”നാലില്‍ ഒന്നു മാത്രമാണ് പ്ലാന്‍ ചെയ്ത്; ബാക്കി മൂന്നും അബദ്ധത്തില്‍ സംഭവിച്ചത്”!!!
മലയാളി പ്രേക്ഷകര്ക്ക്് സുപരിചിതനാണ് നടനും രാഷ്ട്രീയ നേതാവുമായ കൃഷ്ണകുമാര്‍. കൃഷ്ണകുമാറിന്റെ കുടുംബത്തെയും അറിയാത്തവര്‍ ഉണ്ടായിരിക്കില്ല എന്നതാണ് സത്യം. മൂന്നു പതിറ്റാണ്ടിലേറെയായി സിനിമയിലും സീരിയലിലും എല്ലാം തന്റേതായ സാന്നിധ്യം ഉറപ്പിക്കാന്‍ കൃഷ്ണകുമാറിന് സാധിച്ചിട്ടുണ്ട്. ദൂരദര്‍ശനില്‍ വാര്‍ത്താ അവതാരകനായാണ് ഇമദ്ദഹഗ മലയാളികള്‍ക്കു മുന്നിലേക്ക് ആദ്യഗ എത്തുന്നത്. കൃഷ്ണകുമാറിനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതമാണ്.
ഭാര്യ സിന്ധു കൃഷ്ണയും മക്കളും ഒക്കെ സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും സിന്ധുവിനുണ്ട്. യൂട്യൂബിലൂടെ പലപ്പോഴും വീഡിയോകളും ആയി താരം എത്തുകയും ചെയ്യാറുണ്ട്. ഇപ്പോള്‍ മക്കളെ കുറിച്ച് സിന്ധു നടത്തിയ വെളിപ്പെടുത്തലാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വീഡിയോയില്‍ തന്റെ നാല് പെണ്മക്കളെയും കുറിച്ചാണ് താരം പറയുന്നത്. നാലു പേരില്‍ ഒരാളെ മാത്രമാണ് പ്ലാന്‍ ചെയ്ത് ഗര്‍ഭിണിയായത് എന്നാണ് പറയുന്നത്. ആ കുട്ടിയാണ് ദിയ.
ബാക്കി മൂന്നു പേരും അബദ്ധത്തില്‍ ജനിച്ചതാണ് എന്ന് സിന്ധു പറയുന്നു. വീഡിയോ വൈറല്‍ ആയതിന് പിന്നാലെ നിരവധി ആളുകളാണ് രസകരമായ കമന്റുകളുമായി എത്തുന്നത്. ഈ കാര്യങ്ങളൊക്കെ തുറന്നു പറയുന്നതിന് വലിയ ധൈര്യമാണ് വേണ്ടത് എന്നാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്. ദമ്പതികളുടെ മൂത്ത മകളും നടിയുമായ അഹാന കൃഷ്ണയും സോഷ്യല്‍ മീഡിയയിലും യൂട്യൂബിലും സജീവമാണ്.
അഹാനയുടെ വീഡിയോകള്‍ക്ക് ആണ് ആരാധകര്‍ ഏറെയുള്ളത്. എപ്പോഴും വീഡിയോ പങ്കുവയ്ക്കുന്ന ഒരു വ്യക്തി ഒന്നുമല്ല സിന്ധു കൃഷ്ണ. എന്നാല്‍ പങ്കുവെക്കുന്ന വീഡിയോകള്‍ എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലായി മാറുകയും ചെയ്യാറുണ്ട്. മനോഹരമായ പ്രേമേയം ആണ് സിന്ധു കൃഷ്ണയുടെ വീഡിയോയുടെ പ്രത്യേകത.