ഹണി റോസിന് മാത്രമല്ല എനിക്കുമുണ്ട് തമിഴ്‌നാട്ടില്‍ അമ്പലം; വെളിപ്പെടുത്തലുമായി സൗപര്‍ണിക
താര സാന്നിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമാണ് ഫ്‌ളവേഴ്‌സില്‍ സംപ്രേഷണം ചെയ്യുന്ന ‘ഒരു കോടി’ എന്ന പരിപാടി. അടുത്ത സമയത്തായിരുന്നു നടി ഹണി റോസ് ഈ പരിപാടിയിലെത്തിയത്. പരിപാടിയില്‍ എത്തിയതും ഹണി പറഞ്ഞ ചില കാര്യങ്ങള്‍ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എനിക്ക് വേണ്ടി തമിഴ് ആരാധകന്‍ അമ്പലം പണിതിട്ടുണ്ട് എന്നാണ് പറഞ്ഞത്. അയാളുടെ പേര് പാണ്ടി എന്നാണെന്നും ആദ്യ സിനിമയായ ബോയ്ഫ്രണ്ട് മുതല്‍ തന്നെ അയാള്‍ തന്റെ വലിയ ഫാന്‍ ആണ് എന്നും എപ്പോഴും വിളിച്ച് സംസാരിക്കും എന്നൊക്കെയായിരുന്നു ഹണി പറഞ്ഞത്.
ഇപ്പോഴിതാ അതിനുശേഷം ട്രോളുകളും ഏല്‍ക്കേണ്ടതായി വന്നിരുന്നു. ഇപ്പോള്‍ ഹണി റോസിന് പിന്തുണ അറിയിച്ചു എത്തിയിരിക്കുകയാണ് മിനിസ്‌ക്രീന്‍ നായികയായ സൗപര്‍ണിക. ഹണി പറയുന്നതുപോലെ തന്നെ സമാനമായി അനുഭവങ്ങളിലൂടെ താനും കടന്നുപോയിട്ടുണ്ട് എന്നാണ് സൗപര്‍ണികയും പറയുന്നത്. ”15 വര്‍ഷമായി പാണ്ടയെന്നയാള്‍ എന്നെയും വിളിക്കുന്നുണ്ട്. എന്നും മെസ്സേജ് അയക്കാറുണ്ട്. ഹണിയോട് പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് എന്നോട് പറഞ്ഞിട്ടുള്ളത്. എന്റെ പിറന്നാള്‍ വീട്ടിലുള്ളവരുടെ പിറന്നാള്‍ അങ്ങനെയുള്ള അവസരങ്ങളില്‍ ഒക്കെ പാണ്ടി അവരുടെ വീട്ടില്‍ പായസം വയ്ക്കുകയും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ഒക്കെ ചെയ്യാറുണ്ടെന്ന് പറയുന്നു. നമുക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക എന്ന് പറയുന്നത് വളരെയധികം സന്തോഷമുള്ള കാര്യംആണ്.
അതോടൊപ്പം തന്നെ എനിക്കുവേണ്ടി അമ്പലം പണിതു എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നോട് അങ്ങനെ പറഞ്ഞ ഒരാള്‍ ഹണിയോട് അങ്ങനെ പറയുന്നതില്‍ വലിയ അതിശയം ഒന്നും തോന്നുന്നില്ല. ഹണി റോസ് പറയുന്നുണ്ട് പാണ്ടിയെ കണ്ടിട്ടില്ല എന്ന്. എന്നാല്‍, ഞാന്‍ അയാളെ കണ്ടിട്ടുണ്ട്. ഒരു പ്രോഗ്രാമിന് പോയപ്പോള്‍ കണ്ടതാണ്. അയാളുടെ ഒരു ഫോട്ടോയും എന്റെ കൈയിലുണ്ട്. എല്ലാ ദിവസവും മെസ്സേജ് അയക്കാറുണ്ട്. ആ പാണ്ടി തന്നെയാണോ ഈ പാണ്ടി എന്ന് എനിക്ക് അറിയില്ല. പക്ഷേ ഹണി റോസ് പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് അയാള്‍ എന്നോട് പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് എനിക്കൊരു സംശയം തോന്നി. അതാണ് ഞാന്‍ ഇങ്ങനെ ഒരു വീഡിയോ പങ്കുവെക്കുന്നതെന്നും” സൗപര്‍ണിക വ്യക്തമാക്കി.
ഹസ്ബന്‍ഡ് എപ്പോഴും എന്നെ ഇത് പറഞ്ഞു കളിയാക്കാറുണ്ട് എന്ന് രസകരമായ രീതിയില്‍ സൗപര്‍ണിക പറയുന്നുണ്ടായിരുന്നു. അതേസമയം, ഹണി റോസിന് വലിയ രീതിയിലുള്ള ട്രോളുകള്‍ ആയിരുന്നു ഇതിനുശേഷം ഏല്‍ക്കേണ്ടി വന്നത്. നടി ഖുശ്ബുവിനുശേഷം, തമിഴ്‌നാട്ടില്‍ സ്വന്തമായി അമ്പലം ഉള്ള നടിയെന്ന പേരിലാണ് ഹണിറോസിനെ പിന്നീട് ട്രോളന്മാര്‍ വിശേഷിപ്പിച്ചിരുന്നത്. ആരാധന അസബന്ധമാകുമ്പോഴാണ് ഇത്തരം യുക്തിയില്ലാത്ത കാര്യങ്ങള്‍ പലരും ചെയ്യുന്നത്. താരങ്ങളോടുള്ള അമിതമായി ആരാധന പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് വഴിവെക്കാറുണ്ട്.