Social Media
-
19/06/2022ഓറിയോണ്‍ കീച്ച് സിങ്; ഫാദേഴ്സ് ഡേയില്‍ മകനെ പരിചയപ്പെടുത്തി യുവരാജ്
മുംബൈ: ഫാദേഴ്സ് ഡേയില്‍ മകനെ ലോകത്തിന് പരിചയപ്പെടുത്തി ക്രിക്കറ്റ് താരം യുവരാജ് സിങ്ങ്. ഭാര്യ ഹേസല്‍ കീച്ചിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രങ്ങളാണ് യുവി പങ്കുവെച്ചത്. ഓറിയോണ്‍ കീച്ച് സിങ് എന്നാണ് കുഞ്ഞിന്റെ പേര്. ‘ഈ ലോകത്തേക്ക് സ്വാഗതം ഓറിയോണ്‍ കീച്ച് സിങ്ങ്. അമ്മയും അച്ഛനും നിന്നെ ഒരുപാട് സ്നേഹിക്കുന്നു. ഓരോ പുഞ്ചിരിയിലും നിന്റെ കണ്ണുകള്‍ തിളങ്ങും. നക്ഷത്രങ്ങള്‍ക്കിടയില്‍ നിന്റെ പേര് എഴുതിയിരിക്കുന്നതുപോലെ’-യുവരാജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ജനുവരി 25-നാണ് കുഞ്ഞ് ജനിച്ച വിവരം യുവി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. നേരത്തെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും യുവരാജ് അച്ഛനായ സന്തോഷത്തെ കുറിച്ച് സംസാരിച്ചിരുന്നു. മകനും ക്രിക്കറ്റ് താരമാകുമോ എന്ന ചോദ്യത്തിന് അവന്‍ അവന് ഇഷ്ടമുള്ളതു പോലെ വളരട്ടെ എന്നായിരുന്നു യുവിയുടെ മറുപടി. തന്റെ അച്ഛന്‍ യോഗ്രാജിനെപ്പോലെ താന്‍ ഒരിക്കലുമാകില്ലെന്നും യുവി പറഞ്ഞിരുന്നു.’അവന്‍ ഏത് കരിയര്‍ തിരഞ്ഞെടുത്താലും ഞാന്‍ അവനൊപ്പം നില്‍ക്കും. ഞാന്‍ കുട്ടിയായിരുന്നപ്പോള്‍തന്നെ എന്നെ ക്രിക്കറ്റ് താരമാക്കാനാണ് അച്ഛന്‍ ശ്രമിച്ചത്. ഞാന്‍…
Read More » -
18/06/2022സ്വന്തം അനുഭവങ്ങള്‍ സിനിമയാക്കും ഇന്‍്‌റര്‍വ്യൂകള്‍ക്ക് ഇടവേള: ധ്യാന്‍ ശ്രീനിവാസന്‍
ഇന്‍്‌റര്‍വ്യൂ പരിപാടികള്‍ തല്‍ക്കാലം അവസാനിപ്പിക്കുകയാണെന്നും ഇനി കുറച്ചു ദിവസം നല്ലകുട്ടിയായി അച്ഛനൊപ്പം വീട്ടിലിരിക്കാനാണ് പദ്ധതിയെന്നും ധ്യാന്‍ ശ്രീനിവാസന്‍. പത്തുവര്‍ഷത്തിനിടെയുള്ള തന്‍െ്‌റ ജീവിതത്തില്‍ ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അത് സിനിമയാക്കുമെന്നും ധ്യാന്‍ പറഞ്ഞു. ധ്യാന്‍ തിരക്കഥ എഴുതിയ ‘പ്രകാശന്‍ പറക്കട്ടെ’ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ചിത്രം ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ധ്യാന്‍ ഇക്കാര്യം അറിയിച്ചത്. ധ്യാന്‍ ശ്രീനിവാസന്റെ വാക്കുകള്‍ ഇന്റര്‍വ്യുവൊക്കെ മടുത്തു. ഇനി കുറച്ച് ദിവസം ഫേസ്ബുക്കും ഇന്റര്‍വ്യുവും ഒന്നുമില്ല. നമ്മള്‍ നമ്മുടെ സിനിമ പ്രമോട്ട് ചെയ്യാന്‍ വരുമ്പോള്‍ പഴയ കഥകളൊക്കെ പറയുന്നതാണ്. അപ്പോള്‍ അതൊക്കെ കുറേപേര്‍ക്കൊക്കെ ഇഷ്ടപ്പെട്ടു എന്നറിയുമ്പോള്‍ സന്തോഷം. അതൊക്കെ ജീവിതത്തില്‍ നടന്ന സംഭവങ്ങളായതുകൊണ്ട് ഇങ്ങനെ പറയുകയാണ്. കഴിഞ്ഞ ദിവസം അച്ഛന്‍ ആശുപത്രിയില്‍ നിന്ന് വീട്ടില്‍ എത്തിയിട്ടുണ്ട്. അതുകൊണ്ട് കുറച്ച് ദിവസം നല്ല കുട്ടിയായി വീട്ടില്‍ അടങ്ങിക്കൂടി ഇരിക്കാമെന്ന് വിചാരിച്ചു. നാളെ മുതല്‍ ലോ പ്രൊഫൈല്‍ ജീവിതമായിരിക്കും. നാളെ മുതല്‍ ഇന്റര്‍വ്യു ഒന്നും കുറച്ച് ദിവസത്തേക്ക് ഉണ്ടാകില്ല…
Read More » -
17/06/2022‘പലരുമായും സ്‌നേഹത്തില്‍’, നാട്ടുകാരെ അറിയിക്കാന്‍ വഴിയുണ്ടാക്കൂ പ്ലീസ്; മെറ്റയ്ക്ക് കത്തുമായി പൊളിയമൊറികള്‍
വാഷ്ങ്ടണ്‍: ഫെയ്‌സ്ബുക്കില്‍ തങ്ങളുടെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് വ്യക്തമാക്കാന്‍ ഓപ്ഷന്‍ വേണമെന്ന ആവശ്യവുമായി പൊളിയോമോറികള്‍ രംഗത്ത്. ഒരേ സമയം, പരസ്പര സമ്മതത്തോടെ ഒന്നില്‍ കൂടുതല്‍ പങ്കാളികള്‍ ഉണ്ടാകുന്ന ബന്ധമാണ് പോളിയാമോറി. ഫേസ്ബുക്ക് അക്കൗണ്ടില്‍ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് വ്യക്തമാക്കാന്‍ സിംഗിള്‍, ഇന്‍ എ റിലേഷന്‍ഷിപ്പ്, മാരീഡ്, ഇന്‍ ആന്‍ ഓപ്പണ്‍ റിലേഷന്‍ഷിപ്പ്, കോംപ്ലിക്കേറ്റഡ്… ഇങ്ങനെ പല ഓപ്ഷനുണ്ടെങ്കിലും തങ്ങളുടെ ബന്ധം വ്യക്തമാക്കാന്‍ ഓപ്്ഷന്‍ ഇല്ലെന്നാണ് പോളിയമൊറികള്‍ പറയുന്നത്. അതിനാല്‍ ഒന്നില്‍ കൂടുതല്‍ പങ്കാളികള്‍ ഉള്ളവര്‍ക്ക് റിലേഷന്‍ഷിപ്പ് സ്റ്റാറ്റസിനെ സൂചിപ്പിക്കാന്‍ ഫേസ്ബുക്കില്‍ മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി ഓര്‍ഗനൈസേഷന്‍ ഓഫ് പോളിയമൊറി ആന്റ് എത്തിക്കല്‍ നോണ്‍ മോണോഗാമി എന്ന സംഘടനയാണ് രംഗത്തെത്തിയിരിക്കുന്നത്. പോളിയമൊറി അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന പതിനൊന്ന് പേര് ഒപ്പ് വച്ച തുറന്ന കത്ത് ഇവര്‍ മെറ്റയ്ക്ക് അയച്ചിട്ടുണ്ട്. ഒന്നില്‍ കൂടുതല്‍ ആളുകളെ റിലേഷന്‍ഷിപ്പ് സ്റ്റേറ്റസില്‍ ഉള്‍പ്പെടുത്താനുള്ള ഫീച്ചറും ഫേസ്ബുക്ക് അവതരിപ്പിക്കണമെന്ന് ഇവര്‍ കത്തില്‍ ആവശ്യപ്പെടുന്നു. ഒന്നിലധികം പങ്കാളികളുമായുള്ള ബന്ധം എന്നുകേട്ട്, ഭാര്യ അറിയാതെ ഭര്‍ത്താവും…
Read More » -
15/06/2022സൗജന്യ വൈഫെ റെയില്‍വേ സ്റ്റേഷനെ പോണ്‍ ഡൗണ്‍ലോഡിങ് കേന്ദ്രം ആക്കിയെന്ന് കണക്കുകള്‍
ഹൈദരാബാദ്: രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട റെയില്‍വേ സ്‌റ്റേഷനില്‍ നല്‍കിവരുന്ന ഫ്രീ വൈഫൈ സംവിധാനം പോണ്‍ വീഡിയോകള്‍ കാണാന്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ട്. സൗത്ത് സെന്‍ട്രല്‍ റെയില്‍വേയുടെ ചില കണക്കുകള്‍ അടിസ്ഥാനമാക്കി ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. സൗജന്യ വൈഫൈ സേവനം ഈ ഡിവിഷന് കീഴിലുള്ള സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനെ പോണ്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള കേന്ദ്രമാക്കി മാറ്റിയെന്നാണ് കണക്കുകള്‍ പറയുന്നത്. റെയില്‍വേ സ്റ്റേഷനില്‍ ഫ്രീ ഇന്റര്‍നെറ്റ് ഉപയോഗിക്കണമെങ്കില്‍ ആദ്യം റെയില്‍ ടെകിന്റെ ഗേറ്റ് വേയില്‍ സൈന്‍ ഇന്‍ ചെയ്യണം. അതിനാല്‍ തീര്‍ച്ചയായും ഉപഭോക്താക്കള്‍ കയറുന്ന സൈറ്റുകള്‍ ഏതെന്ന് റെയില്‍ടെല്‍ നിരീക്ഷക്കാനും സാധിക്കും. റിപ്പോര്‍ട്ട് അനുസരിച്ച് സൗത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ ഏറ്റവും കൂടുതല്‍ ലൈംഗിക ഉള്ളടക്കം ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത് സെക്കന്തരാബാദാണ്. തൊട്ടുപിന്നാലെ ഹൈദരാബാദ്, വിജയവാഡ, തിരുപ്പതി എന്നിവയുണ്ട്. റെയില്‍വേ സ്റ്റേഷനിലെ ഡാറ്റാ ഉപയോഗത്തില്‍ നാലാം സ്ഥാനത്താണ് സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷന്‍. ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനമായ റെയില്‍വയര്‍ നല്‍കുന്ന റെയില്‍ടെലിന്‍െ്‌റ കണക്കുകള്‍ പ്രകാരം സെക്കന്തരാബാദിലും…
Read More » -
15/06/2022വീണ്ടും വരും, തല്‍ക്കാലം വിട, അനിശ്ചിതകാല ഇടവേള പ്രഖ്യാപിച്ച് ബി.ടി.എസ്.
ലോകം മുഴുവന്‍ ആരാധകരെ നിരാശയിലാക്കി ഒടുവില്‍ ആ പ്രഖ്യാപനമെത്തി. പ്രമുഖ സംഗീത ബാന്‍ഡ് ആയ ബിടിഎസ് അനിശ്ചിതകാല ഇടവേളയെടുക്കുന്നു. ബാന്‍ഡ് രൂപീകരിച്ച് ഒന്‍പത് വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ നടത്തിയ പ്രത്യേക അത്താഴ വിരുന്ന് ‘ഫെസ്റ്റ 2022ന്’ ശേഷമാണ് ബിടിഎസിന്റെ പുതിയ പ്രഖ്യാപനം. വ്യക്തിഗത കരിയര്‍ പിന്തുടരുന്നതിന് വേണ്ടിയാണ് ഇടവേള എടുക്കുന്നതെന്നാണ് ബിടിഎസ് അറിയിച്ചിരിക്കുന്നത്. ബാന്‍ഡിലെ പ്രമുഖ താരം ജിന്‍ നിര്‍ബന്ധിത സൈനികസേവനത്തിനു പോകുന്നതിനാല്‍ ബാന്‍ഡിന്‍െ്‌റ ഭാവി പ്രവര്‍ത്തനം എങ്ങനെയാകും എന്ന ആകാംക്ഷ ആരാധകര്‍ക്കുണ്ടായിരുന്നു. തങ്ങള്‍ എന്നെങ്കിലും മടങ്ങിവരുമെന്നും സംഘം ആരാധകരോട് പറഞ്ഞു. സംഘാംഗങ്ങള്‍ വികാരഭരിതരാകുകയും ചെയ്യുന്നുണ്ട്. കുറച്ചു കാലത്തിനു ശേഷം ബിടിഎസ് വീണ്ടും ഒരുമിക്കുമെന്നും കൂടുതല്‍ ആര്‍ജ്ജവത്തോടെ തിരികെ വരുമെന്നും ബാന്‍ഡ് അംഗം ജംഗൂക് ഉറപ്പു നല്‍കുന്നുണ്ട്. ബാങ്താന്‍ സൊന്യോന്ദാന്‍ അഥവാ ബുള്ളറ്റ് പ്രൂഫ് ബോയ് സ്‌കൗട്ട്‌സ് എന്നാണ് ബിടിഎസിന്റെ പൂര്‍ണ്ണരൂപം. ആര്‍എം, ജെ-ഹോപ്പ്, ജിന്‍, സുഗ, പാര്‍ക്ക് ജി-മിന്‍, വി, ജംഗ്കൂക്ക് എന്നിവരാണ് ഇതിലെ അംഗങ്ങള്‍. ഇതില്‍ ജിന്‍ന് ഡിസംബറില്‍…
Read More » -
13/06/2022നാട്ടില്‍ പോയ കാമുകന്‍ തിരിച്ചുവന്നില്ല; കണ്ടെത്തിയത് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം: ആകെത്തകര്‍ന്ന് ഇരുപത്താറുകാരി
സൗത്ത് കരോലിന: ഒന്നു നാട്ടില്‍ പോയി വരാമെന്നു പറഞ്ഞുപോയ കാമുകന്‍ തിരിച്ചെത്താഞ്ഞതോടെ പരിഭ്രാന്തിയിലായ ഇരുപത്താറുകാരി ഒടുവില്‍ അയാളെ കണ്ടെത്തിയത് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം. യു.എസിലെ സൗത്ത് കരോലിനയില്‍ നിന്നുള്ള റേച്ചല്‍ വാട്ടേഴ്സ് ആണ് തന്‍െ്‌റ ദുരനുഭവം സാമൂഹികമാധ്യമത്തിലൂട പങ്കുവച്ചിരിക്കുന്നത്. യു എസിലെ സൗത്ത് കരോലിനയില്‍ നിന്നുള്ള റേച്ചല്‍ ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റിയിലെ ഒരു വിദ്യാര്‍ത്ഥിയുമായിരുന്നു. 2019 -ലാണ് റേച്ചല്‍ ചൈനയിലെത്തുന്നത്. അവിടെ വച്ച് കണ്ടുമുട്ടിയ പോള്‍ എന്ന നാല്‍പ്പതുകാരനുമായി അവള്‍ പെട്ടെന്ന് തന്നെ അടുത്തു. ഈ സമയത്താണ് കൊവിഡ് മഹാമാരി ആരംഭിച്ചത്. കോവിഡ് ലോക്ഡൗണിന് ശേഷം ഒന്ന് നാട്ടില്‍ പോയി വരാമെന്ന് പറഞ്ഞ് യുകെയിലേയ്ക്ക് ഒരു യാത്ര പോയ കാമുകനെ ആറാഴ്ച കഴിഞ്ഞിട്ടും കാണാതായതോടെ റേച്ചല്‍ ഭയന്നു. നോര്‍വിച്ചിലായിരുന്നു പോളിന്‍െ്‌റ വീട്. പോളിന് എന്തെങ്കിലും അപകടം സംഭവിച്ചുകാണുമോ എന്ന ആശങ്ക ശക്തമായതോടെ തന്റെ കാമുകനെ കാണ്മാനില്ലെന്ന് പറഞ്ഞ് നോര്‍വിച്ച് കമ്മ്യൂണിറ്റി ഫേസ്ബുക്ക് ഗ്രൂപ്പില്‍ അവള്‍ ഒരു പോസ്റ്റിട്ടു. ചൈനയില്‍ വച്ചെടുത്ത അവരുടെ ഒരു ചിത്രവും…
Read More » -
10/06/2022177 രൂപ സ്ത്രീധനം വാങ്ങി ആടിനെ കല്യാണം കഴിച്ച യുവാവ് പെട്ടത് വന്‍ കുരുക്കില്‍; ഒടുവില്‍ കണ്ണീര്‍
നാട്ടിലെങ്ങും സംസാരം തന്നെപ്പറ്റിയാകണം. സാമൂഹിക മാധ്യമങ്ങള്‍ സജീവവും ശക്തവുമായ ഇക്കാലത്ത് അവ ഉപയോഗിക്കുന്ന ഒരു വിഭാഗം ആളുകളുടെ ഉള്ളിന്‍െ്‌റയുള്ളിലെ ആഗ്രഹമാണത്. അതിനായി ‘ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു ഭ്രാന്തനെ പോലെ’ അലയുന്ന പലരെയും ഈ സാമൂഹിക മാധ്യമങ്ങളില്‍ത്തന്നെ നമുക്ക് കാണാം. ഇങ്ങനെ വൈറലാവാന്‍ കാട്ടിക്കൂട്ടുന്ന പലതും പിന്നീട് പൊല്ലാപ്പാവാറുമുണ്ട്. അത്തരമൊരു അനുഭവമാണ് കിഴക്കന്‍ ജാവയിലെ സൈഫുള്‍ ആരിഫ് എന്ന നാല്‍പ്പത്തിനാലുകാരനെയും കാത്തിരുന്നത്. സാമൂഹികമാധ്യമങ്ങളില്‍ വൈറലാവാന്‍ 22,000 ഇന്തോനേഷ്യന്‍ റുപിയ (117 രൂപ) സ്ത്രീധനം വാങ്ങി ഒരു പെണ്ണാടിനെ വിവാഹം കഴിക്കുകയാണ് സൈഫുള്‍ ചെയ്തത്. ശ്രി രഹായു ബിന്‍ ബെജോ എന്നായിരുന്നു വധുവായ ആടിന്‍െ്‌റ പേര്. ഗ്രെസിക്കിലെ ബെന്‍ജെങ് ജില്ലയിലെ ക്ലാംപോക്ക് ഗ്രാമത്തില്‍ ജൂണ്‍ അഞ്ചിനായിരുന്നു സൈഫുള്‍ ആരിഫ് – ശ്രി രഹായു ബിന്‍ ബെജോ വിവാഹം. പ്രസ്തുത വീഡിയോയില്‍ വധുവിനെ ഷാള്‍ കൊണ്ട് മൂടിയിരിക്കുന്നതായി കാണാം. പരമ്പരാഗത ജാവനീസ് വസ്ത്രങ്ങള്‍ ധരിച്ച ഒരു സംഘം നാട്ടുകാരും വിവാഹ ചടങ്ങില്‍ പങ്കെടുത്തു. യൂട്യൂബറും…
Read More » -
09/06/2022സ്വിമ്മിങ് പൂളില്‍ മാനേജരുമൊത്തുള്ള രസകരമായ വീഡിയോ പങ്കുവച്ച് സണ്ണി ലിയോണ്‍
തന്‍െ്‌റ മാനേജരുമൊത്തുള്ള രസകരമായ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച് നടി സണ്ണി ലിയോണ്‍. ഒരു പൂളിന് സമീപത്തു കൂടി നടന്നുപോവുകയാണ് സണ്ണി വീഡിയോയില്‍. അതിനിടെ മാനേജരായ സണ്ണി രജനി നടിയെ പൂളിലേക്ക് തള്ളിയിടുന്നു. ദേഷ്യം വന്ന സണ്ണി ലിയോണ്‍ ഇയാള്‍ക്കെതിരേ ഇരു ചെരുപ്പുകളും വലിച്ചെറിയുന്നതാണ് ദൃശ്യത്തിലുള്ളത്. ഒട്ടേറെയാളുകള്‍ ഈ വീഡിയോയ്ക്ക് താഴെ കമന്റുമായി രംഗത്ത് വന്നത്. നടിയുടെ പ്രതികാരം വളരെ കുറഞ്ഞുപോയെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടു. വീഡിയോ ലിങ്ക്: https://www.instagram.com/tv/CeiclV3Dkfu/?utm_source=ig_web_copy_link തമാശ നന്നായി ആസ്വദിക്കുന്ന വ്യക്തിയാണ് സണ്ണിയെന്നും അല്ലെങ്കില്‍ വീഡിയോ പങ്കുവയ്ക്കുമായിരുന്നില്ലെന്നും മറ്റൊരാള്‍ കുറിച്ചു. ഇത്തരത്തിലുള്ള രസകരമായ വീഡിയോകള്‍ സണ്ണി ലിയോണ്‍ പതിവായി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്.
Read More » -
08/06/2022മുപ്പത് വര്‍ഷം മുമ്പ് കാണാതായ ആമ തട്ടിന്‍പുറത്ത് ; അമ്പരപ്പ് മാറാതെ കുടുംബം!
റിയോ ഡി ജെനീറോ: കാണാതെ പോയ വസ്തുക്കള്‍ തിരിച്ചു കിട്ടുമ്പോള്‍ നമുക്ക് സന്തോഷം തന്നെയാണ്. അപ്രതീക്ഷിതമായ നേരത്ത് നമ്മെ തേടി തിരിച്ചെത്തുന്നതുപോലെ. എന്നാല്‍ റിയോ ഡി ജെനീറോയിലെ ഒരു കുടുംബത്തിന് തിരിച്ചു കിട്ടിയത് മുപ്പത് വര്‍ഷം മുമ്പ് കാണാതെപോയ ആമയെയാണ്. കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുമെങ്കിലും സംഭവം ഉള്ളതാണ്. മുപ്പത് വര്‍ഷം മുമ്പാണ് കുടുംബ വീട്ടിലെ മാന്വേല എന്നു പേരിട്ടിരുന്ന ആമയെ കാണാതെ പോയത്. നീണ്ട നാള്‍ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. എന്നാല്‍ അപ്രതീക്ഷിതമായി ആമയെ കുടുംബ വീട്ടിലെ തട്ടിന്‍പുറത്തുനിന്നു തിരിച്ചു കിട്ടിയതിന്‍െ്‌റ അമ്പരപ്പിലും സന്തോഷത്തിലുമാണ് കുടുംബമിപ്പോള്‍. പിതാവിന്റെ മരണത്തെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ തിരികെ കുടുംബ വീട്ടിലെത്തിയപ്പോഴാണ് തട്ടിന്‍പുറത്തു നിന്നും ഈ ആമയെ കണ്ടെത്തിയത്. പഴയ സാധനങ്ങള്‍ മുഴുവന്‍ തട്ടിന്‍പുറത്ത് സൂക്ഷിക്കുന്ന ശീലമുണ്ടായിരുന്നു പിതാവിന്. ഇങ്ങനെ സാധനങ്ങള്‍ തട്ടിന്‍പുറത്തേക്ക് മാറ്റുമ്പോള്‍ ആമയും പെട്ടതാകാം എന്നാണ് കുടുംബാംഗങ്ങളുടെ നിഗമനം. വീടിനുള്ളില്‍ ഇലക്ട്രിക് പണികള്‍ നടക്കുന്ന സമയത്താണ് ആമയെ കാണാതെ പോയത്. തിരച്ചിലിനൊടുവില്‍ കണ്ടെത്താനാകാത്തതിനാല്‍ നഷ്ടപെട്ടുവെന്നാണ് കരുതിയത്.…
Read More » -
07/06/2022നയന്‍താര- വിഘ്‌നേഷ് വിവാഹം നെറ്റ് ഫ്‌ളിക്‌സില്‍; സംവിധാനം ഗൗതം മേനോനെന്നും റിപ്പോര്‍ട്ട്?
ചെന്നൈ: ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രിയതാരം നയന്‍താരയുടെയും സംവിധായകന്‍ വിഘ്‌നേഷിന്‍െ്‌റയും വിവാഹം സംപ്രേക്ഷണം ചെയ്യാനുള്ള അവകാശം ഒ.ടി.ടി. രംഗത്തെ ഭീമനായ നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. തങ്ങളുടെ പ്ലാറ്റ്‌ഫോമിനുവേണ്ടി വിവാഹ വീഡിയോ തയ്യാറാക്കാന്‍ സംവിധായകന്‍ ഗൗതം മേനോനുമായാണ് നെറ്റ്ഫ്‌ളിക്‌സ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഇവയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ജൂണ്‍ 9ന് മഹാബലിപുരത്തുവച്ചാണ് ഇരുവരുടെയും വിവാഹം. തലേരാത്രി ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ റിസപ്ഷനും ഒരുക്കിയിട്ടുണ്ട്. ഇരുവരുടെയും സേവ് ദ ഡേറ്റ് വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് നയന്‍താരയും വിഘ്‌നേഷും വിവാഹിതരാകുന്നത്. നാനും റൗഡിതാന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നയന്‍താരയും വിഘ്‌നേഷും പ്രണയത്തിലാകുന്നത്. പിന്നിട് ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിരുന്നു. തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം നയന്‍താര 2021 സെപ്റ്റംബറില്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചെറിയ ചടങ്ങായിരുന്നു അത്. അതേസമയം വിവാഹക്കാര്യം ആരാധകരെയും അഭ്യുദയകാക്ഷികളെയും…
Read More »