Social Media

  • ഇടതുപക്ഷത്തിനെതിരായ ആരോപണങ്ങൾ ഒന്നൊന്നായി ആവിയാകുമ്പോൾ

    മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണാ വിജയൻ എന്നിവർക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എം.എൽ.എ നൽകിയ ഹർജി കോടതി തള്ളിയതോടെ ഏറ്റുപിടിച്ച് സോഷ്യൽ മീഡിയ.കഴിഞ്ഞ ദിവസം തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി തള്ളിയത്. നയതന്ത്ര സ്വർണ്ണക്കടത്ത് എന്തായി ? *പൊളിഞ്ഞു* ഈന്തപ്പഴത്തിലെ സ്വർണ്ണക്കുരുവോ ? *പൊളിഞ്ഞു* ഖുറാനിൽ സ്വർണം ഒളിപ്പിച്ചതിൻ്റെ അവസ്ഥ *പൊളിഞ്ഞു* ഉസ്മാൻ പാടി നടന്ന സ്പ്രഗ്ളർ കഥയോ ? *പൊളിഞ്ഞു* K ഫോൺ കമ്പിയിൽ കൂടി ഡാറ്റ കടത്ത് ? *പൊളിഞ്ഞു* നാഗർകോവിലിലെ കാറ്റാടി പാടം കഥയോ ? *പൊളിഞ്ഞു* സ്യൂട്ട്കേയ്സിൽ ഡോളർ കടത്തിയതോ ? *പൊളിഞ്ഞു* ലൈഫ് മിഷൻ അഴിമതി തള്ള് എന്തായി ? *പൊളിഞ്ഞു* AI ക്യാമറ വിവാദം എന്തായി ? *പൊളിഞ്ഞു* കൈതോലപ്പായയും ഇന്നോവയുമോ ? *പൊളിഞ്ഞു* മാസപ്പടി കഥയോ ? *പൊളിഞ്ഞു*

    Read More »
  • ഇത്രേം മാനിപ്പുലേറ്റീവും കള്ളനുമായ വ്യക്തിയെ കണ്ടിട്ടില്ല; നിഷാദ് കോയയ്‌ക്കെതിരേ നടന്‍ പ്രവീണ്‍

    തിരക്കഥാകൃത്തും എഴുത്തുകാരനുമായ നിഷാദ് കോയക്കെതിരെ കമ്മട്ടിപ്പാടം, അഞ്ചക്കള്ളകൊക്കാന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ നടന്‍ പ്രവീണ്‍. തന്റെ ജീവിതത്തില്‍ ഇത്രയും മാനിപ്പുലേറ്റീവും കള്ളനുമായിട്ടുമുള്ള വ്യക്തിയെ കണ്ടിട്ടില്ലെന്ന് പ്രവീണ്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. പ്രവീണിന്റെ കുറിപ്പ് ‘അടുത്ത ദിവസം ഷൂട്ട് തുടങ്ങുന്ന ഒരു സിനിമയുണ്ട് അതിന്റെ അനുഭവം പങ്ക് വാക്കുന്നു ഇപ്പോ ആള്‍ക്കാരുടെ സിംപതി പിടിച്ച് വൈറല്‍ ആയ ഒരു വ്യക്തിയാണ് മെയിന്‍ കഥാപാത്രം പേര് നിഷാദ് കോയ , പിന്നെ ‘എന്റെ വാല്യൂ’ എന്താന്ന് ചോയിച്ച പുതിയ ഒരു നിര്‍മാതവും എന്തോ റഫീഖ് എന്ന് എങ്ങാണ്ടും ആണ് പേര് , 2 പേരും കൂടെ കളിക്കുന്നത് ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നേം വച്ചോണ്ട്, സംഭവം ഞാന്‍ വെറും പൊട്ടന്‍ ആണ്, അത്രേം വിവരം ഒന്നുല… അത് സമ്മതിക്കുന്നു, അതോണ്ട് ഞാന്‍ ഇത്രേം എങ്കിലും ചെയ്തില്ലേല്‍ എങ്ങനാ ശരി അവ… കാരണം എന്നെ നിങ്ങള്‍ ആണ് വിളിച്ചത് അല്ലാണ്ട് ഞാന്‍ വലിഞ്ഞു കേറി…

    Read More »
  • നീ ഒറ്റയൊരുത്തി കാരണമാണ് അവന്‍ പോയത്! പ്രേക്ഷകര്‍ പറയാന്‍ ആഗ്രഹിച്ച കാര്യം പറഞ്ഞ് ജിന്റോ

    ജാസ്മിനും ഗബ്രിയും എന്നീ പേരുകളിലൂടെയാണ് ഇത്തവണ ബിഗ് ബോസ് മലയാളം ശ്രദ്ധേയമായത്. വീട്ടിലെത്തി ആദ്യ ദിവസം തന്നെ കോംബോ ഉണ്ടാക്കിയവരാണ് ഇരുവരും. തുടക്കത്തില്‍ തന്നെ ലവ് ട്രാക്കിലേക്ക് പോയ താരങ്ങള്‍ വീടിനകത്തും പുറത്തുമൊക്കെ വന്‍ വിമര്‍ശനമാണ് ലഭിച്ചത്. ഏറ്റവുമൊടുവില്‍ മത്സരത്തില്‍ നിന്നും ഗബ്രി പുറത്തായിരിക്കുകയാണ്. ഇതിന് കാരണം ജാസ്മിനാണെന്നാണ് പൊതുവേയുള്ള അഭിപ്രായം. ഇരുവരും ഒരുമിച്ച് കളിക്കാതെ ഒറ്റയ്ക്ക് നിന്നിരുന്നെങ്കില്‍ മുന്നോട്ട് പോവാമായിരുന്നു. രണ്ടാളും ശക്തരായത് കൊണ്ട് ഫൈനല്‍ ഫൈവിലേക്ക് എത്തുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. എന്നാല്‍ കോംബോ പിടിച്ചത് വലിയ അബദ്ധമായി മാറിയിരിക്കുകയാണ്. അതേ സമയം പുറത്ത് ഇത്തരം സംസാരങ്ങളാണെങ്കിലും അകത്തും ഇതേ വര്‍ത്തമാനം വന്നിരിക്കുകയാണ്. അടുത്ത ദിവസത്തെ പ്രൊമോ വീഡിയോയില്‍ ജാസ്മിനും ജിന്റോയും തമ്മിലുള്ള വാക്കുതര്‍ക്കമാണ് കാണിച്ചിരിക്കുന്നത്. സംസാരത്തിനിടയില്‍ ഗബ്രിയുടെ കാര്യം എടുത്ത് പറഞ്ഞ് ജിന്റോ ജാസ്മിനെ ചൊടിപ്പിച്ചു. ജാസ്മിനും വിട്ടുകൊടുക്കാതെ തിരികെ പറഞ്ഞതോടെ വിഷയം വലിയ വഴക്കിലേക്ക് എത്തി. ഇതിനിടയിലാണ് ഗബ്രി പുറത്താവാന്‍ കാരണം നീയാണെന്ന് അടക്കം…

    Read More »
  • മാരാര്‍ പറഞ്ഞ പലതും വളരെ കൃത്യമാണ്, പക്ഷേ; ബിഗ് ബോസിനെക്കുറിച്ച് വെളിപ്പെടുത്തലുമായി മുന്‍ മത്സാരാര്‍ത്ഥി

    ടെലിവിഷന്‍ ഷോ ‘ബിഗ് ബോസുമായി’ ബന്ധപ്പെട്ടുള്ള അഖില്‍ മാരാറുടെ വെളിപ്പെടുത്തലുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പരിപാടിയുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് മുന്‍ മത്സരാര്‍ത്ഥിയും ഗായികയും നടിയുമായ മനീഷ. സ്ത്രീകളെ മോശമായി ഉപയോഗിച്ചുവെന്നടക്കമുള്ള ഗുരുതരമായ ആരോപണങ്ങളായിരുന്നു അഖില്‍ ഉന്നയിച്ചത്. പിന്നാലെ ഡോ. റോബിന്‍ അടക്കമുള്ളവര്‍ പ്രതികരണവുമായെത്തിയിരുന്നു. ”ഇപ്പോഴത്തെ ബിഗ് ബോസ് കാണാറൊക്കെയുണ്ട്. അങ്ങനെ സ്ഥിരമായി ഇരുന്ന് കാണാറൊന്നുമില്ല. സത്യം പറഞ്ഞാല്‍ ബിഗ് ബോസില്‍ പങ്കെടുക്കുന്നതിന് മുമ്പ് ആ ഷോ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല. അഖിലിന്റെയും റോബിന്റെയുമൊക്കെ വീഡിയോ ഞാന്‍ കണ്ടിരുന്നു. ടോക്‌സിസിറ്റി എന്നതാണ് ഈ ഷോയുടെ കണ്ടന്റ്. ഓരോ പരിപാടിക്കും ഓരോ കണ്ടന്റാണ്. അല്ലാതെന്താ? അത് കാണാന്‍ വേണ്ടിയല്ലേ പ്രേക്ഷകര്‍ ഇരിക്കുന്നത്. സീസണ്‍ 5ലെ ആള്‍ക്കാരാണ് ഞങ്ങള്‍. മരവാഴകളും നമ്മമരവുമൊക്കെ ആയി ആള്‍ക്കാര്‍ ഞങ്ങളെ ചിത്രീകരിച്ചു. സൗഹൃദവും ബന്ധങ്ങളുടെ വാല്യൂവും നല്‍കാന്‍ ശ്രമിച്ചപ്പോള്‍ ഞങ്ങളെ മരവാഴയും നന്മമരവുമാക്കി. ഇപ്പോള്‍ എല്ലാവരും ഫൈറ്റ് ചെയ്തപ്പോള്‍ ഓപ്പോസിറ്റായി. അമ്മയെ തല്ലിയാലും…

    Read More »
  • വേദനിപ്പിക്കരുത്, രോഗബാധിതയാണ്; ബോഡി ഷെയിമിങ് നടത്തിയവരോട് നടി അന്ന രാജന്‍

    നൃത്തം ചെയ്യുന്ന വീഡിയോയ്ക്ക് മോശം കമന്റുകള്‍ ഇട്ടവര്‍ക്ക് മറുപടിയുമായി നടി അന്ന രാജന്‍. തന്റെ ഡാന്‍സ് വീഡിയോ ഇഷ്ടപ്പെട്ടില്ലെന്ന് കരുതി മോശം കമെന്റുകളിലൂടെ വേദനിപ്പിക്കരുതെന്ന് നടി പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഓട്ടോഇമ്മ്യൂണ്‍ തൈറോയ്ഡ് രോഗബാധിതയാണ് താനെന്ന് അന്ന പറയുന്നു. ഇതിനാല്‍ ശരീരം ചിലപ്പോള്‍ തടിച്ചും മെലിഞ്ഞും ഇരിക്കും. മുഖം വലുതാകുന്നതും സന്ധികളിലെ തടിപ്പും വേദനയും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണെന്നും അന്ന ചൂണ്ടിക്കാട്ടി. അസുഖം ഉണ്ടെന്നു കരുതി ഒന്നും ചെയ്യാതെയിരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും തന്റെ വീഡിയോകള്‍ കാണാന്‍ താല്പര്യമില്ലാത്തവര്‍ കാണേണ്ടന്നും നടി കൂട്ടിച്ചേര്‍ത്തു. ‘നിങ്ങള്‍ക്ക് എന്നെയോ ഞാന്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോകളോ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അത് പറയാം. പക്ഷെ ഇതുപോലെയുള്ള കമന്റ് ഇടുന്നതും ആ കമന്റിന് പലരും ലൈക്ക് ചെയ്യുന്നത് കാണുന്നതും വളരെ വേദനാജനകമാണ്. ആ ഡാന്‍സ് വീഡിയോയില്‍ എന്റെ ചലനങ്ങള്‍ക്ക് തടസമാകുന്ന നിരവധി കാര്യങ്ങളുണ്ടായിരുന്നു. ഞാന്‍ ഓട്ടോ ഇമ്മ്യൂണ്‍ തൈറോയ്ഡ് രോഗത്തിനെതിരെ പോരാടുന്ന ഒരു വ്യക്തിയാണ്. ചിലപ്പോള്‍ എന്റെ ശരീരത്തിന് വീക്കം…

    Read More »
  • കളിക്കുന്നത് ജിന്റോയും ഗബ്രിയും ജാസ്മിനും മാത്രം; ബാക്കിയുള്ളവര്‍ സുഖവാസത്തിന് വന്നതോ?

    ബിഗ് ബോസ് സീസണ്‍ 6 ആവേശത്തോടെ മുന്നേറുകയാണ്. എന്നാല്‍ ഷോ അന്‍പത് ദിവസം പിന്നിടുന്നതിന്റെ ആഘോഷത്തിലാണ് ബിഗ് ബോസ്സ് മത്സരാര്‍ത്ഥികള്‍. എന്നാല്‍ ബിഗ് ബോസില്‍ ഇപ്പോഴും മത്സരം നടക്കുന്നത് ജിന്റോ, ഗബ്രി, ജാസ്മിന്‍ എന്നിവരെ ചുറ്റിപ്പറ്റിയാണെന്ന് പറയുകയാണ് യൂട്യൂബറും ബിഗ് ബോസ് റിവ്യൂവറുമായ രേവതി പറയുന്നത്. ബാക്കി ഉള്ളവര്‍ സുഖവാസത്തിന് വന്നതാണോ എന്നും രേവതി ചോദിക്കുന്നു. ബിഗ് ബോസ് സീസണ്‍ 6 എന്ന് പറയുന്നത്, ജിന്റോ ജാസ്മിന്‍ ഗബ്രി, ഈ മൂന്ന് പേരെയും ചുറ്റിപ്പറ്റി മാത്രമാണ് നടക്കുന്നത്. ഇവര് ചെയ്യുന്ന കുറ്റങ്ങളും മറ്റും വീട്ടിലെ ആള്‍ക്കാര്‍ എടുത്ത് പറയും. ബാക്കി ഉള്ളവര്‍ തമ്മില്‍ ഒരു എതിര്‍പ്പോ ടാര്‍ഗറ്റിംഗോ ഇല്ല. സത്യം പറഞ്ഞാല്‍ ഇതില്‍ വിജയിച്ച് നില്‍ക്കുന്നത് ഇവര്‍ മൂന്ന് പേരുമാണെന്നാണ് രേവതി പറയുന്നത്. ശ്രീതുവിന് പകരം ഇവര്‍ മൂന്ന് പേരില്‍ ആരെങ്കിലും ഒരാള്‍ ക്യാപ്റ്റനായിരുന്നെങ്കില്‍ ഓരോ കുറ്റങ്ങള്‍ വന്നേനെ, അത് ശരിയായില്ല, ഇത് ശരിയായില്ല എന്നൊക്കെ പറഞ്ഞ്, പക്ഷെ ശ്രീതു ആയതുകൊണ്ട്…

    Read More »
  • ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ? മുന്നറിയിപ്പുമായി എം.വി.ഡി.

    ഡ്രൈവിംഗ് സമയത്ത് പേഴ്സ് / വാലറ്റ് പിന്‍ പോക്കറ്റിലാണോ വയ്ക്കാറ്. നടുവേദനയ്ക്കും കാലുകള്‍ക്ക് താഴെയുള്ള വേദനയിലേക്കും നയിച്ചേക്കാമെന്ന് കേരള മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കി. ‘ദീര്‍ഘനേരം വാലറ്റില്‍ ഇരിക്കുന്നത് നിങ്ങളുടെ ഹിപ് ജോയിന്റിന് തൊട്ടുപിന്നിലുള്ള സിയാറ്റിക് നാഡിയുടെ കംപ്രഷനിലേക്ക് നയിക്കുന്നു. വാലറ്റിനും നിങ്ങളുടെ ഇടുപ്പിനും ഇടയില്‍ കുത്തി നോവിക്കുന്നു. ഇത് സയാറ്റിക്ക/പിരിഫോര്‍മിസ് സിന്‍ഡ്രോം എന്നും ഫാറ്റ് വാലറ്റ് സിന്‍ഡ്രോം എന്നും അറിയപ്പെടുന്നു. ദിവസം തോറും, മണിക്കൂറുകളോളം ഇങ്ങനെ ഇരിക്കുന്നത് നിങ്ങളുടെ നട്ടെല്ലിന് കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. നിവര്‍ന്നു ഇരിക്കുന്നതിനുപകരം, നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഒരുവശം ചരിഞ്ഞ് ഇരിക്കുന്നു. സയാറ്റിക് നാഡി കടന്നുപോകുന്ന ഇടത്തില്‍ വാലറ്റ് അമര്‍ത്തുകയും ഉയരമുള്ള ഒരു ഇടുപ്പില്‍ ഇരിക്കുന്നതിലൂടെ, സിയാറ്റിക് ഞരമ്പുകളുടെ നാഡി വേരുകളില്‍ ലംബര്‍ ഡിസ്‌കുകളുടെ സമ്മര്‍ദ്ദം നടുവേദനക്ക് കാരണമാകും.’- മോട്ടോര്‍ വാഹനവകുപ്പ് ഫെയ്സ്ബുക്കില്‍ കുറിച്ചു. കുറിപ്പ്: ഡ്രൈവിംഗ് സമയത്ത് നിങ്ങളുടെ പേഴ്സ് / വാലറ്റ് പിന്‍ പോക്കറ്റിലാണോ വയ്ക്കാറ്. അത് തെറ്റായ ശീലമാണ് എന്നാണ് ന്യൂറോളജിസ്റ്റുകള്‍…

    Read More »
  • ഡേറ്റിംഗ് ചെയ്തത് പരസ്പരം കാണാതെ; കണ്ടപാടെ ആശങ്ക, ഒടുവില്‍ യുവാവിന് സംഭവിച്ചത്

    ഒരാളെ പോലെ ഏഴ് പേരുണ്ടായിരിക്കുമെന്ന് മിക്കവരും സംസാരത്തിനിടയില്‍ പറയുന്നത് കേട്ടവരായിരിക്കും നമ്മള്‍. എന്നാല്‍ അതില്‍ എത്രമാത്രം സത്യം ഉണ്ടായിരിക്കുമെന്നും അറിയില്ല. ഒരാളെ പോലെയാകാന്‍ മറ്റൊരാള്‍ക്ക് സാധിക്കുമോ. ചിലപ്പോള്‍ സ്ഥിരം കാണുന്നവര്‍ക്ക് പരസ്പരം വസ്ത്രധാരണവും സ്വഭാവവും ഭാവങ്ങളുമെല്ലാം അനുകരിക്കാന്‍ സാധിക്കും. എന്നാല്‍ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത രണ്ടുപേര്‍ ഒരു പോലെയാകുമ്പോള്‍ അതില്‍ കുറച്ച് കൗതുകവും അത്ഭുതവും ഉണ്ടാകും. അത്തരത്തില്‍ ഒരു കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഒരു യുവാവ് ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ കുറിച്ച കാര്യം കേട്ട് എല്ലാവരും അമ്പരന്നിരിക്കുകയാണ്. ആറ് വര്‍ഷമായി ഓണ്‍ലൈന്‍ വഴി സൗഹൃദത്തിലായ കാമുകി തന്റെ മരിച്ചുപോയ സഹോദരിയെ പോലെയാണെന്നാണ് യുവാവ് പറയുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് യുവാവിന്റെ സഹോദരി ഒരു കാറപകടത്തില്‍ മരിച്ചത്. മാത്രമല്ല തന്റെ സഹോദരിയുടെയും കാമുകിയുടെയും പേര് ഒന്നാണെന്നും യുവാവ് പറയുന്നു. റെഡിറ്റ് എന്ന സോഷ്യല്‍മീഡിയയിലാണ് യുവാവ് അനുഭവം പങ്കുവച്ചിരിക്കുന്നത്. ‘തന്റെ ഇരട്ട സഹോദരി കഴിഞ്ഞ ഡിസംബറിലാണ് മരണപ്പെട്ടത്. അവളുടെ വേര്‍പാട് താങ്ങുന്നതിലും…

    Read More »
  • ജയ് ശ്രീറാം തൃശൂരിലെത്തിയത് യാദൃശ്ചികം, നിഷ്കളങ്കം!  നാരായണൻ പഞ്ചമം എഴുതുന്നു 

    തൃശൂരിൽ കുട മാറിയപ്പോൾ മലയാളികളുടെ അയ്യപ്പൻ വന്നില്ല, ഗുരുവായൂരപ്പൻ വന്നില്ല, തൃപ്രയാർ തേവർ വന്നില്ല, കൂടൽമാണിക്യ സ്വാമി വന്നില്ല, പറശ്ശിനിക്കടവ് മുത്തപ്പൻ വന്നില്ല, കാനാടിയിലെ കുട്ടിച്ചാത്തനും വന്നില്ല. ഉത്തരേന്ത്യയിൽ നിന്ന് ന്യൂനപക്ഷങ്ങളുടെയും ദലിദരുടെയും തല തല്ലിപ്പൊളിക്കാൻ സംഘപരിവാർ ഉപയോഗിക്കുന്ന (ജയ് ശ്രീരാം)രാംലല്ല വന്നു. തികച്ചും യാദൃശ്ചികം, നിഷ്കളങ്കം! അല്ലേ? സംഘാടകർക്ക് അഭിമാനിക്കാം. വിദേശികൾ പോലും കാണാൻ എത്തുന്ന കേരളത്തിന്റെ അഭിമാനമായ തൃശ്ശൂർ പൂരത്തിന് ആദ്യമായി രാഷ്ട്രീയനിറം കലർന്ന വർഷം, 2024. Narayanan Panchamam

    Read More »
  • ‘സുല്‍ത്താന്‍ ബത്തേരി’യിലേക്ക് കെ.എസ്.ആര്‍.ടി.സിയില്‍ പോകാം; സമയവിവരം പുറത്തുവിട്ട് തിരൂര്‍ ഡിപ്പോ

    മലപ്പുറം: വയനാട് മണ്ഡലത്തില്‍ ജയിച്ചാല്‍ സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമാക്കുമെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പ്രസ്താവന വിവാദമായതിന് പിന്നാലെ സുല്‍ത്താന്‍ ബത്തേരിയിലേക്ക് തിരൂര്‍ വഴിയുള്ള ബസുകളുടെ വിവരങ്ങള്‍ പുറത്തുവിട്ട് തിരൂര്‍ കെ.എസ്.ആര്‍.ടി.സി. ‘തിരൂര്‍ വഴിയുള്ള സുല്‍ത്താന്‍ ബത്തേരി ബസുകളുടെ സമയവിവരങ്ങള്‍’ എന്ന പോസ്റ്റര്‍ സഹിതമാണ് ഫേസ്ബുക്കിലൂടെ ബസുകളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. ബസുകള്‍ തിരൂരിലെത്തുന്ന സമയമാണ് കുറിപ്പില്‍ നല്‍കിയിരിക്കുന്നത്. ഇതിന് താഴെ ഗണപതി വട്ടത്തേക്ക് ബസുണ്ടോയെന്ന ചോദ്യവുമായി കമന്റുകളെത്തിയിട്ടുണ്ട്. സുരേന്ദ്രന്‍ ജിയുടെ ഗണപതി വട്ടത്തേക്കെന്ന് തിരുത്താന്‍ ഉപദേശവുമുണ്ട്. സുല്‍ത്താന്‍ ബത്തേരി എന്ന പേര് ഗണപതി വട്ടമാക്കുമെന്ന സുരേന്ദ്രന്റെ പ്രസ്താവനയെ പരിഹസിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി ട്രോളുകള്‍ വന്നിരുന്നു. പ്രമുഖ രാഷ്ട്രീയ നേതാക്കളും സുരേന്ദ്രനെതിരെ രംഗത്തുവന്നു. ടിപ്പു സുല്‍ത്താന്‍ വരുന്നതിന് മുമ്പ് അങ്ങനെ ഒരു സ്ഥലമുണ്ടായിരുന്നില്ലേയെന്നും കോണ്‍ഗ്രസിനും എല്‍.ഡി.എഫിനും അതിനെ സുല്‍ത്താന്‍ ബത്തേരി എന്ന് പറയുന്നതിനാണ് താല്‍പര്യമെന്നും അക്രമിയായ ഒരാളുടെ പേരില്‍ ഇത്രയും നല്ലൊരു സ്ഥലം അറിയപ്പെടുന്നത്…

    Read More »
Back to top button
error: