ഹൃദയാഘാതത്തെത്തുടർന്ന് റോഡിൽ കുഴഞ്ഞ് വീണ യുവാവിന് സിപിആർ നൽകി ജീവൻ രക്ഷിച്ച് ട്രാഫിക് പൊലീസ്; വീഡിയോ സോഷ്യൽ മീഡിയയിൽ വെെറൽ
ഹൃദയാഘാതത്തെ തുടർന്ന് റോഡിൽ കുഴഞ്ഞ് വീണ യുവാവിന്റെ ജീവൻ രക്ഷിച്ച് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ. രാജശേഖർ എന്ന
Highly Appreciate traffic police Rajashekhar of Rajendranagar PS for doing a commendable job in saving precious life by immediately doing CPR. #Telangana Govt will conduct CPR training to all frontline employees & workers next week inview of increasing reports of such incidents pic.twitter.com/BtPv8tt4ko
— Harish Rao Thanneeru (@BRSHarish) February 24, 2023
ഉദ്യോഗസ്ഥൻ സിപിആർ നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുകയാണ്. ബാലാജി എന്ന യുവാവാണ് കുഴഞ്ഞ് വീണത്. ഇയാൾ രാജേന്ദ്രനഗറിൽ ഇറങ്ങിയപ്പോൾ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീഴുകയാണ് ചെയ്തതു.
ഹൃദയാഘാതം അല്ലെങ്കിൽ മുങ്ങിമരണം പോലുള്ള അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗപ്രദമായ ഒരു ജീവൻ രക്ഷിക്കാനുള്ള സാങ്കേതികതയാണ് Cardiopulmonary resuscitation എന്നത്. തെലങ്കാന ആരോഗ്യമന്ത്രി ഹരീഷ് റാവു തണ്ണീരു ട്വീറ്റ് ചെയ്ത വീഡിയോയിൽ, യുവാവ് കുഴഞ്ഞ് വീണപ്പോൾ പൊലീസ് ഉദ്യോഗസ്ഥൻ യുവാവിന്റെ നെഞ്ചിൽ അമർത്തുന്നത് വീഡിയോയിൽ കാണാം.
തെലങ്കാന ആരോഗ്യമന്ത്രി ഹരീഷ് റാവു വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സൈബരാബാദ് പൊലീസ് അറിയിച്ചു. ഒരു ട്രാഫിക് പൊലീസിന്റെ സമയോചിതമായ ഇടപെടലാണ് യുവാവിന്റെ ജീവൻ രക്ഷിച്ചതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു .
യുവാവിന്റെ ജീവൻ രക്ഷിച്ചതിന് പൊലീസ് ഉദ്യോഗസ്ഥന് ആരോഗ്യമന്ത്രി നന്ദി അറിയിച്ചു. ഇത്തരം കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ സംസ്ഥാന സർക്കാർ മുൻനിര ആരോഗ്യ ജീവനക്കാർക്കും തൊഴിലാളികൾക്കും സിപിആറിൽ പരിശീലനം നൽകുമെന്ന് പറഞ്ഞു. ജിമ്മുകൾ പോലുള്ള പൊതു സ്ഥലങ്ങളിലും ഇവന്റുകളിലും ഹൃദയാഘാതം മൂലം ആളുകൾ വീഴുന്ന വീഡിയോകൾ പലപ്പോഴും ഉയർന്നുവന്നിട്ടുണ്ട്.