Social Media
-
14/05/2022സ്വന്തം നാവ് സര്‍ജറിയിലൂടെ രണ്ടാക്കിയ യുവതി
സ്വന്തം നാവ് സര്‍ജറിയിലൂടെ രണ്ടാക്കി മാറ്റിയൊരു യുവതിയുടെ വീഡിയോ ആണിപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധ നേടുന്നത്. നാവിനെ നടുഭാഗത്ത് വച്ച് രണ്ടാക്കി മുറിച്ചിരിക്കുകയാണ് സര്‍ജറിയിലൂടെ. ഇതിന് ശേഷം തന്റെ രണ്ട് നാവ് ഉപയോഗിച്ച് ഒരേസമയം വ്യത്യസ്തമായ ഭക്ഷണ-പാനീയങ്ങള്‍ രുചിക്കാന്‍ സാധിച്ചുവെന്നാണ് യുവതി അവകാശപ്പെടുന്നത്. ഇതാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നതും. കാലിഫോര്‍ണിയയില്‍ നിന്നുള്ള ഒരു ഹെയര്‍ സ്‌റ്റൈലിസ്റ്റാണ് വീഡിയോയില്‍ കാണുന്ന ബ്രയാന മേരി എന്ന യുവതി. രണ്ട് ഗ്ലാസുകളിലായി വെള്ളവും സ്‌പ്രൈറ്റും നിറച്ചുവച്ച ശേഷം രണ്ട് നാവുകള്‍ കൊണ്ട് ഒരേസമയം ഇത് രുചിക്കുകയാണ് ബ്രയാന. ഈ രണ്ട് രുചിയും തനിക്ക് ഒരേസമയം അനുഭവിക്കാന്‍ സാധിക്കുന്നുവെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ഒരേസമയം ഈ രണ്ട് രുചിയും അനുഭവിക്കുമ്പോള്‍ വിചിത്രമായ അവസ്ഥയിലൂടെയാണ് തലച്ചോര്‍ കടന്നുപോകുന്നതെന്നും ഇവര്‍ പറയുന്നു. സര്‍ജറിയിലൂടെ ശരീരാവയവങ്ങളില്‍ മാറ്റം വരുത്തുന്നവര്‍ ഏറെയാണെങ്കിലും നാവില്‍ ഇത്തരത്തിലുള്ള മാറ്റം വരുത്തുന്നവര്‍ വിരളമാണ്.
Read More » -
18/04/2022കാറിൽ കറുത്ത ഫിലിം ഒട്ടിച്ചു, നമ്പർ പ്ലേറ്റിലും അപാകതകൾ.. പ്രഭാസിന് പിഴ!
കാറിൽ കറുത്ത ഫിലിം ഒട്ടിച്ചു, നമ്പർ പ്ലേറ്റിലും അപാകതകൾ..ട്രാഫിക് നിയമ ലംഘനം നടത്തിയതിന് തെന്നിന്ത്യൻ താരം പ്രഭാസിൽ നിന്ന് പിഴയീടാക്കി ഹൈദരാബാദ് ട്രാഫിക് പൊലീസ്. 1600 രൂപയാണ് പൊലീസ് ഈടാക്കിയത്. ജൂബിലി ഹിൽസിന് സമീപത്താണ് സംഭവം. സംഭവസമയം പ്രഭാസ് കാറിൽ ഉണ്ടായിരുന്നില്ല എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ട്രാഫിക് നിയമങ്ങൾ തെറ്റിച്ച ഒരു കാർ പാർക്ക് ചെയ്തിരുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയും പിഴ ഈടാക്കുകയും ചെയ്തു. ‘രാധേ ശ്യാമാ’ണ് പ്രഭാസിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ഫാന്റസി മൂഡിൽ ഒരുക്കിയ പ്രണയകഥ പ്രതീക്ഷിച്ച വിജയം കൊയ്തില്ല. ചിത്രത്തിന് പൊതുവെ മോശം പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.ഏകദേശം 350 കോടി ബജറ്റിലായിരുന്നു പ്രഭാസ് ചിത്രം രാധേശ്യാം നിര്‍മിച്ചിരിക്കുന്നത്. രാധാ കൃഷ്ണ കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഹസ്തരേഖ വിദഗ്ദനായ വിക്രമാദിത്യന്‍ എന്ന കഥാപാത്രമായാണ് പ്രഭാസ് സിനിമയില്‍ എത്തിയത്. തീയറ്ററില്‍ വലിയ വിജയം നേടാന്‍ സാധിക്കാതിരുന്ന ചിത്രം അടുത്തിടെ ഒടിടിയില്‍ റിലീസ് ചെയ്തിരുന്നു.…
Read More » -
06/04/2022വൃദ്ധനായ മനുഷ്യനും, പുസ്തക വായനക്കാരനും, മരങ്ങളും, നിങ്ങളുടെ സ്വഭാവവും!
ഓപ്റ്റിക്കൽ ഇല്ല്യൂഷ്യൻ ചിത്രങ്ങള്‍ എല്ലാവർക്കും കൗതുകം നല്കുന്നതാണ്. യുവർ ടാംഗോ ഓൺലൈനിൽ പോസ്റ്റ് ചെയ്ത ചിത്രം സോഷ്യൽ മീഡിയയിൽ വലിയ തരംഗം തന്നെയായിരിക്കുകയാണ്. ചിത്രത്തിന് മനുഷ്യരുടെ മനസ് വായിക്കാനും കഴിയുമത്രേ. ചിത്രത്തിൽ കാണുന്നത് പ്രധാനമായും മൂന്ന് തരം ചിത്രങ്ങളാണ്. വൃദ്ധനായ മനുഷ്യന്‍, പുസ്തക വായനക്കാരൻ, മരങ്ങള്‍. ഇവയില്‍ ഏത് ഏറ്റവും അദ്യം ഒരാളുടെ ശ്രദ്ധയില്‍ പെടുന്നു എന്ന് നോക്കിയാല്‍ അയാളുടെ അസഹ്യമായ സ്വഭാവം കണ്ടെത്താന്‍ കഴിയും എന്നാണ് അഭിപ്രായപ്പെടുന്നത്. ആദ്യമായി നിങ്ങൾ കാണുന്നത് ഒരു മനുഷ്യന്റെ മുഖമാണ് എങ്കിൽ അത് സൂചിപ്പിക്കുന്നത് ഒന്നും ചിന്തിക്കാതെ സംസാരിക്കുന്ന ഒരാളായിരിക്കും നിങ്ങൾ എന്നാണത്രെ. എവിടെ എങ്ങനെ നിശബ്ദനായിരിക്കണം എന്ന് ഇങ്ങനെയുള്ളവർക്ക് അറിയില്ല എന്നും പറയുന്നു. നിങ്ങൾ ആദ്യം ശ്രദ്ധിക്കുന്നത് ഒരു പുസ്തകം വായിക്കുന്ന മനുഷ്യനെയാണ് എങ്കിൽ, അത് സൂചിപ്പിക്കുന്നത് നിങ്ങൾ സ്വപ്നത്തിൽ ജീവിക്കുന്ന ഒരാളാണ് എന്നതാണത്രെ. ആശ്വാസം ലഭിക്കുന്നതിന് വേണ്ടി എപ്പോഴും സ്വന്തം ചിന്തകളിലേക്ക് ഒളിച്ചോടാനാണ് നിങ്ങൾ ഇഷ്ടപ്പെടുന്നത് എന്നും പറയുന്നു. എന്നാൽ, അവനവന്റെ…
Read More » -
25/03/2022” ജോ ആന്റ് ജോ ” വീഡിയോ ഗാനം റിലീസ്
മാത്യു,നസ്ലൻ,നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ ഡി ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന “ജോ ആന്റ് ജോ “എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. സുഹൈയിൽ കോയ എഴുതിയ വരികൾക്ക്അ ഗോവിന്ദ് വസന്ത സംഗീതം പകർന്ന് മിലൻ വി എസ് ആലപിച്ച ” പുഴയരികത്ത് ദമ്മ് ……”എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ് എന്നി ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ജോണി ആന്റണി,സ്മിനു സിജോയ് എന്നിവരും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അരുൺ ഡി ജോസ്,രവീഷ് നാഥ് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൾസർ ഷാ നിർവ്വഹിക്കുന്നു. ടിറ്റോ തങ്കച്ചൻ എഴുതിയ വരികൾക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകരൻ,കല-നിമേഷ്സ താനൂർ, മേക്കപ്പ്-സിനൂപ് രാജ്,വസ്ത്രാലങ്കാരം- സുജിത്ത് സി എസ്, സ്റ്റിൽസ്-ഷിജിൻ പി രാജ്,പരസ്യക്കല-മനു ഡാവൻസി,എഡിറ്റർ- ചമൻ ചാക്കോ,സൗണ്ട് ഡിസൈൻ-സബീർ അലി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രവീഷ് നാഥ്, അസോസിയേറ്റ് ഡയറക്ടർ-റെജിവാൻ…
Read More » -
24/03/2022വേര്‍പിരിയല്‍ പ്രഖ്യാപിച്ച് മാസങ്ങള്‍ക്ക് ശേഷം അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഐശ്വര്യ
വേര്‍പിരിയല്‍ പ്രഖ്യാപിച്ച് മാസങ്ങള്‍ക്ക് ശേഷം അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഐശ്വര്യ. ഐശ്വര്യയും ധനുഷും വീണ്ടും ഒന്നിക്കുമെന്ന വിശ്വാസത്തിലായിരുന്നു ആരാധകര്‍. ഐശ്വര്യയുടെ പിതാവ് രജിനികാന്തും ഇരു കുടുംബങ്ങളും ഇരുവരെയും അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും തുടരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് എല്ലാ ചോദ്യങ്ങള്‍ക്കും മറുപടിയായി ഐശ്വര്യയുടെ നീക്കം. തന്റെ ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളിലെ പേരില്‍ നിന്ന് ധനുഷിനെ ഐശ്വര്യ നീക്കം ചെയ്തു. ഐശ്വര്യ രജിനികാന്ത് ധനുഷ് എന്നായിരുന്നു മുന്‍പ് താരത്തിന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലെ പേര്. ഇതില്‍ നിന്ന് ധനുഷിന്റെ പേര് ഒഴിവാക്കി ഐശ്വര്യ രജിനികാന്ത് എന്നാണ് പുതിയ പേര്. കഴിഞ്ഞ ജനുവരി 17നായിരുന്നു ഇരുവരും പിരിയുന്നതായി അറിയിച്ചത്. ഐശ്വര്യയുടെ ഏറ്റവും പുതിയ മ്യൂസിക് വീഡിയോ അടുത്തിടെയാണ് പുറത്തിറങ്ങിയത്. പിന്നാലെ ഐശ്വര്യയെ സുഹൃത്ത് എന്ന് അഭിസംബോധന ചെയ്ത് ധനുഷ് അഭിനന്ദനങ്ങള്‍ അറിയിച്ചത് സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.
Read More » -
14/03/2022“പറുദീസ” ഗാനത്തിന്റെ ഇന്തോനേഷ്യൻ പതിപ്പ് തരംഗമാകുന്നു
ബോക്‌സോഫീസില്‍ മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ് മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വം. ചിത്രം 50 കോടി ക്ലബിലെത്തിയ വിവരം ട്രേഡ് അനലിസ്റ്റുകള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ബിഗ് ബിക്ക് ശേഷം മമ്മൂട്ടിയും അമല്‍നീരദും 14 വര്‍ഷങ്ങള്‍കഴിഞ്ഞ്q ഒന്നിക്കുന്നുവെന്നതിന് പുറമെ ജനപ്രിയ താരങ്ങള്‍കൂടി അണിനിരന്നപ്പോള്‍ ഭീഷ്മ പര്‍വ്വം പ്രേക്ഷകരുടെ കാത്തിരിപ്പ് വെറുതെയാക്കിയില്ല. ഇപ്പോഴിതാ ആരാധകരെ ത്രസിപ്പിക്കുന്ന ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ അമല്‍ നീരദ്. ഭീഷ്മ പര്‍വ്വത്തില്‍ സുഷിന്‍ ശ്യാം ഒരുക്കിയ ഗാനങ്ങള്‍ ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിയവയാണ്. ശ്രീനാഥ് ഭാസി പാടിയ പറുദീസ എന്ന പാട്ട് ചിത്രത്തിന്റെ റിലീസിന് മുമ്പ് തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഈ ഗാനത്തിന്റെ ഇന്തോനേഷ്യന്‍ പതിപ്പാണ് അമല്‍ നീരദ് പങ്കുവെച്ചത്. യൂയിസ് ദേശയാന എന്ന ഗായികയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ വീഡിയോ പുറത്തുവിട്ടത്. ഭീഷ്മ പര്‍വ്വം സിനിമയേയും, സുഷിന്‍ ശ്യാമിനേയും, പറുദീസ വീഡിയോ ഗാനത്തേയും യൂയിസ് ദേശയാന മെന്‍ഷന്‍ ചെയ്തിട്ടുമുണ്ട്. അമല്‍…
Read More » -
13/03/2022നെറ്റിയിൽ സിന്ദൂരം ചാർത്തി നയൻതാര. വയറലായി വീഡിയോ
തെന്നിന്ത്യന്‍ സിനിമയിലെ താരജോഡികളാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ എപ്പോഴും ചര്‍ച്ചയാകാറുണ്ട്. ക്ഷേത്രദര്‍ശനം നടത്തുന്ന താരജോഡികളുടെ വീഡിയോയാണ് ഈ ചര്‍ച്ചകള്‍ക്ക് പിന്നില്‍. ദൃശ്യങ്ങളില്‍ നിന്ന് നയന്‍താര നെറ്റിയില്‍ സുന്ദരം ചാര്‍ത്തിയിട്ടുണ്ടെന്നാണ് മനസ്സിലാകുന്നത്. ആരാധകര്‍ പ്രിയ ജോഡികളുടെ വിവാഹത്തിനായി ഏറെ നാളായി കാത്തിരിക്കുകയാണ്. ഇപ്പോഴിതാ നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായോ എന്ന തരത്തിലുള്ള ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഇതിനുപിന്നാലെയാണ് ഇരുവരും വിവാഹം കഴിഞ്ഞോ എന്ന ചോദ്യവുമായി ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്. താരങ്ങള്‍ തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് നയന്‍താര നേരത്തെ സ്ഥിരീകരിച്ചിരുന്നു.
Read More » -
08/03/2022‘ചിറകാർന്നു പല വഴിയേ….” വിമൻസ് ഡേ സ്പെഷ്യൽ മ്യൂസിക്കൽ വീഡിയോ യൂട്യൂബിൽ റിലീസ് ചെയ്തു
ലോക വനിതാ ദിനത്തോടനുബന്ധിച്ച് വൈബ്രന്റ് റോയൽ എൻഫീൽഡ് കാസർഗോഡ് ടീം പുറത്തിറക്കിയ വിമൻസ് ഡേ സ്പെഷ്യൽ മ്യൂസിക്കൽ വീഡിയോ ആണ് “ചിറകാർന്നു പല വഴിയേ….” പ്രമേയപരമായി മികച്ചു നിൽക്കുന്ന ആൽബം, ഒരു സ്ത്രീയുടെ സ്വപ്നസാക്ഷാത്കാരത്തിന്റെ കഥയാണ് പറയുന്നത്. മലയാളത്തിലെ ഹൃദ്യമായ അനേകം ഗാനങ്ങൾ രചിച്ച അരുൺ അലാട്ട് (Darshana song) ആണ് ഗാനരചയിതാവ്. സംഗീതം രാഹുൽ സുബ്രമണ്യം. രാഹുൽ – അരുൺ കോമ്പോ എന്നും ഒരു മാജിക് ആണ്. റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’ എന്ന ചിത്രത്തിലെ ഗാനങ്ങൾ തന്നെ ഇതിനുദാഹരണം. നാരായണി ഗോപൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. നാരായണിയുടെ ശബ്ദമാധുര്യത്തിൽ പുറത്തിറങ്ങിയ ഉയിരേ.. (മിന്നൽ മുരളി) എന്ന ഗാനം സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗമായിരുന്നു. റേഡിയോ മിർച്ചി RJ ആയ അലക്സ് കുര്യൻ ജോർജ് ആണ് ആൽബം ഡയറക്ടർ & എഡിറ്റർ. കാസർഗോഡ് ജില്ലയിലെ അനേകം വ്യക്തികളുടെ ഏറെ നാളത്തെ പരിശ്രമഫലമാണ് ആണ് ഈ മ്യൂസിക്കൽ…
Read More » -
08/03/2022ക്ലാസിക്കല്‍ ഫുട്ബാളിനെ മനസ്സില്‍ ധ്യാനിച്ച് ഒരു പെണ്‍കുട്ടി
ഈ വനിതാദിനത്തില്‍ നേട്ടങ്ങളുടെ കളികളത്തിലേയ്ക്ക് പാറിപറയ്ക്കുന്ന ഒരു കൊച്ചു മിടുക്കിയെ പരിചയപ്പെടാം. . കുട്ടിക്കാലത്തെ പന്ത് കളി ഭ്രമത്തെ ജീവിത സ്വപ്നമാക്കി സ്പാനീഷ് ഭാഷ പഠിച്ച് യൂറോപ്യന്‍ കളിയുടെ നെറുകയില്‍ പറന്നുയരാന്‍ ശ്രമിക്കുന്ന കണ്ണൂര്‍ ജില്ലക്കാരി ജുഷ്ന ഷഹിന്‍ (26) ആണ് ഈ കൊച്ചു മിടുക്കി. അങ്ങേയറ്റം സുരക്ഷാ ക്രമീകരണമുള്ള മെസ്സിയുടെ പരിശീലന ക്യാമ്പിലും ഫ്രഞ്ച് താരം ബെന്‍സമയുടെ വര്‍ത്താ സമ്മേളനത്തിലും പാരീസില്‍ അവളെത്തി. ഇവിടെ പ്രവേശനം ലഭിച്ച മുപ്പതോളം അക്രഡിറ്റഡ് മാധ്യമ പ്രവര്‍ത്തകരില്‍ ഒരേയൊരുഇന്ത്യക്കാരിയാണ് ജുഷ് ന ഷാഹിന്‍. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇന്ത്യാ- സ്പാനീഷ് കള്‍ച്ചറല്‍ പ്രൊഗ്രാമിന്റെ ഭാഗമായി രണ്ട് വര്‍ഷം മുമ്പ് സാപാനീഷ് ലാംഗ്വേജ് അസിസ്റ്റന്റായി സെലക്ഷന്‍ കിട്ടിയവരില്‍ ഏക മലയാളിയായപ്പോള്‍ തന്നെ ജുഷ്‌ന ശ്രദ്ധേയയായിരുന്നു. സ്‌പെയിലെത്തി ബാഴ്‌സ ക്ലബ്ബ് ആസ്ഥാനത്ത് പോയി മെസ്സിയെ കൂടിക്കാഴ്ച നടത്താന്‍ ബാഴ്‌സയുടെ ഔദ്യോഗിക ലറ്റര്‍ കവര്‍ നേടി കുറിപ്പ് നല്‍കിയപ്പോള്‍ തന്നെ ഇംഗ്ലീഷ് മാധ്യമങ്ങളില്‍ അത് വാര്‍ത്തയായിരുന്നു. സ്വപ്നങ്ങള്‍ക്കനുസരിച്ച്…
Read More » -
07/03/2022‘ഒരുത്തീ’യുടെ മൂന്നാമത്തെ ടീസർ മാർച്ച് 8 ന്
പ്രേക്ഷകര്‍ വളരെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് ‘ഒരുത്തീ’. സ്ത്രീ പ്രാധാന്യമുള്ള, അതിജീവനത്തിന്റെ കഥയാണ് ചിത്രം പറയുന്നത് എന്ന് പുറത്തിറങ്ങിയ ട്രൈലെറിൽ നിന്നും വ്യക്തമാണ്. വി കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രം പ്രേഷകർ ഇത്രയധികം കാത്തിരിക്കാൻ കാരണം അതിൽ പ്രധാന വേഷം ചെയ്യുന്ന നവ്യ നായരാണ്. ഒരു നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിന്റെ പ്രിയ താരം നവ്യ നായർ വെള്ളിത്തിരയിലേക്ക് ശക്തമായി തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. മാർച്ച് എട്ടാം തിയതി മൂന്നാമത്തെ ടീസർ പുറത്തിറക്കുകയാണ്. സിനിമാതാരം ഭാവനയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെക്കുന്നത്.
Read More »