Breaking NewsLead NewsSocial MediaTRENDING

‘നമ്മള്‍ വിവാഹം കഴിച്ചാല്‍ എന്നെ ഭാര്യയെന്നല്ല, അമ്മയെന്ന് തോന്നും’; വിവാഹാഭ്യര്‍ത്ഥന നടത്തിയ പതിനേഴുകാരന് അവന്തിക മോഹന്റെ മറുപടി

നിരന്തരമായി വിവാഹാഭ്യര്‍ത്ഥന നടത്തിയ പ്രായപൂര്‍ത്തിയാകാത്ത ആരാധകന് മറുപടി നല്‍കി നടി അവന്തിക മോഹന്‍. വിവാഹത്തെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കേണ്ടെന്ന് ആരാധകനെ ഉപദേശിച്ച അവന്തിക, ഇത് പഠിക്കേണ്ട സമയമാണെന്നും ഓര്‍മിപ്പിച്ചു. സരസമായ രീതിയിലാണ് അവന്തിക തന്റെ കുഞ്ഞ് ആരാധകനെ കൈകാര്യം ചെയ്യുന്നത്.

അവന്തികയുടെ കുറിപ്പിന് വലിയ കയ്യടികളാണ് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്. വളരെ പക്വമായാണ് അവന്തിക കുഞ്ഞ് ആരാധകനെ കൈകാര്യം ചെയ്തതെന്ന് ആരാധകര്‍ പറയുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം ആരാധകന് മറുപടി നല്‍കിയത്.

Signature-ad

അവന്തിക മോഹന്‍ പങ്കുവച്ച കുറിപ്പ്

‘എന്റെ കുഞ്ഞ് ആരാധകന്, നീ എനിക്ക് കുറച്ചുകാലമായി സന്ദേശങ്ങള്‍ അയക്കുന്നുവെന്ന് എനിക്കറിയാം. നിന്നോട് സത്യസന്ധമായി ഒരു കാര്യം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നീ ഇപ്പോഴും വളരെ ചെറുപ്പമാണ്. പതിനാറോ പതിനേഴോ വയസ്സ് മാത്രമേ കാണൂ. ജീവിതം എന്താണെന്ന് നീ ഇനിയും മനസ്സിലാക്കാനിരിക്കുന്നതേയുള്ളൂ.

ഒരു വര്‍ഷമായി എന്നെ വിവാഹം കഴിക്കണമെന്ന് നീ നിരന്തരമായി ആവശ്യപ്പെടുന്നു, നീ ഒരു വാശിക്കാരനാണെന്ന് എനിക്ക് തോന്നുന്നു! പക്ഷേ, നീ വളരെ ചെറുപ്പമല്ലേ. വിവാഹകാര്യങ്ങളെക്കുറിച്ചല്ല, പരീക്ഷകളെക്കുറിച്ചാണ് നീ ഇപ്പോള്‍ ആകുലപ്പെടേണ്ടത്.

എന്നെക്കാള്‍ വളരെ പ്രായം കുറഞ്ഞ ആളാണ് നീ. നമ്മള്‍ വിവാഹം കഴിച്ചാല്‍, ആളുകള്‍ നിന്റെ ഭാര്യയായിട്ടല്ല, അമ്മയായിട്ടായിരിക്കും എന്നെ കാണുന്നത്. അതുകൊണ്ട് ഇപ്പോള്‍ പഠനത്തില്‍ ശ്രദ്ധിക്കൂ, ചാംപ്. നിനക്കുള്ള പ്രണയകഥ ശരിയായ സമയത്ത് തീര്‍ച്ചയായും സംഭവിക്കും! സ്‌നേഹത്തോടെ, അനുഗ്രഹങ്ങളോടെ!’.

മലയാള സിനിമാ സീരിയല്‍ രംഗത്ത് സജീവമായ താരമാണ് അവന്തിക മോഹന്‍. ‘യക്ഷി’ ‘ഫെയ്ത്ത്ഫുള്ളി യുവേഴ്‌സ്’ ‘നീലാകാശം പച്ച കടല്‍ ചുവന്ന ഭൂമി’ തുടങ്ങിയ ചിത്രങ്ങളില്‍ അവന്തിക അഭിനയിച്ചിട്ടുണ്ട്. ഇന്ദ്രജിത്ത് നായകനായ ‘ധീരം’ സിനിമയിലും അവന്തിക പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

 

Back to top button
error: