Social Media
-
May 20, 2025ഡിവോഴ്സോടെ വിഷാദരോഗം, അന്ന് ആഡംബരം ഇന്ന് ദാരിദ്ര്യം, മകനെ പഠിപ്പിക്കുന്നത് വിശാല്‍; ചാര്‍മിളയ്ക്ക് സംഭവിച്ചത്!
ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന നായിക നടിയായിരുന്നു തമിഴ്നാട് സ്വദേശിനിയായ ചാര്‍മിള. കാബൂളിവാലയും കേളിയും ധനവുമൊക്കെ കണ്ടിട്ടുള്ളവര്‍ക്ക് ചാര്‍മിളയെ മറക്കാനാവില്ല. ഒരു സമയത്ത് സമ്പന്നയായി ജീവിച്ചിരുന്ന നടി ഇന്ന് ചെന്നൈയില്‍ സാധാരണക്കാരില്‍ സാധാരണക്കാരിയായാണ് ജീവിക്കുന്നത്. താരത്തിന്റെ മകന്റെ പഠനം പോലും സുമനുസുകളുടെ സഹായത്തോടെയാണ് നടക്കുന്നത്. ചാര്‍മിളയുടെ തകര്‍ന്ന ജീവിതത്തിന് ഒരു പരിധിവരെ മലയാള സിനിമക്കാരും കാരണമായിട്ടുണ്ടെന്ന് പറയുകയാണിപ്പോള്‍ ആലപ്പി അഷ്റഫ്. ചെറിയ പ്രായത്തില്‍ തന്നെ പല ദുരനുഭവങ്ങളും നടിക്കുണ്ടായിട്ടുണ്ടെന്നും പുതിയ വീഡിയോയില്‍ സംസാരിക്കവെ ആലപ്പി അഷ്റഫ് പറഞ്ഞു. വാക്കിലായാലും എഴുത്തിലായാലും പ്രവൃത്തിയിലായാലും ഏറ്റവും കൂടുതല്‍ രസമുള്ള സംഭവമാണ് പ്രണയം. പക്ഷെ ജീവിതത്തില്‍ അത് കുറച്ച് പ്രയാസമേറിയ കാര്യമാണ്. പ്രണയിക്കുന്നത് പോലെയല്ല ഒരുമിച്ച് ജീവിക്കുന്നത്. കാരണം ജീവിതത്തില്‍ അഭിനയിച്ചുകൊണ്ട് അധികനാള്‍ പിടിച്ച് നില്‍ക്കാന്‍ പറ്റില്ലല്ലോ. ജീവിതത്തിന്റെ താളം പ്രണയമൊക്കെ കൈവിട്ട് പോയശേഷം രണ്ട് വിവാഹം കഴിച്ച് രണ്ടും വേര്‍പിരിയലില്‍ കലാശിച്ച ജീവിതത്തിലെ ദുരിതപര്‍വം. വൈകാരിക ഇടങ്ങളെ ഓരോ മനുഷ്യനും എങ്ങനെ…
Read More » -
May 20, 2025വിമര്‍ശകരെ ചരിത്രം ഓര്‍മിപ്പിച്ച് ശശി തരൂര്‍; ഭീകരത ഒറ്റക്കെട്ടായ പ്രതികരണം ആവശ്യമായ ‘ബാധ’; ‘നരസിംഹറാവു പ്രതിനിധിയാക്കിയത് വാജ്‌പേയിയെ; കാര്‍ഗിലില്‍ സോണിയയുടെ നിലപാട് മറക്കരുത്; ദേശീയ സുരക്ഷ രാഷ്ട്രീയത്തിന്റെ പേരില്‍ തട്ടിക്കളിക്കരുത്; നേതാക്കള്‍ കറുത്തവരും വെളുത്തവരുമായി’
ന്യൂഡല്‍ഹി: പാകിസ്താനുമായുള്ള യുദ്ധത്തിനു പിന്നാലെ ഇന്ത്യയുടെ നയതന്ത്ര സംഘത്തെ നയിക്കാനുള്ള നിര്‍ണായക ചുമതല ലഭിച്ചതിനു പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. ദ ഹിന്ദു ദിനപത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ എഴുതിയ ലേഖനത്തിലാണ് താന്‍ എന്തുകൊണ്ടാണ് ഇത്തരമൊരു ദൗത്യം ഏറ്റെടുത്തതെന്നും അതിന്റെ ചരിത്രപരമായ പ്രധാന്യവും ഓര്‍മിപ്പിക്കുന്നത്. ഹൈക്കമാന്‍ഡ് നല്‍കിയ പട്ടിക വെട്ടിയശേഷം തിരുവനന്തപുരം എംപിയായ ശശി തരൂരിനെ നയതന്ത്ര സംഘത്തെ നയിക്കാന്‍ ചുമതലപ്പെടുത്തിയ മോദിയുടെ നിലപാട് കോണ്‍ഗ്രസിലുണ്ടാക്കിയ ആശയക്കുഴപ്പം ചില്ലറയല്ല. കേരളത്തില്‍നിന്നുള്ള ഒരു വിഭാഗം കെപിസിസി നേതാക്കള്‍ പിന്തുണയുമായി രംഗത്തുവന്നപ്പോള്‍ ജയ്‌റാം രമേഷ് അടക്കമുള്ള നേതാക്കള്‍ വിമര്‍ശിക്കുകയാണുണ്ടായത്. തരൂര്‍ പാര്‍ട്ടിക്കു പുറത്തേക്കു വഴിവെട്ടുകയാണെന്നും വിദേശകാര്യ നയതന്ത്ര പദവിയാണു ലക്ഷ്യമെന്നുവരെ അദ്ദേഹം തുറന്നടിച്ചു. എന്നാല്‍, പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഒന്നിച്ചു നില്‍ക്കേണ്ട സമയമാണെന്നും കോണ്‍ഗ്രസിനോ ബിജെപിക്കോ വ്യത്യസ്തമായ വിദേശ നയമില്ലെന്നും ഇന്ത്യയുടെ വിദേശനയം മാത്രമാണുള്ളതെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു. നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ ഇന്ത്യ ദുഃഖിക്കുകയും ഭീകരതയ്ക്കെതിരായ നിലപാടുകള്‍ ശക്തമാക്കുകയും ചെയ്യുമ്പോള്‍…
Read More » -
May 20, 2025‘ഓപ്പറേഷന്‍ ബിന്‍ ലാദന്‍’ അമേരിക്ക പാകിസ്താനെ അറിയിക്കാതിരുന്നത് എന്തുകൊണ്ട്? പാക് അതിര്‍ത്തി കടക്കുന്നതില്‍ ബാരക് ഒബാമയുടെ വാര്‍ കാബിനറ്റില്‍ നടന്നത് രൂക്ഷമായ വാഗ്വാദം; ഹിലരി ക്ലിന്റണ്‍ അനുകൂലിച്ചു, ജോ ബൈഡന്‍ എതിര്‍ത്തു; അബോട്ടാബാദിലെ അണിയറക്കഥകള്‍ വെളിപ്പെടുത്തി ഡോക്കുമെന്ററി
ന്യൂഡല്‍ഹി: പാകിസ്താന്‍ കേന്ദ്രമാക്കിയുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ പഹല്‍ഗാം ആക്രമണത്തോടെ വീണ്ടും മുഖ്യധാരയിലേക്കു വന്നതിനു പിന്നാലെ അബോട്ടാബാദില്‍ ഒസാമ ബിന്‍ലാദനെ പിടികൂടിയ അമേരിക്കന്‍ സൈനിക നീക്കത്തെ ആസ്പദമാക്കിയ നെറ്റ്ഫ്‌ളിക്‌സ് സീരീസും ചര്‍ച്ചയിലേക്ക്. 9/11 ആക്രമണങ്ങള്‍ക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ ഭീകരനെ യുഎസ് സര്‍ക്കാര്‍ എങ്ങനെ പിടികൂടിയെന്ന് വിവരിക്കുകയാണ് ‘അമേരിക്കന്‍ മാന്‍ഹണ്ട്: ഒസാമ ബിന്‍ ലാദന്‍’ എന്ന ഡോക്കുമെന്ററി പരമ്പര. 2001-ലെ ആക്രമണത്തിനും 2011-ല്‍ പാകിസ്ഥാനിലെ അബോട്ടാബാദില്‍ യുഎസ് സേനയുടെ കൈകളാല്‍ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതിനും ഇടയിലുള്ള ദശാബ്ദത്തെ മൂന്ന് ഭാഗങ്ങളുള്ള പരമ്പര ഉള്‍ക്കൊള്ളുന്നു. ഇതില്‍ സിഐഎ ഉദ്യോഗസ്ഥരും യുഎസ് പ്രസിഡന്റുമാരായ ജോര്‍ജ് ഡബ്ല്യു ബുഷിന്റെയും ബരാക് ഒബാമയുടെയും ഭരണകൂടങ്ങളിലെ പ്രധാന വ്യക്തികളും രംഗത്തു വരുന്നുണ്ട്. 2011 മെയ് രണ്ടിനു രാത്രി ബിന്‍ ലാദന്റെ വസതിയില്‍ റെയ്ഡ് നടത്താനുള്ള തീരുമാനത്തെക്കുറിച്ച് പാകിസ്താന്‍ സര്‍ക്കാരിനെ അറിയിക്കാതിരിക്കാന്‍ ഒബാമ തീരുമാനിച്ചതിന്റെ കാരണവും ഡോക്കുമെന്ററി ചുരുക്കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഠ ബിന്‍ ലാദന്‍ വേട്ട അബോട്ടാബാദില്‍ സെപ്റ്റംബര്‍ 11ന് ഇരട്ട…
Read More » -
May 20, 2025‘ആദ്യം അവള്‍ പാകിസ്താന്‍ എംബസിയുടെ ചടങ്ങില്‍ പങ്കെടുത്തു; പിന്നീട് 10 ദിവസം പാകിസ്ഥാന്‍ സന്ദര്‍ശിച്ചു; ഇപ്പോള്‍ കശ്മീരിലേക്കു പോകുന്നു’: ചാരപ്പണിക്ക് ജ്യോതി മല്‍ഹോത്ര അറസ്റ്റിലാകുന്നതിന് ഒരുവര്‍ഷം മുമ്പേയുള്ള സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറല്‍
ന്യൂഡല്‍ഹി: പാകിസ്താനുവേണ്ടി ചാരപ്പണി ചെയ്‌തെന്ന ആരോപണത്തില്‍ അറസ്റ്റിലായ ജ്യോതി മല്‍ഹോത്രയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു സംശയമുന്നയിച്ച് ഒരു വര്‍ഷം മുമ്പേ എഴുതിയ എക്‌സ് പോസ്റ്റ് ഇന്റര്‍നെറ്റില്‍ വൈറല്‍. ജ്യേതിയെ അറസ്റ്റ് ചെയ്യുന്നതിന് ഒരുവര്‍ഷം മുമ്പുതന്നെ ഇവരെ സൂക്ഷിക്കണമെന്നും പാക് ചാരയാണെന്നും ആരോപിക്കുന്നതാണു കുറിപ്പ്. ‘ട്രാവല്‍ വിത്ത് ജോ’ എന്ന നാല് ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുള്ള യൂട്യൂബ് ചാനല്‍ ഉടമ ജ്യോതി മല്‍ഹോത്ര അറസ്റ്റിലാകുന്നതിന് ഒരു വര്‍ഷം മുമ്പ് തന്നെ അവരെ കുറിച്ച് മുന്നറിയിപ്പ് ഉണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുടെ തന്ത്രപ്രധാനമായ വിവരങ്ങള്‍ പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് പങ്കുവെച്ചതിന് ഹരിയാനയിലെ ഹിസാറില്‍ നിന്നുമാണ് ജ്യോതി മല്‍ഹോത്രയെ അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ഇതിന് ഒരു വര്‍ഷം മുമ്പ് തന്നെ അന്വേഷണ ഏജന്‍സികളോട് ജ്യോതിയെ സൂക്ഷിക്കണമെന്നും അവര്‍ക്ക് പാക് ചാര സംഘടനകളുമായി ബന്ധമുണ്ടെന്നും ഒരു ഇന്ത്യക്കാരന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നാണ് റിപ്പോര്‍ട്ട്. @NIA_India please keep close watch on this lady..she first visited and attained pakistani embassy function…
Read More » -
May 19, 2025വിക്രമിന്റെ കുടുംബത്തിലും ആയിരം പ്രശ്‌നങ്ങള്‍, പുറത്തറിയിക്കാത്തതാണ്!
രവി മോഹന്‍(ജയം രവി)-ആരതി രവി പ്രശ്‌നം ദിനം തോറും മോശമായിക്കൊണ്ടിരിക്കുകയാണ്. ആരോപണ പ്രത്യാരോപണങ്ങള്‍ തുടരെ തമിഴ് മീഡിയകളില്‍ ഈ വിഷയം സജീവ ചര്‍ച്ചയാണ്. തമിഴകത്ത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒന്നിലേറെ വിവാഹമോചനങ്ങള്‍ നടന്നിട്ടുണ്ട്. ധനുഷ്-ഐശ്വര്യ രജിനികാന്ത്, ജിവി പ്രകാശ്-സൈന്ധവി തുടങ്ങിയവരുടെ വേര്‍പിരിയല്‍ ഇതിന് ഉ?ദാഹരണമാണ്. ഒന്നിച്ച് മുന്നോട്ട് പോകാനാകില്ലെന്ന് വ്യക്തമായതോടെ പരസ്പരം ചര്‍ച്ച ചെയ്ത് വിവാഹമോചനം എന്ന തീരുമാനത്തിലെത്തിയ ശേഷമാണ് ഇവര്‍ പൊതുജനത്തോട് ഇക്കാര്യം പറയുന്നത്. എന്നാല്‍ രവി മോഹന്റെ കാര്യത്തില്‍ അങ്ങനെയല്ല സംഭവിച്ചത്. വിവാഹമോചനത്തിന് ആരതിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. സംസാരിച്ച് പരിഹരിക്കാമെന്നായിരുന്നു ആരതി ആവര്‍ത്തിച്ച് പറഞ്ഞത്. എന്നാല്‍ ആരതിയെ കാണാനോ സംസാരിക്കാനോ രവി മോഹന്‍ തയ്യാറല്ല. ?ഗായിക കെനീഷ ഫ്രാന്‍സിസിനൊപ്പം നടന്‍ ജീവിതവും തുടങ്ങി. വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ രവി മോഹന്‍ പൊതുമധ്യത്തിലേക്ക് കൊണ്ട് വന്നതില്‍ തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് ഫിലിം ജേര്‍ണലിസ്റ്റ് അന്തനന്‍. പല താരങ്ങളുടെയും വിവാഹ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട് എന്നാല്‍ രവി മോഹന്റെ വിഷയം പോലെ പൊതുമധ്യത്തിലേക്ക് കൊണ്ട്…
Read More » -
May 19, 2025മീനാക്ഷി ഇപ്പോള്‍ ഡോക്ടര്‍; ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ജോലി; മകളെക്കുറിച്ചുള്ള സന്തോഷം പങ്കുവച്ച് നടന്‍ ദിലീപ്; ‘വീട്ടില്‍ സ്ഥിര വരുമാനം ഉള്ളത് അവള്‍ക്കു മാത്രം; പഠനവും ജോലിയും ഒരുമിച്ചു കൊണ്ടുപോകുന്നു; പ്രതിസന്ധിയില്‍ അവളായിരുന്നു എന്റെ ബലം’
മകള്‍ മീനാക്ഷി ഡോക്ടറായി സേവനം അനുഷ്ടിച്ച് തുടങ്ങിയെന്ന് നടന്‍ ദിലീപ്. പുതിയ സിനിമയായ ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’യുടെ പ്രമോഷന്‍ പരിപാടിക്കിടെയാണ് മീനാക്ഷിയ്ക്ക് ജോലി കിട്ടിയതിനെ കുറിച്ച് ദിലീപ് സംസാരിച്ചത്. മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയ മീനാക്ഷി ഇപ്പോള്‍ എന്ത് ചെയ്യുന്നുവെന്ന അവകതാരക ചോദ്യത്തോടാണ് നടന്‍ പ്രതികരിച്ചത്. മീനാക്ഷി ആസ്റ്റര്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുകയാണെന്നും വീട്ടിലൊരു ഡോക്ടര്‍ ഉള്ളതിനാല്‍ ഇടയ്ക്കിടയ്ക്ക് ആശുപത്രിയില്‍ പോകാമെന്നും ദിലീപ് പറഞ്ഞു. അഭിമാനമുള്ള കാര്യം എന്താണെന്ന് വച്ചാല്‍ ഞങ്ങളുടെ വീട്ടില്‍ മാസവരുമാനമുള്ളത് അവള്‍ക്ക് മാത്രമാണ്. അതായത് സ്ഥിരവരുമാനം. അത് വലിയ സന്തോഷമുള്ളൊരു കാര്യമാണ്. പിന്നെ അവള്‍ പഠനവും ജോലിയുമെല്ലാം ഒരുമിച്ച് കൊണ്ടുപോവുകയാണ് എന്നാണ് ദിലീപ് പറയുന്നത്. ഡെര്‍മറ്റോളജിയിലാണ് മീനാക്ഷി സ്‌പെഷ്യലൈസ് ചെയ്തിരിക്കുന്നത്. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളജില്‍ നിന്നാണ് മീനാക്ഷി എംബിബിഎസ് പൂര്‍ത്തിയാക്കിയത്. ബിരുദാദാന ചടങ്ങിന്റെ ചിത്രങ്ങളെല്ലാം വൈറലായിരുന്നു. ദിലീപും കാവ്യ മാധവനും എല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം, സിനിമയിലേക്ക് അരങ്ങേറിയിട്ടില്ലെങ്കിലും മോഡലിങ്ങില്‍ സജീവമാണ് മീനാക്ഷി. സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ…
Read More » -
May 18, 2025‘അന്ന് അമ്മയുടെ രണ്ടാം വിവാഹം ഉള്‍ക്കൊള്ളാനായില്ല; ഇന്ന് എനിക്കത് മനസിലാകും’; കുട്ടിക്കാലത്തെ അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് നടി ലിജോമോള്‍; ‘പത്തുവര്‍ഷം അച്ഛനുണ്ടായില്ല, അവരുടെ കുടുംബക്കാര്‍ ഒറ്റപ്പെടുത്തി; അന്നത്തെ അനുഭവങ്ങളാണ് ഇന്നെന്റെ കരുത്ത്’
കൊച്ചി: മഹേഷിന്റെ പ്രതികാരമെന്ന സിനിമയിലൂടെ മലയാളികള്‍ക്കു സുപരിചിതയായ നടി ലിജോ മോള്‍ കുട്ടിക്കാലത്തെ അനുഭവം ആദ്യമായി തുറന്നു പറയുന്നു. ചെറുപ്രായത്തില്‍തന്നെ അച്ഛന്‍ മരിച്ചെന്നും പിന്നീടു പത്തു വയസില്‍ രണ്ടാനച്ഛന്‍ വന്നത് ആദ്യം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെന്നും ലിജോമോള്‍ പറഞ്ഞു. പത്താം വയസിലാണ് അമ്മ രണ്ടാമതും വിവാഹം കഴിച്ചത്. അന്ന് തനിക്ക് അത് ബുദ്ധിമുട്ടായിരുന്നുവെന്നും എന്നാല്‍ ഇന്ന് അമ്മ എന്തുകൊണ്ട് അന്ന് അങ്ങനെ ഒരു തീരുമാനമെടുത്തു എന്ന് മനസിലാവുന്നുണ്ടെന്നും ലിജോ മോള്‍ പറഞ്ഞു. ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തിലാണ് ലിജോ മോള്‍ മനസ് തുറന്നത്. ‘ഒന്നര വയസുള്ളപ്പോഴാണ് അച്ഛന്‍ മരിച്ചത്. അപ്പോള്‍ അമ്മ ഗര്‍ഭിണിയായിരുന്നു. എനിക്ക് പത്ത് വയസും അനിയത്തിക്ക് എട്ട് വയസുമുള്ളപ്പോളാണ് അമ്മ വേറെ കല്യാണം കഴിക്കുന്നത്. രണ്ടാനച്ഛന്‍ എന്ന് പറയാന്‍ എനിക്ക് താല്‍പര്യമില്ല. ഇച്ചാച്ചന്‍ എന്നാണ് ഞങ്ങള്‍ വിളിക്കുന്നത്. എനിക്ക് ആ സമയത്ത് അത് അംഗീകരിക്കാന്‍ കുറച്ച് ബുദ്ധിമുട്ടായിരുന്നു. കാരണം എന്റെ ആദ്യത്തെ പത്ത് വര്‍ഷത്തില്‍ അച്ഛന്‍ എന്ന് പറയുന്ന കാര്യം…
Read More » -
May 17, 2025പോണ്‍ വീഡിയോ കാണുന്ന ഭര്‍ത്താവ്; കൊത്തിയരിഞ്ഞ് ബീന്‍സ് സ്റ്റൂവുണ്ടാക്കി പ്രതികാരം! ബ്രസീലില്‍ ഒരു ഭാര്യ ഭര്‍ത്താവിനോട് ചെയ്ത കടുംകൈ…
ബ്രസീലില്‍ ഒരു ഭാര്യ ഭര്‍ത്താവിനോട് ചെയ്ത കടുംകൈയ്യാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായി മാറുന്നത്. ഭര്‍ത്താവിന്റെ ലിംഗം ഛേദിച്ച് ബീന്‍സിന്റെ സ്്റ്റൂവില്‍ ചേര്‍ത്ത് കഴിച്ചു എന്നാണ് കേസ്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. പടിഞ്ഞാറന്‍ ബ്രസീലിലെ അക്രലാന്‍ഡിയിലാണ് സംഭവം നടന്നത്. ഭര്‍ത്താവ് പോണ്‍വീഡിയോ നിരന്തരമായി കാണുന്നതാണ് ഭാര്യയെ പ്രകോപിപ്പിച്ചത്. ഇതിന് പ്രതികാരമായിട്ടാണ് ഇവര്‍ ഭര്‍ത്താവിന്റെ ലിംഗം ഛേദിച്ചത്. ഇവരുടെ പേര് വിവരങ്ങള്‍ ഇനിയും പുറത്തു വിട്ടിട്ടില്ല. മുപ്പത്തി ഏഴ് വയസുള്ള സ്ത്രീയാണ് ഇവര്‍ എന്നത് മ്ാത്രമാണ് പോലീസ് അറിയിച്ചിട്ടുള്ളത്. ദേഷ്യവും അസൂയയും കാരണമാണ് അവര്‍ ഇത് ചെയ്തതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മരിച്ചയാളെ കുറേ ദിവസങ്ങളായി കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹപരിശോധന നടത്തിയപ്പോഴാണ് ഇയാളുടെ ലൈംഗിക അവയവങ്ങള്‍ നഷ്ടപ്പെട്ടതായി മനസിലാക്കുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഭാര്യ കുറ്റസമ്മതം നടത്തിയത്. ഭര്‍ത്താവിന്റെ ശരീരഭാഗങ്ങള്‍ ചേര്‍ത്ത് ഇവരുണ്ടാക്കിയ ബിന്‍സ് സ്റ്റിയൂ ഇവര്‍…
Read More » -
May 16, 2025‘മാല നഷ്ടപ്പെട്ട മകള്‍ തിരികെ എത്തിയത് കരഞ്ഞു കലങ്ങിയ കണ്ണുമായി’; എന്റെ ലക്ഷ്മിയെ ആശ്വസിപ്പിച്ചു; സ്വര്‍ണമാല വാങ്ങി നല്‍കി: മന്ത്രിക്കു ബിഗ് സല്യൂട്ട്: മന്ത്രി അബ്ദുറഹിമാന് സോഷ്യല്‍ മീഡിയയില്‍ കൈയടി
സംസ്ഥാന സര്‍ക്കാരിന്‍റെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവേ സ്വര്‍ണമാല നഷ്ടമായ മകളെ ആശ്വസിപ്പിച്ച് മന്ത്രി അബ്ദുറഹിമാന്‍ മാല വാങ്ങി നല്‍കിയെന്ന് വിമല്‍കുമാര്‍ പിരപ്പന്‍കോട്. ഫെയ്സ്ബുക്കിലാണ് വിമല്‍കുമാര്‍ തന്‍റെ അനുഭവം പങ്കുവച്ചത്. മാല നഷ്ടമായതിനെ തുടര്‍ന്ന് കരഞ്ഞ് സ്റ്റേഡിയത്തിലിരുന്ന മകളെ മന്ത്രി ആശ്വസിപ്പിച്ചാണ് മടങ്ങിയതെന്നും ഇങ്ങനെ ഒരു മന്ത്രിയെ താന്‍ കണ്ടിട്ടില്ലെന്നും വിമല്‍ കുമാര്‍ കുറിച്ചു. സര്‍ക്കാരിന്‍റെ ലഹരി വിരുദ്ധ പരിപാടിയായ ‘കിക്ക് ഡ്രഗ്സി’ല്‍ പങ്കെടുക്കുന്നതിനിടെയാണ് തിരുവനന്തപുരം െസന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് ലക്ഷ്മിയുടെ മാല നഷ്ടമായത്. സ്വന്തമായി തിരഞ്ഞിട്ട് കാണാതെ വന്നതോടെ മൈക്കിലൂടെ അനൗണ്‍സ് ചെയ്തു. അച്ഛന്‍ വാങ്ങി നല്‍കിയ മാല നഷ്ടമായ ദുഃഖത്തില്‍ കരഞ്ഞിരുന്ന ലക്ഷ്മിയെ വേദിയിലുണ്ടായിരുന്ന മന്ത്രി ശ്രദ്ധിക്കുകയും സ്വന്തം കൈയില്‍ നിന്നും പണം മുടക്കി വാങ്ങി നല്‍കുകയുമായിരുന്നു. വിമല്‍കുമാറിന്‍റെ കുറിപ്പിങ്ങനെ: Kerala Govt programe KICK DRUGS പരിപാടിയിൽ പങ്കെടുത്തു മടങ്ങവേ എന്റെ മകൾ ലക്ഷ്മിയുടെ സ്വർണ്ണ മാല സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നഷ്ടപ്പെട്ടു ഈ വിവരം എന്നെ അറിയിക്കാതെ…
Read More » -
May 15, 2025‘ആട്ടിന്‍കാട്ടവും കടലയും തിരിച്ചറിയാന്‍ കഴിവില്ല, റോബിനെ പിന്നില്‍ നിന്ന് കുത്തിയവര്‍ ജാമ്യത്തിനായി ഓടുന്നു’
ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ നടത്തിയ പ്രതികരണങ്ങളുടെ പേരില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് മുന്‍ ബിഗ് ബോസ് താരങ്ങളായ റിയാസ് സലീമും സംവിധായകന്‍ കൂടിയായ റിയാസ് സലീമും. ദേശവിരുദ്ധപ്രസ്താവന നടത്തിയെന്ന് ആരോപിച്ച് അഖില്‍ മാരാര്‍ക്കെതിരെ നിരവധി പേര്‍ പരാതിയുമായി രംഗത്ത് എത്തിയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ഇരുവരേയും കുറിച്ച് സംവിധായകനും നിര്‍മാതാവുമായ ആലപ്പി അഷ്റഫ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഇംഗ്ലീഷ് തട്ടിവിടുമെങ്കിലും റിയാസ് സലീമിന്റ തലയില്‍ ആള്‍ താമസമില്ലെന്നും ആട്ടിന്‍കാട്ടവും കടലയും തിരിച്ചറിയാന്‍ കഴിവില്ലാത്തയാളാണ് അഖിലെന്നും ആലപ്പി അഷ്റഫ് പറയുന്നു. ഇരുവരുടേയും സഹമത്സരാര്‍ത്ഥിയായിരുന്ന റോബിന്‍ രാധാകൃഷ്ണനാണ് വ്യക്തി എന്ന നിലയില്‍ മികച്ചതെന്നും അഷ്റഫ് സ്വന്തം യൂട്യൂബ് ചാനലില്‍ പങ്കുവെച്ച പുതിയ വീഡിയോയില്‍ പറഞ്ഞു. ഒന്നിനും അഹങ്കാരം പാടില്ല. കാരണം നമ്മുടെ കൂടെയുള്ള നിഴല്‍ പോലും വെളിച്ചത്തിന്റെ ഔദാര്യമാണ്. അറിവുകൊണ്ട് മറ്റൊരാളെ അപമാനിക്കുമ്പോഴല്ല മറിച്ച് അറിവുകൊണ്ട് മറ്റൊരാള്‍ക്ക് ഗുണമുണ്ടാകുമ്പോഴാണ് നമ്മള്‍ ശരിക്കും അറിവുള്ളവരായി മാറുന്നത്. ബിഗ് ബോസ് മലയാളം…
Read More »