Social MediaTRENDING

തൃശ്ശൂര്‍ പൂരം ദിനോസര്‍ കാലത്ത്… ഒരു എഐ ഭാവന – ചിത്രങ്ങള്‍ വൈറല്‍!

തിരുവനന്തപുരം: കേരളത്തിൻറെ സംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ പൂരം അതിൻറെ ആഘോഷ തിമിർപ്പിലാണ്. ഈ പൂരത്തിൻറെ ആവേശം വ്യത്യസ്തമായ ഒരു ചിന്തയോടെ ആർട്ടിഫിഷൽ ഇൻറലിജൻസ് സഹായത്തോടെ തയ്യാറാക്കിയ ചിത്രങ്ങൾ വൈറലാകുന്നു. ai.magine_ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ വ്യത്യസ്ത ചിത്രങ്ങൾ.

തൃശ്ശൂർ പൂരത്തിന് ആനകൾ ആണെങ്കിൽ ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരുന്നാൽ തൃശ്ശൂർ പൂരം എങ്ങനെ നടക്കും എന്ന ചിന്തയാണ് ചിത്രങ്ങളിൽ ആവിഷ്കരിച്ചിരിക്കുന്നത്. ദിനോസറുകൾ തഴച്ചുവളരുന്ന ഒരു പാരലൽ ലോകത്ത് പൂരം, ദിനോസറുകൾ എന്നിവയുടെ സംയോജിപ്പിച്ചാൽ എങ്ങനെയിരിക്കും എന്ന പരീക്ഷണമാണ് ഈ ചിത്രങ്ങൾ എന്നതാണ് ഈ ക്യാപ്ഷൻ.

 

View this post on Instagram

 

A post shared by — (@ai.magine_)

വിവിധ ബോളിവുഡ് താരങ്ങളുടെ ക്യാമിയോയും ഈ ചിത്രങ്ങളില്‍ ഉണ്ട്. ഗെയിം ഓഫ് ത്രോണ്‍സിലെ ഡ്രാഗണുകളെ അടക്കി വാഴുന്ന എമിലി ക്ലര്‍ക്കിന്‍റെ ഖലിസിയുടെ ക്യാമിയോ ഗംഭീരമാണ്. ഒപ്പം തന്നെ വില്‍ സ്മിത്ത്, വണ്ടര്‍ വുമണ്‍ തുടങ്ങിയവരും കേരള വേഷത്തില്‍ അണിനിരക്കുന്നു. ഇതിനകം ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധേയമായി കഴിഞ്ഞു. മിഡ് ജേര്‍ണി വി5 വച്ചാണ് ഈ ചിത്രങ്ങള്‍ തയ്യാറാക്കിയത് എന്നാണ് ai.magine_ ക്യാപ്ഷനില്‍ പറയുന്നത്.

Back to top button
error: