Breaking NewsLead NewsSocial MediaTRENDING

‘ഇരുപതുകാരി മല്ലിക അല്‍പ്പം മോഡേണാണ്, ഇന്ദ്രജിത്തിന്റെ ഫീമെയില്‍ വേര്‍ഷന്‍! ഇവരാണോ യുവനടിമാരെ കുറ്റപ്പെടുത്തുന്നത്?’

മ്പത് വര്‍ഷത്തില്‍ ഏറെയായി തെന്നിന്ത്യന്‍ സിനിമയുടെ ഭാഗമാണ് മല്ലിക സുകുമാരന്‍. നടി, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, സഹസംവിധായിക തുടങ്ങി നിരവധി റോളുകളില്‍ തിളങ്ങിയിട്ടുള്ള മല്ലിക എഴുപതാം വയസിലും സിനിമയിലും സീരിയലിലും സജീവമാണ്. വീട്ടില്‍ ചടഞ്ഞ് കൂടിയിരിക്കുന്നതിനോട് താല്‍പര്യമില്ലാത്ത നടിയുടെ അഭിമുഖങ്ങള്‍ക്കും പ്രേക്ഷകര്‍ ഏറെയാണ്. എല്ലാ സമൂഹിക വിഷയങ്ങളിലും ഇടപെടുകയും സംസാരിക്കുകയും ചെയ്യാറുണ്ട് താരപത്‌നി.

അവയില്‍ ചിലത് വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും വഴിവെച്ചിട്ടുമുണ്ട്. ഇപ്പോഴിതാ മല്ലിക സുകുമാരന്റെ വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു വീഡിയ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചര്‍ച്ചയാവുകയുമാണ്. 1978ല്‍ പുറത്തിറങ്ങിയ ജയിക്കാന്‍ ജനിച്ചവന്‍ സിനിമയില്‍ നിന്നുള്ള ?ഗാനരം?ഗമാണത്.

Signature-ad

മല്ലികയും നടന്‍ സോമനും തമ്മിലുള്ള റൊമാന്‍സാണ് ചാലക്കമ്പോളത്തില്‍ വെച്ച് നിന്നെ കണ്ടപ്പോള്‍ എന്ന ഈ ഗാനരംഗത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. പ്രേം നസീര്‍, എംജി സോമന്‍, ജയന്‍, ഷീല തുടങ്ങിയവരായിരുന്നു സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്തത്. റാണി എന്ന കഥാപാത്രത്തെ ഈ സിനിമയില്‍ അവതരിപ്പിക്കുമ്പോള്‍ നടിക്ക് വെറും 22 വയസ് മാത്രമെ പ്രായമുള്ളു.

ഡീപ്പ് നെക്കില്‍ മഞ്ഞ നിറത്തിലുള്ള മിനി ഡ!!്രസ്സും ബോബ് ഹെയര്‍ കട്ടും മേക്കപ്പും എല്ലാം അണിഞ്ഞ് അള്‍ട്രാ മോഡേണ്‍ സ്‌റ്റൈലിഷ് ലുക്കിലാണ് മല്ലിക ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പലരും ആദ്യമായാണ് മല്ലിക സുകുമാരന്‍ ഇത്രയേറെ മോഡേണായ ലുക്കില്‍ പ്രത്യക്ഷപ്പെട്ട ഗാനരംഗം കാണുന്നത്.

അതുകൊണ്ട് തന്നെ കമന്റ് ബോക്‌സിലും മല്ലികയുടെ വസ്ത്രധാരണത്തെ കുറിച്ചും ഫേഷ്യല്‍ എക്‌സ്പ്രഷനെ കുറിച്ചുമെല്ലാം കാര്യമായ ചര്‍ച്ച നടന്നിട്ടുണ്ട്. മല്ലികയായിട്ടല്ല ഇന്ദ്രജിത്തിന്റെ ഫീമെയില്‍ വേര്‍ഷനായിട്ടാണ് തോന്നിയതെന്നാണ് ഏറെയും കമന്റുകള്‍. സ്വഭാവത്തിലും രൂപത്തിലും അമ്മയുടെ സാദൃശ്യമാണ് ഇന്ദ്രജിത്തില്‍ ഏറെയും ഉള്ളത്. മല്ലിക തന്നെ ഇക്കാര്യം പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്.

മല്ലികയ്ക്ക് ഫീമെയില്‍ മാനറസിങ്ങളിലെന്നും പുരുഷന്‍ പെണ്‍വേഷം കെട്ടിയതുപോലെയാണ് തോന്നുന്നതെന്നും ചിലര്‍ പരിഹസിച്ച് കുറിച്ചു. അതേസമയം ഈ സിനിമ അക്കാലത്ത് സൂപ്പര്‍ഹിറ്റ് ആയിരുന്നുവെന്നും ഈ പാട്ടൊക്കെ കുട്ടികാലം മുതല്‍ ഇഷ്ടമുള്ള നിരവധി പേരുണ്ടെന്നും ചിലര്‍ പരിഹസിച്ചവര്‍ക്ക് മറുപടിയായി കുറിച്ചു. ജീവിതത്തിന്റെ പല സമയങ്ങളും മായാതെ ഇങ്ങനെ കണ്മുന്നില്‍ കാണാന്‍ വാര്‍ധത്യത്തില്‍ കഴിയുന്നതും ഒരു ഭാഗ്യമല്ലേ.

പത്ത് വര്‍ഷം കഴിയുമ്പോള്‍ ഇന്നത്തെ പാട്ട് സീനുകള്‍ കണ്ട് അന്നത്തെ കുട്ടികള്‍ ഇതുപോലെ കമന്റ് ഇടും. കാലം മുന്നോട്ട് പോവുകയല്ലേ എന്നും കമന്റുകളുണ്ട്. ഉണ്ണിമേരിക്ക് വെച്ചിരുന്ന റോളായിരുന്നു അത്ര മല്ലിക സുകുമാരന്‍ ഈ സിനിമയില്‍ ചെയ്തത്. ശ്രീകുമാരന്‍ തമ്പിയുടെ താല്‍പര്യപ്രകാരമാണ് മല്ലികയ്ക്ക് റാണി എന്ന വേഷം നല്‍കിയതെന്നും പറയപ്പെടുന്നു.

യുവത്വത്തിലായിരുന്നപ്പോള്‍ മല്ലികയും മോഡേണ്‍ വേഷം ധരിച്ചിരുന്നുവല്ലോ പിന്നെ എന്തിന് യുവനടിമാരുടെ വസ്ത്രധാരണത്തെ വാര്‍ധക്യത്തില്‍ എത്തിയപ്പോള്‍ വിമര്‍ശിക്കുന്നുവെന്നും ചിലര്‍ ചോദിച്ചു. നടിമാരുടെ ഇന്നത്തെ വേഷവിധാനം കാണുമ്പോള്‍ ഇവര്‍ക്കിത് എന്തുപറ്റിയെന്ന് തോന്നാറുണ്ടെന്ന് അടുത്തിടെ മല്ലിക സുകുമാരന്‍ പറഞ്ഞത് ചര്‍ച്ചയായിരുന്നു. ഞാന്‍ എന്റെ മക്കളെ പോലെ സ്നേഹിച്ചിരുന്ന ഒരുപിടി നായികമാരുണ്ട്.

അത് സിനിമയാകട്ടെ സീരിയലാകട്ടെ ഹാഫ് സാരിയൊക്കെ ഉടുത്ത് നല്ല പട്ടുപാവാടയും ബ്ലൗസുമൊക്കെയിട്ട് നടന്ന പിള്ളേരൊക്കെ ഇപ്പോള്‍ പൊതുവേദികളില്‍ വരുമ്പോള്‍ അവരുടെ വേഷവിധാനം കാണുമ്പോള്‍ ഒരു നിമിഷം ഞാന്‍ പോലും നോക്കാറുണ്ട്. ഇതെന്തുപറ്റി ഈ പിള്ളേര്‍ക്കെല്ലാം എന്നാണ് മല്ലിക ഒരിടയ്ക്ക് വേഷവിധാനത്തെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്.

മല്ലികയുടെ കൊച്ചുമക്കളുടെയും മരുമക്കളുടേയും വേഷവിധാനങ്ങളെ വിമര്‍ശിച്ചും ഈ പ്രസ്താവന വൈറലായശേഷം പ്രേക്ഷകര്‍ എത്തിയിരുന്നു. മോഡേണ്‍ ഡ്രസ്സിങ് സ്‌റ്റൈല്‍ ഇഷ്ടപ്പെടുന്നവരാണ് ഇന്ദ്രജിത്തിന്റെ രണ്ട് മക്കളും.

 

Back to top button
error: