NEWSSocial Media

ഇത് ഞങ്ങളുടെ മകള്‍ കല്‍ക്കി! മാതൃദിനത്തില്‍ സന്തോഷം പങ്കിട്ട് അഭിരാമി, അതു കലക്കിയെന്ന് ആരാധകര്‍

മാതൃദിനത്തില്‍ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ച് നടി അഭിരാമി. കുഞ്ഞിനെ ദത്തെടുത്ത് അമ്മയും അച്ഛനും ആയിരിക്കുന്നുവെന്ന സന്തോഷമാണ് അഭിരാമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. മകളുടെ പേര് കല്‍ക്കി എന്നാണെന്നും അമ്മയെന്ന നിലയില്‍ ആദ്യമായി എല്ലാവര്‍ക്കും മാതൃദിന ആശംസകള്‍ നേരുന്നുവെന്നും അവര്‍ പോസ്റ്റില്‍ കുറിച്ചു.

അഭിരാമിയും ഭര്‍ത്താവ് രാഹുലും കഴിഞ്ഞ വര്‍ഷമാണ് കുഞ്ഞിനെ ദത്തെടുത്തത്. എല്ലാവരുടേയും പ്രാര്‍ഥനയും അനുഗ്രഹങ്ങളും തങ്ങള്‍ക്കുണ്ടാകണമെന്നും അഭിരാമി പറയുന്നു.

Signature-ad

”പ്രിയ സുഹൃത്തുക്കളേ, എല്ലാ അമ്മമാര്‍ക്കും എന്റെ മാതൃദിന ആശംസകള്‍. ഞാനും എന്റെ ഭര്‍ത്താവ് രാഹുലും കല്‍ക്കി എന്ന പെണ്‍കുഞ്ഞിന്റെ മാതാപിതാക്കളായത് ഏറെ സന്തോഷത്തോടെ അറിയിക്കുകയാണ്. കഴിഞ്ഞ വര്‍ഷമാണ് ഞങ്ങള്‍ മകളെ ദത്തെടുത്തത്. അത് ഞങ്ങളുടെ ജീവിതത്തെ എല്ലാ തരത്തിലും മാറ്റിമറിച്ചു. ഇന്ന് ഈ മാതൃദിനം ഒരു അമ്മയെന്ന നിലയില്‍ ആഘോഷിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവതിയാണ്. ഞങ്ങള്‍ ഈ പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ നിങ്ങളുടെ എല്ലാവരുടേയും അനുഗ്രഹവും പ്രാര്‍ഥനയും കൂടെ ഉണ്ടാകണം”- അഭിരാമി കുറിച്ചു.

2009-ലാണ് അഭിരാമിയും ഹെല്‍ത്ത് കെയര്‍ ബിസിനസ് കണ്‍സള്‍ട്ടന്റായ രാഹുല്‍ പവനനും വിവാഹിതരായത്. തെന്നിന്ത്യന്‍ ഭാഷകളില്‍ എല്ലാം അഭിനയിച്ച നടിയാണ് അഭിരാമി. ശ്രദ്ധ, ഞങ്ങള്‍ സന്തുഷ്ടരാണ്, മില്ലേനിയം സ്റ്റാര്‍സ് എന്നീ സിനിമകളില്‍ നായികയായി എത്തിയ താരം പിന്നീട് തമിഴില്‍ സജീവമാകുകയായിരുന്നു.

Back to top button
error: