Social Media

  • ”കൊച്ചെര്‍ക്കാ, ഞാന്‍ പ്രകോപിതനായാല്‍ നീ മുള്ളിപ്പോകും”! … ‘പണി’യെ വിമര്‍ശിച്ച ഗവേഷക വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തി ജോജു ജോര്‍ജ്

    കൊച്ചി: നടന്‍ ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്ത ‘പണി’ എന്ന സിനിമയിലെ ‘ബലാത്സംഗ സീനിനെക്കുറിച്ച്’ വിമര്‍ശിച്ചതിന് താരം തന്നെ ഭീഷണിപ്പെടുത്തിയതായി ഗവേഷക വിദ്യാര്‍ഥിയായ ആദര്‍ശ് എച്ച്.എസ്. കഴിഞ്ഞ ദിവസം സിനിമയിലെ റേപ്പ് സീനുകളെ വിമര്‍ശിച്ചുകൊണ്ട് ആദര്‍ശ് ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് ജോജു ആദര്‍ശിനെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഭീഷണിപ്പെടുത്തുന്ന ഓഡിയോ സഹിതം ആദര്‍ശ് ഫേസ്ബുക്കില്‍ പങ്കുവെച്ചതോടെയാണ് സംഭവം ചര്‍ച്ചയാകുന്നത്. നടനെതിരെ വ്യാപക വിമര്‍ശനമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്നത്. ”ജോജു ജോര്‍ജ് സംവിധാനം ചെയ്ത ‘പണി’ എന്ന ചിത്രത്തെ വിമര്‍ശനാത്മകമായി സമീപിച്ചുകൊണ്ട് ഇന്നലെ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇന്ന് അത് വായിച്ച് അസഹിഷ്ണുത കയറിയ ജോജു ഭീഷണിപ്പെടുത്താനായി കുറച്ചു മുന്‍പ് വിളിച്ചു. നേരില്‍ കാണാന്‍ ധൈര്യമുണ്ടോയെന്നും കാണിച്ചു തരാമെന്നുമൊക്കെയുള്ള ഭീഷണികള്‍ കേട്ട് ഭയപ്പെടുന്നവരെ ജോജു കണ്ടിട്ടുണ്ടാകും. എന്തായാലും അത്തരം ഭീഷണികള്‍ ഇവിടെ വിലപോവില്ല എന്ന് വിനയപൂര്‍വം അറിയിക്കുകയാണ്. ജോജുവിനുള്ളത് ആ ഫോണ്‍ കോളില്‍ തന്നെ നല്‍കിയതാണ്. ഇവിടെ അത്…

    Read More »
  • ഭര്‍ത്താവ് മരിച്ചെന്ന് കരുതി ജീവിതകാലം മുഴുവന്‍ കരഞ്ഞിരിക്കണോ? വധുവിനെപ്പോലെ ഒരുങ്ങി രേണു സുധി

    സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്ന വ്യക്തിയാണ് അന്തരിച്ച നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ ഭാര്യ രേണു. ഇന്‍സ്റ്റഗ്രാമില്‍ ഒരു റീല്‍പോലും ചെയ്യാന്‍ തനിക്ക് കഴിയുന്നില്ലെന്നും അങ്ങനെ എന്തെങ്കിലും പോസ്റ്റ് ചെയ്താല്‍ ഒരു വിധവ ഇങ്ങനെ നടക്കരുത് എന്ന തരത്തിലാണ് താഴെ കമന്റുകളുണ്ടാകുക എന്നും രേണു നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ താന്‍ ഇത്തരത്തിലുള്ള കമന്റുകള്‍ ഒന്നും നോക്കാറില്ലെന്നും കുറ്റം പറയുന്ന ആരും നമുക്ക് ഒന്നും തരുന്നില്ലെന്നും രേണു നേരത്തെ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ വിമര്‍ശകരുടേയും പരിഹാസം ചൊരിയുന്നവരുടേയും വായ അടപ്പിക്കുന്ന തരത്തിലുള്ള മറുപടി നല്‍കിയിരിക്കുകയാണ് രേണു. ബ്രൈഡല്‍ ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചാണ് രേണുവിന്റെ മറുപടി. ഗോള്‍ഡന്‍ കസവുള്ള മഞ്ഞ നിറത്തിലുള്ള സാരിയും ചുവപ്പ് ബ്ലൗസുമാണ് രേണുവിന്റെ ഔട്ട്ഫിറ്റ്. സാരിക്ക് യോജിക്കുന്ന രീതിയില്‍ ആന്റിക് ആഭരണങ്ങളും അണിഞ്ഞിട്ടുണ്ട്. മുത്തുകള്‍ പതിപ്പിച്ച വലിയ ജിമിക്കി കമ്മലും നെറ്റിച്ചുട്ടിയും രേണുവിനെ കൂടുതല്‍ സുന്ദരിയാക്കി. മേക്കപ്പ് ആര്‍ട്ടിസ്റ്റായ സുജ അഖിലേഷാണ് രേണുവിനെ നവവധുവായി…

    Read More »
  • നാല് ലക്ഷം പ്രതിഫലം, ബ്ലൂ ഫിലിമില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയെന്ന് മകന്‍; ചുട്ടമറുപടിയുമായി അമ്മ

    ബ്ലൂ ഫിലിമില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചെന്ന് മാതാപിതാക്കളോട് പറയേണ്ടിവരുന്ന അവസ്ഥയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അത്തരമൊരു അവസരം ലഭിച്ച കാര്യം തന്റെ അമ്മയോട് പറയുന്ന ഒരു മകന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് ഈ വീഡിയോ വൈറലായത്. അശ്വിന്‍ ഉണ്ണി എന്ന ഇന്‍സ്റ്റഗ്രാം ഉപയോക്താവാണ് ഇത്തരമൊരു വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. തനിക്കൊരു പോണ്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയ കാര്യം അമ്മയോട് പറയാന്‍ പോകുകയാണെന്ന് പറഞ്ഞാണ് അശ്വിന്റെ വീഡിയോ ആരംഭിക്കുന്നത്. ശേഷം ക്യാമറയ്ക്ക് മുന്നിലെത്തിയ അമ്മയോട് അശ്വിന്‍ കാര്യം പറയുന്നു. ”എനിക്കൊരു സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടി,” എന്നാണ് അശ്വിന്‍ ആദ്യം പറഞ്ഞത്. ഇതുകേട്ട അമ്മ സന്തോഷം കൊണ്ട് തുള്ളിച്ചാടി. വളരെ നല്ല കാര്യം എന്നാണ് അമ്മ പറഞ്ഞത്. ഇതിനുപിന്നാലെ അതൊരു ബ്ലൂ ഫിലിമാണെന്ന് അശ്വിന്‍ വെളിപ്പെടുത്തി. ഇതുകേട്ടതും അമ്മ അശ്വിനെ ആട്ടിപ്പായിക്കുകയായിരുന്നു. ഇങ്ങനെയുള്ള കാര്യങ്ങള്‍ അച്ഛനമ്മമാരോട് എങ്ങനെ പറയാന്‍ തോന്നുന്നുവെന്ന് അശ്വിന്റെ അമ്മ ചോദിച്ചു. അമ്മയുടെ നര്‍മം കലര്‍ന്ന…

    Read More »
  • ”നടി ഉറങ്ങുന്നത് ആസ്വദിച്ച് റൂം ബോയ് അരികിലിരുന്നു, ഡബ്ല്യുസിസിയുടെ സ്ഥാപക അംഗമായ നടി ഇത് പുറത്തു പറഞ്ഞില്ല”

    സിനിമയിലെ വനിത സംഘടനയായ ഡബ്ല്യുസിസിയിലെ സ്ഥാപക നേതാവായ ഒരു നടി തനിക്കുണ്ടായ ദുരനുഭവം ഹേമ കമ്മറ്റിയില്‍ തുറന്നു പറഞ്ഞിട്ടില്ലെന്ന് സംവിധായകന്‍ ആലപ്പി അഷ്റഫ്. സിനിമയില്‍ നിന്ന് പീഡനങ്ങളും യാതനകളും നേരിട്ട സ്ത്രീകളെ വളരെ ബുദ്ധിമുട്ടി ഹേമ കമ്മറ്റിയുടെ മുന്നില്‍ കൊണ്ടുവന്നത് ഡബ്ല്യുസിസിയിലെ നേതാക്കളാണ്. എന്നിട്ടും അതിലെ ഒരു സ്ഥാപക നേതാവായ നടി തനിക്ക് അങ്ങനെ ഒരു അനുഭവമേ ഉണ്ടായിട്ടില്ല എന്ന് പറയുന്നത് കണ്ടപ്പോള്‍ സത്യമറിയാവുന്ന തനിക്ക് വല്ലായ്മ തോന്നി എന്ന് ആലപ്പി അഷ്റഫ് പറയുന്നു. ആലപ്പുഴ ഷൂട്ടിങ് ലൊക്കേഷനിലെ ഹോട്ടലില്‍ താമസിക്കുമ്പോള്‍ റൂമില്‍ വരാറുണ്ടായിരുന്ന റൂം ബോയ് നടി ഉറങ്ങുന്ന സമയത്ത് സ്പേര്‍ കീ ഉപയോഗിച്ച് റൂം തുറന്നു കയറി, ഉറങ്ങുകയായിരുന്ന നടിയെ സ്പര്‍ശിച്ചെന്നും നടി ഉണര്‍ന്നു ബഹളമുണ്ടാക്കിയപ്പോള്‍ എല്ലാവരും കൂടി റൂം ബോയിയെ പൊലീസില്‍ ഏല്‍പ്പിച്ചെന്നും ആലപ്പി അഷറഫ് പറയുന്നു. അപമാന ഭീതിയാല്‍ നടി കേസ് പിന്‍വലിച്ചെന്നും എന്നാല്‍ ഹേമ കമ്മറ്റിയില്‍ പോയപ്പോള്‍ ഇക്കാര്യം മറച്ചു വച്ച് തനിക്കൊരു അനുഭവമേ…

    Read More »
  • ”നീയാണല്ലേ പെണ്ണുങ്ങളെ വഴി നടക്കാന്‍ അനുവദിക്കാത്ത അലവലാതി ഷാജീീീ…”! തിയേറ്റര്‍ സന്ദര്‍ശനത്തിനിടെ വില്ലന്‍ നടന് പ്രേക്ഷകയുടെ അടി

    ചില വില്ലന്‍ കഥാപാത്രങ്ങളെ കണ്ടാല്‍ ഇയാള്‍ക്ക് നേരിട്ട് രണ്ടടി കൊടുക്കാമായിരുന്നു എന്ന് തോന്നാറുണ്ട്. അങ്ങനെ ഒരനുഭവം ഉണ്ടായിരിക്കുകയാണ് തെലുങ്ക് നടന്‍ എന്‍.ടി രാമസ്വാമിക്ക്. തന്റെ പുതിയ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി തിയേറ്റര്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് രാമസ്വാമിക്ക് പരസ്യമായി അടി കിട്ടിയത്. കഴിഞ്ഞദിവസമാണ് ‘ലവ് റെഡ്ഡി’ എന്ന ചിത്രം തെലുങ്കില്‍ റിലീസായത്. അഞ്ജന്‍ രാമചന്ദ്ര, ശ്രാവണി എന്നിവരാണ് സമരന്‍ റെഡ്ഡി സംവിധാനം ചെയ്ത ചിത്രത്തില്‍ മുഖ്യവേഷങ്ങളിലെത്തിയത്. ചിത്രത്തിലെ കൊടുംവില്ലനായാണ് രാമസ്വാമി എത്തിയത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഹൈദരാബാദില്‍ തിയേറ്റര്‍ സന്ദര്‍ശനം നടക്കുകയായിരുന്നു. തിയേറ്ററിനകത്ത് കാണികളെ താരങ്ങള്‍ അഭിസംബോധന ചെയ്യുന്നതിനിടെ ഒരു സ്ത്രീ ഓടിവന്ന് രാമസ്വാമിയെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു. ഇവരെ പെട്ടന്നുതന്നെ അവിടെ കൂടിയിരുന്നവര്‍ ചേര്‍ന്ന് പിടിച്ചുമാറ്റി. ഇതിനിടെ ഇവരുടെ ഒപ്പമുണ്ടായിരുന്നവരെന്ന് തോന്നിക്കുന്ന ഏതാനും സ്ത്രീകളും ഇവരെ അനുനയിപ്പിക്കാന്‍ വരുന്നുണ്ട്. എന്നാല്‍, ഇവരെ തള്ളിമാറ്റി നടനെ അടിക്കാന്‍ വീണ്ടും ശ്രമിക്കുകയാണവര്‍. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ പല തരത്തിലുള്ള അഭിപ്രായങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. സിനിമാക്കാരുടെ…

    Read More »
  • സരസു എന്തുകൊണ്ട് പിള്ളേച്ചനെ ആശ്രയിച്ചു? ക്ഷീരമുള്ളൊരു അകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം!

    മലയാള സിനിമയിലെ എക്കാലത്തേയും വലിയ വിജയങ്ങളിലൊന്നാണ് മീശമാധവന്‍. ദിലീപിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത സിനിമയില്‍ കാവ്യ മാധവന്‍, ജഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത്,ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരന്നിരുന്നു. ചിത്രത്തിലെ ഓരോ രംഗവും മലയാളി ഇപ്പോഴും ഓര്‍ത്തിരിക്കുന്നതാണ്. കാലങ്ങള്‍ക്കിപ്പുറം മീശ മാധവന്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയത് മറ്റൊരു തരത്തിലായിരുന്നു. ചിത്രത്തില്‍ ജഗതിയുടെ കഥാപാത്രം ഭഗീരഥന്‍ പിള്ളയ്ക്ക് സരസുമായിട്ടുള്ള അവിഹിത ബന്ധം സോഷ്യല്‍ മീഡിയയില്‍ പല തരത്തിലുള്ള വായനകള്‍ക്കും വിധേയമായിരുന്നു. ഗായത്രി വര്‍ഷയായിരുന്നു സരസുവായി അഭിനയിച്ചത്. ഇപ്പോഴിതാ സരസു-പിള്ളേച്ചന്‍ പ്രണയത്തെക്കുറിച്ചുള്ള ചര്‍ച്ചകളോട് പ്രതികരിക്കുകയാണ് സിനിമയുടെ സംവിധായകന്‍ ലാല്‍ ജോസ്. റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ് തുറന്നത്. എന്തുകൊണ്ടാണ് സരസു പിള്ളേച്ചനെ ആശ്രയിച്ചത്? എന്ന ചോദ്യത്തിനാണ് ലാല്‍ ജോസ് മറുപടി നല്‍കുന്നത്. ക്ഷീരമുള്ളൊരു അകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം! എന്നായിരുന്നു ലാല്‍ ജോസിന്റെ പ്രതികരണം. പിന്നാലെ അദ്ദേഹം അത് വിശദീകരിക്കുന്നുണ്ട്.…

    Read More »
  • ‘ലിപ് ലോക്ക് ചെയ്യുന്നത് നേരിട്ട് കാണാനോ സിനിമയില്‍ കാണാനോ താല്‍പര്യമില്ല, പക്ഷെ ആ സീന്‍ ചെയ്യരുതെന്ന് ഞാന്‍ പറയില്ല’

    മിന്നല്‍ മുരളിക്കും അജയന്റെ രണ്ടാം മോഷണത്തിനും ശേഷം പാന്‍ ഇന്ത്യന്‍ തലത്തില്‍ ആരാധകരുള്ള താരമാണ് ടൊവിനോ തോമസ്. പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയില്‍ തുടങ്ങിയ ടൊവിനോയുടെ സിനിമാ ജീവിതം അജയന്റെ രണ്ടാം മോഷണത്തില്‍ എത്തി നില്‍ക്കുമ്പോള്‍ മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളില്‍ ഒരാളാണ് നടന്‍. യാതൊരു തരത്തിലും സിനിമാ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്നും സിനിമാ മോഹം ഒന്നുകൊണ്ട് മാത്രമാണ് ടൊവിനോ അഭിനയിച്ച് തുടങ്ങിയത്. എഞ്ചിനീയറിങ് ബിരുദധാരിയായ ടൊവിനോയുടെ സിനിമാപ്രേമം മനസിലാക്കി ചേട്ടന്‍ ടിങ്സ്റ്റണിനെ പോലെ തന്നെ അന്ന് മുതല്‍ ഇന്ന് വരേയും നടനെ പിന്തുണച്ച് കൂടെ നില്‍ക്കുന്നൊരാള്‍ ഭാര്യ ലിഡിയയാണ്. പതിനഞ്ചാം വയസ് മുതല്‍ ലിഡിയയും ടൊവിനോയും സുഹൃത്തുക്കളാണ്. സൗഹൃദം പിന്നീട് പ്രണയമായി മാറി. പത്ത് വര്‍ഷം മുമ്പായിരുന്നു ടൊവിനോയുടെ വിവാഹം. അന്ന് എന്ന് നിന്റെ മൊയ്തീന്‍ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു താരം. ഇതുവരെയുള്ള സിനിമാ ജീവിതത്തിനിടെ മായാനദി അടക്കം നിരവധി സിനിമകളില്‍ ടൊവിനോ ലിപ് ലോക്ക് സീനുകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇത്തരം രം?ഗങ്ങളില്‍…

    Read More »
  • ”ദേഹത്ത് കിടന്ന തോര്‍ത്ത് ഒരാള്‍ വലിച്ചെടുത്തോണ്ട് പോയി! ബ്ലൗസ് മാത്രം ധരിച്ച് വരാന്‍ പറഞ്ഞവരുണ്ട്”

    മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ സജീവമായി നില്‍ക്കുന്ന നടിയാണ് സിനി പ്രസാദ്. നാടകത്തിലൂടെ അഭിനയത്തിലേക്ക് എത്തിയ നടി നിരവധി ഹിറ്റ് സീരിയലുകളുടെ ഭാഗമായി. ഇടയ്ക്ക് സിനിമകളില്‍ പ്രധാനപ്പെട്ട വേഷങ്ങളില്‍ നടി തിളങ്ങി. കൈലിമുണ്ടും ബ്ലൗസും തോര്‍ത്തുമൊക്കെ ധരിച്ച് നിരന്തരം തനിക്ക് അഭിനയിക്കേണ്ടി വന്നിരുന്നു എന്നതിനെപ്പറ്റി പറയുകയാണ് നടി ഇപ്പോള്‍. അത്തരം വേഷങ്ങള്‍ മാത്രം തനിക്ക് ലഭിച്ചത് എന്താണെന്ന് അറിയില്ലെന്നും ഒരു സിനിമയില്‍ പ്രതീക്ഷിക്കാത്തൊരു അനുഭവം ഉണ്ടായെന്നും യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ സിനി വെളിപ്പെടുത്തി… കലാഭവന്‍ മണിച്ചേട്ടനൊപ്പം നന്മ എന്നൊരു സിനിമയില്‍ അഭിനയിച്ചിരുന്നു. അതിലും എന്റെ വേഷം കൈലിയും ബ്ലൗസും തോര്‍ത്തുമാണ്. അത് ഭയങ്കര ഹിറ്റായിരുന്നു. എനിക്ക് മുണ്ടും ബ്ലൗസും ചേരുമെന്ന് കരുതിയിട്ടാണോ എന്താണെന്നറിയില്ല രണ്ടുമൂന്നു സിനിമകളില്‍ ആ ഒരു കോസ്റ്റും തന്നിട്ടുണ്ട്. മുണ്ടും ബ്ലൗസും തന്നതിനു ശേഷം തോര്‍ത്ത് ഇടാതെ ക്യാമറയുടെ മുന്നിലേക്ക് വരാന്‍ പറഞ്ഞ അനുഭവം ഉണ്ടായിട്ടുണ്ട്. എനിക്ക് താല്പര്യമില്ലെങ്കിലും അങ്ങനെ വരാനാണ് ആവശ്യപ്പെട്ടത്. പിന്നെ നന്മ…

    Read More »
  • അതിര്‍ത്തി കടന്നൊരു ‘ഓണ്‍ലൈന്‍’ നിക്കാഹ്; ബിജെപി നേതാവിന്റെ മകന് വധുവായി ലാഹോര്‍ സ്വദേശിനി

    രാജ്യം, ഭാഷ, സംസ്‌ക്കാരം, മതം എന്നീ അതിര്‍വരമ്പുകളെല്ലാം ഭേദിച്ചുകൊണ്ട് പ്രണയവും വിവാഹവും യാഥാര്‍ഥ്യമാകുന്ന കാലമാണിത്. ഇത്തരത്തില്‍ ഒന്നായവരുടെ കഥകള്‍ പലപ്പോഴും കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ഒരു ഇന്ത്യ-പാക് ഓണ്‍ലൈന്‍ വിവാഹമാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഉത്തര്‍പ്രദേശിലെ ബി.ജെ.പി. നേതാവിന്റെ മകന്‍ പാക് യുവതിയെ ഓണ്‍ലൈന്‍ വഴിയാണ് നിക്കാഹ് ചെയ്തത്. ബി.ജെ.പി പ്രാദേശിക നേതാവായ സഹ്‌സീന്‍ ഷാഹിദിന്റെ മകനായ മുഹമ്മദ് അബ്ബാസ് ഹൈദറും ലാഹോര്‍ സ്വദേശിനിയായ അന്‍ദ്‌ലീപ് സഹ്‌റയുമാണ് പ്രതികൂല ഘടകങ്ങള്‍ മറികടന്ന് ഒന്നായത്. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യങ്ങള്‍ കാരണം വരന് പാകിസ്താനിലേക്ക് വിസ ലഭിക്കാഞ്ഞതാണ് വിവാഹ ചടങ്ങുകള്‍ക്ക് തിരിച്ചടിയായത്. വധുവിന്റെ മാതാവ് റാണ യാസ്മിന്‍ സെയ്ദി അസുഖം ബാധിച്ച് പാകിസ്താനില്‍ ആശുപത്രിയിയില്‍ ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ടതും പ്രതിസന്ധിയായി. ഇതോടെയാണ് നിക്കാഹ് ഓണ്‍ലൈനായി നടത്താന്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച രാത്രി നടന്ന നിക്കാഹില്‍ ഇരുകുടുംബങ്ങളും ഓണ്‍ലൈനായി പങ്കെടുത്തു. തന്റെ വധുവിന് ഇന്ത്യയിലേക്കുള്ള വിസ എളുപ്പത്തില്‍ ലഭിക്കുമെന്ന് വരന്‍ പിന്നീട് പ്രത്യാശ പ്രകടിപ്പിച്ചു. ബി.ജെ.പി. എംഎല്‍എ ബ്രിജേഷ്…

    Read More »
  • കീമോ ചെയ്യുന്നത് സൗന്ദര്യം നഷ്ടമാക്കുമെന്ന് പേടിച്ചു! ചികിത്സിച്ചിരുന്നെങ്കില്‍ നടി ഇന്നും ഉണ്ടാവുമായിരുന്നു

    ശാലീന സുന്ദരിയായി സിനിമയില്‍ നിറഞ്ഞുനിന്ന ശ്രീവിദ്യയുടെ ഓര്‍മ്മദിനമാണിന്ന്. വലിയൊരു ഗായികയുടെ മകളായി ജനിച്ച ശ്രീവിദ്യയുടെ ജീവിതം ആഗ്രഹിച്ചത് പോലെ സന്തുഷ്ടമായിരുന്നില്ല. സിനിമയിലേക്ക് വന്നതിനുശേഷമുണ്ടായ നടിയുടെ പ്രണയങ്ങള്‍ വലിയ ദുരന്തങ്ങളായി മാറി. ഭര്‍ത്താവിനൊപ്പവും ആഗ്രഹിച്ചതുപോലെ ജീവിക്കാന്‍ നടിയ്ക്ക് സാധിച്ചിരുന്നില്ല. ഏറ്റവും ഒടുവില്‍ ഒറ്റയ്ക്ക് ജീവിക്കുന്നതിനിടയിലാണ് കാന്‍സര്‍ ബാധിച്ചാണ് നടി മരണപ്പെടുന്നത്. സൗന്ദര്യം പോകുമോ എന്ന ഭയം കാരണം ശ്രീവിദ്യ ചികിത്സിക്കാനും തയ്യാറായിരുന്നില്ല. അങ്ങനെയെങ്കില്‍ ഇന്നും ജീവിച്ചിരുന്നേനെ എന്ന് ഫോട്ടോഗ്രാഫര്‍ പി ഡേവിഡ് മുന്‍പ് പറഞ്ഞിരുന്നു. നടിയുടെ ഓര്‍മ ദിനത്തില്‍ അവരെ കുറിച്ചുള്ള ഈ വാക്കുകളും വൈറലാവുകയാണ്… ”ശ്രീവിദ്യ എന്നും ദുഃഖപുത്രി… നിഷ്‌കളങ്കരായവര്‍ക്ക് സിനിമയില്‍ ചതി മാത്രമായിരിക്കും അനുഭവമെന്ന് ശ്രീവിദ്യ ഓര്‍മപ്പെടുത്തുന്നു. വിദ്യ എല്ലാവരെയും വിശ്വസിച്ചു. എല്ലാവരും അവരെ ചതിച്ചു. ‘ചെണ്ട’ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഞാന്‍ വിദ്യയെ ആദ്യമായി കാണുന്നത്. പരിചയപ്പെടുന്നവര്‍ക്കൊക്കെ ആദരവും സ്‌നേഹവും തോന്നുന്ന പ്രകൃതം. ഇതുതന്നെയാണ് അവര്‍ക്ക് വിനയായതും. അവരുടെ സൗന്ദര്യവും സമ്പാദ്യവും കണ്ട് അടുത്തുകൂടിയ പുരുഷന്മാരെ അവര്‍ക്ക്…

    Read More »
Back to top button
error: