്ത്രിക്കാനും മാറ്റം വരുത്താനും ഫേസ്ബുക്കിന്റെ…
Read More » -
March 31, 2024
ക്രെഡിറ്റ് കാര്‍ഡ് നിയമങ്ങളിൽ മാറ്റം; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം
ഏപ്രിൽ 1 മുതൽ ക്രെഡിറ്റ് കാര്‍ഡ് നിയമങ്ങളിൽ മാറ്റം.എസ്ബിഐ കാർഡ്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, യെസ് ബാങ്ക് എന്നിവ താങ്ങളുടെ ക്രെഡിറ്റ് കാർഡ് നിയമങ്ങള്‍ പുതുക്കിയിട്ടുണ്ട്. എസ്ബിഐ ക്രെഡിറ്റ് കാർഡ്: 2024 ഏപ്രില്‍ 1 മുതല്‍ ചില ക്രെഡിറ്റ് കാർഡുകള്‍ക്ക് വാടക പേയ്‌മെൻ്റ് ഇടപാടുകളിലെ റിവാർഡ് പോയിന്റുകള്‍ നല്‍കുന്നത് എസ്ബിഐ കാർഡ് അവസാനിപ്പിച്ചിട്ടുണ്ട്. ഇവയില്‍ എസ്ബിഐ കാർഡ് എലൈറ്റ്, എസ്ബിഐ കാർഡ് എലൈറ്റ് അഡ്വാൻറ്റേജ്, എസ്ബിഐ കാർഡ് പ്‌ളസ് കൂടാതെ എസ്ബിഐ കാർഡ് എന്നിവ ഉള്‍പ്പെടും. യെസ് ബാങ്ക് ക്രെഡിറ്റ് കാർഡ്: ഒരു കലണ്ടർ പാദത്തില്‍ ₹10,000-മോ അതില്‍ കൂടുതലോ ചെലവഴിക്കുന്ന യെസ് ബാങ്ക് ക്രെഡിറ്റ് കാർഡുകള്‍ക്ക് കോംപ്ലിമെൻ്ററി ഗാർഹിക ലോഞ്ച് പ്രവേശനത്തിന് അർഹതയുണ്ട്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ്: ഐസിഐസിഐ ബാങ്ക് വെബ്‌സൈറ്റ് പറയുന്നത് പ്രകാരം, “2024 ഏപ്രില്‍ 01 മുതല്‍, ഉപയോക്താവിന് ഒരു കോംപ്ലിമെൻ്ററി എയർപോർട്ട് ലോഞ്ച് ആക്‌സസ് ആസ്വദിക്കാം. ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് : ഇന്ധനം, ഇൻഷുറൻസ്, സ്വർണം/ആഭരണങ്ങള്‍ എന്നിവയ്‌ക്കായുള്ള…
Read More » -
March 31, 2024
അറിഞ്ഞുകൊണ്ട് ഈ വിഷം വാങ്ങി കുടിക്കരുത്
പെപ്‌സി, കോള മുതലായ കാര്‍ബോണേറ്റഡ് ഡ്രിങ്ക്‌സ് ഇഷ്ടമില്ലാത്തവരായി നമ്മളില്‍ ആരുമില്ല.ഹോട്ടലിൽ പോയി എന്തെങ്കിലും ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ ഒരു ബോട്ടില്‍ പെപ്‌സിയോ കോളയോ നമുക്ക് നിര്‍ബന്ധമാണ്.ചൂടുകാലമായാൽപ്പിന്നെ വീട്ടിലെ കാര്യവും വ്യത്യസ്തമല്ല. എന്നാല്‍ ഇത്തരം കാര്‍ബോണേറ്റഡ് ഡ്രിങ്ക്‌സ് അമിതമായി കുടിക്കുന്നത് ആരോഗ്യത്തെ എത്രത്തോളം ദോഷമായി ബാധിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ? അമിതവണ്ണം, പ്രമേഹം, കുടവയര്‍ തുടങ്ങി നിരവധി ജീവിതശൈലി പ്രശ്‌നങ്ങള്‍ക്ക് ഇവ കാരണമാകുന്നു. പല്ലുകളുടെ കാവിറ്റിയെ ഇത് സാരമായി ബാധിക്കും. സ്ഥിരമായി കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ കുടിക്കുന്നവരുടെ പല്ലുകളില്‍ വേഗം മഞ്ഞ നിറം വരുന്നത് കാണാം.തന്നെയുമല്ല, പല്ലുകൾ കാലക്രമേണ പൊടിഞ്ഞും പോകും. കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ വയറിനുള്ളില്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ഗ്യാസ് നിറയ്ക്കുന്നു. ഇത് പല ഉദരപ്രശ്‌നങ്ങള്‍ക്കും കാരണമാകും. നെഞ്ചെരിച്ചില്‍, ഗ്യാസ് പ്രശ്‌നം എന്നിവയിലേക്കും ഇത് നയിക്കും.കിഡ്നികളെയും ലിവറിനെയും വരെ ഇത് ബാധിക്കും. കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ സ്ഥിരമായി കുടിക്കുമ്പോള്‍ അമിതമായ കലോറി അകത്തേക്ക് എത്തുകയും ഇതിലൂടെ അമിതവണ്ണം, പൊണ്ണത്തടി, കുടവയര്‍ എന്നിവ ഉണ്ടാകുകയും ചെയ്യുന്നു. പ്രോട്ടീന്‍, സ്റ്റാര്‍ച്ച്, ഫൈബര്‍,…
Read More » -
March 31, 2024
സുരേഷ് ഗോപിയുടെ ക്രൈസ്തവ പ്രേമം പൊളിച്ചടുക്കി സോഷ്യൽ മീഡിയ
ലൂര്‍ദ്ദ് മാതാവിന് സുരേഷ് ഗോപി പൊന്നിൻ കിരീടം സമര്‍പ്പിച്ചത് അടുത്തിടെ വാർത്തയായിരുന്നു. കുടുംബത്തോടൊപ്പം തൃശൂര്‍ ലൂര്‍ദ്ദ് കത്തോലിക്കാ കത്തീഡ്രല്‍ പള്ളിയില്‍ എത്തിയാണ് നടൻ സുരേഷ് ഗോപി മാതാവിന് സ്വര്‍ണക്കിരീടം സമ്മാനിച്ചത്. മകളുടെ കല്യാണത്തിന് മുൻപ് സമര്‍പ്പിക്കണമെന്നുള്ള നേര്‍ച്ചയാണ് നടത്തിയതെന്നാണ് വിശദീകരണം.ആ കുടുംബത്തിന്റെ നേര്‍ച്ച അവര്‍ നിര്‍വഹിച്ചതിന് കുറ്റം പറയേണ്ട കാര്യമില്ല. പക്ഷെ, സുരേഷ് ഗോപിയ്ക്ക് തൃശൂര്‍ കത്തോലിക്കാ ദേവാലയങ്ങളില്‍ മാത്രമേ ഈ നേര്‍ച്ചയുള്ളോ? മറ്റൊരു ക്രൈസ്തവ ദേവാലയങ്ങളിലും സുരേഷ് ഗോപി ഇത്തരത്തിൽ ഏതെങ്കിലുമൊരു നേര്‍ച്ച നേരുന്നത് കണ്ടിട്ടില്ലെന്ന് സോഷ്യൽ മീഡിയ കുറ്റപ്പെടുത്തുന്നു. സുരേഷ് ഗോപിയുടെ ജന്മനാട് കൊല്ലം ആണ് .മകളെ കെട്ടിച്ചയക്കുന്നത് ആലപ്പുഴ ജില്ലയിൽപ്പെട്ട മാവേലിക്കരയിലും. അവിടെയൊന്നും സുരേഷ് ഗോപിയ്ക്ക് ക്രിസ്ത്യാനികളോട് ഇത്രയൊന്നും സ്നേഹം ഉണ്ടായതായി കണ്ടിട്ടില്ല. മണിപ്പൂരില്‍ ക്രിസ്ത്യൻ ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായപ്പോള്‍ അവിടെ വര്‍ഗ്ഗീയ വാദികള്‍ ക്രിസ്ത്യാനികളെ കൊന്നൊടുക്കിയപ്പോള്‍ മുൻ എം.പി എന്ന നിലയില്‍ സുരേഷ് ഗോപിയ്ക്ക് ക്രിസ്ത്യാനികളോടുള്ള സ്നേഹം എവിടെയായിരുന്നു എന്ന് ആരെയെങ്കിലും സംശയം ചോദിച്ചാൽ അവരെ…
Read More » -
March 31, 2024
കെ സുരേന്ദ്രന്റെ വാദം തെറ്റ്; ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കേരളം നൽകിയത് 5519 കോടി രൂപ
കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രൻ നടത്തിയ പ്രസ്താവനകൾ തെറ്റെന്നും, കേരളം പണം നൽകിയാതായും കേന്ദ്രസർക്കാർ രേഖാമൂലം സമ്മതിച്ചു.ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മന്ത്രി നിതിൻ ഗഡ്കരി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. NH66 ന്റെ ഭൂമി ഏറ്റെടുക്കലിനും വികസനപ്രവർത്തനങ്ങൾക്കുമായി കേരള സർക്കാർ എത്ര തുക ചിലവാക്കി എന്ന ചോദ്യത്തിന്, ഭൂമി ഏറ്റെടുക്കലിന്റെ 25% കേരളമാണ് വഹിക്കുന്നതെന്നും ഇതിനോടകം തന്നെ 5519 കോടി രൂപ കേരളാ ഗവണ്മെന്റ് ചിലവാക്കിയിട്ടുണ്ടെന്നും മറുപടിയിൽ സൂചിപ്പിച്ചിട്ടുണ്ട്. NH66 കടന്നു പോകുന്ന മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങൾ ഒരു രൂപ പോലും ദേശീയപാത വികസനത്തിനായി ചിലവഴിച്ചിട്ടില്ല എന്നും ഉപരിതല ഗതാഗത വകുപ്പിൻ്റെ ചുമതലയുള്ള നിതിൻ ഗഡ്കരി നൽകിയ മറുപടിയിൽ പറയുന്നു. കേരള സർക്കാർ ദേശീയപാതാ വികസനത്തിൽ ഒരു പങ്കും വഹിച്ചിട്ടില്ലെന്നായിരുന്നു കെ സുരേന്ദ്രന്റെ വാദം.അതേപോലെ കാസർകോട് നന്ദാരപ്പടവ് മുതല്‍ തിരുവനന്തപുരം പാറശ്ശാല വരെ 1251 കിലോമീറ്റർ ദൂരത്തില്‍ 3500 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന…
Read More » -
March 29, 2024
”കാരവാന്‍ തന്നില്ല വഴിയില്‍ നിന്ന് വസ്ത്രം മാറണോ? ഭക്ഷണവും തന്നില്ല”!!! മമ്മൂട്ടി സിനിമയില്‍നിന്ന് ആറാട്ടണ്ണന്‍ പിന്മാറി
ആറാട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ റിവ്യു പറഞ്ഞ് ശ്രദ്ധ നേടിയ ആളാണ് സന്തോഷ് വര്‍ക്കി. പിന്നീട് ആറാട്ടണ്ണന്‍ എന്ന വിളിപ്പേരും സന്തോഷിന് ലഭിച്ചു. തിയറ്ററുകളില്‍ സ്ഥിര സാന്നിധ്യമായ സന്തോഷിന് ഇടയ്ക്ക് വിമര്‍ശനങ്ങളും നേരിടേണ്ടി വരാറുണ്ട്. ചിലപ്പോഴൊക്കെ ചില പ്രസ്താവനകളുടെ പേരില്‍ വിവാദങ്ങളിലും സന്തോഷ് ഉള്‍പ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ സ്വന്തം യുട്യൂബ് ചാനലില്‍ ആറാട്ട് അണ്ണന്‍ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കി പങ്കിട്ട പുതിയ വീഡിയോയാണ് വൈറലാകുന്നത്. മമ്മൂട്ടിയുടെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രം ബസൂക്കയില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ മോശം അനുഭവം ഉണ്ടായിയെന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്. ഭക്ഷണവും പ്രതിഫലവും കിട്ടിയില്ലെന്ന് മാത്രമല്ല വസ്ത്രം മാറാനുള്ള സൗകര്യം പോലും ലഭിച്ചില്ലെന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്. സിനിമ അഭിനയ മോഹമൊന്നും തനിക്കില്ലെന്നും ബസൂക്ക ടീം തന്റെ പബ്ലിസിറ്റി ഉപയോഗിക്കാന്‍ വിളിച്ചതാണെന്നുമാണ് സന്തോഷ് വര്‍ക്കി പറയുന്നത്. സന്തോഷിന്റെ വാക്കുകളിലേക്ക്… ‘ഞാന്‍ മമ്മൂട്ടിയുടെ സിനിമയായ ബസൂക്കയില്‍ നിന്നും പിന്മാറുകയാണ്. ആദ്യത്തെ ദിവസം പോയപ്പോള്‍ കുഴപ്പമുണ്ടായില്ല. എന്നാല്‍ ഇന്ന് ചെന്നപ്പോള്‍ വളരെ മോശമായ…
Read More » -
March 27, 2024
വയോധികയുടെ മാലപൊട്ടിച്ചു; പിന്നാലെ ഓടുന്ന ട്രെയിനില്‍ നിന്ന് എടുത്തുച്ചാടി
ഞെട്ടിക്കുന്ന ഒരു സംഭവത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.വയോധികയുടെ മാലപൊട്ടിച്ചതിന് പിന്നാലെ ഓടുന്ന ട്രെയിനില്‍ നിന്ന് എടുത്തുച്ചാടുന്ന യുവാവിന്റെ വീഡിയോ ആണിത്. ട്രെയിനിലെ സിസിടിവി കാമറയിലാണ് സാഹസിക മാലപൊട്ടിക്കലിന്റെ വീഡിയോ പതിഞ്ഞത്.വാതിലിന് സമീപം നിന്നിരുന്ന യുവാവ് പൊടുന്നനെ സീറ്റിലേക്ക് പോകുകയായിരുന്ന വയോധികയുടെ മാല പൊട്ടിച്ച്, ഓടുന്ന ട്രെയിനില്‍ നിന്ന് എടുത്തുചാടുകയായിരുന്നു. ഇയാള്‍ പാളത്തിന് സമീപം മുട്ടിടിച്ച് വീഴുന്നതും കാണാം. ടോയ്ലെറ്റില്‍ പോയ ശേഷം രണ്ടു സ്ത്രീകള്‍ ഒരുമിച്ച് അവരുടെ സീറ്റിലേക്ക് പോകുന്നതിനിടയിലായിരുന്നു സംഭവം.വാതിലിന് സമീപം നിന്നിരുന്ന യുവാവ് പൊടുന്നനെ ഇതില്‍ ഒരാളുടെ മാല വലിച്ചു പൊട്ടിച്ച് ഒന്നും നോക്കാതെ ട്രെയിനില്‍ നിന്ന് എടുത്ത് പുറത്തു ചാടുകയായിരുന്നു. ഇവർ തുറന്ന വാതിലിലൂടെ പുറത്തുവീഴാതിരുന്നത് വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്. മാർച്ച് 13ന് നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നത്. വൈകിട്ട് ഏഴിനായിരുന്നു സംഭവം. യുവാവിന് പരിക്കേല്‍ക്കാനുള്ള സാദ്ധ്യതയേറെയാണ്. ഇത്തരം മോഷണങ്ങളില്‍ യാത്രക്കാർ ജാഗ്രതപാലിക്കണമെന്ന് റെയില്‍വെ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിക്കായുള്ള തെരച്ചില്‍ ഊർജിതമാക്കിയിട്ടുണ്ട്.
Read More » -
March 27, 2024
മലയാളത്തിലെ ഏറ്റവും മികച്ച പ്രണയ സിനിമ ഏതാകും?
കഴിഞ്ഞ 50 വർഷത്തിനിടയിൽ മലയാളത്തിൽ ഉണ്ടായ ഏറ്റവും നല്ല പ്രണയസിനിമ ഏതായിരിക്കും ? ഇതന്വേഷിച്ച് മലയാള സിനിമ ലോകത്തേക്ക് ഒരു യാത്ര നടത്തിയാൽ ‘യാത്ര’ എന്ന പേരാകും നമ്മുടെ മുന്നിലേക്ക് ആദ്യം ഓടിയെത്തുക.ശ്രീലങ്കക്കാരനായിരുന്നു സംവിധായകൻ. മമ്മൂട്ടിയും ശോഭനയും നായിക നായകന്മാരായി എത്തിയ സിനിമയാണ്- യാത്ര. അതിലെ ‘തന്നന്നം താനന്നം താളത്തിലാടി’ എന്ന പാട്ട് ഇപ്പോഴും ഒരോ മലയാളിയുടെ ചുണ്ടത്തുണ്ട്. മമ്മൂട്ടി എന്ന മലയാളത്തിൻ്റെ മഹാനടൻ ആദ്യമായി തലമൊട്ടയടിച്ച് അഭിനയിച്ച ചിത്രം കൂടിയായിരുന്നു ശ്രീലങ്കക്കാരനായ ബാലുമഹേന്ദ്രയുടെ സംവിധാനത്തില്‍ പിറന്ന ഈ സിനിമ. 1985-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് യാത്ര. ബാലു മഹേന്ദ്ര സംവിധാനവും തിരക്കഥയും നിർവഹിച്ച ഈ ചിത്രത്തിനു കഥയും സംഭാഷണവും എഴുതിയത് ജോൺ പോൾ ആണ്. അടിയന്തരാവസ്ഥക്കാലത്തു പൊലീസും ജയിൽ അധികൃതരും നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തിലുള്ള കൽപ്പിത കഥയാണിത്. കുറ്റവാളിയായ ഉണ്ണികൃഷ്ണൻ (മമ്മൂട്ടി) ജയിൽ മുക്തനായി പോകുംവഴി സ്കൂൾ ബസ്സിലെ തന്റെ സഹയാത്രികരോടായി പറയുന്ന സംഭവങ്ങളിലൂടെയാണ് കഥയുടെ ചുരുളഴിയുന്നത്. ഈ ചലച്ചിത്രത്തിലൂടെ, സംവിധായകനായ ബാലുമഹേന്ദ്ര മലയാളചലച്ചിത്രത്തിന് കഥപറച്ചിലിന്റെ ഒരു പുത്തൻ…
Read More »