Social MediaTRENDING

”ഇതാരാ പിടയ്ക്കുന്ന മമ്മൂക്കയോ”! സോഷ്യല്‍ മീഡിയയെ വീണ്ടും ഇളക്കി മറിച്ച് മെഗാസ്റ്റാര്‍

രൊറ്റ ഫോട്ടോ കൊണ്ട് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ തീ പാറിക്കാറുണ്ട് മലയാളികളുടെ സ്വന്തം മമ്മൂക്ക. അങ്ങനെയിരിക്കുമ്പോള്‍ വല്ലപ്പോഴും വന്ന് ഒന്നോ രണ്ടോ ഫോട്ടോ പോസ്റ്റ് ചെയ്യാറുമുണ്ട് മമ്മൂക്ക. ഫാഷന്‍ സെന്‍സ് കൊണ്ടും ലുക്ക് കൊണ്ടും യൂത്തന്‍മാരെപ്പോലും അസൂയപ്പെടുത്താറുണ്ട് മമ്മൂട്ടി. ഇടയ്ക്കിടെ വിദേശ രാജ്യങ്ങളിലൊക്കെ യാത്ര ചെയ്യാറുള്ള മമ്മൂക്ക സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിത മെഗാസ്റ്റാര്‍ പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ചിരിക്കുന്നത്.

Signature-ad

ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലൂടെ നടത്തിയ യാത്രയുടെ ചിത്രങ്ങളാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ബുഡാപെസ്റ്റിലെ പ്രശസ്തമായ ലിബര്‍ട്ടി ബ്രിഡ്ജില്‍ നിന്നുള്ള ചിത്രങ്ങളാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. ഒരിക്കല്‍ ബുഡാപെസ്റ്റില്‍ എന്നാണ് മമ്മൂട്ടി ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. ബ്രൗണ്‍ നിറത്തിലുള്ള പാന്റും ടീ ഷര്‍ട്ടും മഡ് ബ്രൗണ്‍ നിറത്തിലുള്ള ഓവര്‍ കോട്ടും ധരിച്ചാണ് മമ്മൂക്കയുടെ സ്‌റ്റൈലന്‍ നില്‍പ്പ്. ചിത്രം പങ്കുവച്ച് നിമിഷങ്ങള്‍ക്കകം തന്നെ പോസ്റ്റിന് താഴെ കമന്റുകളുടെ പ്രവാഹമായിരുന്നു.

രമേഷ് പിഷാരടി, ലുക്മാന്‍, മാളവിക മേനോന്‍, മുന്ന തുടങ്ങിയ താരങ്ങളെല്ലാം കമന്റുമായെത്തിയിട്ടുണ്ട്. തമിഴ് നടന്‍ പ്രസന്നയും മമ്മൂക്കയുടെ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. മലയാളത്തിലാണ് പ്രസന്ന കമന്റ് ചെയ്തിരിക്കുന്നത്. ഒരു രക്ഷ ഇല്ല- എന്നാണ് പ്രസന്നയുടെ കമന്റ്. ഇതിനു മുന്‍പും മമ്മൂക്കയുടെ നിരവധി ചിത്രങ്ങള്‍ ആരാധകര്‍ ആഘോഷമാക്കിയിട്ടുണ്ട്. ‘കാതല്‍ ദ് കോര്‍’ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഇനി പുറത്തുവരാനുള്ളത്. ജിയോ ബേബി ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി ജ്യോതികയാണ് എത്തുന്നത്. ചിത്രത്തിനായി വന്‍ കാത്തിരിപ്പിലാണ് ആരാധകരും. കാതലിന്റെ പുറത്തുവന്ന ലുക്ക് പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

 

Back to top button
error: