Social MediaTRENDING

വാഴക്കുല കാണിച്ച് ആനയെ പറ്റിച്ചാല്‍ എന്ത് സംഭവിക്കും ? യുവതിയെ തുമ്പിക്കൈ കൊണ്ട് തൂക്കിയെറിയുന്ന കരിവീരൻ – വീഡിയോ

വാഴക്കുല കാണിച്ച് ആനയെ പറ്റിച്ചാൽ എന്ത് സംഭവിക്കും. ആനയുടെ സ്വഭാവം മാറിയാൽ കൊടുക്കുന്നയാൾക്ക് പരുക്ക് പറ്റുമെന്ന് ഉറപ്പാണ്. ഇങ്ങനൊരു സംഭവമാണ് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദ പങ്കുവച്ചിരിക്കുന്നത്. സംഭവം നടന്ന സ്ഥലത്തേക്കുറിച്ച് കൃത്യമായ സൂചനകൾ ഇല്ലെങ്കിലും വിനോദ സഞ്ചാരിയായ യുവതിയെ ആക്രമിക്കുന്നത് ഏഷ്യൻ ആന ആണ്. പരിശീലനം നൽകിയ ആന ആണെങ്കിലും എല്ലാക്കാലവും ആനയെ പറ്റിക്കാനാവില്ലെന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വാഴക്കുല നീട്ടി നീട്ടീ നൽകിയ ശേഷം പറ്റിക്കുന്ന യുവതിയെ തുമ്പിക്കൈ കൊണ്ട് തൂക്കിയെറിയുന്ന ആനയാണ് ദൃശ്യങ്ങളിലുള്ളത്. പതിനാല് സെക്കൻഡ് മാത്രം ദൈർഘ്യമുള്ളതാണ് വീഡിയോ. കുറ്റിക്കാട്ടിനിടയിൽ നിന്ന് ആനയെ വാഴക്കുലയും വാഴക്കയും കാണിച്ച് യുവതി മുന്നോട്ട് കൊണ്ടുവരുന്നു. ആദ്യത്തെ തവണ വാഴക്കുല നീട്ടിയ ശേഷം ഊരിപ്പോയ ചെരുപ്പ് യുവതി ഇടുന്നു. ഇത് ആനയുടെ തുമ്പിക്കയ്യിൽ തൊട്ടു തൊട്ടില്ലെന്ന രീതിയിലാണ്. പിന്നീട് അൽപം കൂടി പിന്നോട്ട് മാറി ക്യാമറയ്ക്ക് കുറച്ച് കൂടി സൗകര്യപ്രദമായി ഭാഗത്തേക്ക് മാറി നിൽക്കുന്ന യുവതി വീണ്ടും വാഴക്ക നീട്ടുന്നതോടെയാണ് കരിവീരൻ കലിപ്പിലാകുന്നത്.

Signature-ad

വലിപ്പത്തിൽ മുന്നിലാണെങ്കിലും സഹജീവികളോട് അനുഭാവപൂർണമുള്ള പ്രതികരണത്തിലും അതുപോലെ ക്ഷോഭിച്ചാൽ നേരെ വിപരീതമായും പെരുപമാറുന്നതാണ് ആനയുടെ സ്വഭാവം. നാട്ടാനകളെ വർഷങ്ങളുടെ പരിശീലനത്തിൻറെ ഫലമായി മെരുക്കാമെങ്കിലും അവ ക്ഷുഭിതരായാൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്ന മുന്നറിയിപ്പ് വീണ്ടും നൽകുന്നതാണ് വീഡിയോ. ആന തൂക്കിയെറിഞ്ഞ യുവതിയുടെ ആരോഗ്യ അവസ്ഥയേക്കുറിച്ചും സൂചനകൾ ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: