മന്ത്രിയുടെ ‘സെറ്റപ്പ്‘ കൈയ്യോടെ പിടികൂടി; ചോദ്യം ചെയ്ത ഭാര്യയ്ക്ക് ക്രൂര മർദ്ദനം; പോലീസ് കേസെടുത്തില്ല: ഗണേഷ് കുമാറിനെതിരെ അവിഹിത ആരോപണവുമായ് കെ.എസ്. യു സംസ്ഥാന വൈസ് പ്രസിഡന്റ് യദു കൃഷ്ണൻ

ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ കടുത്ത ആരോപണവുമായി KSU സംസ്ഥാന നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മന്ത്രിയുടെ അവിഹിത ബന്ധം ഭാര്യ ചോദ്യം ചെയ്തെന്ന് KSU സംസ്ഥാന വൈസ് പ്രസിഡന്റ് യദു കൃഷ്ണന്‍. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് ഭാര്യയെ മർദ്ധിച്ചതായും ആരോപണം. പോലീസ് നടപടി എടുത്തില്ലെന്നും യദു കൃഷ്ണന്‍ പറയുന്നു .
യദു കൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
എവിടെ നിന്നോ കിട്ടിയ ഒരു സ്ക്രീൻ ഷോട്ടിൻ്റെ പേരിൽ ഒരു എം എൽ എ ക്കെതിരെ വാർത്ത നൽകിയ മാധ്യമങ്ങളും കേസ്സെടുത്ത പോലീസും ഇതൊന്നും കണ്ടതായി ഭാവിക്കുന്നില്ലല്ലൊ…..
1. സംസ്ഥാന മന്ത്രി കെ ബി ഗണേഷ് കുമാർ വാളകത്തെ കീഴൂട്ട് വീട്ടിൽ വ്യഭിചാരം നടത്തിയത് നിങ്ങൾ അറിഞ്ഞില്ലെ ?
2. ഭാര്യ ആ അവിഹിതം കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ ?
3. ഭാര്യ സ്വന്തം മൊബൈലിൽ തെളിവുകൾ ശേഖരിച്ചത് അറിഞ്ഞില്ലെ ?
4. ഭാര്യയുടെ മൊബൈൽ മന്ത്രി കൈക്കലാക്കാൻ ശ്രമിച്ചത് നിങ്ങൾ അറിഞ്ഞില്ലെ?
5. ഭാര്യയെ മന്ത്രിയുടെ നിർദ്ദേശാനുസരണം പേഴ്സണൽ സ്റ്റാഫ് മർദ്ദിച്ചത് നിങ്ങൾ അറിഞ്ഞില്ലെ?
4. ഭാര്യ, പോലീസിൻ്റെ ടോൾ ഫ്രീ നമ്പറിൽ പരാതി നൽകിയത് നിങ്ങൾ മുക്കിയില്ലെ?
5. കീഴൂട്ട് വീട്ടിലെത്തിയ പോലീസിനെ മന്ത്രിഭാര്യ അവിഹിതത്തിൻ്റെ തെളിവുകൾ നൽകിയത് നിങ്ങളറിഞ്ഞില്ലെ ?
6. മന്ത്രിഭാര്യക്ക് പരിക്കേറ്റിട്ടും പോലീസ് ഒരു നടപടിയും സ്വീകരിക്കാഞ്ഞതെന്തേ ?
7. 112 ൽ നൽകിയ പരാതിയുടെ അവസ്ഥ എന്തായി എന്ന് ആരെങ്കിലും തിരക്കിയോ?
ചുരുക്കത്തിൽ, ഒരു മന്ത്രി സ്വന്തം വീട്ടിൽ അവിഹിതബന്ധത്തിൽ ഏർപ്പെട്ടിട്ട്, ഭാര്യ കൈയോടെ പൊക്കിയിട്ട്, പോലീസിൽ പരാതി നൽകിയിട്ട്, ഭാര്യയെ കൈയേറ്റം ചെയ്തിട്ട് ഈ നാട്ടിൽ ഒരു നടപടിയുമില്ലെ ? ഇതെന്ത് നീതി ?
(ഞാൻ വളച്ചുകെട്ടില്ലാതെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇത് തെറ്റെങ്കിൽ മന്ത്രി എനിക്കെതിരെ കേസ്സെടുപ്പിക്കട്ടെ; വെല്ലുവിളിയായി കരുതിയാലും ബുദ്ധിമുട്ടില്ല……)
എം. ജെ യദു കൃഷ്ണൻ
(കെ. എസ്. യൂ സംസ്ഥാന വൈസ് പ്രസിഡന്റ്)





