Social MediaTRENDING

മാതാപിതാക്കള്‍ക്ക് ധനുഷിന്റെ 150 കോടിയുടെ ഉപഹാരം; മൂക്കത്ത് വിരല്‍വച്ച് നെറ്റിസണ്‍സ്!!!

ലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ധനുഷ്. തമിഴ് സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഇതുവരെ ഒരു മലയാളം സിനിമയില്‍ മാത്രമാണ് ഇദ്ദേഹം പ്രത്യക്ഷപ്പെട്ടത്. കമ്മത്ത് ആന്‍ഡ് കമ്മത്ത് എന്ന സിനിമയിലാണ് ഇദ്ദേഹം ഒരു ചെറിയ വേഷത്തില്‍ എത്തിയത്. ഇപ്പോള്‍ ഇദ്ദേഹത്തിന്റെ ഒരു വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.

ഇദ്ദേഹം മാതാപിതാക്കള്‍ക്ക് നല്‍കിയ ഒരു സമ്മാനതിന്റെ വാര്‍ത്ത ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. 150 കോടി രൂപയുടെ സമ്മാനമാണ് അച്ഛനും അമ്മയ്ക്കും വേണ്ടി ധനുഷ് നല്‍കിയിരിക്കുന്നത്! ഒരു ഗംഭീര വീട് ആണ് ധനുഷ് മാതാപിതാക്കള്‍ക്ക് വേണ്ടി പണികഴിപ്പിച്ചിരിക്കുന്നത്. ചെന്നൈയിലെ പോയ്സ് ഗാര്‍ഡനില്‍ ആണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഈ വീട്ടില്‍ തന്നെ ആയിരിക്കും ധനുഷ് ഇനി മാതാപിതാക്കളുടെ ഒപ്പം താമസിക്കുന്നത് എന്നാണ് അറിയാന്‍ സാധിക്കുന്നത്.

Signature-ad

സുബ്രഹ്‌മണ്യം ശിവ ആണ് ഈ വാര്‍ത്ത ആദ്യമായി സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവിട്ടത്. ധനുഷിന്റെ രണ്ട് സിനിമകള്‍ സംവിധാനം ചെയ്ത സംവിധായകന്‍ ആണ് ഇദ്ദേഹം. ഒരു അമ്പലം പോലെയാണ് തനിക്ക് ഈ വീട് അനുഭവപ്പെട്ടത് എന്നാണ് ഇദ്ദേഹം പറഞ്ഞത്. ശിവരാത്രി ദിനത്തില്‍ ആയിരുന്നു വീടിന്റെ താക്കോല്‍ ധനുഷ് മാതാപിതാക്കള്‍ക്ക് കൈ മാറിയത്.

അതേസമയം 2021 വര്‍ഷത്തിലാണ് വീടിന്റെ നിര്‍മ്മാണം ആരംഭിച്ചത്. എന്നാല്‍ അടുത്തിടെ മാത്രമായിരുന്നു ഇത് പൂര്‍ത്തിയായത്. വാതി എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. മലയാളികളുടെ പ്രിയപ്പെട്ട സംയുക്ത മേനോന്‍ ആണ് ഈ സിനിമയില്‍ നായികയായി എത്തിയിരിക്കുന്നത്. വളരെ മികച്ച റിപ്പോര്‍ട്ടുകള്‍ ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: