പിണറായി മുണ്ടുടുത്ത മോദിയെന്ന് തെളിയിക്കാനുള്ള ശ്രമത്തിലെന്ന് കോണ്ഗ്രസ് ദേശീയ വക്താവ് ജയറാം രമേശ്
ദില്ലി: കെപിസിസി പ്രസിഡൻറ് കെ സുധാകരൻറെ അറസ്റ്റിൽ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം. ദേശീയതലത്തിൽ പ്രതിപക്ഷം ഒന്നിച്ച് നിൽക്കുമ്പോൾ പിണറായി മുണ്ടുടുത്ത മോദിയെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണെന്ന് കോൺഗ്രസ് ദേശീയ വക്താവ് ജയറാം രമേശ് പറഞ്ഞു. സുധാകരൻറെ അറസ്റ്റ് കേരളത്തിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുകയേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡൻറിൻറെ അറസ്റ്റ് ഏകാധിപത്യ നടപടിയാണെന്ന് എഐസിസി ട്വീറ്റ് ചെയ്തു. അറസ്റ്റിലൂടെ നേതാക്കളുടെ പ്രതിച്ഛായ നശിപ്പിക്കാനുള്ള നീക്കത്തെ ഭയപ്പെടില്ല. സിപിഎമ്മിൻറെ തെറ്റായ നടപടികൾക്ക് ജനഹിതത്തിലൂടെയും നീതിന്യായ വ്യവസ്ഥയിലൂടെയും മറുപടി നൽകുമെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു.
Kerala PCC President Shri K. Sudhakaran has been arrested by the Kerala Crime Branch.
The Congress party firmly asserts that we shall not be intimidated by such autocratic tactics aimed at tarnishing the reputation of our resolute leaders. We will respond to the wrongdoings of… https://t.co/vjw1xYCSP8
— Congress (@INCIndia) June 23, 2023