Social Media

  • ‘ക്ലിക്കായി’ മമ്മുക്കയുടെ സൂപ്പര്‍ ക്ലിക്ക്; കൈയടിച്ച് ആരാധകര്‍

    ഡ്രൈവിംഗ് പോലെ മമ്മൂട്ടിക്ക് ഹരമുള്ള മേഖലകളില്‍ ഒന്നാണ് ഫോട്ടോഗ്രഫി. മമ്മൂട്ടി പകര്‍ത്തിയ സിനിമയിലെ പല സഹപ്രവര്‍ത്തകരുടെയും ചിത്രങ്ങള്‍ പല കാലങ്ങളിലായി ശ്രദ്ധ നേടിയിട്ടുണ്ട്. ഒപ്പം മമ്മൂട്ടി ക്ലിക്ക് ചെയ്യുന്നതിന്റെ പല ചിത്രങ്ങളും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ മമ്മൂട്ടി എടുത്ത ഏറ്റവും പുതിയ ചിത്രവും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. സൗബിന്‍ ഷാഹിറിന്റെ മകന്‍ ഓര്‍ഹാന്റെ ചിത്രമാണ് മമ്മൂട്ടി പകര്‍ത്തിയിരിക്കുന്നത്. പാര്‍ക്ക് ചെയ്തിരിക്കുന്ന ഒരു വിന്റേജ് കാറിന് മുന്നിലൂടെ ഓടിവരുന്ന കുട്ടിയുടെ ചിത്രമാണിത്. ഛായാഗ്രാഹകരുടെ ഭാഷയില്‍ ലൈഫ് ഉള്ള ഒരു ചിത്രം. സൗബിന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈ ചിത്രം പങ്കുവച്ചത്. ഓര്‍ഹാന്‍ ഭാഗ്യമുള്ള കുട്ടിയാണെന്നും മമ്മൂക്ക എടുത്ത ചിത്രമാണിതെന്നും ചിത്രത്തിനൊപ്പം സൗബിന്‍ കുറിച്ചിട്ടുണ്ട്. അതേസമയം, ചിത്രത്തിന് വലിയ പ്രതികരണമാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്. രണ്ട് ലക്ഷത്തിലധികം ലൈക്കുകളും എഴുനൂറിലേറെ കമന്റുകളും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിനെത്തിയ ഭീഷ്മ പര്‍വ്വത്തില്‍ നായകനായ മമ്മൂട്ടിക്കൊപ്പം ഏറെ പ്രാധാന്യമുള്ളൊരു കഥാപാത്രത്തെയാണ് സൗബിന്‍ അവതരിപ്പിച്ചത്.…

    Read More »
  • സഹോദരി എയര്‍ ഹോസ്റ്റസായ വിമാനത്തില്‍ യാത്രക്കാരനായി സൈനികന്‍; വൈറലായി വീഡിയോ

    സ്വന്തം സഹോദരി ഫ്ളൈറ്റ് അറ്റന്‍ഡന്റായി ജോലി ചെയ്യുന്ന വിമാനത്തില്‍ യാത്രക്കാരനായി സഹോദരനും എത്തിയാല്‍ യാത്ര ഇരട്ടിമധുരമായിരിക്കും അല്ലേ? ഇത്തരമൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തകര്‍ത്തോടുന്നത്.   View this post on Instagram   A post shared by S H E M ️ (@sam_rajalim21) സൈനികനായ ഷെം എന്ന യുവാവ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് അനേകര്‍ ഏറ്റെടുക്കുന്നത്. ഇദ്ദേഹം വിമാനത്തില്‍ കയറി തനിക്ക് അനുവദിച്ച സീറ്റില്‍ ഇരിക്കുന്നത് മുതലാണ് വീഡിയോ ആരംഭിക്കുന്നത്. തുടര്‍ന്ന് സഹോദരി എയര്‍ ഹോസ്റ്റസ് വേഷത്തില്‍നിന്ന് സുരക്ഷാ അനൗണ്‍സ്മെന്റുകള്‍ നല്‍കുന്നതും യാത്രക്കാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിനല്‍കുന്നതുമെല്ലാം ഇയാള്‍ ക്യാമറയില്‍ പകര്‍ത്തി. യാത്രയിലുടനീളം ഇരുവരും അങ്ങോട്ടുമിങ്ങോട്ടും നോക്കി പുഞ്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ യാത്ര അവസാനിക്കാറായപ്പോള്‍ ഇയാള്‍ സഹോദരിയോടും മറ്റ് ഫ്ളൈറ്റ് അറ്റന്‍ഡര്‍മാരോടുമൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തു. ”ഫ്ളൈറ്റ് അറ്റന്‍ഡറായി സ്വന്തം സഹോദരി എത്തിയാല്‍” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്. ഏപ്രില്‍ 22 ന് ഷെയര്‍…

    Read More »
  • മൈനസ് 15 ഡിഗ്രി തണുപ്പില്‍ മഞ്ഞു തടാകത്തില്‍ മുങ്ങിക്കുളിക്കുന്ന മലയാളികളുടെ പ്രിയ നടിയെ മനസ്സിലായോ?

    സിനിമ നടിമാരുടെ വിശേഷങ്ങള്‍ അറിയുവാന്‍ മലയാളികള്‍ക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയായിരിക്കും. ഇതിനുള്ള കാരണം എന്താണ് എന്ന് അറിയുമോ? സിനിമ താരങ്ങളെ നമ്മള്‍ കേവലം നടി നടന്മാര്‍ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്. മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മള്‍ അവരെ കാണുന്നതും സ്‌നേഹിക്കുന്നതും. അതുകൊണ്ടുതന്നെ അവരുടെ വിശേഷങ്ങള്‍ എല്ലാം തന്നെ നമ്മള്‍ നമ്മളുടെ സ്വന്തം വീട്ടിലെ ആളുകളുടെ വിശേഷങ്ങള്‍ പോലെയാണ് ഏറ്റെടുക്കുന്നത്. പലപ്പോഴും നടിമാരുടെ സിനിമ സീരിയല്‍ വിശേഷങ്ങളെക്കാള്‍ കൂടുതല്‍ വൈറലായി മാറുന്നത് അവരുടെ വ്യക്തിപരമായ വിശേഷങ്ങളാണ്. ഇവര്‍ നടത്തുന്ന യാത്രകളുടെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ ഇവര്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതെല്ലാം തന്നെ ആരാധകര്‍ ഇരുകുകയും നീട്ടിയാണ് എപ്പോഴും സ്വീകരിക്കുന്നത്.   View this post on Instagram   A post shared by Rakul Singh (@rakulpreet) മഞ്ഞു മൂടി കിടക്കുന്ന തടാകത്തില്‍ ആണ് ഇവര്‍ കുളിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. മൈനസ് 15 ഡിഗ്രി തണുപ്പ്…

    Read More »
  • നാണംകുണുങ്ങിയായ മകളെ ഡാന്‍സ് റീല്‍ ചെയ്യാന്‍ പ്രേരിപ്പിച്ച് അച്ഛന്‍; ഇത് ‘ഡാഡീകൂള്‍’ എന്ന് കാഴ്ച്ചക്കാര്‍

    നഗരത്തിലെ വഴിയോരത്ത് ഡാന്‍സ് റീല്‍ ഷൂട്ട് ചെയ്യുന്ന കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്യാന്‍ നാണംകുണുങ്ങിയായ മക്കളെ പ്രോത്സാഹിപ്പിക്കുന്ന അച്ഛന്‍. സോഷ്യല്‍ മീഡിയയെ ഇളക്കി മറിക്കുകയാണ് ഈ ഡാഡീകൂളും മകളും. ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്സുള്ള സാധന, പ്രണവ് ഹെഗ്ഡെ എന്നിവര്‍ റോഡിന് അരികില്‍ റീല്‍ ഷൂട്ട് ചെയ്യുന്നതിനിടയിലാണ് ഈ കുടുംബം അവരുടെ അടുത്തെത്തിയത്. തന്റെ മക്കളെ കൂടി ഈ ഡാന്‍സില്‍ ഉള്‍പ്പെടുത്തുമോ എന്ന് അച്ഛന്‍ ഇരുവരോടും ചോദിച്ചു. സാധനയും പ്രണവും സന്തോഷത്തോടെ സമ്മതിച്ചു.   View this post on Instagram   A post shared by Sadhana (@sadhnaaaa__) എന്നാല്‍, നാണംകുണുങ്ങിയായ മകള്‍ ഡാന്‍സ് ചെയ്യാതെ മാറിനിന്നു. ഇതോടെ അച്ഛന്‍ ഇടപെടുകയും അവളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. മകള്‍ പ്രണവിനും സാധനയ്ക്കുമൊപ്പം ചുവടുകള്‍ വെച്ചതോടെ അച്ഛന്‍ സ്വയം മറന്ന് കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്ന ശബ്ദവും വീഡിയോയിലുണ്ട്. പിന്നാലെ മകനും ഇരുവര്‍ക്കുമൊപ്പം ഡാന്‍സ് കളിക്കുന്നതും വീഡിയോയില്‍ കാണാം. സാധനയാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍…

    Read More »
  • ജിപിഎസ് നോക്കി കാറോടിച്ചു; യുവതികള്‍ കടലിലെത്തി

    ഹോണോലുലു(യു.എസ്): ജിപിഎസ് നോക്കി കാറോടിച്ച വിനോദസഞ്ചാരികള്‍ ചെന്നുവീണത് കടലില്‍. യുഎസിലെ ദ്വീപ് സംസ്ഥാനമായ ഹവായിയിലാണ് സംഭവം. ഹവായിയിലെ ഹാര്‍ബര്‍ സന്ദര്‍ശിക്കാനെത്തിയ രണ്ടു യുവതികളാണ് കടലില്‍ വീണത്. ജിപിഎസ് നോക്കി വാഹനമോടിക്കുന്നതിനിടെ തെറ്റായ ദിശയിലേക്ക് തിരിയുകയും കാര്‍ കടലില്‍ വീഴുകയുമായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. Tourist Following GPS Drove Right Into Honokohau Small Boat Harbor in Kailua Kona, #Hawaii (VIDEO) A woman drove her SUV directly into the drink and showed no signs of urgency as vehicle was sinking. SOURCE: @BigIslandNow & @janewells STORY: https://t.co/X3Zm3BxSi5 pic.twitter.com/MlUhWCIoYw — The Gary & Dino Show (@garyanddino) May 4, 2023 വെള്ളത്തില്‍ മുങ്ങിയ വാഹനത്തെ സമീപത്തുണ്ടായിരുന്നവര്‍ കയര്‍ കെട്ടി ഉയര്‍ത്തി. ശേഷം ഇരുവരെയും പുറത്തെത്തിച്ചു. ഇരുവരും സഹോദരിമാരാണെന്നാണ് വിവരം. ”മഴ പെയ്യുന്നതു കാരണം…

    Read More »
  • കാറപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന റിഷഭ് പന്ത് വോക്കിംഗ് സ്റ്റിക്കിന്‍റെ സഹായമില്ലാതെ നടക്കുന്ന വീഡിയോ ഏറ്റെടുത്ത് ആരാധകർ

    ബെംഗളൂരു: ഐപിഎൽ പതിനാറാം സീസൺ പുരോഗമിക്കുന്നതിനിടെ ആരാധകരെ സന്തോഷത്തിലാക്കി റിഷഭ് പന്തിൻറെ വീഡിയോ. വോക്കിംഗ് സ്റ്റിക്കിൻറെ സഹായമില്ലാതെ റിഷഭ് നടക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഇതിനൊപ്പം ടേബിൾ ടെന്നീസ് കളിക്കുന്ന വീഡിയോയും സാമൂഹ്യമാധ്യമങ്ങളിൽ എത്തിയത് ആരാധകരെ ഇരട്ടി ആവേശത്തിലാക്കിയിട്ടുണ്ട്. കാറപകടത്തിനെത്തുടർന്ന് കാൽമുട്ടിൽ നടത്തിയ ശസ്‌ത്രക്രിയക്ക് ശേഷം നിലവിൽ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ തുടർ ചികിൽസകളിലും പരിശീലനത്തിലുമാണ് റിഷഭ് പന്ത്. ഡൽഹി ക്യാപിറ്റൽസിൻറെ നായകനായ റിഷഭ് പന്തിന് ഐപിഎൽ പതിനാറാം സീസൺ നഷ്‌ടമായിരുന്നു. അപകടത്തിന് ശേഷം കാൽമുട്ടിലെ ശസ്‌ത്രക്രിയകൾക്ക് വിധേയനായ താരം വീട്ടിൽ ഫിസിയോതെറാപ്പി ഉൾപ്പടെയുള്ള തുടർ ചികിൽസകൾക്ക് വിധേയനായിരുന്നു. ഇതിന് ശേഷമാണ് റിഷഭ് എൻസിഎയിലേക്ക് എത്തിയത്. ബിസിസിഐയുടെ മെഡിക്കൽ സംഘത്തിൻറെ നിരീക്ഷണത്തിലാണ് ഇവിടെ താരത്തിൻറെ ചികിൽസയും പരിശീലനവും. ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ ജിമ്മിൽ റിഷഭ് പരിശീലനം തുടങ്ങിയതായും റിപ്പോർട്ടുണ്ട്. വരാനിരിക്കുന്ന ഏകദിന ലോകകപ്പിന് മുമ്പ് പൂർണ ഫിറ്റ്‌നസ് കൈവരിക്കാൻ വിക്കറ്റ് കീപ്പർ ബാറ്റർക്ക് കഴിയുമോ എന്ന് വ്യക്തമല്ല. അമ്മയെ കാണാൻ ദില്ലിയിൽ…

    Read More »
  • വീഡിയോ ചെയ്യാൻ 300 കിലോമീറ്റർ വേഗതയിൽ ബൈക്ക് റേസിന് ശ്രമിച്ച യൂട്യൂബർക്ക് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് ദാരുണാന്ത്യം

    ദില്ലി: വീഡിയോ ചെയ്യാൻ 300 കിലോമീറ്റർ വേഗതയിൽ ബൈക്ക് റേസിന് ശ്രമിച്ച യൂട്യൂബർക്ക് അപകടത്തിൽ ദാരുണാന്ത്യം. 1.2 മില്യൺ സബ്സക്രൈബേഴ്സ് ഉള്ള പ്രമുഖ യൂട്യൂബർ അഗസ്തയ് ചൌഹാനാണ് മരിച്ചത്. യമുന എക്സപ്രസ് വേയിലായിരുന്നു അപകടം. ബുധനാഴ്ച ആഗ്രയിൽ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്നു അഗസ്തയ്. കവാസാക്കി നിഞ്ച ZX10R-1,000 സിസി സൂപ്പർ ബൈക്കിലായിരുന്നു അഗസ്തയ് യാത്ര ചെയ്തിരുന്നത്. തന്റെ യൂട്യൂബ് ചാനലിനായി വീഡിയോ തയ്യാറാക്കാനായി 300 കിലോ മീറ്റർ വേഗത കൈവരിക്കാനായിരുന്നു അഗസ്തയുടെ ശ്രമം. ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് യമുന എക്‌സ്‌പ്രസ്‌ വേയിലെ ഡിവൈഡറിൽ ഇടിച്ചാണ് അപകടമെന്നാണ് റിപ്പോർട്ട്. അഗസ്തയ് ധരിച്ചിരുന്ന ഹെൽമറ്റ് പല കഷണങ്ങളായി. തലയ്ക്കേറ്റ പരിക്കാണ് അഗസ്തയ് മരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. അലിഗഡിലെ തപ്പാൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന 47 മൈൽ പോയിന്റിലായിരുന്നു അപകടം. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് അഗസ്തയുടെ താമസം. ‘പ്രോ റൈഡർ 1000’ എന്നായിരുന്നു അഗസ്തയുടെ യൂട്യൂബ് ചാനലിന്റെ പേര്. ചാനലിന് 1.2 മില്യൺ സബ്സ്ക്രൈബേഴ്സ് ഉണ്ട്.…

    Read More »
  • ദേശീയ പതാകയെ അപമാനിക്കാന്‍ ശ്രമം; റഷ്യന്‍ പ്രതിനിധിയെ ഓടിച്ചിട്ട് തല്ലി യുക്രൈന്‍ എംപി

    അങ്കാറ: ദേശീയ പതാക തട്ടിപ്പറിച്ച റഷ്യന്‍ പ്രതിനിധിയെ ഓടിച്ചിട്ട് തല്ലുന്ന യുക്രൈന്‍ എംപിയുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയില്‍ നടന്ന ‘ബ്ലാക്ക് സീ ഇക്കണോമിക് കമ്മ്യൂണിറ്റി’യുടെ 61-ാമത് പാര്‍ലമെന്ററി സമ്മേളനത്തിലാണ് നാടകീയ രംഗങ്ങള്‍ അരേങ്ങറിയത്. https://twitter.com/officejjsmart/status/1654169241237454876?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1654169241237454876%7Ctwgr%5E33b2128c000aad6bd65deaa8955e1796dfc7651b%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2023%2F05%2F05%2Fukraine-mp-punches-russian-representative-at-global-meet.html യുക്രൈന്‍ എംപി ഒലെക്സാണ്ടര്‍ മാരിക്കോവ്സ്‌കിയുടെ കൈയില്‍നിന്നു റഷ്യന്‍ പ്രതിനിധി യുക്രൈന്‍ പതാക തട്ടിപ്പറിച്ച് കൊണ്ട് പോകുന്നതാണ് വീഡിയോയുടെ തുടക്കത്തിലെ ദൃശ്യം. റഷ്യന്‍ പ്രതിനിധിയെ പിന്തുടര്‍ന്ന് ഒലെക്സാണ്ടര്‍ തല്ലുകയും പതാക തിരികെ വാങ്ങുകയും ചെയ്തു. സമീപത്ത് നിന്നവര്‍ ഒലെക്സാണ്ടറിനെ പിടിച്ച് മാറ്റുകയായിരുന്നു. റഷ്യന്‍ പ്രതിനിധിയുടെ പേരുവിവരങ്ങള്‍ ഇതു വരെ ലഭ്യമായിട്ടില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഒലെക്സാണ്ടര്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. സമീപത്തുണ്ടായിരുന്ന പലരും ദൃശ്യങ്ങള്‍ ചിത്രീകരിച്ചു. 30 വര്‍ഷം മുന്‍പ് ആരംഭിച്ച ബ്ലാക്ക് സീ ഇക്കണോമിക് കമ്മ്യൂണിറ്റിയില്‍ റഷ്യയും യുക്രൈയ്‌നും അംഗങ്ങളാണ്. മേഖലയിലെ സമാധാനത്തിനും സുസ്ഥിരതയും വികസനത്തിനുമാണ് ഈ രാജ്യാന്തര സമ്മേളനം സംഘടിപ്പിക്കുന്നത്.

    Read More »
  • ലോകമെമ്പാടുമുള്ള ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ ഏതൊക്കെ ?

    വിവിധ സോഷ്യൽ മീഡിയ ഫീഡുകളിലൂടെ സ്ക്രോൾ ചെയ്യുമ്പോൾ എത്ര സമയം കടന്നുപോകുന്നുണ്ട് എന്നത് ആരും അറിയുന്നില്ല എന്നതാണ് സത്യം. ലോകമെമ്പാടുമുള്ള ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ യുട്യൂബ്, ടിക് ടോക്, ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവ തന്നെയാണ്. എന്നാൽ, ഇവയിൽ ഏതാണ് മുൻപന്തിയിൽ എന്ന് അറിയാമോ? അത് ടിക് ടോക് ആണ് എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. 2023 ഏപ്രിലിൽ മെൽറ്റ് വാട്ടർ (Meltwater) ഉം വി ആർ സോഷ്യൽ (We Are Social) ഉം പ്രസിദ്ധീകരിച്ച ഡിജിറ്റൽ 2023 ഗ്ലോബൽ സ്റ്റാറ്റ്‌ഷോട്ട് റിപ്പോർട്ടിൽ ആണ് ഈ കണ്ടെത്തൽ. 2022 ഒക്ടോബറിനും ഡിസംബറിനും ഇടയിൽ ഉപയോക്താക്കൾ പ്രതിമാസം ശരാശരി 31 മണിക്കൂറും 32 മിനിറ്റും ടിക് ടോകിൽ ചെലവഴിച്ചു എന്നാണ് റിപ്പോർട്ട് പറയുന്നത്. ചൈനീസ് ആപ്പായ ടിക് ടോക്ക് ഇന്ത്യയിൽ നിരോധിച്ചിരിക്കുകയാണെങ്കിലും ലോകം മുഴുവനുമുള്ള സോഷ്യൽ ഉപയോക്താക്കളെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ ടിക് ടോക് മുൻപന്തിയിലാണ്. 2022…

    Read More »
  • സ്ട്രീറ്റ് ഫുഡ് സ്റ്റാളിൽ പഞ്ചാബി യുവാവ് ‘കെഎഫ്‍സി ചിക്കൻ’ വിൽക്കുന്നത് പത്ത് രൂപയ്ക്ക്! ‘നാടൻ കെഎഫ്‍സി’യുടെ വീഡിയോ ഭക്ഷണപ്രേമികള്‍ക്കിടയിൽ വൈറൽ

    ദിവസവും നാം സോഷ്യൽ മീഡിയയിലൂടെ ധാരാളം വീഡിയോകൾ കണ്ടുപോകാറുണ്ട്, അല്ലേ? ഇതിൽ ഏറ്റവുമധികം കാണുന്നത് ഫുഡ് വീഡിയോകൾ തന്നെയാണെന്നതിലും സംശയമില്ല. മിക്കവരുടെയും ഒരു ദിവസത്തെ നിർബന്ധമായൊരു പതിവായിരിക്കും ഒരു ഫുഡ് വീഡിയോ എങ്കിലും കാണുകയെന്നത്. ചിലരാണെങ്കിൽ ഫുഡ് വീഡിയോകൾക്ക് അടിപ്പെട്ട് പോയിരിക്കും. ദിവസവും ഇഷ്ടം പോലെ ഫുഡ് വീഡിയോകളായിരിക്കും ഫീഡിൽ ഇവരെ തേടിയെത്തുക. ഇങ്ങനെ പല വീഡിയോകളും വലിയ രീതിയിൽ ശ്രദ്ധ നേടാറുണ്ട്. ഇക്കൂട്ടത്തിൽ എടുത്തുപറയേണ്ടതാണ് സ്ട്രീറ്റ് ഫുഡുകളെ കുറിച്ചുള്ള ഫുഡ് വീഡിയോകൾ. ഒരുപാട് പേർക്ക് ഇഷ്ടമാണ് വ്യത്യസ്തമായ സ്ട്രീറ്റ് ഫുഡുകൾ ഇരുന്ന് കാണാൻ. ഇത്തരത്തിൽ ഇപ്പോൾ വൈറലായിരിക്കുന്നൊരു സ്ട്രീറ്റ് ഫുഡ്- സംബന്ധിച്ച വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഒരു പഞ്ചാബി യുവാവി നടത്തുന്ന സ്ട്രീറ്റ് ഫുഡ് സ്റ്റാൾ ആണ് വീഡിയോയിൽ കാണുന്നത്. പ്രമുഖ ഭക്ഷ്യശൃംഖലയായ കെഎഫ്‍സിയുടെ ചിക്കന് സമാനമായ ചിക്കൻ ഫ്രൈ ആണ് ഇദ്ദേഹം സ്ട്രീറ്റ് ഫുഡ് സ്റ്റാളിൽ തയ്യാറാക്കുന്നത്. കെഎഫ്‍സി എന്നത് ഇദ്ദേഹത്തിൻറെ കാര്യത്തിലേക്ക് വരുമ്പോൾ ‘കമ്ര ഫ്രൈഡ് ചിക്കൻ’…

    Read More »
Back to top button
error: