Social Media
-
August 11, 2024
”കാവ്യയുടെ കുടുംബം ഒരുപാട് പറ്റിക്കപ്പെട്ടു; അസിന്റെ പിതാവ് ബുദ്ധിപരമായി നീങ്ങി”
സിനിമാ രംഗത്ത് തരംഗം സൃഷ്ടിക്കാന്‍ കഴിഞ്ഞ രണ്ട് നടിമാരാണ് അസിനും കാവ്യ മാധവനും. ഒരേ കാലഘട്ടത്തില്‍ അഭിനയ രംഗത്ത് തിളങ്ങിയ രണ്ട് പേരും വലിയ ആരാധക വൃന്ദമുണ്ടാക്കി. കാവ്യക്ക് മലയാള സിനിമാ രംഗത്ത് തുടക്ക കാലത്ത് തന്നെ വലിയ സ്വീകാര്യത ലഭിച്ചു. മലയാളം വിട്ട് മറ്റൊരു ഭാഷയിലേക്ക് കാവ്യ ശ്രദ്ധ കൊടുത്തതുമില്ല. എന്നാല്‍ അസിന്റെ കാര്യം മറിച്ചായിരുന്നു. മലയാളിയായ അസിന്‍ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന മലയാള സിനിമയിലൂടെയാണ് അഭിനയ രംഗത്ത് തുടക്കം കുറക്കുന്നത്. എന്നാല്‍ മലയാളത്തില്‍ വലിയ സ്വീകാര്യത അസിന് ലഭിച്ചില്ല. തമിഴ്, തെലുങ്ക് സിനിമാ രംഗത്താണ് അസിന് ശ്രദ്ധിക്കപ്പെടാനായത്. തെന്നിന്ത്യയിലെ താര റാണിയായി മാറിയ അസിന്‍ പിന്നീട് ബോളിവുഡിലേക്കും കടന്നു. 2016 ല്‍ വിവാഹിതയായ ശേഷമാണ് അസിന്‍ സിനിമാ രം?ഗം വിടുന്നത്. 2017 ല്‍ ദിലീപിനെ വിവാഹം ചെയ്ത ശേഷം കാവ്യയും കരിയര്‍ വിട്ടു. ഇപ്പോഴിതാ രണ്ട് നടിമാരെക്കുറിച്ചും സംസാരിക്കുകയാണ് ടാലന്റ് മാനേജര്‍ വിവേക് രാമദേവന്‍. നാട്ടിന്‍…
Read More » -
August 10, 2024
ഉല്ലാസ് പന്തളത്തിന് രണ്ടാം വിവാഹം! ആദ്യഭാര്യയുടെ ആത്മഹത്യ 2022 ല്‍, കാത്തിരിക്കുവായിരുന്നുവോ എന്ന് സോഷ്യല്‍ മീഡിയ
മലയാളികള്‍ക്ക് സുപരിചിതനാണ് ഉല്ലാസ് പന്തളം. മിമിക്രി വേദികളിലൂടെയാണ് ഉല്ലാസ് ശ്രദ്ധ നേടുന്നത്. പിന്നാലെ ടെലിവിഷനിലും സിനിമയിലുമെല്ലാം നിറ സാന്നിധ്യമായ മാറുകയായിരുന്നു. കോമഡിയില്‍ തന്റേതായൊരു ശൈലിയുണ്ടാക്കിയെടുക്കാന്‍ ഉല്ലാസ് പന്തളത്തിന് സാധിച്ചിട്ടുണ്ട്. കൗണ്ടറുകളിലൂടേയും ശരീരഭാഷയിലൂടേയും നിരവധി തവണ അദ്ദേഹം നമ്മെ ചിരിപ്പിച്ചിട്ടുണ്ട്. സ്റ്റാര്‍ മാജിക്കിലേയും നിറ സാന്നിധ്യമാണ് ഉല്ലാസ് പന്തളം. ഇപ്പോഴിതാ ഒരു സന്തോഷ വാര്‍ത്ത വന്നിരിക്കുകയാണ്. ഉല്ലാസ് പന്തളം വിവാഹിതനായിരിക്കുകയാണ്. ഇന്ന് രാവിലെയായിരുന്നു വിവാഹം. അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിവ്യയാണ് വധു. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിനുണ്ടായിരുന്നത്. ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം നടന്നത്. ഉല്ലാസിന്റെ രണ്ടാം വിവാഹമാണിത്. 2022 ലായിരുന്നു ഉല്ലാസിന്റെ ആദ്യ ഭാര്യ മരണപ്പെടുന്നത്. അതേസമയം വിവാഹ വാര്‍ത്തയുടേയും ചിത്രങ്ങളുടേയും താഴെ നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്. എന്നാല്‍ ചിലര്‍ വിമര്‍ശനവുമായി എത്തിയിട്ടുണ്ട്. ആദ്യ ഭാര്യ മരിച്ച് ഒരു കൊല്ലം കഴിഞ്ഞതും രണ്ടാമതും വിവാഹം കഴിച്ചതിനെ ചിലര്‍ പരുഷമായ…
Read More » -
August 10, 2024
ദുരഭിമാനക്കൊല അക്രമമല്ല, മാതാപിതാക്കളുടെ കരുതലാണ്! ഞെട്ടിക്കുന്ന പരാമര്‍ശവുമായി രഞ്ജിത്ത്
ദുരഭിമാനക്കൊലയെ ന്യായീകരിച്ച് തമിഴ് നടനും സംവിധായകനുമായ രഞ്ജിത്ത്. ജാതീയമായ ദുരഭിമാനക്കൊല അക്രമമല്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. കുട്ടികളോട് മാതാപിതാക്കള്‍ക്കുള്ള കരുതലാണതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ ‘കവുണ്ടംപാളയം’ സേലത്തെ കരുപ്പൂരിലെ തിയേറ്ററില്‍ റിലീസ് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രഞ്ജിത്ത്. അതിനിടെയാണ് ദുരഭിമാനക്കൊലയെക്കുറിച്ച് നടനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. ദുരഭിമാനക്കൊലയെക്കുറിച്ച് ചോദിച്ചറിഞ്ഞ അദ്ദേഹം കരുപ്പൂരിലെ തിയേറ്ററിന് പുറത്ത് മാധ്യമങ്ങളെ കണ്ടു. ”മക്കള്‍ പോകുന്നതിന്റെ വേദന മാതാപിതാക്കള്‍ക്ക് മാത്രമേ അറിയൂ. ഒരു ബൈക്ക് മോഷണം പോയാല്‍, എന്താണ് സംഭവിച്ചതെന്ന് നമ്മള്‍ അന്വേഷിക്കില്ലേ. കുട്ടികള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വയ്ക്കുന്ന മാതാപിതാക്കള്‍ ദേഷ്യം പ്രകടിപ്പിക്കും. അത് അക്രമമല്ല. അവരോടുള്ള അവരുടെ കരുതല്‍ മാത്രമാണ്”- രഞ്ജിത്ത് ന്യായീകരിച്ചു നടന്റെ പരാമര്‍ശത്തിനെതിരേ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ദുരഭിമാനക്കൊലയ്ക്കെതിരേ പോരാടുന്ന വ്യക്തികളും സംഘടനകളും നടന്റെ പ്രസ്താവനയെ അപലപിച്ചു. പ്രത്യേകിച്ചും ദുരഭിമാനക്കൊല തടയാന്‍ പുതിയ നിയമം കൊണ്ടുവരാന്‍ സംഘടനകള്‍ വര്‍ഷങ്ങളായി പോരാടുകയാണ്. ഇതാദ്യമായല്ല രഞ്ജിത്ത് വിവാദ പ്രസ്താവനകളുടെ പേരില്‍ പ്രതിസന്ധിയിലാകുന്നത്.…
Read More » -
August 9, 2024
നിനക്കും ആ നടിയുടെ ഗതി വരും, ഒരിക്കലും സന്തോഷത്തോടെ ജീവിക്കില്ല! ശോഭിതയെ ശപിച്ച് സൈബര്‍ ലോകം
ഏറെ കാലത്തെ ഗോസിപ്പുകള്‍ക്കൊടുവില്‍ തെന്നിന്ത്യന്‍ സിനിമയിലെ രണ്ട് താരങ്ങള്‍ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. നടന്‍ നാഗ ചൈതന്യയും നടി ശോഭിത ധൂലിപാലയുമാണ് വിവാഹത്തിനായി ഒരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ താരങ്ങള്‍ പ്രണയത്തിലായെന്ന തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ പ്രണയം അംഗീകരിക്കാനോ അത് തുറന്ന് പറയാനോ താരങ്ങള്‍ ശ്രമിച്ചിരുന്നില്ല. ഒടുവില്‍ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെയാണ് ചിത്രങ്ങള്‍ പുറത്ത് വന്നതും വാര്‍ത്ത സത്യമാണെന്ന് വ്യക്തമാവുന്നതും. ഇതോടെ ആശംസകള്‍ക്ക് പകരം ശാപവാക്കുകളും കുറ്റപ്പെടുത്തലുമാണ് ശോഭിതയെ തേടി എത്തിയിരിക്കുന്നത്. 32 വയസുള്ള നടി ശോഭിത ദുല്‍ഖര്‍ സല്‍മാന്റെ നായികയായി കുറുപ്പ് എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. അങ്ങനെ മലയാളികള്‍ക്കും വളരെ സുപരിചിതയാണ്. കുറച്ച് വര്‍ഷങ്ങളായി ശോഭിതയും നാഗ ചൈതന്യയും രഹസ്യമായി പ്രണയത്തിലായിരുന്നു. ഇടയ്ക്കിടെ ഗോസിപ്പ് കോളങ്ങളില്‍ ഇരുവരും നിറഞ്ഞ് നില്‍ക്കുകയും ചെയ്തിരുന്നു. നാഗ ചൈതന്യയുടെ പിതാവും നടനുമായ നാഗര്‍ജുനയാണ് തന്റെ മകന്‍ ശോഭിതയുമായി വിവാഹിതനാവാന്‍ പോവുകയാണെന്ന് ഔദ്യോഗികമായി പുറംലോകത്തെ അറിയിക്കുന്നത്. ഇതിന് പിന്നാലെ ശോഭിയുടെ സോഷ്യല്‍ മീഡിയ…
Read More » -
August 8, 2024
”ഞാന്‍ ഗായകന്മാരെ മുട്ടിയിരിക്കുന്നത് പുള്ളിക്ക് ഇഷ്ടപ്പെട്ടില്ല! ഈഗോ അടിച്ചതാണ് പ്രശ്നം”
ഗായികയായി വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ റിമി ടോമിയെ കുറിച്ചുള്ള വിശേഷങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലാവാറുള്ളത്. അടുത്തിടെ ഒരു പരിപാടിയില്‍ വച്ച് റിമി പറഞ്ഞ കാര്യങ്ങള്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ തന്റെ ആദ്യ പ്രണയത്തെ പറ്റി താരം പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്. അടുത്തിടെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു റിമി. ഷോ യില്‍ വച്ച് ജീവിതത്തിലുണ്ടായ രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനിടയിലാണ് തന്റെ പുറകേ ഇഷ്ടവുമായി വന്ന ആളെ കുറിച്ചും അദ്ദേഹം വര്‍ഷങ്ങള്‍ക്ക് ശേഷം മെസേജ് അയച്ചതിനെ പറ്റിയും റിമി പറഞ്ഞത്. എന്നോട് ഇഷ്ടം തോന്നി പുറകേ നടന്നൊരാള്‍ ഉണ്ടായിരുന്നു. അത് ഞാന്‍ എട്ടിലോ ഒന്‍പതിലോ പഠിക്കുമ്പോഴാണ്. ഇക്കഥ ഞാനൊരു സ്ഥലത്ത് പറഞ്ഞിരുന്നു. അതിന് ശേഷം പുള്ളി എന്റെ നമ്പര്‍ തപ്പി കണ്ടുപിടിച്ച് ഹലോ എന്നൊരു മെസേജ് അയച്ചിരിക്കുന്നു. അത് കണ്ട് ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. പുള്ളി ഭാര്യയുടെയും മക്കളുടെയും കൂടെ സമാധാനത്തോടെ വേറെ എവിടെയോ ജീവിക്കുകയാണ്. വീണ്ടും ഞാനീ…
Read More » -
August 7, 2024
നടി മുറിയിലാണെന്ന് പറഞ്ഞു, ചെന്നപ്പോള്‍ കണ്ടത് പൊട്ടിക്കരയുന്നത്; സ്റ്റേജ് ഷോയ്ക്കിടെ നടന്നതിനെപ്പറ്റി രഞ്ജു രഞ്ജിമാര്‍
നടിയെ ആക്രമിച്ച കേസില്‍ സാക്ഷിപ്പട്ടികയില്‍ വന്നതിന് പിന്നാലെ പല നടിമാരും തന്നെ വിളിക്കുന്നത് നിര്‍ത്തിയെന്ന് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ മുമ്പ് തുറന്നുപറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് അവരിപ്പോള്‍. സംഭവം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താന്‍ സാക്ഷിപ്പട്ടികയില്‍ വരുന്നതെന്ന് അവര്‍ വ്യക്തമാക്കുന്നു. താനും മറ്റൊരു നടിയുമായുള്ള വാട്‌സ് ആപ്പ് സന്ദേശം അന്വേഷണ സംഘത്തിന് ലഭിച്ചെന്നും അതുവഴിയാണ് സാക്ഷിപ്പട്ടികയില്‍ വന്നതെന്നും രഞ്ജു പറഞ്ഞു. ‘നടിയുടെ അച്ഛന്‍ മരിച്ച ദിവസം നടന്ന സംഭാഷണമായിരുന്നു അത്. ഇതുമായി ബന്ധപ്പെട്ട ബാക്കി കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചു. 2013ല്‍ നടന്ന അമ്മ ഷോയില്‍ എന്താണ് സംഭവിച്ചതെന്നും അവര്‍ എന്നോട് ചോദിച്ചു. അന്ന് ഞാനുണ്ട്. ആക്രമിക്കപ്പെട്ട നടിയടക്കം മൂന്ന് നാല് നടിമാര്‍ക്ക് ഞാനാണ് മേക്കപ്പ് ചെയ്യുന്നത്. ഞാന്‍ മേക്കപ്പ് ചെയ്യുന്ന നടിമാര്‍ മറ്റുള്ളവരേക്കാള്‍ മികച്ചതായിരിക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ്. അതിനുവേണ്ടി എന്തും പോയി വാങ്ങും. അങ്ങനെ കുറേ സാധനങ്ങള്‍ വാങ്ങി, തിരിച്ചുവന്നപ്പോള്‍ അവിടെ റിഹേഴ്‌സല്‍ നടക്കുകയാണ്. ഈ…
Read More » -
August 6, 2024
മുഖക്കുരു കാരണം അവസരം നഷ്ടമായി, സൗന്ദര്യമില്ലെന്ന് പറഞ്ഞ് പിന്തള്ളപ്പെട്ടു; തുറന്നു പറഞ്ഞ് അഞ്ജു
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അഞ്ജു കുര്യന്‍. തുടക്കം മലയാളത്തിലൂടെയാണെങ്കിലും തമിഴിലാണ് അഞ്ജു ആദ്യം കയ്യടി നേടുന്നത്. പിന്നീട് ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലും കയ്യടി നേടി. ഇന്ന് തെന്നിന്ത്യയാകെ നിറഞ്ഞു നില്‍ക്കുകയാണ് അഞ്ജു കുര്യന്‍. നിരവധി സൂപ്പര്‍ ഹിറ്റുകളില്‍ അഭിനയിച്ചിട്ടുണ്ട് അഞ്ജു. സോഷ്യല്‍ മീഡിയയിലും മിന്നും താരമാണ് അഞ്ജു. അഞ്ജുവിന്റെ ഫോട്ടോഷൂട്ടുകളും വര്‍ക്കൗട്ട് വീഡിയോയുമെല്ലാം വൈറലായി മാറാറുണ്ട്. ഈയ്യടുത്തായി മേപ്പടിയാന്‍, അബ്രഹാം ഓസ്ലര്‍ തുടങ്ങിയ ഹിറ്റുകളില്‍ അഭിനയിക്കാന്‍ സാധിച്ചിട്ടുണ്ട് അഞ്ജുവിന്. തന്റെ ലുക്കു കൊണ്ട് സോഷ്യല്‍ മീഡിയയുടെ പ്രിയങ്കരിയായി മാറാന്‍ സാധിച്ച നടി കൂടിയാണ് അഞ്ജു. അഞ്ജുവിന്റെ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ അനുനിമിഷം വൈറലായി മാറാറുണ്ട്. ഇതിനിടെ ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കകാലത്തെ ചില മോശം അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് അഞ്ജു. മുഖക്കുരു കാരണം തനിക്ക് വേഷങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നാണ് അഞ്ജു പറയുന്നത്. എന്നാല്‍ അതേ മുഖക്കുരു കാരണമാണ് തനിക്ക് ഞാന്‍ പ്രകാശില്‍ അവസരം ലഭിക്കുന്നതെന്നാണ് അഞ്ജു പറയുന്നത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ്…
Read More » -
August 5, 2024
ഒരു ചുക്കും സംഭവിക്കില്ല! മെസിയുടെ ബോഡിഗാര്‍ഡ് ചുക്കോ വൈറല്‍
ലയണല്‍ മെസിയുടെ വരവോടെ യുഎസ് ക്ലബ് ഇന്റര്‍ മയാമിയുടെ തേരോട്ടമാണ് ഫുട്ബോള്‍ ലോകത്ത് ചര്‍ച്ചയാകുന്നതെങ്കിലും സോഷ്യല്‍ മീഡിയയില്‍ മെസിയുടെ ബോഡിഗാര്‍ഡാണ് ചര്‍ച്ചയാവുന്നത്. മെസിക്ക് വേണ്ടി മാത്രം ഏര്‍പ്പാടാക്കിയ ബോഡിഗാര്‍ഡ് യുഎസ് മുന്‍ സൈനികന്‍ യാസിന്‍ ചുക്കോയുടെ വീഡിയോകളാണ് വൈറലായിരിക്കുന്നത്. മെസി ഗ്രൗണ്ടില്‍ ഉള്ളപ്പോള്‍ ജാഗ്രതയോടെ നില്‍ക്കുന്ന യാസിന്റെ ദൃശ്യങ്ങളാണ് വൈറലായത്. മെസി ടീം ബസില്‍ നിന്നിറങ്ങുന്നതു മുതല്‍ യാസിന്‍ ചുക്കോ പിന്നാലെയുണ്ടാകും. മിക്സ്ഡ് മാര്‍ഷ്യല്‍ പോരാളി കൂടിയാണ് യാസിന്‍. യുഎസ് നേവി സീലായി ഇറാഖിലും അഫ്ഗാനിസ്ഥാനിലും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ടീം ഉടമയായ ഡേവിഡ് ബെക്കാം ഇടപെട്ടാണ് സുരക്ഷ ഉദ്യോഗസ്ഥനെ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം.
Read More » -
August 4, 2024
മുലപ്പാല് ചോദിച്ചവന്‍ കുടിച്ച മുലപ്പാല് ഛര്‍ദിപ്പിച്ചു; അശ്ലീല കമന്റിട്ടയാളെ തേടിപ്പിടിച്ച് കൈകാര്യം ചെയ്ത് നാട്ടുകാര്‍
വയനാട് ദുരന്തത്തെത്തുടര്‍ന്ന് അമ്മമാരെ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണമെന്ന് ദമ്പതിമാര്‍ സാമൂഹികമാധ്യമത്തില്‍ പോസ്റ്റിട്ടതിന് താഴെ അശ്ലീല കമന്റിട്ട ആളെ നാട്ടുകാര്‍ കൈകാര്യം ചെയ്തു. വയനാട് ഉരുള്‍പൊട്ടലില്‍ അമ്മയെ നഷ്ടമായ പിഞ്ചുകുഞ്ഞുങ്ങളുണ്ടെങ്കില്‍ അവര്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ തയ്യാറാണെന്നറിയിച്ചുകൊണ്ടുള്ള ദമ്പതിമാരുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അമ്മ മനസിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേര്‍ കമന്റ് ചെയ്തിരുന്നു. എന്നാല്‍ തനിക്ക് പാല്‍ ആവശ്യമുണ്ടെന്ന് പറഞ്ഞുകൊണ്ട് കണ്ണൂരില്‍ നിന്നുള്ള ഒരാള്‍ അശ്ലീല കമന്റിട്ടിരുന്നു. പേരാവൂര്‍ പെരുമ്പുന്ന സ്വദേശിയെയാണ് നാട്ടുകാര്‍ പ്രൊഫൈല്‍വെച്ച് തേടിപ്പിടിച്ച് കൈകാര്യം ചെയ്തത്. കമന്റിന് സാമൂഹികമാധ്യമത്തില്‍തന്നെ ചുട്ട മറുപടി കിട്ടിയതിനുപുറമെയാണിത്. സംഭവം സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായി. ഇയാളുടെ പ്രൊഫൈല്‍ തേടിപ്പിടിച്ച്, സ്ഥലം കണ്ടെത്തുകയായിരുന്നു. താന്‍ ചെയ്തത് തെറ്റാണെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും പറഞ്ഞുകൊണ്ട് ഇയാളുടേതായി ഒരു ശബ്ദ സന്ദേശവും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Read More » -
August 4, 2024
നിര്‍വൃതി അഭിനയിക്കാന്‍ പറഞ്ഞു; ഇങ്ങനൊരു മോശം സീനായി മാറുമെന്ന് കരുതിയില്ല! ‘പൊന്നരഞ്ഞാണ’ത്തെപ്പറ്റി ഉഷ
ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന നടിയായിരുന്നു ഉഷ. സൂപ്പര്‍ഹിറ്റായ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി ഇടയ്ക്ക് സിനിമകളില്‍ നിന്നും ഗ്യാപ്പ് എടുത്തിരുന്നു. എന്തുകൊണ്ടാണ് ഉഷയ്ക്ക് സിനിമയില്ലാതായി പോയതെന്ന ചോദ്യം അവസാനിച്ചത് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പേരിലേക്കാണ്. അദ്ദേഹത്തിന്റെ ഈഗോ കാരണമാണ് ഉഷയുടെ അവസരങ്ങള്‍ നഷ്ടപ്പെട്ടതെന്നായിരുന്നു ആരോപണം. ഇതിനെ കുറിച്ചുള്ള തന്റെ അഭിപ്രായം രേഖപ്പെടുത്തുകയാണ് നടിയിപ്പോള്‍. മാത്രമല്ല പൊന്നരഞ്ഞാണം എന്ന സിനിമയില്‍ അഭിനയിക്കാന്‍ പാടില്ലായിരുന്നുവെന്നും നടി പറയുന്നു. ആനീസ് കിച്ചണ്‍ എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു ഉഷ. എന്റെയൊരു വീഡിയോ വൈറലായിരുന്നു. ഇതിന് ശേഷം ഞാനൊരു അഭിമുഖവും കൊടുത്തു. ഈ വീഡിയോയുടെ താഴെ വന്ന കമന്റില്‍ ഭൂരിഭാഗം പേരും മമ്മൂക്കയെ കുറിച്ചാണ് എഴുതിയത്. ‘മമ്മൂട്ടിയെന്ന നടന്റെ ഈഗോ കാരണം അവസരം നഷ്ടപ്പെട്ട നടി’ എന്നായിരുന്നു പ്രധാനപ്പെട്ട കമന്റ്. ഒരു സിനിമയിലെ എന്റെ കഥാപാത്രത്തിന്റെ കാര്യത്തില്‍ ചര്‍ച്ച നടക്കുമ്പോള്‍ അദ്ദേഹം എന്റെ കാര്യത്തെ കുറിച്ച് പറഞ്ഞിരുന്നതായി കേട്ടിട്ടുണ്ട്. ഈ ഫീല്‍ഡില്‍ തന്നെയുള്ള എഴുത്തുകാരും…
Read More »