Social MediaTRENDING

ഈ അളിയന് എന്ത് സംഭവിച്ചു! വിവാഹ വേദിയിൽ വരന്‍റെ പാന്‍റ് ഊരിപോയി… കുടുകുടാ ചിരിച്ച് വധു! വീഡിയോ വൈറല്‍

ണ്ട് വ്യത്യസ്ത സാഹചര്യങ്ങളിൽ വളർന്നുവന്ന രണ്ട് പേർ ഒരു മിച്ച് ഒരു ജീവിതം തുടങ്ങുന്നത് വിവാഹത്തിലൂടെയാണ്. അതിനാൽ തന്നെ പല സമൂഹങ്ങളും വിവാഹത്തിന് ഏറെ പ്രാധാന്യം നൽകുന്നു. എന്നാൽ പലപ്പോഴും വിവാഹ ചടങ്ങുകളിലെ ചെറിയ അബദ്ധങ്ങൾ വലിയതോതിൽ പ്രചരിക്കപ്പെടാറുണ്ട്. നേരത്തെ അത് ആളുകൾ പറഞ്ഞുള്ള അനുഭവ കഥകളായിട്ടായിരുന്നെങ്കിൽ ഇന്ന് മൊബൈൽ ഫോണും സാമൂഹിക മാധ്യമങ്ങളും ഏറെ പ്രചാരം നേടിയ കാലത്ത് അത്തരം അനുഭവങ്ങൾ അപ്പോൾ‌ തന്നെ വിഡിയോകളായി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുന്നു.

എന്നാൽ എപ്പോൾ എടുത്ത വീഡിയോ ആണെന്നോ എവിടെ നിന്ന് ചിത്രീകരിച്ചതാണെന്നോ വീഡിയോയിൽ പറയുന്നില്ല. ‘ ഈ അളിയന് എന്ത് സംഭവിച്ചു!!!’ എന്ന കുറിപ്പോടെ @HasnaZarooriHai എന്ന ട്വിറ്റർ ഹാൻറിലിൽ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വിവാഹ വേദിയിൽ നിന്നിരുന്ന വരൻറെ പാൻറ് താഴേയ്ക്ക് അഴിഞ്ഞ് വീഴുന്നതിന് പിന്നാലെ ഇയാൾ വിവാഹവേദിയിൽ നിന്നും പുറത്ത് കടക്കുന്നത് വീഡിയോയിൽ കാണാം.

Signature-ad

https://twitter.com/HasnaZarooriHai/status/1636221529422807044?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1636221529422807044%7Ctwgr%5Eb904e866e2a072cfaa3ef6ac40f827b0adabc215%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FHasnaZarooriHai%2Fstatus%2F1636221529422807044%3Fref_src%3Dtwsrc5Etfw

വരനും വധുവും പരസ്പരം മാലകൾ കൈമാറാൻ നിൽക്കുന്നിടത്ത് നിന്നാണ് വീഡിയോ തുടങ്ങുന്നത്. ഫോൺ കാമറ ഉപയോഗിക്കുന്നയാൾ വരൻറെ പാൻറ്സ് ഊരിപ്പോകുന്നത് കാണുകയും വിളിച്ച് പറയുകയും ചെയ്യുന്നത് വീഡിയോയിൽ കേൾക്കാം. തുടർന്ന് ഇയാൾ വരൻറെ മുഴുവൻ ചിത്രവും ലഭിക്കുന്നതിനായി ഫോൺ ക്യാമറ ചരിച്ച് പിടിക്കുന്നു. ഇതിനിടെ വധു വരൻറെ കഴുത്തിൽ മാലയിടുകയും പിന്നാലെ വരൻ വധുവിൻറെ കഴുത്തിൽ മാല ചാർത്തുകയും ചെയ്യുന്നു. മാല ഇടുന്നതിനായി വരൻ അനങ്ങിയതിന് പിന്നാലെ പാൻറ്സ് താഴേക്ക് ഊർന്ന് ഇറങ്ങുന്നു.

എന്നാൽ വരൻ ഇതേ കുറിച്ച് ബോധവാനായിരുന്നില്ല. തുടർന്ന് ആരൊക്കെയോ വിളിച്ച് പറയുമ്പോഴാണ് ഇയാൾ താഴേക്ക് നോക്കുന്നതും ഊരിപ്പോയ പാൻറ് വലിച്ച് കേറ്റിക്കൊണ്ട് വിവാഹ വേദി വിടുന്നതും. അപ്പോഴും ചിരി നിർത്താനാകാതെ വധു വിവാഹ വേദിയിൽ പാടുപെടുകയായിരുന്നു. വീഡിയോ ഇതിനകം 36000 പേരാണ് കണ്ടത്. നിരവധി പേർ കമൻറുമായെത്തി. ‘ജീവിതത്തിൽ ഒരിക്കലുള്ള സംഭവം എന്നെന്നും ഓർമ്മയിൽ നിൽക്കും… നിമിഷങ്ങൾ ആസ്വദിക്കൂ.. ദൈവം നിങ്ങളെ രണ്ടുപേരെയും ഒരുപാട് സന്തോഷവും ഒരുമയും നൽകി അനുഗ്രഹിക്കട്ടെ.’ ഒരാൾ വീഡിയോയുടെ താഴെ കുറിച്ചു.

Back to top button
error: