Social MediaTRENDING

വികാരനിർഭരമായിരുന്നു കല്യാണിയുടെ യാത്രയയപ്പ്….!

തിരുവനന്തപുരം: നിരവധി കേസുകള്‍ തെളിയിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച കേരള പോലീസിന്റെ തിരുവനന്തപുരം സിറ്റി K9 സ്‌ക്വാഡിലെ കല്യാണി (നിഷ) വിടവാങ്ങി.
കേരള പൊലീസിന്റെ കെനൈൻ സ്‌ക്വാഡിൽ ഏറ്റവും മികച്ച സ്നിഫർ നായകളിൽ ഒരാളായിരുന്നു നിഷയെന്ന കല്യാണി. സേനക്കകത്തും പുറത്തും നിരവധി ആരാധകരായിരുന്നു നിഷയ്ക്ക്. ജനിച്ച് 45ആം ദിവസമാണ് കല്യാണി കെനൈൻ സ്‌ക്വാഡിൽ എത്തിയത്. 2015 ലാണ് പരിശീലനം കഴിഞ്ഞ് സേനയുടെ ഭാഗമായത്.
സ്നിപ്പർ / എക്സ്പ്ലോസീവ് വിഭാഗത്തിൽപ്പെട്ട കല്യാണി ആ വർഷം പരിശീലനം പൂർത്തിയാക്കിയ 19 നായകളിൽ ഒന്നാമതായിരുന്നു. കേരള പൊലീസിന്റെ നാലു ഡ്യൂട്ടി മീറ്റുകളിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ചു. ISRO, VSSC തുടങ്ങി നിരവധി സർക്കാർ സ്ഥാപനങ്ങളുടെ മോക് ഡ്രില്ലുകളിൽ പങ്കെടുത്ത് ബഹുമതികൾ നേടി. സംസ്ഥാന പോലീസ് മേധാവിയുടെ 2021 ലെ എക്സലൻസ് പുരസ്കാരവും കല്യാണിക്ക് ലഭിച്ചിട്ടുണ്ട്.
 വികാരനിർഭരമായിരുന്നു കല്യാണിയുടെ സംസ്കാര ചടങ്ങുകൾ.നിരവധി പേരാണ് നിറമിഴികളോടെ നിഷയ്ക്ക് യാത്രയയപ്പ് നൽകാൻ എത്തിയത്.

Back to top button
error: