LIFESocial Media

സ്വന്തം നാവ് സര്‍ജറിയിലൂടെ രണ്ടാക്കിയ യുവതി

സ്വന്തം നാവ് സര്‍ജറിയിലൂടെ രണ്ടാക്കി മാറ്റിയൊരു യുവതിയുടെ വീഡിയോ ആണിപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധ നേടുന്നത്. നാവിനെ നടുഭാഗത്ത് വച്ച് രണ്ടാക്കി മുറിച്ചിരിക്കുകയാണ് സര്‍ജറിയിലൂടെ. ഇതിന് ശേഷം തന്റെ രണ്ട് നാവ് ഉപയോഗിച്ച് ഒരേസമയം വ്യത്യസ്തമായ ഭക്ഷണ-പാനീയങ്ങള്‍ രുചിക്കാന്‍ സാധിച്ചുവെന്നാണ് യുവതി അവകാശപ്പെടുന്നത്. ഇതാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നതും.

 

Signature-ad

കാലിഫോര്‍ണിയയില്‍ നിന്നുള്ള ഒരു ഹെയര്‍ സ്‌റ്റൈലിസ്റ്റാണ് വീഡിയോയില്‍ കാണുന്ന ബ്രയാന മേരി എന്ന യുവതി. രണ്ട് ഗ്ലാസുകളിലായി വെള്ളവും സ്‌പ്രൈറ്റും നിറച്ചുവച്ച ശേഷം രണ്ട് നാവുകള്‍ കൊണ്ട് ഒരേസമയം ഇത് രുചിക്കുകയാണ് ബ്രയാന. ഈ രണ്ട് രുചിയും തനിക്ക് ഒരേസമയം അനുഭവിക്കാന്‍ സാധിക്കുന്നുവെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

 

ഒരേസമയം ഈ രണ്ട് രുചിയും അനുഭവിക്കുമ്പോള്‍ വിചിത്രമായ അവസ്ഥയിലൂടെയാണ് തലച്ചോര്‍ കടന്നുപോകുന്നതെന്നും ഇവര്‍ പറയുന്നു. സര്‍ജറിയിലൂടെ ശരീരാവയവങ്ങളില്‍ മാറ്റം വരുത്തുന്നവര്‍ ഏറെയാണെങ്കിലും നാവില്‍ ഇത്തരത്തിലുള്ള മാറ്റം വരുത്തുന്നവര്‍ വിരളമാണ്.

Check Also
Close
Back to top button
error: