NEWSSocial Media

‘മയക്കുമരുന്ന്’ അന്തര്‍വാഹിനി പിന്തുടര്‍ന്ന് പിടിച്ച് യുഎസ് കോസ്റ്റ്ഗാര്‍ഡ്

വാഷിങ്ടണ്‍: യു.എസ്. കോസ്റ്റ്ഗാര്‍ഡിന്റെ കടലിലെ മയക്കുമരുന്ന് വേട്ടയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് യു.എസ്. നേവല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. 2019-ല്‍ പസഫിക് സമുദ്രത്തില്‍ നടന്ന ലഹരിവേട്ടയുടെ ത്രസിപ്പിക്കുന്ന ദൃശ്യങ്ങളാണ് നേവല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കഴിഞ്ഞദിവസം ട്വിറ്ററിലൂടെ പങ്കുവെച്ചത്.

Signature-ad

മയക്കുമരുന്നുമായി കുതിക്കുന്ന ‘നാര്‍ക്കോ അന്തര്‍വാഹിനി’യെ യു.എസ്. കോസ്റ്റ്ഗാര്‍ഡ് പിന്തുടര്‍ന്ന് പിടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കോസ്റ്റ്ഗാര്‍ഡ് കപ്പലുകള്‍ നാര്‍ക്കോ അന്തര്‍വാഹിനിയെ അതിവേഗം പിന്തുടരുന്നതും പിന്നാലെ കോസ്റ്റ്ഗാര്‍ഡ് അംഗങ്ങള്‍ അന്തര്‍വാഹിനിക്ക് മുകളില്‍ ചാടിക്കയറുന്നതും വാതില്‍ തുറന്ന് ആളെ കീഴ്പ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ കാണാം.

2019 ല്‍ നടന്ന ഈ ലഹരിവേട്ടയില്‍ 7711 കിലോയോളം കൊക്കെയ്ന്‍ ലഹരിമരുന്നാണ് കോസ്റ്റ്ഗാര്‍ഡ് പിടിച്ചെടുത്തത്. വിപണിയില്‍ ഏകദേശം 23.2 കോടി ഡോളര്‍ (1,901.02 കോടി രൂപ) വിലവരുന്നതാണിത്.

Back to top button
error: