Social Media
-
December 14, 2024
അയാള് എന്റെ പാവാടയുടെ ഉള്ളിലൂടെ കൈ കടത്തി; സൂപ്പര്സംഗീത സംവിധായകനില് നിന്നുണ്ടായ അനുഭവം വെളിപ്പെടുത്തി ഗായിക
സിനിമാ മേഖലയിലെ ചൂഷണങ്ങളെ കുറിച്ച് നടിമാരുടെ തുറന്നുപറച്ചില് സമീപകാലത്ത് വന്വിവാദം സൃഷ്ടിച്ചിരുന്നു. പ്രമുഖ നടന്മാര്ക്കും സംവിധായകര്ക്കും എതിരെ ഉയര്ന്ന ആരോപണങ്ങളില് പൊലീസ് കേസെടുത്ത് കുറ്റപത്രം സമര്പ്പിക്കുകയും ചെയ്തു. ഇപ്പോഴിതാ ബോളിവുഡില് നിന്നുള്ള ഒരു ലൈംഗികാരോപണമാണ് വിവാദമാകുന്നത്. ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകന് രാജേഷ് റോഷന് ലൈംഗികമായി പീഡിപ്പിക്കാന് ശ്രമിച്ചുവെന്നാണ് ഗായിക ലഗ്നജിത ചക്രബര്ത്തി ആരോപിച്ചത്. സൂപ്പര്താരം ഹൃത്വിക് റോഷന്റെ പിതൃസഹോദരനാണ് രാജേഷ് റോഷന്. വര്ഷങ്ങള്ക്ക് മുമ്പ് നടന്ന സംഭവത്തെ കുറിച്ചാണ് ഗായികയുടെ തുറന്നുപറച്ചില്. ‘സ്ട്രെയ്റ്റ് അപ്പ് വിത്ത് ശ്രീ’ എന്ന പോഡ്കാസ്റ്റില് സംസാരിക്കുമ്പോഴായിരുന്നു ലഗ്നജിത ഇക്കാര്യം വെളിപ്പെടുത്തിയത്. ഗായിക മുംബയില് താമസിക്കുമ്പോഴായിരുന്നു സംഭവം. ”ഒരു പരസ്യം ചെയ്യുന്നതിന്റെ ചര്ച്ചയിലായിരുന്നു ഞങ്ങള്. പാടാന് അവസരം വാഗ്ദാനം ചെയ്ത രാജേഷ് റോഷന് സാന്താക്രൂസിലെ വസതിയില് കാണാന് ചെല്ലാന് പറഞ്ഞു. വീട്ടിലെത്തിയ എന്നെ നന്നായി അദ്ദേഹം സ്വീകരിച്ചു. അദ്ദേഹത്തിന്റെ സംഗീതമുറിയില് ഞങ്ങള് ഇരുന്നു. അപ്പുറത്ത് ഇരുന്ന അദ്ദേഹം കുറച്ചു കഴിഞ്ഞ് എന്റെ അടുത്തേക്ക് വന്നിരുന്നു. ഞാന്…
Read More » -
December 13, 2024
‘സാനിയയ്ക്കും ഹണി റോസിനും അഭിനയിക്കാന് കഴിവില്ല, ബിക്കിനി ഫോട്ടോഷൂട്ട് ചെയ്യാനെ അറിയൂ, നല്ല നടി മഞ്ജു വാര്യര്’
ലാലേട്ടന് ആറാടുകയാണ്… എന്ന ഡയലോഗ് പറഞ്ഞശേഷം ട്രോളുകളിലൂടെയും ഇമോജികളിലൂടെയും സോഷ്യല് മീഡിയയില് നിറഞ്ഞയാളാണ് ആറാട്ടണ്ണന് എന്ന് അറിയപ്പെടുന്ന സന്തോഷ് വര്ക്കി. ഒറ്റ ഡയലോഗിലൂടെ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും ചിലപ്പോഴൊക്കെ പെരുമാറ്റത്തിന്റെയും സോഷ്യല്മീഡിയയില് പങ്കുവെക്കുന്ന വീഡിയോകളിലൂടെയും സന്തോഷ് വര്ക്കി വിവാദങ്ങളില് പെടുകയും ചര്ച്ചാ വിഷയമാവുകയും ചെയ്യാറുണ്ട്. അടുത്തിടെ നടി ഐശ്വര്യ ലക്ഷ്മിക്ക് ഷേയ്ക്ക് ഹാന്ഡ് കൊടുക്കാന് പോയ സന്തോഷ് വര്ക്കിയെ നടി ശ്രദ്ധിക്കാതെ നടന്നുപോയ വീഡിയോ വൈറലായിരുന്നു. ശേഷം നിരവധി പരിഹാസങ്ങളും ട്രോളുകളും സന്തോഷ് വര്ക്കിക്ക് നേരെ വന്നു. കൂടാതെ ചില ചാനലുകളിലും ഇതുമായി ബന്ധപ്പെട്ട് വാര്ത്തകള് വന്നിരുന്നു. എന്നാല് നല്ല ഉദ്ദേശത്തോടെ മാത്രമാണ് താന് ഐശ്വര്യ ലക്ഷ്മിക്ക് കൈ കൊടുത്തതെന്നാണ് സന്തോഷ് വര്ക്കി പിന്നീട് നല്കിയ വിശദീകരണം. ഇപ്പോഴിതാ മലയാളത്തിലെ യുവനടിമാരായ സാനിയ അയ്യപ്പന്, ഹണി റോസ് എന്നിവരെ കുറിച്ച് സന്തോഷ് വര്ക്കി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. സാനിയയ്ക്കും ഹണി റോസിനും അഭിനയിക്കാന് കഴിവില്ലെന്നാണ് സന്തോഷ് വര്ക്കി ബട്ടര്ഫ്ലൈ എന്റര്ടെയ്ന്മെന്റ്സിന് നല്കിയ അഭിമുഖത്തില് പറഞ്ഞത്.…
Read More » -
December 10, 2024
വയര് നേരിട്ട് പ്ലഗ് സോക്കറ്റില് കുത്തരുത്, മൊട്ടുസൂചി കുത്തി കണക്ഷന് പാടില്ല; ക്രിസ്മസ് വൈദ്യുത ദീപാലങ്കാരത്തില് മുന്നറിയിപ്പുമായി കെഎസ്ഇബി
തിരുവനന്തപുരം: ക്രിസ്മസും നവവത്സരവും ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാനം. ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരങ്ങള് നടത്തുന്നത് പതിവാണ്. ഇത്തരത്തില് വൈദ്യുത ദീപാലങ്കാരം നടത്തുമ്പോള് തികഞ്ഞ ജാഗ്രത പുലര്ത്തണമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്കി. ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇന്സുലേറ്റഡ് വയറുകള് ഒഴിവാക്കുകയും ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രമാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പുവരുത്തുകയും വേണമെന്ന് കെഎസ്ഇബി ഫെയ്സ്ബുക്കിലൂടെ ഓര്മ്മിപ്പിച്ചു.’ലോഹനിര്മ്മിതമായ പ്രതലങ്ങളില് സുരക്ഷാ മാനദണ്ഡങ്ങള് പാലിച്ചുമാത്രം ദീപാലങ്കാരം നടത്തുക. പ്ലഗ്, സ്വിച്ച് എന്നിവ ഉപയോഗിച്ചുമാത്രം വൈദ്യുത കണക്ഷന് എടുക്കുക. വയര് നേരിട്ട് പ്ലഗ് സോക്കറ്റില് കുത്തരുത്. വയറില് മൊട്ടുസൂചി/സേഫ്റ്റി പിന് കുത്തി കണക്ഷനെടുക്കരുത്. വയര് ജോയിന്റുകള് ശരിയായ തരത്തില് ഇന്സുലേറ്റ് ചെയ്തു എന്ന് ഉറപ്പാക്കുക. ELCB/RCCB പ്രവര്ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണം’- കെഎസ്ഇബി കുറിച്ചു. കുറിപ്പ്: ക്രിസ്മസ് നവവത്സര ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോള് തികഞ്ഞ ജാഗ്രത പുലര്ത്താം. ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇന്സുലേറ്റഡ് വയറുകള് ഒഴിവാക്കുക. ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രം ഉപയോഗിക്കുക ലോഹനിര്മ്മിതമായ…
Read More » -
December 8, 2024
പ്രസവശേഷം ദീപിക പദുകോണ് ആദ്യമായി പൊതുവേദിയില്; ഏറ്റെടുത്ത് ഇന്റര്നെറ്റ്
ബെംഗളൂരുവില് പഞ്ചാബി ഗായകന് ദില്ജിത് ദോസാഞ്ജിന്റെ സംഗീതപരിപാടിയെ ഇളക്കിമറിച്ച് ബോളിവുഡ് താരം ദീപിക പദുകോണിന്റെ രംഗപ്രവേശം. പ്രസവശേഷം ആദ്യമായി പൊതുവേദിയിലെത്തിയതായിരുന്നു ദീപിക. അപ്രതീക്ഷിതമായെത്തിയ ദീപികയെ കണ്ട് ആരാധകര് അത്ഭുതപ്പെടുകയും ആവേശഭരിതരാവുകയും ചെയ്തു. സെപ്റ്റംബറിലാണ് ദീപികയും രണ്വീര് സിങ്ങും തങ്ങളുടെ ആദ്യകുഞ്ഞിനെ വരവേറ്റത്. കുഞ്ഞുപിറന്നതോടെ അമ്മയുടെ റോളില് തിരക്കുകളിലായ ദീപിക മാസങ്ങളായി പൊതുവേദികളിലൊന്നും എത്തിയിരുന്നില്ല. ശനിയാഴ്ച പുലര്ച്ചെയായിരുന്നു പരിപാടി. സ്റ്റേജില് ദില്ജിത്തിനൊപ്പം നൃത്തം ചെയ്ത് ആരാധകര്ക്ക് ദീപിക ഊര്ജം പകര്ന്നു. ഇതിന്റെ വീഡിയോ ദില്ജിത് ഇന്സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. അദ്ദേഹത്തിന്റെ ഹിറ്റ് ഗാനം ‘ഹാസ് ഹാസി’നാണ് ഇരുവരും ചുവടുവെച്ചത്. ദീപിക ദില്ജിത്തിനെ കന്നഡയിലെ ചില വരികള് പഠിപ്പിക്കാന് ശ്രമിക്കുന്നതും വീഡികോളില് കാണാം. ദില്ജിത് കന്നഡയില് ‘ഐ ലവ് യു’ പറയാന് നടത്തിയ ശ്രമം പരാജയപ്പെട്ടു, ഇതോടെയാണ് ദീപിക രക്ഷയ്ക്കെത്തിയത്. ഇതിന്റെ വീഡിയോകളും വൈറലായി. ബെംഗളൂരുവിലാണ് ദീപിക വളര്ന്നത്, സിനിമാ ഇന്ഡസ്ട്രിയിലെത്തുംമുമ്പ് ഇവിടെയായിരുന്നു ദീപികയുടെ ലോകം. അതുകൊണ്ടുതന്നെ ദീപികയ്ക്ക് ഇത് പ്രത്യേകനിമിഷങ്ങളായിരുന്നു. ദില്ജിത്തിനൊപ്പം സ്റ്റേജിലെത്തുന്നതിനു മുമ്പ്,…
Read More » -
December 6, 2024
ആ പെണ്കുട്ടി തട്ടിയെടുത്തത് 40,000 രൂപ, ഇങ്ങനെയുള്ളവരെ മാറ്റിനിര്ത്തണം; ദുരനുഭവം വെളിപ്പെടുത്തി നിര്മല് പാലാഴി
പെണ്കുട്ടി തന്നില് നിന്ന് 40,000 രൂപ തട്ടിയെടുത്തെന്ന് വെളിപ്പെടുത്തി നടന് നിര്മല് പാലാഴി. മെഡിക്കല് കോളേജിലെ നഴ്സിംഗ് സ്റ്റാഫാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പണം തട്ടിയത്. കബളിപ്പിക്കപ്പെട്ടെന്ന് മനസിലായതോടെ പരാതി നല്കിയെന്നും പണം തിരികെ കിട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി. ഒരാള്ക്കൊപ്പം ആശുപത്രിയില് പോയപ്പോഴാണ് പെണ്കുട്ടിയെ പരിചയപ്പെട്ടത്. ഇവര് പിന്നീട് ഉടന് തിരിച്ചുതരാമെന്ന് പറഞ്ഞ് പണം വാങ്ങി. തുടര്ന്ന് ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണ്ണരൂപം കുറച്ചു ദിവസം മുന്നേ എനിക്ക് ഉണ്ടായൊരു അനുഭവം ഒന്ന് ഇവിടെ എന്റെ പ്രിയപെട്ടവരുമായി പങ്കുവയ്ക്കുന്നു ഈ നവംബര് 15 ന് വീട്ടിലെ കിണറ്റില് ഒരു നയകുട്ടി വീഴുന്നു അതിനെ എടുക്കാനായി ഇറങ്ങിയ രാജേട്ടന്റെ കൈക്ക് നായകുട്ടി കടിക്കുന്നു, രാജേട്ടന് വേണ്ട എന്ന് പറഞ്ഞെങ്കിലും ഞാന് മൂപ്പരുമായി എന്റെ സ്കൂട്ടറില് മെഡിക്കല് കോളേജില് പോയി ഇഞ്ചക്ഷന് എടുക്കുന്നു ശേഷം ഒരു മണിക്കൂര് ഒബ്സര്വേഷനില് ഇരിക്കുവാന് പറയുന്നു, എനിക്ക് ആണെങ്കില് അന്ന് വൈകുന്നേരം മലപ്പുറം…
Read More » -
December 4, 2024
പേളി മാണി എന്ന നന്മമരം വീണു, കാണുന്നത് പോലെയല്ലെന്ന് അന്നേ തോന്നി; സോഷ്യല് മീഡിയയില് വിവാദം, ശരിക്കും പേളിയോ?
നടി മെറീന മൈക്കിള് ഒരു അഭിമുഖത്തില് നടത്തിയ പരാമര്ശം സോഷ്യല് മീഡിയയില് വലിയ തോതില് ചര്ച്ചയാവുകയാണ്. പ്രമുഖ ആങ്കര് തന്നോട് കാണിച്ച അവ?ഗണനയെക്കുറിച്ചാണ് മെറീന മൈക്കല് സംസാരിച്ചത്. മൂന്ന് മാസം മുന്പ് നല്കിയ അഭിമുഖത്തിലെ ഭാ?ഗമാണ് ഇപ്പോള് ചര്ച്ചയാകുന്നത്. പേളി മാണിയാണ് ഈ മെറീന പേരെടുത്ത് പറയാത്ത ആങ്കറെന്ന് സോഷ്യല് മീഡിയയില് വ്യാപകമായി കമന്റുകള് വരുന്നുണ്ട്. മെറീന അഭിമുഖത്തില് നല്കിയ സൂചനകളാണ് ഇതിന് കാരണമായത്. എബി ഉള്പ്പെടെയുള്ള സിനിമകള് ചെയ്ത് വരുന്ന സമയത്ത് ഒരു ചാനലില് നിന്ന് അഭിമുഖത്തിന് വിളിച്ചിരുന്നു. ഒരുപാട് തവണ വിളിച്ചു. പക്ഷെ അവര് ക്യാന്സല് ചെയ്യും. ഞാന് ഓരോ തവണയും മേക്കപ്പും കോസ്റ്റ്യൂമുമെല്ലാം സെറ്റ് ചെയ്തു. പക്ഷെ ഇന്റര്വ്യൂ ക്യാന്സല് ചെയ്യും. മൂന്നാമത് വിളിച്ചപ്പോള് ചേട്ടാ, ഇനിയും കാന്സല് ചെയ്താല് നാണക്കേടാണ്, അവരും മെനക്കെടുകയല്ലേ എന്ന് പറഞ്ഞു. ഒടുവില് ഇന്റര്വ്യൂ നടന്നു. എന്നാല് ഷോയുടെ ആങ്കര് മാറിയിരുന്നെന്ന് മെറീന ഓര്ത്തു. മുമ്പ് ആങ്കര് ചെയ്ത കുട്ടിക്ക് ഞാനാണ്…
Read More » -
December 3, 2024
”കുടുംബിനിയാകാന് മോഹിച്ച് അമേരിക്കയിലേക്ക്; കാത്തിരുന്നത് പീഡനങ്ങള്; നടിയുടെ ജീവിതം തകര്ത്തത് ഭര്ത്താവ്”
നടി സുകന്യയുടെ ജീവിതത്തില് സംഭവിച്ചത് എന്തെന്ന് തുറന്ന് പറഞ്ഞ് സംവിധായകന് ആലപ്പി അഷ്റഫ്. കുടുംബ ജീവിതം മോഹിച്ച സുകന്യയെ കാത്തിരുന്നത് കൊടിയ പീഡനങ്ങളായിരുന്നുവെന്നാണ് അഷ്റഫ് പറയുന്നത്. തന്റെ യൂട്യുബ് ചാനലിലൂടെയാണ് അദ്ദേഹം സുകന്യയുടെ ജീവിതകഥ പങ്കുവെക്കുന്നത്. തമിഴിലും തെലുങ്കിലും പിന്നീട് മലയാളത്തിലും മിന്നിത്തിളങ്ങി നിന്നിരുന്ന നായിക നടിയായിരുന്നു സുകന്യ. അഭിനയ ജീവിതത്തിന്റെ ഉന്നതിയില് നില്ക്കുമ്പോള് വിവാഹ ജീവിതത്തിലേക്ക് കടക്കുകയും, ഏതാനും മാസങ്ങള്ക്കുള്ളില് ആ ബന്ധം അവസാനിപ്പിക്കുകയും അതോടെ ദാമ്പത്യ ജീവിതം വെറുക്കുകയും ചെയ്ത സുകന്യ എന്ന 54 കാരി ഇന്ന് തനിച്ചാണ് എന്നാണ് ആലപ്പി അഷ്റഫ് പറയുന്നത്. സുകന്യയുടെ രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്തത് താനായിരുന്നു. ഇന് ഹരിഹര് നഗര് എന്ന സിനിമയുടെ റീമേക്ക് ആയ എംജിആര് നഗറില് ആയിരുന്നു സിനിമ. ആര്ബി ചൗധരിയായിരുന്നു സിനിമയുടെ നിര്മ്മാതാവ്. തമിഴ് സിനിമയിലെ മുടിചൂടാ മന്നന് ഭാരതിരാജ കണ്ടെത്തിയ പുതുമുഖ നായികായിരുന്നു സുകന്യ. അദ്ദേഹത്തിന്റെ പുതു നെല്ല് പുതു നാത്ത് എന്ന ചിത്രത്തിലെ നായികയായിരുന്നു…
Read More » -
December 3, 2024
മാളികപ്പുറംതാരം ദേവനന്ദയുടെ കാല്തൊട്ടുവന്ദിച്ചു വയോധികന്; സാക്ഷരകേരളംതന്നെ, തൊലിയുരിയുന്നുവെന്ന് വിമര്ശനം
മാളികപ്പുറം സിനിമയിലൂടെ ശ്രദ്ധേയയായ ബാലതാരം ദേവനന്ദയുടെ കാല്തൊട്ടുവന്ദിക്കുന്ന വയോധികന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില് ചര്ച്ചയാകുന്നു. എറണാകുളം ജില്ലാ കലോത്സവത്തില് അതിഥിയായി പങ്കെടുക്കാന് ദേവനന്ദ എത്തുന്നതും ആള്ക്കൂട്ടത്തിനിടയില് നിന്ന് ഒരു വ്യക്തി കടന്നുവന്ന് ദേവനന്ദയുടെ കാല്തൊട്ടുവന്ദിക്കുന്നതുമാണ് പ്രചരിക്കുന്ന വീഡിയോയില് ഉള്ളത്. ആളുടെ പെരുമാറ്റത്തെ അനുകൂലിച്ചു പ്രതികൂലിച്ചുംകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. സിനിമാതാരമായതു കൊണ്ടല്ല, മാളികപ്പുറമായി സങ്കല്പ്പിച്ചുകൊണ്ടാണ് അയാള് അങ്ങനെ ചെയ്തതെന്ന് ചിലര് കമന്റ് ചെയ്തപ്പോള് സിനിമയേതാ ജീവിതമേതാണെന്ന് മനസ്സിലാവാത്ത ആളുകളെ ഓര്ത്ത് സങ്കടം തോന്നുന്നുവെന്നും, സാക്ഷര കേരളം എന്ന് അഹങ്കരിക്കുകയും അഭിമാനം കൊള്ളുന്നവരുമാണ് ഇത് കാണുമ്പോള് കേരളം നാണിച്ചു തലതാഴ്ത്തുമെന്നും കണ്ടിട്ടു തന്നെ തൊലിയുരിയുന്നുവെന്നും കമന്റുകളുണ്ട്.
Read More » -
December 2, 2024
ചേര്ത്ത് പിടിക്കുന്നത് പോലുമില്ല, മറ്റുള്ള കാര്യങ്ങള് ആസ്വദിക്കുന്ന തിരക്കില്! നെപ്പോളിയന്റെ മരുമകള്ക്ക് വിമര്ശനം
നടന് നെപ്പോളിയന്റെ മകന് ധനൂഷ് അടുത്തിടെയാണ് ജപ്പാനില് വെച്ച് വിവാഹിതനായത്. തമിഴ്നാട് സ്വദേശിനിയായ അക്ഷയയെയാണ് ധനൂഷ് വിവാഹം ചെയ്തത്. മസ്കുലര് ഡിസ്ട്രോഫി ബാധിച്ച ധനൂഷിന് വേണ്ടി അമ്മയാണ് അക്ഷയയുടെ കഴുത്തില് താലി അണിയിച്ചത്. മകന്റെ വിവാഹവേളയില് വികാരഭരിതനായിരിക്കുന്ന നെപ്പോളിയന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില് വൈറലായി മാറിയിരുന്നു. സിനിമാതാരങ്ങളായ കാര്ത്തി, ശരത്കുമാര്, രാധിക, സുഹാസിനി, കൊറിയോഗ്രാഫര് കല മാസ്റ്റര് തുടങ്ങി തെന്നിന്ത്യന് സിനിമയില് നിന്നും വലിയൊരു സംഘം ജപ്പാനില് നടന്ന വിവാഹത്തില് പങ്കെടുത്തിരുന്നു. നേരില് വിവാഹത്തില് പങ്കെടുക്കാന് കഴിയാതിരുന്ന നടന് ശിവകാര്ത്തികേയന് വീഡിയോ കോളിലൂടെ വധൂവരന്മാര്ക്ക് ആശംസകള് അറിയിച്ചതും ശ്രദ്ധനേടിയിരുന്നു. ഭിന്നശേഷിക്കാരനായ ധനൂഷിന്റെ വിവാഹം തീരുമാനിച്ചപ്പോള് മുതല് സോഷ്യല്മീഡിയയില് വലിയ രീതിയില് ചര്ച്ചയാണ്. മകന് വേണ്ടി മരുമകളെ നെപ്പോളിയന് പണം എറിഞ്ഞ് വാങ്ങി എന്ന തരത്തില് വരെ സംസാരങ്ങള് വന്നിരുന്നു. മകന്റെ ആഗ്രഹപ്രകാരമാണ് കോടികള് പൊടിച്ച് ജപ്പാനില് വിവാഹ ചടങ്ങുകള് നെപ്പോളിയന് നടത്തിയത്. വിവാഹത്തില് പങ്കെടുക്കാന് എത്തിയവര്ക്ക് ജപ്പാന് ചുറ്റി കാണാന് വിനോദയാത്ര…
Read More » -
November 30, 2024
”പെട്ടെന്ന് ആ കൈകള് എന്റെ ടീഷര്ട്ടിനുള്ളിലേക്ക് കയറി, പിറകിലേക്ക് നോക്കിയപ്പോള് കണ്ടത്…”
തമിഴ്, മലയാളം, ഹിന്ദി സിനിമകളില് സാന്നിദ്ധ്യം അറിയിച്ച താരമാണ് ആന്ഡ്രിയ ജെറിമിയ. പിന്നണി ഗായികയായി എത്തിയ ആന്ഡ്രിയ പിന്നീട് അഭിനേത്രിയായി മാറി. ഗൗതം വാസുദേവ് മേനോന് സംവിധാനം ചെയ്ത പച്ചക്കിളി മുത്തുചരം എന്ന ചിത്രത്തിലെ നായികയായാണ് തമിഴ് സിനിമയിലെ അരങ്ങേറ്റം. അന്നയും റസൂലും സിനിമയിലൂടെയാണ് മലയാളി പ്രേക്ഷകര്ക്കിടയില് സുപരിചിതയായത്. ലോഹം, ലണ്ടന്്ര്ര ബിഡ്ജ്, തോപ്പില് ജോപ്പന് എന്നീ മലയാള ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. താന് അപൂര്വ രോഗത്തിന്റെ പിടിയിലെന്ന് ആന്ഡ്രിയ ജെറീമിയ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ചര്മ്മത്തെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂണ് കണ്ടിഷന് പിടിപെട്ടതായാണ് ആന്ഡ്രിയ പറഞ്ഞത്. അതേസമയം, ഒരു യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്, താന് കുട്ടിക്കാലത്ത് ലൈംഗികമായും ശാരീരികമായും ഉപദ്രവിക്കപ്പെട്ടതായി ആന്ഡ്രിയ മുന്പ് വെളിപ്പെടുത്തിയിട്ടുണ്ട്. കുട്ടിക്കാലത്ത് ബസില് വച്ചാണ് ലൈംഗിക അതിക്രമം നേരിട്ടതെന്നാണ് ആന്ഡ്രിയ പറഞ്ഞത്. ”ഇതുവരെ രണ്ടുതവണ മാത്രമേ ഞാന് ബസില് യാത്ര ചെയ്തിട്ടുള്ളൂ. കുട്ടിക്കാലത്ത് ഞങ്ങള് നാഗപട്ടണത്തെ വേളാങ്കണ്ണിയില് പോയിരുന്നു. അന്ന് എനിക്ക് 11 വയസ്സായിരുന്നു. അച്ഛന്…
Read More »