Breaking NewsLead NewsLIFEMovieSocial MediaTRENDING

പ്രണയനായകനാകാന്‍ മാത്യു; നെല്ലിക്കാം പൊയില്‍ നൈറ്റ് റൈഡേഴ്‌സിലെ ആദ്യ ഗാനം പുറത്ത്; സ്‌നേഹ സമ്മാനമായി ‘കാതല്‍ പൊന്‍മാന്‍’

കൊച്ചി: മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്’ എന്ന റൊമാൻ്റിക് സസ്പെൻസ് ത്രില്ലർ ചിത്രത്തിലെ പുത്തൻ ഗാനം പുറത്ത്. “കാതൽ പൊന്മാൻ” എന്ന ടൈറ്റിലോടെ പുറത്ത് വന്നിരിക്കുന്ന ഈ ഗാനത്തിനു ഈണം പകർന്നത് യാക്‌സന്‍ ഗാരി പെരേര, നേഹ എസ്. നായര്‍ എന്നിവർ ചേർന്നാണ്. നേഹ എസ് നായർ, വിഷ്ണു വിജയ് എന്നിവർ ചേർന്ന് ആലപിച്ച ഗാനത്തിന് വരികൾ രചിച്ചത് വിനായക് ശശികുമാർ. പ്രണയം തുളുമ്പുന്ന ഒരു മനോഹരമായ മെലഡി ആയാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്.

2025, ഒക്ടോബർ 10നാണു ചിത്രം ആഗോള റിലീസായി എത്തുന്നത്. എ ആന്‍ഡ് എച്ച്.എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ബാസ് തിരുനാവായ, സജിന്‍ അലി, ദിപന്‍ പട്ടേല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‘പ്രണയവിലാസം’ എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് ചിത്രത്തിൻ്റെ രചന.

Signature-ad

ആഴ്ചകൾക്ക് മുമ്പ് ചിത്രത്തിലെ ആദ്യ ഗാനം പുറത്ത് വന്നിരുന്നു. ‘ഫൈറ്റ് ദ നൈറ്റ്’ എന്ന പേരിൽ റിലീസ് ചെയ്ത ഗാനം, റാപ്പുകളിലൂടെ ശ്രദ്ധ നേടിയ ഗബ്രി ആദ്യമായി സിനിമ പിന്നണി ഗായകനായി എത്തിയ ഗാനം കൂടിയാണ്. ഗബ്രി തന്നെയാണ് ഗാനം രചിച്ചതും. നെല്ലിക്കാംപൊയില്‍ എന്ന ഗ്രാമത്തില്‍ നടക്കുന്ന സംഭവമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തു വന്ന, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ മികച്ച ശ്രദ്ധ നേടിയിരുന്നു. മാത്യു തോമസിനെ കൂടാതെ, മീനാക്ഷി ഉണ്ണികൃഷ്ണന്‍, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷന്‍ ഷാനവാസ് (ആവേശം ഫെയിം), ശരത് സഭ, മെറിന്‍ ഫിലിപ്പ്, സിനില്‍ സൈനുദ്ദീന്‍, നൗഷാദ് അലി, നസീര്‍ സംക്രാന്തി, ചൈത്ര പ്രവീണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ടി സീരീസ് സൗത്ത് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. Kaadhal Ponmaan Video I Night Riders | Mathew I Meenakshi | Neha Nair |Vishnu Vijay |Yakzan |Vinayak

Back to top button
error: