ആദ്യ ഭാര്യ സമ്മാനിച്ച കാറില്‍ രണ്ടാം ഭാര്യയ്ക്കൊപ്പം ഊരുചുറ്റല്‍; നാഗചൈതന്യയ്ക്കായി പണം മുടക്കിയതില്‍ സാമന്ത ഖേദിക്കുന്നു

സെലിബ്രിറ്റീസ് തമ്മില്‍ പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും വിവാഹമോചിതരാകുന്നതും സിനിമയില്‍ സര്‍വസാധാരണമാണ്. പക്ഷെ ചില വിവാഹമോചനങ്ങളും ബ്രേക്കപ്പുകളും ആളുകള്‍ക്കിടയില്‍ വലിയ രീതിയില്‍ ചര്‍ച്ചയാകാറുണ്ട്. അത്തരത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിവാഹമോചനമാണ് സാമന്ത-നാഗചൈതന്യ ജോഡിയുടേത്. ഏഴ് വര്‍ഷത്തോളം പ്രണയിച്ച ഇരുവരും 2017ല്‍ ആണ് വിവാഹിതരായത്.
നാല് വര്‍ഷത്തോളം ഇരുവരും ദാമ്പത്യ ജീവിതം നയിച്ചു. ശേഷം 2021ല്‍ വേര്‍പിരിഞ്ഞു. നാലാം വിവാഹ വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഇരുവരും വേര്‍പിരിയുന്നുവെന്ന കുറിപ്പ് സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചത്. കഴിഞ്ഞ വര്‍ഷം അവസാനം നാഗചൈതന്യ വീണ്ടും വിവാഹിതനായി. നടി ശോഭിത ധൂലിപാലയെയാണ് നടന് വിവാഹം ചെയ്തത്.
രണ്ട് വര്‍ഷത്തോളം പ്രണയിച്ചശേഷമാണ് ഇരുവരും വിവാഹിതരായത്. വിവാഹമോചനത്തിനുശേഷം കരിയറിന് പ്രധാന്യം നല്‍കിയാണ് സാമന്ത മുന്നോട്ട് പോകുന്നത്. അതേസമയം നാഗചൈതന്യയുടെ ഒരു വീഡിയോ സോഷ്യല്‍മീഡിയ വീണ്ടും ചര്‍ച്ചയാവുകയാണ്. ശോഭിതയ്ക്കൊപ്പം ചുവന്ന കാര്‍ ഓടിച്ച് പോകുന്ന നാഗചൈതന്യയാണ് ചര്‍ച്ചയാകുന്നത്.
നാഗചൈതന്യ ഓടിക്കുന്ന ചുവന്ന കാര്‍ ഫെറാറിയാണെന്നും അത് നടന് സമ്മാനിച്ചത് മുന്‍ ഭാര്യ സാമന്തയാണെന്നുമാണ് ഒരു വിഭാഗം കുറിക്കുന്നത്. സാമന്ത ഇരുന്നിരുന്ന സീറ്റില്‍ ശോഭിതയെ ഇരുത്തിയ നാഗചൈതന്യയ്ക്ക് എതിരെ നിരവധിപേര്‍ ഹേറ്റ് കമന്റുകളുമായും എത്തിയിട്ടുണ്ട്. പണത്തിനും കാറിനും വില കല്പ്പിക്കുന്നു. നാഗചൈതന്യ സമ്മാനം നല്കിയ വ്യക്തിയെ വിലമതിച്ചില്ല എന്നിങ്ങനെയാണ് കമന്റുകള്‍.
എന്നാല്‍, നാഗചൈതന്യ ശോഭിതയുമായി യാത്ര ചെയ്തത് നടന് സ്വന്തം പണം ഉപയോഗിച്ച് വാങ്ങിയ കാറിലാണെന്ന് വ്യക്തമാക്കി മറ്റ് ചിലര്‍ രംഗത്ത് എത്തി. സാമന്തയ്ക്കൊപ്പം നാഗചൈതന്യ നില്ക്കുന്ന ഫോട്ടോയിലെ കാര്‍ ഫെറാറിയാണ്. എന്നാല്‍ അതേ കാറില്‍ അല്ല നടന് ശോഭിതയുമായി യാത്ര ചെയ്തത്. രണ്ട് ആഢംബര കാറുകളുടേയും നിറം മാത്രമെ ഒരുപോലെയുള്ളു.
ശോഭിതയ്ക്കൊപ്പം യാത്ര ചെയ്യുമ്പോള്‍ നാഗചൈതന്യ ഓടിച്ചിരുന്നത് നിസ്സാന്‍ ജിടിആര്‍ ആണ്. കാറുകളെ കുറിച്ച് ധാരണയുള്ളവര്‍ക്ക് സൂക്ഷിച്ച് നോക്കിയാല്‍ രണ്ട് കാറുകളുടേയും വ്യത്യാസം മനസിലാകും. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് നടന് എതിരെ ഹേറ്റ് ക്യാംപയ്ന് നടത്താതിരിക്കുക എന്നായിരുന്നു വീഡിയോയയുടെ സത്യാവസ്ഥ മനസിലാക്കിയ ചിലര്‍ കുറിച്ചത്. തെലുങ്ക് സിനിമയിലെ സമ്പന്നമായ താരകുടുംബമാണ് അക്കിനേനി.
അതുകൊണ്ട് തന്നെ കോടികളാണ് നാഗചൈതന്യയുടെ ആസ്തി. ആഢംബര കാറുകളും ബൈക്കുകളും റേസിങിനോടുമെല്ലാം കമ്പമുള്ളയാളാണ് നാഗചൈതന്യ. തന്റെ മുന്‍ പങ്കാളിക്ക് വിലയേറിയ സമ്മാനങ്ങള്‍ വാങ്ങി നല്കി പണം പാഴാക്കിയതില്‍ ഖേദിക്കുന്നുവെന്ന് സാമന്ത തന്നെ ഒരിക്കല്‍ തുറന്ന് പറഞ്ഞിരുന്നു.
ഏറ്റവും കൂടുതല്‍ പണം വെറുതെ ചെലവഴിച്ചത് എന്തിന് വേണ്ടിയായിരുന്നുവെന്ന് അവതാരകന് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോഴാണ് സമാന്ത മനസ് തുറന്നത്. എന്റെ മുന്‍ ഭര്‍ത്താവിന് നല്കിയ വിലയേറിയ പാരിതോഷികങ്ങള്‍ എന്നാണ് സാമന്ത നല്കിയ മറുപടി. എന്തായിരുന്നു സമ്മാനം അതിന് എത്ര പണം മുടക്കിയെന്നും അവതാരകന് തുടര്‍ന്ന് നടിയോട് ചോദിച്ചിരുന്നു. കുറച്ചധികം എന്ന് ചിരിച്ചുകൊണ്ട് മറുപടി നല്കി സംഭാഷണം സാമന്ത അവസാനിപ്പിച്ചു.
‘യേ മായു ചേസാവേ’യെന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചശേഷമാണ് സാമന്തയും നാഗചൈതന്യയും പ്രണയത്തിലായത്. വിവാഹമോചനത്തിനുശേഷം ഒരു രൂപപോലും ജീവനാംശമായി നടനില്‍ നിന്നും സാമന്ത കൈപറ്റിയിട്ടില്ല. അതേസമയം നടി ഇപ്പോള്‍ സംവിധായകന് രാജ് നിധിമോരുവുമായി പ്രണയത്തിലാണെന്നാണ് ഗോസിപ്പുകള്‍.
ഫാമിലിമാന് സീരിസിന്റെ അടക്കം പിന്നണിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് രാജ്. അടുത്തിടെയായി സമാന്ത പങ്കുവെക്കുന്ന പോസ്റ്റുകളില്‍ എല്ലാം രാജിന്റെ സാന്നിധ്യമുണ്ടാകാറുണ്ട്. ബോളിവുഡിലും തിരക്കുള്ള അഭിനേത്രിയാണിപ്പോള് സാമന്ത.






